Slider

പണ്ട്പണ്ടൊരാലപ്പുഴക്കാരൻ

0
പണ്ട്പണ്ടൊരാലപ്പുഴക്കാരൻ
പണ്ട് പണ്ട്
ഈ ആത്മഹത്യ ഒക്കെ
ഉണ്ടായിവരുന്ന കാലം
നമ്മുടെ ആലപ്പുഴക്കാരനു
മോഹമുദിച്ചു
ഒന്നാത്മഹത്യ ചെയ്യാൻ
ചുമ്മാ തിന്നാനൊന്നുമില്ല
കുടിക്കാൻ ഓരുവെള്ളം മാത്രം
അന്ന് കിണർ കണ്ടുപിടിച്ചിട്ടില്ല
ആകെ മൂഡോഫ്
കേട്ടിട്ടുള്ള പ്ളാനുകൾ
കയറെടുത്തു
കൊള്ളാവുന്ന മരമൊന്നുമിവിടില്ല
അരിശം വന്നാ കയറൊരേറു കൊടുത്തു
ആറ്റിലേക്കെടുത്തൊരു ചാട്ടം കൊടുത്തു
എവിടെ പുല്ലു പോലെ നീന്തിക്കയറി
ചാകാൻ ഒരു മാർഗ്ഗവുമില്ല
അവസാനം
ദൈവത്തിനു പരാതി കൊടുത്തു
ദാ....വരുന്നു
ആറ്റിറമ്പിലെല്ലാം
ഒരു മരം കിളിർക്കുന്നു
നല്ല ഒന്നാംതരം
ഒതളങ്ങ
മരം

VG Vassan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo