നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഒരു_മുക്കുത്തിക്കഥ

#ഒരു_മുക്കുത്തിക്കഥ
രൗദ്രഭാവത്തിലിരുന്ന ശ്രീമതി ലാസ്യഭാവത്തിലേക്കും പിന്നീട് ശൃംഗാരത്തിലേക്കും കടന്നപ്പോൾ തന്നെ എനിക്കുറപ്പായിരുന്നു സാരിയോ ചുരിദാറോ അതോ വളയോ മാലയോ...
''നിനെക്കെന്താടീ ഇത്ര സ്നേഹം എന്നോട്?''
''ഞാനല്ലാതെ നിങ്ങളെ സ്നേഹിക്കാൻ വേറെ വല്ലോരും ഉണ്ടോ മനുഷ്യാ...ഹും''
''ഉണ്ടോന്നോ എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാളുണ്ടെടീ അങ്ങു ദൂരെ ഒരു പാവം എനിക്കും അവളെ വല്യ ഇഷ്ടാ ...''
''ദേ എന്നെ ദേഷ്യം പിടിപ്പിച്ചാലുണ്ടല്ലോ...''
''ശരി നീ കാര്യം പറ എന്താ നിൻ്റെ പ്രശ്നം?...''
''അതേയ് ഞാനൊരു കാര്യം പറഞ്ഞാ സമ്മതിക്കോ...''
''ചിണുങ്ങാതെ പറ പെണ്ണേ അവളുടെ ഒരു നാണം ഞാനെന്താ നിന്നെ പെണ്ണുകാണാൻ വന്നതാണോ?....
''ഏട്ടാ ഞാൻ മൂക്കു കുത്തട്ടേ എനിക്ക് മുക്കുത്തിയിടാൻ ഒരു പൂതി...''
''മുക്കുത്തിയോ നിനക്കെന്താ വട്ടുണ്ടോ എത്ര വയസ്സായീന്നാ വിചാരം...''
'' പ്ളീസ് ഏട്ടാ ഫ്രണ്ടിൻ്റെ കല്ല്യാണം വരുകയല്ലേ അന്ന് അണിയാനാണ്....''
എൻ്റെ ചിന്ത നേരെ സാനിയ മിർസയിലേക്ക് പോയി മുക്കുത്തിയിട്ട സുന്ദരി എൻ്റെ എത്രയോ സ്വപ്നങ്ങളിൽ അവൾ നായികയായി വന്നിരിക്കുന്നു... സാനിയക്ക് മുക്കുത്തി നന്നായി ചേരുന്നുണ്ട് അതുപോലെ ഇവൾക്കും ചേരുമോ ആവോ കാത്തിരുന്നു കാണാം
''ഉം നിൻ്റെ ആഗ്രഹം നടക്കട്ടെ ഞാനായിട്ട് മുടക്കിയെന്നു വേണ്ട ''
അന്നു പുലരുന്നതുവരെ അവളുടെ ഭാവം മാറിയില്ല ശൃംഗാരം തന്നെ...
ഞങ്ങൾ കുറച്ചു വർഷങ്ങൾ പുറകിലോട്ടു പോയി
എന്നും ഇവൾക്ക് ഇതേ ഭാവം തന്നെ മതിയായിരുന്നു....ശ്ശോ...!!
രാവിലെ ജോലിക്കു പോകാൻ നിൽക്കുമ്പോഴാഴാണ് അവൾ പുതിയൊരു ഭാവവുമായി വന്നത്....
ഇതേതു ഭാവം രണ്ടാം ഭാവമോ....?
''ഒന്നവിടെ നിന്നേ....'
''എന്താടി കാര്യം പറ സമയം വൈകി ....''
''ഇന്നലെ സംസാരിക്കുന്നതിനിടയിൽ നിങ്ങൾക്ക് ആരെയോ ഇഷ്ടാണെന്ന് പറഞ്ഞല്ലോ...ആരാ അവര് സത്യം പറ....''
പടച്ചോനേ പണി പാളിയോ...
''എടീ അത് ഞാൻ വെറുതെ നിന്നെ ദേഷ്യപെടുത്താൻ പറഞ്ഞതല്ലേ...''
''ഉറപ്പാണല്ലോ അല്ലേ...?''
''അതെന്താടീ നിനക്കെന്നെ വിശ്വാസമില്ലേ?''
''വിശ്വാസമൊക്കെ ഉണ്ട് എന്നാലും.......
ഈ പരിപാടിയൊക്കെ ഞങ്ങൾ പെണ്ണുങ്ങൾക്കും പറ്റുംട്ടോ മാഷേ....'' എന്നും പറഞ്ഞവൾ കവിളത്തൊരു നുള്ളും തന്ന് അകത്തേക്ക് പോയി.... ഛേ വേണ്ടായിരുന്നു വിഷമമായോ ആവോ......മനസ്സിൽ ചെറിയൊരു കുറ്റബോധം തോന്നി..... ചില തമാശകൾ ചിരിക്കാനുള്ളതല്ലെന്ന് എനിക്കു മനസ്സിലായി....!!
ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ നേരം കണ്ണാടിയിലൂടെ വെറുതെ ഒന്നു നോക്കി കണ്ണുനിറഞ്ഞു കൊണ്ടവൾ കൈവീശുന്നുണ്ടായിരുന്നു....ഞാൻ ബൈക്ക് നിർത്തി പോയിട്ട് വരാമെന്നു ആംഗ്യം കാണിച്ചു
എൻ്റെ കണ്ണുകളും നിറഞ്ഞപോലെ....!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot