Slider

കരിനിഴൽ വിണേക്കാവുന്ന വാർദ്ധക്യം

0


കരിനിഴൽ വിണേക്കാവുന്ന വാർദ്ധക്യം നമുക്കിടയിലും ......
എന്റെ അടുക്കളയിലെ അടുപ്പിൽ അരി തിളച്ച് മറിയുന്നു .പുറത്ത് മഴ നന്നായി പെയ്യുന്നു .പാലിൽ വെള്ളമൊഴിച്ച് തിളക്കാൻ കാത്തിരിക്കുകയാണ് ചായ ഇടാൻ ... അതിനിടയിൽ ഉരുളകളാക്കി വെച്ച ഉണ്ടകൾ പരത്തിയെടുത്ത് പത്തിരി ചുട്ടെടുക്കണം .കുട്ടികൾക്ക് സ്കൂളിൽ ഉച്ചയൂണിന് വെക്കേണ്ട പച്ചക്കറികൾ അരിഞ്ഞെടുക്കണം .ആകെ തിരക്കിനിടയിലാണ് ഫോൺ ബെല്ലടിച്ചത് .പിന്നെ അതെടുക്കാനായ് ഓടി .
" ഉമ്മാ .... ഉമ്മാ "
" ആ അമ്മയെ തളർത്തി .. വാർദ്ധക്യം "
'' ഇതിൽ വാർദ്ധക്യത്തിലെ മരണഭയമായിരിക്കുമോ .... അമ്മയെ തളർത്തിയത് .....?
ഉമ്മാ .... പറയൂ .... ടീച്ചർ ആശയങ്ങൾ മുഴുവൻ എഴുതി വരാൻ പറഞ്ഞതാ.... "
അവൾ ഉറക്കെയുറക്കെ വീണ്ടും വീണ്ടും ചോദിക്കുകയാണ് .
അല്ലേലും മലയാള പുസ്തകത്തിൽ എഴുതാനുള്ളത് മുഴുവൻ ഞാൻ പറഞ്ഞ്‌ കൊടുക്കണം .കഥയും കവിതയും സന്ദർഭവും കുത്തും കോമയുമെല്ലാം ....
" ഉമ്മാ ... പ്ലീസ് ...... വാർദ്ധക്യത്തെ തളർത്തുന്നത് മരണഭയമാണോ " ......?
അടുക്കളയിലെ നൂറ് കൂട്ടം പണികൾക്കിടയിലാണ് അവളെന്റെ മനസിനെ പിടിച്ചെടുത്ത് ചിന്തിക്കും വിധം ചോദ്യമായി വരുന്നത് .
'' ഇപ്പൊ വരാം .. എനിക്ക് നിന്റെ പാഠപുസ്തകം വായിച്ചു കഴിഞ്ഞേ പറയാൻ പറ്റൂ " തൽകാലത്തേക്ക് അവളെ പറഞ്ഞ് വിടാൻ തുടങ്ങിയപ്പോൾ പാഠപുസ്തകത്തിലെ കഥ അവൾ പറഞ്ഞ് കൊണ്ടിരുന്നു ... ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം എട്ട് മണി .അര മണിക്കൂറിനകം സ്കൂൾ ബസ് കിടന്ന് കാറും ... കുക്കറിൽ വേവിച്ച ഉരുളക്കിഴങ്ങിലേക്ക് തേങ്ങാ പാൽ ഒഴിച്ച് വറവിട്ടെടുത്തു .തിളച്ച് പൊങ്ങിയ ചായ അരിച്ചെടുത്തു ജഗ്ഗിലൊഴിച്ചു .അതിനിടയിലാണ് വീണ്ടും അവൾ ....
" ഉമ്മാ ... എനിക്കിന്ന് ഇലയിൽ പൊതിയണേ ചോറ് .ഇന്നലെ ഫെബിൻറുമ്മ അവൾക്ക് ഇലയിലാ ചോറ് പൊതിഞ്ഞത് " ... എല്ലാം കൂടി ചെയ്യുന്നതിനിടയിൽ ഞാനവൾക്ക് പുസ്തകം വായിക്കാതെ തന്നെ മറുപടി കൊടുത്തു .
''മരണഭയം ... അതല്ല അമ്മയെ തളർത്തിയ വാർദ്ധക്യം ..... പ്രായമായാൽ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞും ചോദിച്ചത് ഒരു നൂറാ വ്യത്തി വീണ്ടും വീണ്ടും ചോദിച്ചും ചുറ്റുമുള്ളവരിലേക്കവർ ആശ്രയം തേടുമ്പോൾ ......പലപ്പോഴും അവർക്ക് കിട്ടുന്ന സമീപനം മടുപ്പിന്റെയും വെറുപ്പിന്റെയും വാക്കുകളായിരിക്കാം .. ഒരു കുഞ്ഞിനെപ്പോലെ ചിലപ്പോൾ കഥ കേൾക്കാൻ കാത്തിരിക്കുമ്പോൾ കുടുംബ വീടുകളിലെ ശൂന്യത ....എണ്ണയുടേയും കുഴമ്പിന്റെയും ഗന്ധത്തോടൊപ്പം ചിലപ്പൊ നിർത്താതെയുള്ള ചുമ ... ചെരിപ്പിടാതെ മണ്ണിൽ ചവിട്ടി ചളി പുരണ്ട കാലാണെന്നിയാതെ മിനുമിനുത്ത പ്രതലത്തിലെ കാൽപ്പാടുകൾ അടയായങ്ങൾ കാണിക്കുമ്പോൾ ..... സ്വന്തം മക്കളുടെ മുഖത്തെ ഭാവം .....''
ഒരു വിധം അറിയാവുന്ന ഭാഷയിൽ പറഞ്ഞ് കൊടുത്തപ്പൊ അവളു പറയാ .....
" ആ അമ്മ അങ്ങിനെയൊന്നും തളരില്ല .നല്ല പ്രായത്ത് അവര് നല്ല തന്റെടമുള്ള സ്ത്രീയായിരുന്നു " ....
" പ്രായമാവുമ്പൊ ഞരമ്പുകൾ തളരുമ്പൊ ജീവിച്ചിരിക്കുന്ന നല്ല കാലത്തിന്റെ തൻെറട മൊന്നും കാണില്ല .... ഞാൻ പറഞ്ഞു .
എന്റെ ഉത്തരം കൊണ്ട് തൃപ്തിവരാതെ പേനയും കറക്കി അവളിരുന്നു .
" പാo പുസ്തകം വായിച്ചാൽ കരഞ്ഞ് പോകും ഉമ്മാ .... ആ അമ്മയിലെ വേദനകൾ ... മക്കളെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത് അവസാനം കൂട്ടി നാളില്ലാതെ ......ആരും സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല .പ്രായമായാലും അവർ .... ആ അമ്മ പിടിച്ച് നിൽകണമായിരുന്നു .തളരാത്ത അതേ ഊർജജത്തോടെ .....
നിവർത്തി വെച്ച പുസ്തകത്താളിൽ ആശയങ്ങൾ അവൾ കുറിച്ചിട്ടുമ്പോൾ അടുക്കളയിലെ തിരക്കിനിടയിൽ നിന്ന് എന്റെ മനസ്സപ്പോൾ വാർദ്ധക്യത്തിലേക്കുള്ള വലിയ യാത്രയിലായിരുന്നു ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo