Showing posts with label SarathChalakka. Show all posts
Showing posts with label SarathChalakka. Show all posts

അച്ഛനെയാണെനിക്ക് ഇഷ്ടം

Image may contain: Sarath Chalakka, closeup
**************************
രാവിലെ തന്നെ കോരിച്ചൊരിയുന്ന മഴയോടെയാണ് അന്ന് ബസ്റ്റാന്റ് ഉണർന്നത്.ഏറെക്കുറെ വൈകി തന്നെയാണ് ഞാനും അവിടെ എത്തിയത്.കൂട്ടം കൂടി നിൽക്കുന്ന ആളുകളെ വകഞ്ഞു മാറ്റി ബസിൽ കയറുവാൻ ചില്ലറയങ്കമോന്നുമല്ല വെച്ചത്.ഒരു വിധം ഇടിച്ചു കയറി ബസിൽ ആദ്യം നോക്കിയത് ഒഴിഞ്ഞ സീറ്റ് വല്ലതുമുണ്ടോ എന്നാണ്.ഹാവൂ ഒരു സീറ്റുണ്ട്.ഏറ്റവും ബാക്കിൽ ആണ്. അതാണ് ഒരു ഘട്ടത്തിൽ നല്ലത്. പെട്ടന്നു തന്നെ ഇറങ്ങാനും പറ്റും.ഞാൻ സീറ്റിൽ ഇരുന്നു.എന്റെ അടുത്തു ഒരു പയ്യൻ ആണ് ഇരിക്കുന്നത്.ഞാൻ അടുത്തിരുന്നിട്ടും ഒന്ന് തിരിഞ്ഞു നോക്കുകപോലും ഇല്ലാതെ അകാലങ്ങളിലോട്ട് നോക്കി ഇരിപ്പ.. വല്ല പെണ്ണുങ്ങളെയും ആണോ. ഞാനും അവൻ നോക്കുന്നയിടത് നോക്കി.ആ വെറുതെയല്ല.അവിടെ പബ്ലിക് ടോയ്ലറ്റ് ആണ്. ഈശ്വര പണിയാവുമോ.
ബസ് പതിയെ എടുത്തു...
"ടിക്കറ്റ് കൺഫേം ചെയ്യാൻ ആളു വന്നു
എടുക്കാൻ സൗകര്യമില്ലെടാ എന്ന് മനസ്സിൽ പറഞ്ഞു."ഒരു ബാംഗ്ലൂർ"
അയാളിൽ നിന്നും ബാക്കി വാങ്ങി.പെട്ടന്നാണ് വീശിയടിക്കുന്ന കാറ്റിന്റെ കൂടെ മഴ പെയ്തിറങ്ങിയത്. മഴയുടെ വേഗത്തെയാകൾ മനുഷ്യന്റെ കൈകൾക്കു വേഗമുണ്ടെന്നു തോന്നിയ നിമിഷം.ചടപെടന്നു ഷട്ടർ വീണത്. മഴ എന്തൊക്കയോ ആണെന്ന് ആരൊക്കയോ പറഞ്ഞിട്ടുണ്ട്. ഉള്ള വസ്ത്രം നനഞ്ഞാൽ നമ്മള് തന്നെ കഴുകണം.ഷട്ടറിന്റെ വീഴ്ച എന്റെ അരികിൽ വരെ എത്തിയതും നിഛലമായി. അപ്പോളും ആ പയ്യൻ അകലെ നോക്കി ഇരിക്കുന്നു.അവന്റെ മുഖത്തും എന്റെ കൈയുടെ വശങ്ങളിലും മഴ ചാറ്റാൻ വീഴുവാൻ തുടങ്ങി...
"മോനെ... ആ ഷട്ടർ ഇടുമോ. "
എന്നെ ഗൗനിക്കുകപോലും ചെയ്തില്ല അഹങ്കാരി.
"മോൻ ഗൾഫിൽ എങ്ങാനും ആയിരുന്നോ... ഈ മഴ നനയാൻ.. ഒന്നടച്ചിരുന്നു എങ്കിൽ എന്റെ മേൽ നനയത്തില്ലായിരുന്നു.. "
അവൻ രോഷത്തോടെ നോക്കി
"നിനക്ക് മഴ നനയാൻ പുറത്തു പോയി നിൽക്കാം മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു തന്നെ വേണോ. "
അവൻ എന്നെ നോക്കി ഷട്ടർ ഇട്ടു.
ഒരു കാര്യം മനസ്സിലായി അവൻ നല്ല വിഷമത്തിൽ ആണ്.വണ്ടിയുടെ യാത്ര കുറെ പിന്നിട്ടു.വണ്ടി നിർത്തി.
"എല്ലാവരും ഭക്ഷണം കഴിച്ചിട്ട് വാ ഒരു മണിക്കൂറിനുള്ളിൽ വണ്ടി എടുക്കും "
യാത്രക്കാർ ഒന്നന്നായി ഇറങ്ങാൻ തുടങ്ങി..
ഞാനും ഇറങ്ങുവാൻ തുടങ്ങി. അപ്പോഴാണ് അവൻ അവിടെ തന്നെ ഇരിക്കുന്നത് കണ്ടത്... ഞാൻ അവന്റെ അടുത്തു ചെന്നു.
"മോനെ കഴിക്കുന്നില്ലേ. ഇനി കഴിക്കണം എങ്കിൽ ബാംഗ്ലൂർ എത്തണം"
അവൻ മിണ്ടിയില്ല..ഞാൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു...
"ഇങ്ങു വാ ഏട്ടനോട് പാറ പരിഹരിക്കാൻ പറ്റുന്ന കാര്യം ആണെങ്കിൽ നമുക്ക് പരിഹരിക്കാ"
അവനു ഭക്ഷണം വാങ്ങി നൽകിയതോടെ അവൻ എന്നോട് കമ്പനിയായി..
എന്റെ വീട്ടിൽ ആർക്കും എന്നെ വേണ്ട.എന്നെ ആർക്കും ഇഷ്ടമല്ല...
എന്നാരു പറഞ്ഞു അവർ പറഞ്ഞോ. എന്നാ അതൊന്നു ചോദിക്കണമല്ലോ....നിനക്ക് ഇപ്പൊ എന്താ അങ്ങനെ തോന്നൽ...
"ചേട്ടായി.. എന്റെ കോളേജിൽ വണ്ടി ഇല്ലാത്തത് ഞാൻ മാത്രമാ.അവരുടെ അച്ഛന്മാർ വണ്ടി വാങ്ങി കൊടുത്തു എനിക്ക് വാങ്ങി തരാൻ പറഞ്ഞപ്പോ അച്ഛൻ എന്നെ തല്ലി...അതെ പിന്നെ ഞാൻ ഉറങ്ങീട്ടെ അച്ഛൻ വീട്ടിൽ വരൂ.ഉണരും മുന്നേ പോകുകയും ചെയ്യും.... "
അത് അച്ഛന് ഇഷ്ടമല്ലാത്തത് കൊണ്ട എന്നാരു പറഞ്ഞു...നിനക്ക് ഒരു കഥ കേൾക്കണോ...
ഉം.... അവൻ മൂളി..
ഞങ്ങടെ നാട്ടിൽ ഒരു ചേട്ടൻ ഉണ്ടായിരുന്നു.അയാൾക് ആണെങ്കിൽ ഇഷ്ടിക ചൂളയിൽ ആയിരുന്നു ജോലി.കാലത്തു പോയാൽ വൈകിട്ട് എത്തും.പൊരി വെയിലും കൊണ്ട് ലാസ്റ്റ് വീട്ടിൽ വരുമ്പോൾ കറുത്തു കരുവാളിച്ചു.വീട്ടിൽ പോകുമ്പോൾ ഉണ്ടല്ലോ. വൈകിട്ട് ഈ ചൂളപണികർക് ചായയും കടിയും കിട്ടും. ഒന്നോ രണ്ടോ മുളകുവട ആയിരിക്കും.ആ അച്ഛൻ എന്താ ചെയുന്നത് എന്നറിയുമോ...
ഇല്ല്യ..അവൻ കൗതുകത്തോടെ പറഞ്ഞു.
ആ കടി ഒരു പേപ്പറിൽ പൊതിഞ്ഞു കട്ടയുടെ ഇടയിൽ വെക്കും വൈകിട്ട് വീട്ടിൽ പോകുമ്പോൾ കൊണ്ടുപോകുവാൻ.എല്ലാവരും കഴിക്കും അയാൾ ആ കാലി ചായയും കുടിച്ചു പണി തുടങ്ങും.എന്നിട്ട് വൈകിട്ട് വീട്ടിൽ പോകുമ്പോൾ ആ പൊതി എടുക്കും.തോർത്തിന്റെ കൂടെ പൊതിഞ്ഞു പിടിച്ചു വീട്ടിൽ എത്തിയിട്ട് അത് അമ്മയെ ഏൽപ്പിച്ചു കുളിക്കാൻ പോകും.ആ അമ്മ എന്തെയ്യ ട്യൂഷൻ കഴിഞ്ഞു വരുന്ന മകന് ചായയുടെ കൂടെ കൊടുക്കും.അവൻ കഴിച്ചു ബാക്കി ഉണ്ടെങ്കിൽ അമ്മയും അമ്മ കഴിച്ചു ബാക്കി ഉണ്ടെങ്കിൽ അച്ഛനും കഴിക്കും.അമ്മക്ക് തികച്ചു ഇല്ലന്ന് കണ്ടാൽ ഞാൻ പണി സ്ഥലത്തു വെച്ചു കഴിച്ചു.. നീ കഴിച്ചോ എന്നും പറഞ്ഞു കവലയിൽ പോകും..
ആ അച്ഛനോട് മകന് പേടി ആണ്. കണ്ണൊക്കെ എപ്പോളും ചുവന്നിരിക്കും.കൈകൾ ആണെങ്കിലോ നമ്മുടെ ദേഹത്തു തലോടിയാൽ പോറും.നിറച്ചും തായമ്പ.അതോണ്ട് ആ പയ്യൻ അച്ഛന്റെ കൈകൾ ദേഹത്തു വീഴാതെ നോക്കും.അത്ര പരുക്കൻ ആയിരുന്നു.മുഖം ആണെങ്കിലോ രക്തം തീരെയില്ല.
ഒരിക്കൽ ആ പയ്യന് ഒരു മോഹം കൂട്ടുകാർക്കു ഉള്ളതുപോലെ ഒരു സൈക്കിൾ വേണം.അവൻ വൈകിട്ട് അച്ഛൻ വന്നപ്പോൾ തന്നെ ചോദിച്ചു..
ആ അച്ഛൻ എന്താ ചെയ്തത് എന്ന് അറിയാമോ..
ഇല്ല്യ...
ദേഷ്യത്തോടെ.. സൈക്കിളോ നിനക്ക് ഇപ്പൊ എന്തിനാ സൈക്കിൾ..
ട്യൂഷനു പോകാനും. സ്കൂളിൽ പോകുവാനും...
ആ നടന്നു പോയാൽ മതി.സൈക്കിൾ പോലും..
പറ്റൂല എനിക്ക് സൈക്കിൾ വേണം..
തറുതല പറയുന്നോ അഹങ്കാരി...
ഇതും പറഞ്ഞു കൈയിൽ കിട്ടിയ വടി വെച്ചു പൊതിരെ തല്ലി... ആ പയ്യൻ ലാസ്റ്റ് കരഞ്ഞു കലങ്ങി അമ്മയോട് പറഞ്ഞു..
നീ എന്തിനാ ഇപ്പൊ ചോദിക്കാൻ പോയത്..
അമ്മേ എനിക്ക് മാത്രം സൈക്കിൾ ഇല്ല കൂട്ടുകാർക്കും എല്ലാം ഉണ്ട്. അവരൊന്നും ചവിട്ടാൻ പോലും തരില്ല.
ഉം.അമ്മ അച്ഛനോട് പറയാം.. നീ ഇത് കഴിക്ക്..
അച്ഛൻ കൊണ്ടുവന്ന പൊതി അവനു നീട്ടി.
എനിക്ക് വേണ്ട ""ഇതും പറഞ്ഞു അവൻ ആ പൊതി തട്ടി തെറിപ്പിച്ചു.അത് അച്ഛൻ കാണുകയും ചെയ്തു.പാവം കണ്ണുകൾ നിറഞ്ഞു.
ഒന്നും പറയാതെ ഇറങ്ങിപ്പോയി.പിന്നെ ഈ മകന് അച്ഛന്റെ ശബ്ദം കേൾക്കാൻ കൂടെ പറ്റിയില്ല. അവൻ വന്ന് കിടന്നു ഉറങ്ങിയാ ശേഷം മാത്രമായിക്കും അച്ഛൻ വരുന്നത്. എന്നും കിട്ടിയിരുന്ന പൊതിയും കിട്ടാതെയായി.എന്തിനു അവൻ ഉണരും മുന്നേ അച്ഛൻ പോയി കാണും.
അവനു നല്ല സങ്കടം വരുന്നുണ്ട് കേട്ടോ.ഒരു ദിവസം അവൻ വീട്ടിൽ വന്നപ്പോ അവന്റെ ഉമ്മറത്തു ഒരു പുതു പുത്തൻ സൈക്കിൾ.അവൻ ഓടി ചെന്നു.
അമ്മേ.. അമ്മേ.. ഒന്നിങ്ങു വാ...
അവൻ സന്തോഷത്തോടെ സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു..
എന്താടാ...
ഇതാരുടെ സൈക്കിൾ ആണ്...
നിനക്ക് വേണ്ടി അച്ഛൻ ഇന്ന് വാങ്ങിയതാ..
ശരിക്കും..
അവൻ സന്തോഷത്തോടെ സൈക്കിൾ മൊത്തം പരിശോധിച്ചു ബെൽ ഒക്കെ അടിച്ചു നോക്കി.അമ്മ അതുനോക്കി നിന്നു..
അമ്മേ ഇതുംകൊണ്ട് റൗണ്ട് അടിച്ചോട്ടെ..
ദൂരെ പോകരുത് സൈഡിൽ കൂടെ ചവിട്ടാവൂ...
ആ അമ്മേ...
അവൻ ലോകം കിഴടക്കിയ പോലെ സൈക്കിൾ ചവിട്ടി.കുറച്ചു പോയപ്പോ അവന്റ അച്ഛന്റെ ചൂളയിൽ ചെന്നു... അതോടെ അവന്റ കൈകൾ വിറയ്ക്കാൻ തുടങ്ങി.അവന്റെ അച്ഛൻ ഒറ്റയ്ക്കു തടി പൊക്കി ചൂളയിൽ ഇടുന്നു.. അപ്പുറത് ആളുകൾ ചായ കുടിക്കുന്നുണ്ട്. അച്ഛൻ ആവട്ടെ പച്ച വെള്ളവും... അവൻ തിരിച്ചു ചെന്നു..
അന്ന് രാത്രി അവൻ കണ്ണടച്ചു ഉറങ്ങാതെ കിടന്നു. പെട്ടന്നു അച്ഛന്റെ ശബ്ദം കേട്ടത്..
ഏട്ടാ നല്ല നീര് ഉണ്ടല്ലോ.ചൂള പണിയും ഈ കല്ല് പണിയും കൂടി എങ്ങനെ കൊണ്ടവൻ ആണ്..
എന്ത് ചെയ്യാൻ.ദിവാകരൻ മുതലാളിയോട് എണ്ണായിരം ഉറുപ്പ്യ കടം വാങ്ങിയാ അവനു സൈക്കിൾ വാങ്ങിയത്. പലിശ മുടങ്ങിയാൽ ആളു വീട്ടിൽ കയറും.
എന്നാലും ഈ തിന്നാതെയും കുടിക്കാതെയും..
എനിക്ക് ഇപ്പൊ ഒന്നും അങ്ങട്ട് ഇറങ്ങുന്നില്ല.ഒരു ഇത്തിരി വറ്റ് ഇറക്കാൻ നോക്കുമ്പോൾ അവൻ തട്ടിക്കളഞ്ഞ പൊതിയ ഓർമ വരുന്നത്.പൊരിഞ്ഞ ചൂടിലും അവനു വേണ്ടിയല്ലേ ഞാൻ കഷ്ടപ്പെടുന്നത്.അന്നാണെങ്കിൽ എനിക്ക് വയറു തലകറങ്ങി വീണതാ.എന്നിട്ടും അവനു വേണ്ടി ആ പൊതി ഞാൻ കഴിക്കാതെ കൊണ്ട് വന്നത്.സ്കൂളിൽ നിന്ന് വിശന്നല്ലേ അവൻ വരുന്നത്.അത് തട്ടി കളഞ്ഞപ്പോ നെഞ്ച് പിടഞ്ഞു.കല്ല് പണി കൂടെ ചെയ്തു അവനു സൈക്കിൾ വാങ്ങി കൊടുക്കാൻ അപ്പോള ഞാനും ആലോചിച്ചത്.
അത് പോട്ടെ അവൻ കുഞ്ഞല്ലേ...
എല്ലാം അവൻ നിന്നോടാ ചോദിക്കാറു.അത് ഞാനും വാങ്ങി തരാറും ഉണ്ട്. ആദ്യായിട്ട മുഖത്തു നോക്കി എന്നോട് ഒരു കാര്യം ചോദിച്ചത്.ഛെ അതിനാണെങ്കിൽ അന്നേരത്തെ ദേഷ്യത്തിന് തല്ലി.അവന്റെ കാലിൽ തടിച്ചു കിടക്കുന്നത് കണ്ടിട്ട് ചങ്ക് പൊട്ടി.അവനു എന്നെ നോക്കാൻ പേടിയാ.എനിക്ക് ആഗ്രഹം ഉണ്ട് അവനെ അടുത്തിരുത്താനും.തലോടാനും.
എന്നിട്ട് എന്താ നിങ്ങൾ ചെയ്യാത്തത്..
അവൻ ആൺകുട്ടി ആണ്. ഞാനും കുറച്ചു അയഞ്ഞു കൊടുത്താൽ അവൻ തോന്നിയ പോലെ ആവും. അത് വേണ്ട. നിക്ക് അവനോട് ഉള്ള സ്നേഹം ചങ്കിൽ ഇരിക്കട്ടെ. എന്ത് വേണമെങ്കിലും നിന്നോട് പറയുമല്ലോ. അവന്റെ വിശേഷങ്ങളും എല്ലാം.. രാത്രി നീ എന്നോട് അത് പറയുമ്പോൾ ഞാനും അറിയും.കഴിഞ്ഞ ക്ലാസ്സ്‌ ടെസ്റ്റിൽ ഫസ്റ്റ് അടിച്ചെന്ന് അറിഞ്ഞപ്പോ എന്ത് സന്തോഷമാ. എന്റെ അവസ്ഥ അവനുണ്ടാവരുത്.നീ ആ ഷർട്ടിന്റെ കാഷം ഒന്ന് തുന്നണം.
ഇതെല്ലാം കേട്ട് അവൻ കരയുകയായിരുന്നു.
പിറ്റേന്ന് വൈകിട്ട് അവൻ സൈക്കിൾ ചവിട്ടി വീട്ടിൽ എത്തി... വേഗം ഭക്ഷണം കഴിച്ചു..
അമ്മേ അച്ഛന് ചായ ഞാൻ കൊണ്ടോയി കൊടുക്കാം. ചോറ്റുപാത്രത്തിൽ താ.
ഇപ്പൊ തരാം... നിനക്ക് വൈകുമോ...
ഇല്ല അമ്മേ ട്യൂഷൻ ക്ലാസിനു അടുത്ത അച്ഛന്റെ പണി..
അമ്മ ഇതിരി ചായപത്രത്തിൽ ആക്കി കൊടുത്തു. അവൻ പോകുന്ന വഴി കുടുക്കയിൽ നിന്നും എടുത്ത പൈസ കൊണ്ട് ഒരു പൊതി വാങ്ങി.. ചൂളകർ ചായ കുടിക്കുന്ന സമയം ആയിരുന്നു. അവന്റ അച്ഛൻ അവിടെ വെള്ളം കുടിക്കുന്നുണ്ടായിരുന്നു.
ഹ നീ എന്താ ഇവിടെ...
അച്ഛന് കൊടുക്കാൻ വന്നതാ...
അച്ഛൻ.... ആ ദേ ഇരിക്കുന്നു.. ഒരു മറച്ചുവട് കാണിച്ചു കൊടുത്തു..
അവൻ വേഗം അങ്ങോട്ട് ചെന്നു.
അച്ഛാ...
അയൾ നോക്കി.. എന്താടാ ഇങ്ങോട്ട്..
ചായ...
കണ്ടപ്പോൾ തന്നെ ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു.ഒരു ഗ്ലാസിൽ ചായ പകർന്നു കുടിക്കാൻ തുടങ്ങി...അവൻ ആ പൊതി അച്ഛന് നേരെ നീട്ടി.അച്ഛൻ അത്ഭുതത്തോടെ നോക്കി.അതിൽ അന്ന് തട്ടി കളഞ്ഞ പൊതി പോലെ തന്നെ ആയിരുന്നു..അത് കഴിച്ചു അച്ഛൻ പോകുന്നത് കണ്ടപ്പോ മകന് വേണ്ടി സ്വായം ഉരുകി തീർന്നിട്ടും പത്തുമാസത്തെ കണക്കുപോലും പറയുവാൻ ഇല്ലാത്ത ഉരുകി തീരുന്ന ശരീരം മാത്രമാണ് കണ്ടത്.ഒരിക്കൽപോലും സ്നേഹം കാണിക്കാൻ കഴിയാത്ത ജീവിതം...
ഞാൻ അവനെ നോക്കി ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
നീ എന്തിനാ കരയുന്നത്
എനിക്ക് വേണ്ടി അച്ഛൻ.. ഇപ്പൊ.... എനിക്ക് അച്ഛനെ കാണണം കെട്ടിപിടിക്കണം മതി വരുവോളം ഉമ്മ വെക്കണം എന്നെ തല്ലു മായിരിക്കും കല്ലായി മാറിയ ആ മനസ്സിൽ ഞാൻ കൊടുത്ത വേദന എനിക്ക് മാറ്റണം...
അവൻ ഓടുകയായിരുന്നു അവന്റെ അച്ഛന്റെ അരികിലേക്ക്
(സ്നേഹിക്കാൻ സമയമില്ലാതെ ഞങ്ങൾക്ക് vവേണ്ടി സ്വായം ഉരുകി തീർന്ന അച്ഛന് സമർപ്പണം)
രചന sarath chalakka

അവൾക്കായി

Image may contain: Sarath Chalakka, outdoor
അന്നത്തെ ദിവസം പുഴയോരക്കടവ് ദേശം ഞെട്ടലോടെയാണ് ഉണർന്നത്.കേട്ടവർക്ക് അത്ഭുതം.നാട്ടിൽ എങ്ങും സ്നേഹത്തിന്റെ നർമല്യമായ സീതയുടെ മരണം ആർക്കും അത്രയ്ക്കു വിശ്യസിക്കാൻ ആയില്ല.എന്നാൽ അതിൽ ഒരു ആവിശ്യാസമില്ലാത്ത ഒരാൾക്ക് മാത്രം.അവളുടെ ചേട്ടൻ സിദ്ധാർത്ഥിന്.അവളുടെ മൃതുശരീരത്തിന് അരികിൽ ഒരു തുള്ളി കണ്ണീർ പോലും വീഴാതെ അവൻ സ്തംഭിച്ചു നിൽക്കുകയാണ്.വീശിയടിക്കുന്ന കിഴക്കൻ കാറ്റിന്റെ ശക്തി കണ്ടു ആ മരണവീട്ടിലേക് നടന്നു കയറിയ ഓരോ വ്യക്തിയുടെയും മനസ്സിൽ അവളുടെ മുഖം മാത്രമല്ല കണ്ണീർ വറ്റിയ ആ ഏട്ടൻ ഇനി പെയ്യാൻ തയ്യാറായി നിൽക്കുന്ന മഴയുടെ കൂടെ എങ്കിലും അലറി കരയുമോ എന്നാണ്.ആളുകൾ പരസ്പരം പറഞ്ഞു തുടങ്ങി.ജനിപ്പിച്ച അച്ഛനും പോറ്റിയ അമ്മയും നേരത്തെ നഷ്ടമായ ഈ കുടുംബത്തിൽ അവൾക് അവനും അവനു അവളുമായി സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടു ഓരോ കുടുംബവും അവരുടെ മക്കളോട് ചൂണ്ടികാട്ടിയത് ആ മുഖങ്ങൾ ആയിരുന്നു. ഇനി എന്ത് ചെയ്യും. അവൻ എങ്ങനെ ജീവിക്കും.അവിടെ എത്തിയ രാഘവൻ മാഷ് ചോദിച്ചു..
"എന്താ ആ കുട്ടിക്ക് ഉണ്ടായത്. "
അവൻ കേൾക്കാതെ അടക്കം പറഞ്ഞു.
"വിഷംതീണ്ടിയതാ.. "
"അതിനു മാത്രം എന്താണ്ടായത്.പൊന്നുപോലെ അല്ലെ അവളെ അവൻ നോക്കിയത്.ഒന്നൂ മൂളിയാൽ ചന്ദ്രനെ വരെ അവളുടെ കാൽച്ചുവട്ടിൽ എത്തിക്കില്ലേ അവൻ. "
"അല്ല മാഷേ. ഇനി വല്ല പ്രേമമോ മറ്റോ. "
"ഇതൊരു മരണവീടായി പോയി.. ഇല്ല്യേ ആ പുളിച്ച നാക്ക് പുറത്തേക്കു ഞാൻ വലിച്ചിട്ടേനെ. "
അവർ തിരിഞ്ഞു നോക്കിയതും കിഴക്കേലെ ശ്രീധരൻ ആയിരുന്നു.
"വർഷം കുറെയായി ഓളെ ഞാൻ കാണണത് എനിക്ക് നന്നായി അറിയാം കുട്ട്യേ.. "
"അല്ല മാഷേ ഇങ്ങനെ വെച്ചാൽ മതിയോ എടുക്കേണ്ട. "
"ശരിയാ വിഷം തീണ്ടിയത് അല്ലെ വെച്ചോണ്ട് ഇരിക്യാണ്ട."
അവർ അവനരികിൽ എത്തി.
"മോനെ "
"ഇനിയും വെച്ചോണ്ട് ഇരിക്യാണ്ട എടുക്കണം. ആരെങ്കിലും വരാൻ ഉണ്ടോ.. "
"ഇല്ല "
അവൻ തേങ്ങൽ അടക്കി പറഞ്ഞു. ഇത്രയും നേരം അടക്കി പിടിച്ച വേദന ഒരു നിമിഷം പുറത്തു വന്നതാണോ എന്തോ.ചടങ്ങുകൾ പെട്ടന്നായിരുന്നു..
സമയം കടന്നു പോകുന്തോറും ആളുകൾ പിരിഞ്ഞു തുടങ്ങി.അവൻ ആലോചിച്ചു ആരായിരുന്നു അവൾ..
ഒരു തുലാമഴയിൽ മേഘപാളികളിൽ ഇറ്റു വീഴുന്ന മഴതുള്ളിപോലെ പരിശുദ്ധയായിരുന്നു അവൾ.നടന്നു നീങ്ങുന്ന ഓരോ മൺപാതയിലും അരികിൽ വിടർന്ന പൂക്കൾപോലും അവളെ നോക്കി പുഞ്ചിരിച്ചിരുന്നു. അന്നൊരു കോളജ് ദിവസം..
ഡീ സീത വന്നോ...
ഇല്ലടി.ഞാനും അവളെ നോക്കി നിൽക്കുകയാണ്..
നീ എന്തിനാ നോക്കുന്നത്...
നീ നോക്കിയ അതെ കാര്യം..മറ്റെന്നു ഔട്ടിങ് പോകുവാൻ അവളോട് ഒരു ചുരിദാർ ചോദിച്ചിട്ടുണ്ട്...
പൂത്ത ക്യാഷ് ഉണ്ടല്ലോ ഒരെണ്ണം വാങ്ങിക്കൂടെ..
ക്യാഷ് ഉണ്ടായാൽപ്പോര നല്ല സെലെക്ഷൻ വേണം അതിനു അവളും അവളുടെ ഏട്ടനും ആണ് ബെറ്റർ
ആ കാര്യത്തിൽ അവളോളം ഭാഗ്യം ആർക്കുമില്ല. ഞാൻ അങ്ങേരെ കെട്ടിയാലോ
കൈയിൽ ഒരടി കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ സീത നിന്ന് ചിരിക്കുന്നത്..
അങ്ങെനെയിപ്പോ എന്റെ ഏട്ടനെ നിങ്ങൾ തട്ടിയെടുക്കേണ്ട.ജീവിതകാലം മുഴുവൻ എനിക്ക് ഏട്ടന്റെ അനിയത്തിയായി കഴിയണം. നിങ്ങൾ വന്നാലേ അതങ്ങു പോവും.
അയ്യോടാ ഞങ്ങൾക്ക് വേണ്ട നിന്റെ ഏട്ടനെ.
ചിരിച്ചുകൊണ്ട് അവർ ക്ലാസ്സിൽ പോകുകയായിരുന്നു. പെട്ടന്നാണ് ആതിരയുടെ കരച്ചിൽ അവർ കേട്ടത്.
ഏയ്‌.. നീ എന്തിനാ കരയുന്നത്. അയാൾ വീണ്ടും വന്നോ..
മുഖം കണ്ടാൽ അറിയില്ലേ വന്നുകാണും..ഇങ്ങനെയുണ്ടോ മനുഷ്യർ.
വീട്ടിൽ എത്തട്ടെ ഞാൻ ഏട്ടനോട് പറഞ്ഞുകൊടുക്കുന്നുണ്ട്.
വേണ്ട അതിന്റെ പേരിൽ ചിലപ്പോൾ ആ ചിത്രങ്ങൾ പരസ്യമാക്കിയ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല...
അവർ ക്ലാസ്സിൽ എത്തി....
ഡിയർ സ്റ്റുഡന്റസ്.. നിങ്ങളുടെ കോളേജ് ടൂർ അപ്പ്രൂവൽ ആയിട്ടുണ്ട്.എല്ലാവരും പേര് നൽകണം.ഫീസ് 10000 രൂപ ആണ് 6ഡേയ്‌സ് ആണ് വിസിറ്റിംഗ്.
അവർ അങ്ങനെ ആ ദിനം കടന്നു പോയി പിറ്റേന്ന്..
ഡീ സീതേ നീ എന്താ പേര് കൊടുക്കാഞ്ഞത്.
അത് വേണ്ട. വെക്കേഷൻ അയൽ ഏട്ടൻ കൊണ്ട് പോകാത്ത സ്ഥലങ്ങൾ ഇല്ല. പഠിക്കാനും വസ്ത്രങ്ങൾക്കും ഭക്ഷണത്തിനും ഒക്കെയായി നല്ലൊരു തുക ഏട്ടൻ കളയുന്നുണ്ട് പിന്നെന്താ അനാവശ്യ ചിലവുകൾ..
എന്നാലും..
ഒരെന്നാലും ഇല്ല ക്ലാസ് ഇല്ലാത്ത ദിവസം എങ്കിലും ഏട്ടന് വയക് രൂചിയുള്ള എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണം..
അപ്പോ ആണ് ക്ലാസ്സ്‌ ടീച്ചർ കയറി വന്നത്.. ടൂറിനു പേര് തന്നു പൈസ അടച്ചവരുടെ പേര് വായിക്കുകയാണ്. സീത, ആതിര, അപർണ്ണ...
ഞെട്ടലോടെ... മിസ് ഞാൻ പൈസ തന്നില്ലല്ലോ.
കുട്ടിയുടെ ഏട്ടൻ ഇന്നലെ തന്നെ പൈസ അടച്ചായിരുന്നു.
അവൾ ഇരുന്നു.അവളുടെ തോളിൽ തട്ടി അവർ.
ഇങ്ങനെ ഒരു ഏട്ടനെ കിട്ടാൻ പുണ്യം ചെയ്യണം.
കോളേജ് ടൂർ കഴിഞ്ഞ കുറച്ഛ് ദിവസങ്ങൾക്കു ശേഷം..
ഏയ്‌ ആതിര.. നീ എന്താ കണ്ടിട്ടും കാണാതപോലെ പോകുന്നത്...
അവൾ സീതയെ നോക്കി. ഒരു പുച്ഛം..
ഡീ കാര്യം പാറ..
അല്ല നീ തിന്നു കൊഴുത്തത് എന്നെപോലെ പാവപ്പെട്ട കുട്ടികളുടെ മാനത്തിനു ഇട്ട വിലയാണല്ലോ എന്ന് ഓർത്തു എനിക്ക് അറപ്പ് തോന്നുന്നു...
ചീ. എന്തടീ പറഞ്ഞത്..
നിന്റെ ഏട്ടന്റെ പേര് സിദ്ധാർഥ് എന്നാ സിദ്ധു അല്ലെ. അവന്റെ വലയിൽ വീണ പെണ്ണുങ്ങളുടെ മാനത്തിന്റെ വിലയായിട്ട നിന്നെ പഠിപ്പിക്കുന്നതും ടൂർ വിടുന്നതും.. തുഫ്...
അവൾക് ആ നിമിഷം മരിച്ചു വീണാൽ എന്താണ് എന്ന് തോന്നിപോയി.. അവൾ തിരികെ നടന്നു.. കാലങ്ങൾ പൂജിച്ചു സുക്ഷിച്ചാ ഏട്ടൻ എന്നാ നന്മ മരം കടപുഴുകി വീഴുന്നത് അവൾ കണ്ടു
വൈകുന്നേരം സിദ്ധാർഥ് വീട്ടിൽ എത്തി..
ഏട്ടാ കുളിച്ചു കൈ കഴുകി വാ കഴിക്കാം..
ശരി മോളെ..
ഭക്ഷണം കഴിക്കുമ്പോളും അവൾ അവനെ നോക്കിയില്ല..
എന്തുപറ്റി ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്
ഒന്നുല്ല ഏട്ടാ
അവൻ കഴിച്ചു മുറിയിൽ ചെന്നു.. അവൻ അമ്പരന്നു പോയി..വിചിത്രമായി അലങ്കാരം ചെയ്ത മുറി..
എന്താടി ഇത് മണിയാറയോ.
അവൾ പുഞ്ചിരിച്ചു..
ഞാൻ ഇന്ന് ഏട്ടന്റെ കൂടെ ആണ് കിടക്കുന്നത്..
അതിനാണോ ഈ അലങ്കാരം.. ഹഹ..
അവൻ ബെഡിൽ ഇരുന്നു. പെട്ടന്ന് അവൾ അവന്റെ മുന്നിൽ വെച്ചു ചുരിദാർ ഉരുവാൻ തുടങ്ങി.. അവൻ ഞെട്ടി തെറിച്ചു അവളെ പുതപ്പുകൊണ്ട് മൂടി.. മുഖമടച്ചു ഒരടി കൊടുത്തു.
എന്താടീ ഈ കാണിക്കുന്നത്.ഞാൻ നിന്റ ഏട്ടനാണ് ജാരനല്ല...
ഏട്ടാ ലോകത്തുള്ള എല്ലാ പെൺകുട്ടികൾക്കും ഉള്ള അതെ എനിക്ക് ഉള്ളു.അതിനുവേണ്ടി ഏട്ടൻ പെണ്ണ് പിടിയൻ ആവേണ്ട. ആതിര എന്റെ കൂട്ടുകാരി ആണ് അവൾ എല്ലാം പറഞ്ഞു.
എന്ത് പറഞ്ഞു ഏതു ആതിര...ഓ അവളോ. അവളെ ചതിച്ചത് ഞാനല്ല.അവളുടെ പുന്നാര കാമുകൻ ആണ്.
പിന്നെങ്ങനെ ഒറ്റ ദിവസം കൊണ്ട് ഇത്രയും ക്യാഷ് ഉണ്ടാക്കി..
ഓ പെണ്ണ് പിടിച്ചു കിട്ടിയ ക്യാഷകൊണ്ട് ആണോ നിന്നെ വളർത്തിയത്. കഷ്ടപ്പെട്ടു അദ്ധ്യാനിച്ചു തന്നെയാ. അതിനു ചുമട്ടു പണി മുതൽ കൂലി തല്ലുവരെ നടത്തിയട്ടുണ്ട്. എന്നിട്ടും ഒരു പെണ്ണിന്റെ മാനത്തിനു വില പറഞ്ഞിട്ടില്ല.നീ അവളോട് വിളിക്ക്.. എന്നിട്ട് ചോദിക്ക് ഞാൻ ആണോ എന്ന്....
ഏട്ടാ ഇത് ചേട്ടന്റ മെസ്സേജ് അല്ലെ..
അവൾ നീട്ടിയാ മൊബൈൽ സ്ക്രീൻ അവനെ വിയർപ്പിൽ കുളിപ്പിച്ച്..
മോളെ ഇത്...
വേണ്ട ഏട്ടാ.. ഏട്ടൻ ഇനിയും എന്നെ വളർത്താൻ കഷ്ടപ്പെടേണ്ട...
അവൾ നടന്നു നീങ്ങി.. അവൻ കട്ടിലിൽ ഇരുന്നു.അവന്റെ കൈകൾ അവന്റെ ഫോണിലേക്കു നീങ്ങി. താൻ ഇതുവരെ... നിശബ്ദനായി.. ഫോൺ എറിഞ്ഞുടച്ചു.. രാവിലെ അവൻ അവളെ തട്ടി വിളിച്ചു അനക്കമില്ല..
മോളെ.....
തണുത്ത ശരീരം അവനു ഉത്തരം നൽകി അവളെ വളർത്താൻ അവൻ കഷ്ടപ്പെടേണ്ട എന്ന്.അവളുടെ കൈയിൽ ഉള്ള മൊബൈലിൽ അവൻ നോക്കി
"ആതിര ഏട്ടൻ ചെയ്ത തെറ്റ് തിരുത്തി. ഇനി ഒരിക്കലും ശല്യമാവില്ല എല്ലാം നശിപ്പിച്ചു.. ഏട്ടനെ വെറുക്കരുത് """
അവൻ തനിച്ചാണ്.എന്നും ഇനി എന്നും
രചന:sarath chalakka

വാഴത്തോപ്പ്

Image may contain: 1 person, smiling, selfie and closeup


*************
കുട്ടൻചേട്ടോ....വാഴേലെ വെള്ളമിറങ്ങിയോ...
ഓ ഇറങ്ങി കുമാരാ..
കുമാരന്റെ ചായക്കടയിൽ കയറിയതും കുട്ടൻപിള്ളയെ വരവെച്ചത്‌ ആ ചോദ്യങ്ങൾ ആയിരുന്നു.നാട്ടിൽ പ്രളയം വന്നാൽ ആദ്യം ബാധിക്കുന്നത് കുട്ടൻപിള്ളയുടെ വാഴത്തോപ്പിൽ ആണ്.എന്നാലും എല്ലാം തവണയും കുട്ടൻപിള്ള അവിടെ വാഴ വെക്കും...
""അല്ല കുട്ടേട്ടാ ഇനിയും വാഴ വെക്കുന്നുണ്ടോ..ഇത്തവണ എല്ലാം പോയെന്നാണല്ലോ കേട്ടത്..""
ചായയടിക്കുന്ന കുട്ടത്തിൽ കുമാരൻ വിശേഷം തിരക്കി...
"വെക്കാം. കുമാരാ.... വെറുതെയിരുന്ന് ശീലമില്ല... ഇത്തവണ അഞ്ഞൂറും പോയി.കൊലച്ചതാണ്.എന്നാലും മൂപ്പില്ല.വെയിലടിച്ചാൽ പിണ്ടി ചീയും.ഇനിയിപ്പോ. ഒള്ള കുല വെട്ടി വിൽക്കാം. രണ്ടുകിലോ കൂടി മൂപ്പ് കിട്ടേണ്ട കൊലയായിരുന്നു.. ""
"എന്തിനാ ചേട്ടാ.. ഈ വേണ്ടതാ പണിക്കു പോണത്.സതീശൻ ഗൾഫിൽ നല്ല ശമ്പളമുണ്ടല്ലോ.അവനോടു പറഞ്ഞാൽ ടൗണിൽ ഒരു പച്ചക്കറി കട തന്ന കിട്ടുമല്ലോ... "
അതും കേട്ട് പഞ്ചായത്ത് മെംബേർ വന്നത്..
"കുട്ടേട്ടാ.ഇത്തവണ കൃഷി നാശത്തിനു നഷ്ടം പരിഹരിക്കാൻ പഞ്ചായത്ത് ഫണ്ട് ഇട്ടിട്ടുണ്ട്... മുഖ്യമന്ത്രിയുടെ ദുരിതശാസഫണ്ടിൽ നിന്ന് കിട്ടാനും ചാൻസ് ഉണ്ട്.വാഴ പോയത് സാരമില്ല. നഷ്ടം നികത്താം... ""
അത് കേട്ട് കുമാരനും അവിടെ ഉള്ളവരും കുട്ടൻചേട്ടന്റെ നോക്കി...
"ഹ.. അതിപ്പോ ലാഭായല്ലോ.. കൊല വിറ്റാൽ കിട്ടുന്നത് പോരാഞ്ഞിട്ട്. ഇതും കിട്ടുമല്ലോ.. ""
എല്ലാം കേട്ട് പുഞ്ചിരിയോടെ..
"അല്ല കുമാരാ. നീ പറഞ്ഞല്ലോ. ഇത് നിർത്തി സതീശനോട് പറഞ്ഞു പച്ചക്കറി കട ഇടുന്നത്..
കാലമത്രയും എന്നെപ്പോലുള്ള പാവം കർഷകർ മണ്ണിനെ സ്നേഹിച്ചതിന്റെ വകയല്ലേ നീ ആ തൂക്കി ഇട്ടിരിക്കുന്ന വാഴക്കുല.ഇന്ന് ഉച്ചയ്ക്ക് വെക്കാൻ ഉള്ള അരിയും പച്ചക്കറിയും കർഷകർ മണ്ണിൽ പണിതത്തിന്റെ ഫലമാണ്.സതീശൻ കട ഇട്ടാലും വിഷമില്ലാത്ത വിൽക്കാൻ പച്ചക്കറി ആരെങ്കിലും കൃഷി ചെയ്യേണ്ടേ കുമാരാ.... """
അൽപ്പം നാണക്കേടോടുകൂടി
"അല്ല കുട്ടേട്ടാ....."
"അല്ല മെമ്പറെ...ഈ ക്യാഷ് കിട്ടാൻ ആണോ ഞാൻ കൃഷി ഇറക്കിയത്. അത് കുറച്ചു നഷ്ടപരിഹാരം കിട്ടിയാൽ തീരുമോ.കൃഷി ഒരു കാത്തിരിപ്പാണ്.ഒരു മനുഷ്യ ജീവിതംപോലെ.. പറമ്പ് കിളച്ചു രണ്ടു വാഴകണ്ണി നട്ടതുമുതൽ പിന്നെ കാത്തിരിപ്പും പ്രതീക്ഷയുമാണ്.വളമിട്ടും വെള്ളം നനച്ചും.തടമിട്ടും കാത്തിരിക്കും. 8വളമിട്ട വാഴ ഒടിഞ്ഞു വീഴുമ്പോൾ കത്തുന്നത് ഒരു കർഷകന്റെ ചങ്കാണ്.അറിയുമോ.... കാറ്റിൽ വീഴാതെ താങ്ങു വെച്ചും വള്ളി കെട്ടിയും ഉറപ്പിച്ചു. അവസാനം കുലച്ചുനിൽക്കുന്ന വാഴ കാണുമ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ.. നിങ്ങൾ ഈ പറഞ്ഞാ കൃഷിനാശം വഴി കിട്ടിയ പണം തരൂല... """
ഇതും പറഞ്ഞു കുട്ടേട്ടൻ നടന്നു... ഒരു നിമിഷം നിന്നിട്ട്..
"മെമ്പറെ... നിങ്ങൾ പറഞ്ഞ കൃഷിനാശത്തിന്റെ കാര്യമില്ലേ... അതിന്റെ പണമില്ലേ.. കാലമത്രയും കാത്തിരുന്നു കിട്ടിയ കുഞ്ഞിന്റെ ജീവന്റെ വിലപോലെയാണ്.ഒരു കർഷകന്..ഞാൻ ഇപ്പൊ നോക്കുന്നത് ആ തോപ്പിൽ ഒരു വാഴ എങ്കിലും ശേഷിക്കുന്നുണ്ട് എങ്കിൽ അതിനു താങ്ങു വെക്കാൻ ആണ്.."
കുട്ടേട്ടാൻ നടക്കുകയാണ്.തകർന്നു കിടക്കുന്ന തോപ്പിൽ ഏതെങ്കിലും ഒരു വാഴ എങ്കിലും അവിശേഷിക്കുന്നുണ്ടോ എന്നറിയാൻ
രചന:#sarath chalakka

ശ്രവണലോകം

Image may contain: 1 person, smiling, selfie and closeup
***************
"അമ്മച്ചീ...."
രാവിലെ തന്നെ ഞാൻ അമ്മയെ തിരക്കി അടുക്കളയിലേക് ചെന്ന്.അമ്മ അവിടെ ചോറ് വെക്കുന്ന തിരക്കിലായിരുന്നു.എന്നെ കണ്ടതും
"ആഹാ..നീ എഴുന്നേറ്റോ..ഇരിക്ക് ചായ തരാം..."
ങേ........
നീട്ടിയുള്ള എന്റെ മറു ചോദ്യത്തിന് ഉത്തരം തരാതെ അമ്മ കൈയിൽ ഒരു ഗ്ലാസ് കട്ടൻചായ ചൂടാറ്റി നൽകി.സാധാരണ 'അമ്മ വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്.ഇന്നത് പറ്റില്ല.കാലത്തു തന്നെ എറണാകുളം പോകുവാനുള്ളതാ.ചായയും കുടിച്ചു ഞാൻ ഫ്രഷായി.പുത്തനുടുപ്പ് ധരിച്ചു നിന്നു.അമ്മയോടപ്പം ബസിൽ കയറുമ്പോളും ഞാൻ സ്കൂളിലെ കാര്യങ്ങളാണ് ഓർത്തത്.ഇനിയാവർ എന്നെ പൊട്ടൻ എന്ന് വിളിക്കില്ല.ആദ്യം ചികിത്സാനൽകിയപ്പോ എനിക്ക് കേൾവി കിട്ടും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.എന്നാൽ ലിസി ഹോസ്പിറ്റലിൽ വെച്ച് ചെയ്ത ടെസ്റ്റിൽ കഴുത്തിനു പിറകിലെ ഞരമ്പുകൾക് ചലനമില്ല എന്നും ath ഓപ്പറേഷൻ നടത്തുവാൻ ആവില്ല എന്നും പറഞ്ഞപ്പോ .ഇനിയൊരു ശബ്ദതളങ്ങൾ കേൾക്കുവാൻ യോഗമില്ലെന്നു ബോധ്യമായി.പിന്നീട് ഒരു ഡോക്ടർ ആണ് ശ്രാവണസഹായിയെ പറ്റി പറഞ്ഞത്.അതൊരു പ്രതീക്ഷയാണ്.
ഞങ്ങൾ ബസ് ഇറങ്ങി നേരെ കൗണ്ടറിൽ എത്തി വീടിനടുത്ത ചേച്ചി അവിടെ വർക്ക് ചെയ്യുന്നതുകൊണ്ട് ടോക്കൺ നേരത്തെ കിട്ടി .ഞങ്ങൾ ഊഴം കാത്തിരുന്നു.
ഓരോ നമ്പർ വിളിക്കുമ്പോളും ഞാൻ അമ്മയുടെ കൈകളിൽ പിടിക്കും അമ്മക് മനസ്സിലായി.ആയിട്ടില്ല എന്ന ആംഗ്യം കാണിക്കും.ഞാൻ വീണ്ടും സൈലന്റ് ആവും..പെട്ടന്ന് 'അമ്മ എന്നെ വിളിച്ചു ഞങ്ങൾ എഴുനേറ്റു.ഡോർ തുറന്നതും.പലതരം ഉപകാരങ്ങൾക് ഉള്ള ടേബിളിന്റെ പുറകിൽ ഡോക്ടർ.ഞാൻ ചുറ്റും നോക്കി തലയുടെയും ചെവിയുടെയും ഓരോ രൂപങ്ങളും.കുറെ ബോധവത്കരണ പോസ്റ്ററും.ഞാൻ ഡോക്ടറിന്റെ അടുത്ത് ഇരുന്നു.വിശദമായ ചെക്കപ്പിന് ശേഷം.ചെവിയിൽ ഒരു ഹിയർഫോൺ വെച്ചു.അതിന്റെ മറ്റേ ഭാഗം ഡോക്ടറിന്റെ കൈയിൽ ഉണ്ടായിരുന്നു.പതിയെ അതിലെ ഒരു സ്വിച്ചിൽ അമർത്തി..
എന്റെ കണ്ണുകൾ വിടർന്നു.ഞാൻ ഇന്നേവരെ ശ്രവിക്കാത്ത ശബ്ദങ്ങൾ എൻറെ കാതുകളിലൂടെ കടന്നുപോയി.ഞാൻ ശ്രെദ്ധിച്ചു.ഫാനിന്റെ കറക്കം.കാറ്റിന്റെ ശബ്ദം.എന്റെ ശ്വാസഗതി...ഒരു അത്ഭുതലോകം പോലെ..പതിയെ ഒരു കരം എന്റെ തലയിൽ തലോടി..
"കേൾക്കാമോ..മോന് 'അമ്മ പറയുന്നത് കേൾക്കാൻ പറ്റുന്നുണ്ടോ...."
ഞാൻ അമ്മയുടെ മുഖം നോക്കി ആകാംഷ നിറഞ്ഞ നോട്ടം
"കേൾക്കാം അമ്മേ ...എല്ലാം കേൾക്കാം..."
'അമ്മ എന്നെ കെട്ടിപിടിച്ചു..അന്നാദ്യമായി ഞാൻ അമ്മയുടെ ഹൃദയസ്പന്ദനം കേട്ടു..നിശാസത്തിൽ വന്ന മാറ്റവും.കാലം അന്യമാക്കിയ ശബ്ദലോകം എനിക്ക് ഇന്ന് കൈകളിൽ..സ്കൂളിലും അകലങ്ങളിൽ നിന്നും അമ്മയുടെ വിളി എന്തോ എന്ന് തിരിച്ചു പറഞ്ഞപ്പോ എനിക്ക് ഉണ്ടായ സന്തോഷം അത് ഒരു ലോകമാണ് അറിയാൻ കഴിയാത്ത വസന്തം കൈകളിൽ ഏറ്റ സുഖം

ഇടവപ്പാതി

Image may contain: 1 person, sunglasses and closeup
******£****
മനുഷ്യനിവിടെ മാടിനെ പോലെ പണിയെടുക്കാൻ തുടങ്ങിയിട്ടു കാലം കുറെയായി ഒരു നല്ല തുണിപോലും എടുക്കാൻ ഇല്ല....
അടുക്കളയിലെ പാത്രങ്ങളോടാണ് ശ്രീക്കുട്ടി ദേഷ്യം തീർത്തത്.എല്ലാം കേട്ട് നിശബ്ദനായി ഹരി ഉമ്മറകോലായിൽ കട്ടൻചായയും കുടിച്ചു.പുറത്തു പെയ്യുന്ന ഇടവപ്പാതിയുടെ കുസൃതികൾ നോക്കുകയായിരുന്നു.ഹരിക് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല.കല്യാണം കഴിഞ്ഞു മൂന്ന് വർഷമായി ഒരു കുട്ടികൾ ഇല്ലാത്ത പരിഭവം അവൾ ഇങ്ങനെ ആണ് തീർക്കുന്നത്.അവൾക് ദേഷ്യവും സങ്കടവും വരുമ്പോൾ അത് എന്നോട് മാത്രമല്ല അടുക്കളയിലെ അവളുടെ പത്രങ്ങളോടും കൂടെ ആണ് തീർക്കുന്നത്.അവൾ ഉമ്മറത്ത് വന്നു.പതിയെ ഹരിയുടെ അരികിൽ എത്തി.
"""ഏട്ടാ...."
"മ്
"എട്ടോ......"
ഹരിക് ചിരിവന്നു.
"അടുക്കള പത്രം തീർന്നോ...."
അവൾക് തിരിയാടക്കൻ കഴിഞ്ഞില്ല.
"എട്ടായി....."
"അതെ മാണി എട്ടായി "
"ചേട്ടായി...."
ഇതും പറഞ്ഞു ഒറ്റ പിച്ചായിരുന്നു..
"ഈ പെണ്ണ്...എന്തുവാ..."
"ഏട്ടൻ കടയിൽ പോയി വരുമ്പോൾ....എനിക്ക് ഒരു കൂട്ടം തരുമോ "
"എന്ത്...കാലത്തു തന്നെ കിന്നരിക്കാതെ കയറിപ്പോ പെണ്ണെ..."
"പറാ....ചേട്ടായി ..."
"ങ്ങ ..നോക്കാം...."
"വാങ്ങിട്ടു വാ..പോ .പോ ......"
"ഈ മഴയത്തോ...പോടിയവിടെന്നു...."
"എന്ന ഞാൻ ജോലിക് പോക്കോട്ടേ...എനിക്ക് ഡിപ്ലോമ ഉണ്ട്...."
"പോണ്ട.."
"ഞാൻ ആരുടെയെങ്കിലും കൂടെ പോകും എന്ന് കരുതിയാണോ....."
"ചുമ്മാ കൊതിപ്പികാതെ പെണ്ണെ.നീ പോയാൽ വേറെ കെട്ടി സുഖമായി ജീവിക്കും.."
"പന്ന കിളവാ..ഇങ്ങളെ ഞാൻ..."
ഹരിയുടെ മേത്തേക് ചാടിയവൾ അടിക്കാൻ തുടങ്ങി..ചെറിയ കുറുമ്പുകളും കുസൃതികളും ആയിരുന്നു അവരുടെ മക്കളില്ലാത്ത ജീവിതത്തിൽ അകെ ഉള്ള മുതൽ കൂട്ട്.
വൈകിട്ട് ജോലികഴിഞ്ഞു ഇറങ്ങിയപ്പോ..
"ഡാ എന്തായി....."
"ഒന്നുമായില്ലടാ."
"നീ ആ തൃശൂർ മെഡിക്കൽ കോളജിൽ കാണിച്ചു നോക്...."
"നോക്കണം...അതിന്റെ കുറവ് വേണ്ട.
"വിഷമിക്കാതെടാ എല്ലാത്തിനും അതിന്റെതായ സമയമുണ്ട്..."
ഹരി ബൈക്കിൽ ഇരുന്നു...
"എടാ എന്റെ വിഷമം.കുട്ടികൾ ഇല്ലാഞ്ഞിട്ടല്ല.അവളുടെ സങ്കടം കണ്ടിട്ടാ.മൂന്ന് വർഷമായി എന്നോടൊപ്പം അവൾ ഇറങ്ങി വന്നിട്ട്.എല്ലാവരും ഉപേക്ഷിച്ചു അവളെ.അവൾക് ഒന്നും നൽകുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല."
"നീ വീട്ടിൽ ചെല്ലു..."
ഹരി പോകുന്നവഴി കരുണാകരൻ ചേട്ടന്റെ ചായക്കടയിൽ കയറി.ശ്രീക്കുട്ടി കാലത്തു ചോദിച്ചത് വെറും പരിപ്പുവടയാണ്.അത് വാങ്ങിക്കാൻ വേണ്ടി.അതും പൊതിഞ്ഞു വീടിന്റെ അടുത്തെത്തിയതും ഉമ്മറക്കോലായിൽ ഇരിക്കുന്ന ആളെ കണ്ട് ഞെട്ടി...കൈയിലെ പൊതിയുമായി ആളുടെ അടുത്തെത്തി..
"അച്ഛൻ....."
"മോന് സുഖമാണോ...."
"കുഴപ്പമില്ല അച്ഛാ...വന്നിട്ട് അധികം നേരമായോ..."
"ആ...കുറച്ചു നേരമായി..നീ പോയപ്പോ ഇവൾ തലചുറ്റി വീണു.അപ്പോ ആണ് കിഴക്കേലെ ഓമന എന്നെ വിളിച്ചു പറഞ്ഞത്.."
"അയ്യോ....അവൾ എവിടെ....."
അകത്തുകയറാൻ പോയ ഹരിയുടെ കൈയിൽ പിടിച്ചുകൊണ്ട്..
"നിൽക്കു ഇതെന്താ...."
"കുറച്ചു പരിപ്പുവടയാണ്....അവൾക് "
"ഈ സമയത് പരിപ്പുവടയെക്കാൾ...പച്ചമാങ്ങയ്ക് ആണ് പ്രാധ്യാനം.."
ഒരായിരം സൂര്യൻ ഒന്നിച്ചു ഉദിച്ചതുപോലെ.ഹരിയുടെ മുഖം തിളങ്ങി.ലോകം കിഴടക്കിയ രാജാവിന്റെ ആവേശം അവന്റെ ശരീരമാകെ.കണ്ണുകൾ നിറഞ്ഞു.വാതിൽ പടിയിൽ നിന്നും ഒരാൾ നാണിച്ചു മുന്നോട് വന്നു.ആ കൈകൾ അവന്റെ നേരെ നീട്ടി .ഹരി ആ പലഹാരപ്പൊതി അവൾക് നൽകി.അവൾ ആ പൊതിയിൽ നിന്നും ഒരു പരിപ്പുവട എടുത്തു പതിയെ കടിച്ചു.അവനെ നോക്കി.അവന്റെ നേരെ നീട്ടി.അവൻ ആ കൈകൾ പിടിച്ചു അവനിലേക് വലിച്ചു.ഞെട്ടലോടെ അവളുടെ കൈയിലെ പൊതി നിലത്തു വീണതും അവളെ അവൻ എടുത്തുയർത്തിയതും.ഒരുമിച്ചായിരുന്നു .അവളെ കൈകളിൽ വെച്ച് കറങ്ങുന്നതിന്റെ ഒപ്പം അവളുടെ പൊട്ടിച്ചിരി വീശിയടിച്ച ഇടവപ്പാതിയിലെ കാറ്റിനെക്കാൾ മനോഹരമായിരുന്നു.കാലം മായ്ക്കാത്ത മുറിവുകളും കാലം കാത്തുവെച്ച സ്നേഹത്തിനും ഒരായിരം ഇടവപ്പാതിയെക്കാൾ.മനോഹരമാണെന്നു ആ കാഴ്ച അവളുടെ വീട്ടുകാരെയും അറിയിക്കുകയായിരുന്നു അവർ..

മാനത്തിന്റെ വില

Image may contain: 1 person, selfie

എടി പെണ്ണെ എനിക്ക് പുണ്യം കിട്ടാൻ ഒന്നുമല്ല കച്ചവടം ചെയുന്നത് കുടുംബം പോറ്റാൻ ആണ്...
രാഘവേട്ടാ പതുകെ ആരെങ്കിലും കേൾക്കും..
ഫാാാാാാ.ഉളിപ്പ് ഉണ്ടോടീ നിനക്.
ഏട്ടാ ഒരുമാസത്തിനുള്ളിൽ ജോലി ശരിയാക്കും.കടയിലെ പറ്റ് എല്ലാം തരാം...
എന്ന് തരാമെന്നു.കെട്ടിയോൻ ചത്തിട്ട് മാസം നാലായില്ലേ...ഇതുവരെ പത്തുപൈസ തന്നോ.നാളെ ഞാൻ വരും മുഴുവൻ പൈസയും തന്നേക്കണം..
രാഘവേട്ടൻ ഉമ്മറപ്പടിയിൽ നിന്നും കലിതുള്ളി ഇറങ്ങിപ്പോയി.ശരിയാണ് കുമാറേട്ടൻ മരിച്ചതിൽ പിന്നെ വീട്ടിൽഅടുപ്പു പുകഞ്ഞത് രാഘവേട്ടന്റെ ഒറ്റകാരുണ്യത്തില ..പക്ഷെ എത്രയെന്നു വെച്ച ബുദ്ധിമുട്ടിക്കുന്നത്.ആയിരങ്ങൾ കടന്നു കടയിലെ പാറ്റ്.പട്ടിണി കിടക്കാമെന്നുവെച്ചാൽ ഒരാളല്ലല്ലോ ഉള്ളത് രണ്ടു കുട്ടികളുടെ മുഖം കാണുമ്പോൾ വീണ്ടും...ഒരു ജോലി ശരിയാവുന്നില്ല.ഓരോ ഓഫീസിൽ കയറി ഇറങ്ങുമ്പോളും കുടുബം മാത്രമായിരുന്നു മനസ്സിൽ.പക്ഷേ അവരിൽ പലർക്കും സേവനം ആത്മാർത്ഥത മാത്രമല്ല.നാളെ മണ്ണോട് ചേരേണ്ട എന്റെ ശരീരവും കൂടിയാണ്.അതിൽ ഏറെ വിഷമം അനിയന്റെ പ്രായമുള്ളവർക് വരെ ഒരു ദിനം എന്നെ കിട്ടിയാൽ മതിയെന്ന..ഞാൻ പതിയെ അടുക്കളയിലേക് ചെന്നു.ഓരോ പത്രവും തുറന്നു.പതിയെ ചുമരിൽ ചാരി.കണ്ണുകൾ സാരി തലപ്പാവുകൊണ്ട് തുടച്ചു.മക്കൾ വരുബോൾ എന്ത് കൊടുക്കുമെന്നറിയാതെ വിങ്ങാൻ തുടങ്ങി.കൈയിൽ ഇനി വിൽക്കാൻ ഒന്നും ബാക്കിയില്ല.ഉള്ളത് ഈ ശരീരം മാത്രമാണ്.
പതിയെ മുറിയിലേക്കു നടന്നു.കുമാരേട്ടൻ ഉണ്ടായിരുന്നപ്പോ ഉത്സവമായിരുന്നു.ഓരോ ദിനവും.കുടിക്കും എന്നത് ഒഴിച്ചു നല്ലൊരു ഭർത്താവ്.കാവിലെ ആറാട്ട് കാണുവാൻ പോയതാണ്.ഏതോ മോഷ്ട്ടാവിന്റെ കത്തിമുനയിൽ ഞങ്ങളുടെ.....ഞാൻ കണ്ണുകൾ തുടച്ചു.അതിനു ശേഷമുള്ള ദിവസങ്ങൾ ആലോചിച്ചു.ആദ്യമാദ്യം സഹതാപം ആയിരുന്നു എല്ലാവര്ക്കും.പിന്നെ ആ സഹതാപം കാമത്തിലേക് മാറി.ഇനിയും പിടിച്ചു നിൽക്കുവാൻ കഴിയില്ല കുട്ടികളുടെ പട്ടിണി കണ്ടില്ലെന്നു നടിക്കാൻ എനിക്ക് വയ്യ.
രാധികേ.......
ആരുടെയോ വിളികേട്ടു ഞാൻ പതിയെ മുഖം കഴുകി പുറത്തോട്ട് വന്നു..
അഹ്.ഹരിയോ...എന്താ ഹരി...
ചുമ്മാ ഇതിലെ പോയപ്പോ ഒന്ന് കയറിയതാ.ഞാൻ അകത്തോട്ട്
ഞാൻ മനസ്സിൽ ഓർത്തു.ഈശ്വര അനിയന്റെ പ്രായമുള്ള ഇവനും....നെഞ്ചിൽ ഒന്ന് വിതുമ്പി.ഇനിയും ആത്മഹത്യ ചെയ്താൽ ഈ കാമപ്രാന്തന്മാരുടെ ഇടയിൽ എന്റെ മോള്..വേണ്ട..മക്കളുടെ ഒട്ടിയവയറിനോളം വലുതല്ല എനിക്ക് ഒന്നും..അവൻ എന്റെ കൈകളിൽ കുറച്ചു പച്ചനോട്ട് വെച്ച്.എന്റെ ശരീരത്തിന്റെ വില.
വാതിൽ തുറന്നു അവൻ നടന്നു പോയി ഞാൻ കരയാൻപോലുമാവാതെ നിസഹായനായി.
മോളെ..........
ഞാൻ ഞെട്ടി തിരിഞ്ഞു...
രാഘവേട്ടൻ......
കൈകളിൽ ഒരു സഞ്ചിയുമായി ഏട്ടൻ അത് ഉമ്മറപ്പടിയിൽ വെച്ചു...
എന്റെ മോളുടെ മാനം കാക്കാൻ ജീവൻ കളഞ്ഞ കുമാരന്റെ ഭാര്യയുടെ മാനം എന്റെ മകൻ കാരണം നശിച്ചില്ലോ ഭഗവാനെ......
വെള്ളിടിവെട്ടിയപോലെ ഞാൻ ചുമരിൽ ചാരി..
അന്ന് കാവിലെ പൂരത്തിന് പോയ എന്റെ മോളേ.കണ്ണനും കൂട്ടരും കുറ്റികാട്ടിൽ വലിച്ചിഴച്ചു.അതുകണ്ടു ഓടി വന്ന കുമർ അവരിൽ നിന്നും രക്ഷിച്ചു ആ മാൽപിടിത്തത്തിൽ ആണ് അവനു...സത്യം പുറംലോകം അറിഞ്ഞാൽ എന്റെ മകളുടെ ഭാവി പോകുമെന്നും ആരോടും പറയെണ്ട എന്നും പറഞ്ഞു മോളെ പറഞ്ഞയച്ചത് അവനാ.അന്ന് അവൻ മോളോട് പറഞ്ഞത് നിങ്ങളെ പട്ടിണിയാവാതെ നോക്കാൻ ആണ്.ഇന്ന് വീട്ടിൽ എത്തിയപ്പോ നടന്നത് പറഞ്ഞു.അപ്പോള എന്റെ കുഞ്ഞു കാലങ്ങളായി മനസ്സിൽ വെച്ച ആ രഹസ്യം എന്നോട് പറഞ്ഞത്.പക്ഷെ വൈകിപ്പോയി..
ഏട്ടൻ പോക്കോ...ഈ കവറും കൊണ്ട് പറ്റു ഞാൻ ഉടനെ തീർക്കും.ഏട്ടന്റെ മകൻ എനിക്ക് ഇപ്പൊ ഒരു വില തന്നിട്ടുണ്ട്.ഇത് എന്റെ കുമാരേട്ടനു ഉള്ള ശിക്ഷയാണ്.സ്വാന്തം കുടുംബത്തിന്റെ മാനം നാളെ നഷ്ടമാകുമോ എന്ന് ഓർക്കാതെ പോയതിന്റെ.സാധാരണ മലയാളി അയൽ മതിയായിരുന്നു ഏട്ടനും.ഏട്ടന്റെ ഫേസ്ബുക്കിൽ ഒരു ഹാഷ് ടാഗ് ഇട്ടാൽ തീരാവുന്ന കടമാ.സ്വാന്തം കുടുംബം നശിപ്പിച്ചു ചെയ്തതിനു..
കരഞ്ഞു കൊണ്ട് നടന്നുപോകുന്ന രാഘേവേട്ടനെ നോക്കി ഞാൻ അലമുറയിട്ടു കരയുമ്പോളും ആ ശബ്ദം ആരും കേൾക്കാതെ ഇരിക്കാൻ പ്രകൃതി ഘോരമായ മഴയിൽ പ്രതിരോധിക്കുകയായിരുന്നു.അപ്പോളും എന്റെ കൈകളിൽ ആ പച്ചനോട്ടിന് ചോരയുടെ ഗന്ധം.ഒരു പെണ്ണിന്റെ മാനം കാക്കാൻ ജീവൻ തേജിച്ച ഭർത്താവിനു അപമാനമായി നഷ്ടമായ എന്റെ മാനത്തിന്റെ വില....
രചന:ശരത്_ചാലക്ക

പ്രവാസി


Image may contain: 1 person, selfie

റിയാദിലെ കൊടും ചൂടിൽ ഇന്നത്തെ വർക്ക് കഴിഞ്ഞതും എനിക്ക് ഉണ്ടായിരുന്ന സന്തോഷം ഒന്ന് വേറെയായിരുന്നു.കാരണം നാളെ മുതൽ ഈ വെയിലിൽ ചടഞ്ഞു കിടക്കേണ്ടല്ലോ.ഒരാഴ്ചയായി നിർമ്മാണപ്രവർത്തനം മന്ദഗതിയിൽ ആണെന്ന സെക്ഷൻ സൂപ്പർവൈസറുടെ പരാതി വന്നു തുടങ്ങിയത്.അതുകൊണ്ട് തന്നെയാണ് ഞാൻ മുന്നോട്ട് വന്നു കാര്യങ്ങൾ സ്മൂത്ത് ആക്കിയത് .എങ്കിലും അവരുടെ ഇപ്പോളത്തെ അവസ്ഥ മനസ്സിലാക്കൻ കഴിഞ്ഞത്.കൊടും ചൂടിലും അവർ അവരുടെ വർക്ക് ആത്മാർത്ഥയോടെ ചെയുന്നുണ്ട്.ഞാൻ അവിടെ ചെന്നാപാടെ ഏകദേശം കാര്യങ്ങൾ പിടികിട്ടിയിരുന്നു.അവർക്ക് ആവശ്യമായ എല്ലാം ശരിയാക്കിയപ്പോ. കാര്യങ്ങൾ വിജാരിച്ചതിനും നന്നായി നടന്നു..റൂമിൽ എത്തിയതും എന്റെ ഫോൺ ചാർജ് കുത്തിവെച്ചു.ഒന്ന് ഫ്രഷായി എന്റെ ബെഡിൽ ഇരുന്നു.ഒരു ഉത്സാഹവും ഇല്ല.ഞാൻ കിച്ചണിൽ നടന്നു .കെറ്റിൽ ചൂടാക്കി വെള്ളം വെച്ച് ഗ്ലാസിൽ ടീ ബാഗും പഞ്ചസാരയും ഇട്ടു കെറ്റിൽ ചൂടാവുന്നത് നോക്കി നിൽകുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത് .ഞാൻ നേരെ ചെന്ന് നോക്കി...
പരിചയമില്ലാത്ത നമ്പർ...എന്തായാലും ഞാൻ ഫോൺ എടുത്തു
ഹലോ....
ആ ഹരി..ഞാൻ ശ്രീദേവിയാണ്...
ഏത് ശ്രീദേവി....
ഡാ..എന്നെ മറന്നോ രാജേഷിന്റെ വൈഫ്....
ആ ചേച്ചി.എന്തുണ്ട് വിശേഷം...
ഡാ ഏട്ടൻ വിളിച്ചിട്ടു 3മാസമായി...
ങേ...
അന്ന് ലീവ് കഴിഞ്ഞു തിരിച്ചു പോയിട്ട് വിളിച്ചതും ഇല്ല...
അയ്യോ ചേച്ചി അതിനു ചേട്ടൻ ഇങ്ങോട് വന്നില്ലാലോ..
എന്റെ തലയിൽ അകെ ഇരുട്ട് കയറി.ജോബ് റിസൈന്‍ ചെയ്താണ് രാജേഷ് ഏട്ടൻ പോയത്.കൊച്ചിയിൽ ഏതോ കമ്പനിയിൽ നല്ല ജോബ് റെഡി ആയെന്നാണ് ആണ് എന്നോട് പറഞ്ഞത്..
ചേച്ചി..ചേട്ടൻ അതിനു ഇവിടെ ജോബ് റീസൈൺ ചെയ്താണല്ലോ പോയത്.പിന്നെ എങ്ങനെ.എന്തായാലും ഞാൻ അനേഷിച്ചു നോക്കട്ടെ..
ശരി ഡാ....
കെറ്റിൽ ചൂടായി തണുത്തതും ഒന്നും ഞാൻ അറിഞ്ഞില്ല.ഏത് നമ്പറിൽ വിളിച്ചാൽ ആണ് ഏട്ടനെ കിട്ടുക.ചേച്ചിക് അറിയാത്ത നമ്പർ ഒന്നും ഇല്ലല്ലോ.മാത്രമല്ല 3 മാസമായി വിളിക്കുന്നില്ല എന്ന് പറയുന്നു .എന്നിട്ട് ഇപ്പോളാണോ അനേഷിക്കുന്നത്.ഞാൻ വേഗം ഡ്രസ്സ് ചെയ്തു പുറത്തിറങ്ങി.ഖാദർ ഇക്കാന്റെ ബക്കലയിലേക്ക് നടന്നു.
ഇക്ക....
എന്താണ്ടാ കുട്ടാ ...
ഇക്ക .രാജേഷേട്ടന്റെ വീട്ടിൽ നിന്നും വിളിച്ചിരുന്നു..
എന്താകാര്യം.അവൾക് ഓൻ കൊടുത്ത കായ് തീർന്നോ..
ഇക്കാ...എനിക്ക് ഒന്നും മനസ്സിലാവുന്നില്ല...
കൗണ്ടറിൽ നിന്നും ഇറങ്ങി ഇക്കാ
ഡാ.മൂന്നുമസായി ഓൻ നാട്ടിൽ നീട്ട് ഇപ്പ്യ ഓൾക് ഓനെ ഓർത്തത്..
അതാ ഇക്കാ ഞാനും ആലോചിക്കുന്നത്.
ഒന് ഇബിടെന്നു അങ്ങൊട് പോയപ്പോ.നാട്ടിൽ ജോലി കിട്ടി ഇനി അവിടെ എന്നൊക്കെ പറഞ്ഞത്..ന്നിട്ടോ പോയതിന്റെ ഒരു മാസം കഴിഞ്ഞ ഓന്റെ കാൾ..
ഒരു മാസം അവിടെ നിന്നപ്പോ .ഓൾക്കോ ഓൾടെ പിള്ളേർക്കൊ ഓനെ നോക്കാൻ നേരോല്ല.ഓള് ബാല്യക്കാട്ട മഹിളാ പ്രവർത്തക അല്ലെ .ഓന്റെ പിള്ളേർക് ബണ്ടിക്ക് ബണ്ടി .ഫോണിന് ഫോൺ ..നിട്ടു ന്ത്യ.സ്വാന്തം തന്ത നാട്ടിൽ ബാന്നപ്പോ .ബിരുന്നു കാരന്റെ വേലപോലുല്ലാ .പണ്ട് ഓല പൊരയിൽ കിടന്നപ്പോ ഇവർക്കു ഇല്ല്യാത്ത പത്രാസ് ഓന്റെ ചോര ഊറ്റി കിട്ടിയപ്പോ.എല്ലിന്റെ ഇടയിൽ കയറി.
ഇക്കാ ഇതൊക്കെ നമ്മൾ പ്രവാസികൾക് പറഞ്ഞിട്ടുള്ളതല്ല..
യെന്തു പ്രവാസി..നാട്ടിലെ പൊരേല് അടുപ്പ് പൊകയാൻ ബല്ല നാട്ടിലും ചോര വിയർപ്പാകുന്ന.ഞ്യാമല് നാട്ടിൽ പോണത് .ഒരിച്ചു സ്നേഹം കിട്ടാനാ .അല്ലാണ്ട് എന്റെ കായ് വെച്ച് എന്നോട് തന്നെ പത്രാസ് കാണിക്കുന്നത് കാണാൻ അല്ല .അങ്ങനെ പത്രാസ്സ് കാണിക്കാൻ തോന്നണെങ്കിൽ ഓന്റെ പോക്കറ്റിൽ നിന്നും കായ് എടുക്കണം .ഒരു മാസം ഓനവിടെ പൊരയിലെ പട്ടിടെ വേലയില്ലാതെ കിടന്നു.സഹികെട്ടു ന്നെ ബിലിച്ചപ്പോ ഞ്യാന ഓനോട്‌ മാറി നിൽക്കാൻ പറഞ്ഞത്
അപ്പൊ ഇക്ക രാജേഷ് ഏട്ടൻ ..
നീ ബേജാറാവേണ്ട.ഓനവിടെ ഉണ്ട്.ഓന്റെ അക്കൗണ്ട് പൈസ അവൻ വലിച്ചു.ഒളിപ്പോ കൊണ്ട് നടക്കണ കാർഡ് ഉണ്ടല്ലോ അത് ചത്തപ്പോ ആണ് കെട്ടിയോനെ ഓർത്തത്.ന്റെ മോന്റെ ഷോറൂമിൽ നിന്ന ഓന്റെ മോന്റെ ബണ്ടി ബാങ്ങിയത്.അത് പിടിച്ചോണ്ട് പോയപ്പോ .മോനും തന്തയെ തിരക്കി.ഓടട്ടെടോ .പൊരയിലെ ഉപ്പുതൊട്ട് കർപ്പുരം വരെ ങ്ങനെ ഉണ്ടായെന്നു
ഓഹ്..ന്റെ ഇക്കാ എന്നോട് എങ്കിലും പറയാമായിരുന്നില്ലേ .മനുഷ്യന്റെ പ്രാണൻ പോയി .ഇക്കാ ഇനി ഞാൻ നാട്ടിൽ പോയ ഇതൊക്കെ തന്നെ ആയിരിക്കും അല്ലെ ..
കൈയിലെ ചില്ലറ ഇട്ടു മിൽക്ക് കോഫീ സെലക്ട് ചെയ്തു .കപ്പിൽ ചായ നിറയുന്നത് നോക്കി..
ഇല്ലടാ പഹയാ.പെട്ടന്ന് കായ് കൈയിൽ വന്നപ്പോ കൊറേ പത്രാസ്സുകാരി ഓൾടെ പിന്നാലെ എത്തി .അതില്ലാതാവുമ്പോൾ അവർ പൊക്കോളും അപ്പൊ പഠിക്കും കായ് ഉള്ളപ്പോ അര്രോക്കെ കാണും കാണില്ല എന്നൊക്കെ..കുറച്ചു പഠിക്കട്ടെ ഓൻ അപ്പൊ അങ്ങോട്ട് പൊക്കോളും..ഇത് ഒരു മരുന്ന.ല്ലേ .ആ ഉസ്മാൻ കിടന്നപോലെ മയ്യത്തായിട്ടും ബോഡി നാട്ടിൽ സീകരിക്കാൻ ഓന്റെ പേരിൽ ഉള്ള ആനുകൂല്യം കിട്ടാതെ പറ്റൂല എന്ന് പറയും
കപ്പിലെ ചായ കുടിക്കുമ്പോളും എന്റെ ചിന്തകൾ നാട്ടിൽ ആയിരുന്നു .നാളെ എനിക്കും ഇതാവുമോ..
ശരത് ചാലക

സ്നേഹമാം തണലോരത്ത്

Image may contain: 1 person, indoor

അമ്മച്ചി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...
എന്താടാ...
അമ്മച്ചിക്ക് ദേഷ്യം ഒന്നും തോന്നരുത്...
നിന്റെ പറച്ചിൽ കണ്ടിട്ട് സംഗതി പന്തിയല്ല എന്ന് തോന്നുന്നു.... എന്നതാടാ കാര്യം...
അൽപ്പം മടിച്ചിട്ടെങ്കിലും ഞാൻ പറഞ്ഞു..
അമ്മച്ചി എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്. എനിക്ക് ആ കൊച്ചിനെ കല്യാണം കഴിക്കണം...
എന്റെ കർത്താവേ ഈ ചെറുക്കൻ എന്നതാ ഈ പറയുന്നത്.. നമ്മടെ സഭയിൽ പെട്ടതാണോടാ...
അതെ അമ്മച്ചി. ഞാൻ കണ്ടതാ ആ ചേച്ചിയെ. എനിക്ക് ഇഷ്ട്ടായി...
എനിക്ക് വക്കാലത്തായി.റോസിയും ചേർന്നപ്പോൾ അമ്മച്ചി അടുക്കളപ്പണി നിർത്തി. എന്നെ നോക്കി..
ആഹാ. രണ്ടുംകൂടി പ്ലാൻ ചെയ്തിട്ടാണല്ലേ.
ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു..
അല്ല ഏതാടാ കൊച്ച്..
അമ്മച്ചി അതാണ് ഇപ്പൊ പ്രശ്നം. അമ്മച്ചി അപ്പച്ചനോട് പറഞ്ഞു ഇത് സമ്മതിപ്പിക്കണം..
നീ കാര്യം പറയെടാ...
അമ്മച്ചി അവൾ അനാഥയാണ്...
ഫാ.. നിനക്ക് എന്നാത്തിന്റെ സൂക്കേടാ.. അപ്പച്ചൻ അറിഞ്ഞാൽ നിന്നെ കൊല്ലും.. നീ അത് മറന്നേക്കൂ
ഇത് തന്നെയായിരുന്നു എന്റെയും പ്രശ്നം. അപ്പച്ചന് നല്ല തറവാട്ടിൽ നിന്നും എന്നെ സ്ത്രീധനം വാങ്ങി കെട്ടിക്കാൻ ആയിരുന്നു പദ്ധതി.ഞാൻ അമ്മച്ചിയെ വളഞ്ഞു പിടിച്ചു..
പൊന്നമ്മച്ചി. ഞാൻ പറയുന്നത് ഒന്നും കേൾക്കണം.നമുക്ക് ഇപ്പൊ 4 തലമുറ തിന്നുമുടിക്കാൻ ഉള്ള സ്വാത്തെല്ലാം ഉണ്ട് ഇനി എന്നാത്തിനാണ് സ്ത്രീ ധനം..
നീ എന്നതാ പറഞ്ഞാലും ഇത് നടക്കുകേല..
എന്നാലും അമ്മച്ചി ഒന്നും പറഞ്ഞു നോക്ക്....
അത് തന്നെ അമ്മച്ചി ഒന്നും പറഞ്ഞു നോക്കു..
തോസ്സ്യമോ.....
അപ്പച്ചന്റെ നീട്ടിയുള്ള വിളി അമ്മച്ചിയെ ഞെട്ടിച്ചു.. ഞങ്ങളെ പേടിയോടെ നോക്കി...
എന്റെ കർത്താവേ ഇനി എന്നതാണാവോ നടക്കാൻ പോകുന്നത്..
അമ്മച്ചി നേരെ അപ്പച്ചന്റെ അടുത്തേക്ക് പോയി.. ഞാനും റോസിയും അടുക്കളയിൽ പരിദ്രമത്തോടെ നോക്കി.. റോസി കഴുത്തിലെ മാല കടിച്ചു ഒരു പരുവം ആക്കും എന്ന് തോന്നുന്നു.. പെട്ടന്ന് ഉപ്പറത്തു എന്തോ പൊട്ടുന്ന ശബ്ദം.. ഞാനും റോസിയും ഓടിച്ചെല്ലുമ്പോൾ. തറയിൽ ഗ്ലാസ്‌ വീണു തകർന്നു കിടക്കുന്നു.. അപ്പച്ചന്റെ മുഖം തീപോലെ ജ്വലിക്കുന്നു. കാര്യങ്ങൾ പന്തിയല്ല എന്ന് മനസ്സിലായതുകൊണ്ട് ആവും. എന്നെയും കൊണ്ട് റോസി അകത്തേക്ക് പോകുവാൻ ശ്രെമിച്ചു. പക്ഷെ..
ഡാ.നിനക്ക് ആ തന്തയും തള്ളയും ആരാണ് എന്നറിയാത്ത ചാവാലി പട്ടിയെ തന്നെ കെട്ടണം അല്ലേടാ...
പിന്നെ അവിടെ നടന്നത് ഒരു യുദ്ധക്കളം ആയിരുന്നു. എന്റെ ചെകിട്ടത് വീണ അടിയിൽ ആയിരുന്നു തുടക്കം.. റോസിയുടെയും അമ്മച്ചിയുടെയും കഠിനപ്രയത്‌നം ഒടുവിൽ എല്ലാം ശാന്തനായി. എന്നാൽ എന്റെ നിലപാട് ഉറച്ചത് തന്നെ ആയിരുന്നു.. ദിവസങ്ങൾ യൂദ്ധകളമായ അന്തരീക്ഷം എന്റെ പ്രിയക്കും ഇത് തന്നെ അനുഭവം. ഒടുവിൽ ഞങ്ങൾ വിവാഹിതരായി.വിവാഹത്തിന് പള്ളിയിൽ വരെ വരാൻ അപ്പച്ചൻ കൂട്ടാക്കിയില്ല.. എല്ലാം പ്രതീക്ഷിച്ചു തന്നെ നിന്ന എനിക്ക് ഇതൊരു വേദന ആയിരുന്നില്ല. പക്ഷെ എന്റെ നെഞ്ചിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു. അവൾ വീട്ടിൽ എത്തിയാൽ പിന്നീട് ഉണ്ടാകുന്ന സംഭവം.. ആദ്യരാത്രിയിൽ ഞാൻ അവളോട്‌ പറഞ്ഞു...
ഡീ. നമുക്ക് ഒരു വീട് എടുത്തു മാറിയാലോ.. അപ്പച്ചന്റെ സ്വഭാവം വെച്ച് എന്നതാ നടക്കൻ പോകുന്നത് എന്ന് ഒരു പിടിയും ഇല്ല..
വേണ്ട ഇച്ഛയാ. നമുക്ക് ഇവിടെ തന്നെ കഴിയാം.. ഒന്നില്ലെങ്കിലും എനിക്ക് ഒരു അപ്പച്ചനെയും അമ്മച്ചിയേയും കിട്ടുമല്ലോ.. അവർ സ്നേഹിച്ചില്ലങ്കിലും അവരെ എനിക്ക് സ്നേഹിക്കാമല്ലോ....
അതും പറഞ്ഞു അവൾ നെഞ്ചോടു ചേർന്ന് ഇരുന്നു.. എനിക്ക് അപ്പൊ തോന്നി. ഇവളോട് ദേഷ്യപ്പെടാൻ ആർക്കും കഴിയില്ല. സ്നേഹം കൊതിക്കുന്ന ഒരു മനസ് ഇവൾക്ക് ഉണ്ട്. അത് മറ്റുള്ളവരെ സ്നേഹിക്കാൻ നിർബന്ധം ആക്കും..ആദ്യമൊക്ക അവർ അവളോട്‌ അവഗണന കാണിച്ചു എങ്കിലും.. പിന്നീട് അവർ അവളോട്‌ ഇണങ്ങി.. നേരവും കാലവും ഇല്ലാതെ വീട്ടിൽ വന്നിരുന്ന സ്റ്റീഫൻ കൃത്യസമയത്തു വീട്ടിൽ വരാൻ നിർബന്ധിതനായി. ഒരു മിനിറ്റ് വൈകിയാൽ അവളുടെ ഫോൺ കാൾ അവനെ തേടി എത്തും. പിന്നെ ചേട്ടത്തിയമ്മയുടെ സ്നേഹപൂർവ്വം ഉള്ള ശകാരം കേട്ടു നിശബ്ദനായി അവൻ നിൽക്കുന്ന കാഴ്ച അപ്പച്ചന് അത്ഭുതം ഉണ്ടാക്കി.. റോസിയുടെ കാര്യത്തിൽ അവളുടെ ശ്രെദ്ധ കാരണം. അമ്മച്ചി ഇപ്പൊ അപ്പച്ചന്റെ കാര്യം മാത്രം നോക്കാൻ ശ്രെമിച്ചു. പക്ഷെ. അപ്പച്ചനും അമ്മച്ചിക്കും വേണ്ടത് അവൾ കണ്ടറിഞ്ഞു ചെയ്യാൻ തുടങ്ങിയതോടെ. വീടിന്റെ അന്തരീക്ഷം മാറി. വൈകുന്നേരം മുട്ടിപ്പായി പ്രാർത്ഥിക്കൻ എല്ലാവരും എതാൻ തുടങ്ങി. വെള്ളിയാഴ്ച കുർബാന കൂടാൻ കുടുംബ സമേതം പള്ളിയിൽ എത്തിയത്. വികാരിയച്ചന് അത്ഭുതം ഉണ്ടാക്കി.. പളളി വേറെ പള്ളിക്കൂടം വേറെ എന്നും പറഞ്ഞു നടന്ന അപ്പച്ചൻ കുർബാന കൂടുന്നത് നാട്ടുകാര്ക്കും അത്ഭുതമായി...
എന്നതാ വക്കച്ച പള്ളിയിൽ ഒക്കെ...
എന്നാ പറയാനാ ഉവ്വേ... മരുമോള് വീട്ടിൽ ഇരിപ്പിക്കതില്ലന്നെ. പിന്നെ എനിക്ക് ഇപ്പൊ പണിയൊന്നും ഇല്ല...
അല്ല നീ ഇപ്പൊ ക്ലബ്ബിൽ വരുന്നില്ല...
ഒന്നും പറയേണ്ട. നേരം ഒരിച്ചു വൈകിയാൽ അപ്പൊ വരും മരുമോളുടെ കാൾ.. കള്ള് കുടിക്കാൻ പോലും സമ്മതിക്കില്ല.. ഞായറാഴ്ച ഉണ്ണിനൊപ്പം അവൾ തരുന്ന ഒരു പെഗ്ഗ് ആണ് ഇപ്പൊ ഞാൻ കഴിക്കുന്നത്.. അവൾ മിടുക്കിയ..
നിന്റെ ഭാഗ്യമാ വക്കച്ച.. എന്റെ വീട്ടിലും ഉണ്ട് ഒരെണ്ണം സഹിക്കാൻ പറ്റില്ല..
അതെ.. അവൾ നിന്റെ മരുമോളാ. ഇത് എന്റെ മോളും..
അപ്പൊ തന്നെ ഫോൺ ബെൽ അടിച്
ദാ.. പറഞ്ഞു നാവെടുത്തില്ല അവള...
ദാ വരുന്നു കൊച്ചേ...
ഇല്ല എവിടെയും പോകുന്നില്ല...
ഇതെല്ലാം കേട്ടു എന്റെ കണ്ണുകൾ നിറഞ്ഞു..
അവൾ അമ്മയാവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ.. നാടറിയിച്ചു സദ്യകൊടുക്കാൻ ആദ്യം മുന്നിൽ നിന്നത് എന്റെ അപ്പച്ചനാണ്...
ഇതെല്ലാം നോക്കി നിന്ന എന്റെ അടുത്ത്..
എന്നതാ ഇച്ഛയാ ഇങ്ങനെ നോക്കുന്നത്...
നീ എന്നതാടി അപ്പച്ചന്. കൊടുത്തത്.
സ്നേഹം.. ഒരു മകളുടെ... ഒരു ചേട്ടത്തിയുടെ. ഒരു അമ്മയുടെ... അത് ഈ കുടുംബം. ആരുമില്ലാത്ത എനിക്ക് ഇന്ന് ഇവരാണ് എല്ലാം... ഞാൻ ഇവരെ സ്നേഹിച്ചില്ലങ്കിൽ പിന്നെ ആരെ സ്നേഹിക്കാനാണ്..
കുറച്ചു സ്നേഹം എനിക്കും തരണേ...
ഒന്നു പോ അച്ചായാ......
ശുഭം......
Sarath ചാലക്ക

നഷ്ടങ്ങൾ


നഷ്ടങ്ങൾ
************
മോനെ ചക്കരെ... നീീ എഴുനേൽക്കുന്നില്ലേ. മണി 4ആയി...
ജൂണിലെ മഴയും തലേദിവസത്തെ ജോലിയും എല്ലാം കൊണ്ടും മയങ്ങിയപ്പോൾ കുറച്ചു വൈകി...
അമ്മേ കുറച്ചു നേരം കുടി....
അങ്ങനെ പറഞ്ഞാൽ എങ്ങനെ.... ബസ്‌ പോകേണ്ടത് അല്ലെ..
തലവരെ മൂടിയ ആ പൂതപ്പ് മാറ്റി. ഞാൻ വേഗം എഴുന്നേറ്റു... ശരിയാണ് ഇനിയും ഉറങ്ങിയാൽ ബസ്കരുടെ ചീത്ത കേൾക്കേണ്ടിവരും... അമ്മ തന്ന കട്ടൻ ചായ കുടിച്ചുകൊണ്ട് പുറത്തേക് നോക്കി...
അമ്മേ ഇന്നലെ നല്ല മഴയായിരുന്നു അല്ലെ...
കട്ടിലിൽ എനിക്കരികിൽ ഇരുന്നാ അമ്മ. എന്നെ നെഞ്ചോടു ചേർത്തു മുടികളിൽ തഴുകി...
മോനെ നീീ അവരോടു പറയണം.. നാളെ മുതൽ വരില്ല എന്ന്...
ഞാൻ മുഖം ഉയർത്തി.
അത് എങ്ങനെ.... സാരമില്ല ഞാൻ വേഗം ചെല്ലട്ടെ... എന്റെ പഠിപ്പ് തീർന്നാൽ പിന്നെ ഇതിനൊന്നും പോകേണ്ടല്ലോ... അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കും...
മോന്റെ ഈ ചെറുപ്രായത്തിൽ ഉള്ള കഷ്ടപ്പാട് അമ്മക്ക് സഹിക്കുന്നില്ല...
അമ്മ മിണ്ടാതെ ഇരുന്നോ ഞാൻ പോകുന്നു....
ഞാൻ വേഗം എഴുനേല്ച്ചു.. സൈക്കിൾ എടുത്തതും...
ഡാാ... ഈ കോട്ട് കൊണ്ടുപോക്കോ... കിഴക്കേലെ ഇത്ത തന്നതാണ്.. നീീ ഇന്നല്ലേ മഴ നനയുന്നത്ത് ഇത്ത കണ്ടു...
അത് വാങ്ങി ധരിച്ചുകൊണ്ട് നേരെ ബസ്‌ സ്റ്റാൻഡിലേക്ക് പോയി... നല്ല മഴക്കോളുണ്ട്... മഴപെയ്യല്ലേ ഇശ്വരാ... പെയ്താൽ ബസ്‌ കഴുകാൻ പറ്റില്ല... 150 രൂപ കിട്ടുന്ന കാര്യമാണ്... എല്ലാവർക്കും 50ആണ് കൊടുക്കുന്നത് എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇത്രയും തരുന്നത്... ബസ്‌ സമരം വന്നാലും കാലത്ത് വന്നു കഴുകി കൊടുകണം... പൈസ കൃത്യമായി തരും... ഇന്നു പൈസ കിട്ടിയതിനു ശേഷം വേണം.. അബാസ് ഇക്കാക് പാറ്റ് തീർക്കാൻ.. ഇക്ക ചോദിക്കാറില്ല... എന്നാലും നമ്മൾ കൊടുകണം അതാണ് മര്യാദ... ഒരു രണ്ടായിരം ആയിട്ടുണ്ടാവും...
അങ്ങനെ ഞാൻ ബസ്‌ സ്റ്റാൻഡിൽ എത്തി... പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അപ്പോൾ തന്നെ മഴപെയ്തു...
ചതിച്ചല്ലോ ഇശ്വരാ...
സൈക്കളിൽ നിന്നും ഇറങ്ങാതെ ആ മഴയിൽ ബസ്‌ നോക്കി നിന്നു... പെട്ടന്ന് മഴത്തുള്ളികൾ എന്റെ ദേഹത് വീഴാതെ ആയി.... ഞാൻ നോക്കി..
സാബു ചേട്ടാ...
മോൻ പോകോ.. .. ഇന്നു ബസ്‌ രാത്രി കഴുകിയാൽ മതി..
ഏട്ടാ....
ഒരു മാസത്തെ പൈസ ഇന്ന... വൈകുന്നേരം വരണം...
പൈസ വാങ്ങി പോകറ്റിൽ ഇട്ടു.. ഞാൻ വേഗം തന്നെ പത്രം വാങ്ങുവാൻ പോയി... അതും കുടി ഇട്ടിട്ടു വേണം... ക്ലാസ്സിൽ പോകുവാൻ..... ഇന്നു പോകേണ്ട.. ഞാൻ വേഗം പത്രകെട്ട് എടുത്തു സൈക്കിളിൽ വെച്ചു.. ഇനി പാല് ഡയറിയിൽ പോകണം.. അവിടെ നിന്നും പാലും എടുത്ത്‌ വേണം വീടുകളിൽ പോകുവാൻ...
എനിക്ക് അവിടെ വരി നിൽകേണ്ട എല്ലാം എടുത്ത്‌ സൈഡിൽ വെക്കും.. അത് എടുത്ത്‌ പത്രത്തിന്റെ കൂടെ വെകണം... അങ്ങനെ ഓരോ പരുപാടിയും കഴിഞ്ഞു വീട്ടിൽ എത്തി...
അമ്മ അടുകളയിൽ ഉണ്ടായിരുന്നു... വയ്യാത്ത അമ്മ... അടുപ്പ് ഉതുന്നത് കണ്ടു സങ്കടം തോന്നി.. ഇനിയിപ്പോൾ ഗ്യാസ് കണക്ഷൻ എടുകണം.. സതീശേട്ടൻ ഒരെണ്ണം ശരിയാക്കി തരാം എന്ന് പറഞ്ഞിടുണ്ട്... തൽകാലം വൈകിട് റേക്ഷൻ കടയിൽ പോയി മണ്ണണ വാങ്ങണം.... സ്ററൗ ഒരണം ഇവിടെയുണ്ട്... അമ്മാവൻ തന്നതാണ്... എന്തായാലും അടുപ്പ് ഉതുന്ന അത്രയും വിഷമങ്ങൾ കാണില്ല.. അമ്മ തന്ന ചായയും കുടിച്ചു.. ഞാൻ വിണ്ടും കിടന്നു... അപ്പോൾ അമ്മ ചോദിച്ചു....
ഇന്നു സ്കൂളിൽ പോകുനില്ലേ...
ഇല്ല അമ്മേ... ക്ലാസ്സിൽ ചെന്നാൽ ഞാൻ എന്തായാലും ഉറങ്ങും... അതിനും നല്ലതു ഇവിടേ കിടകുനത് ആണ്...
മ്...
ഞാൻ പിന്നെ എഴുന്നേറ്റത്... വൈകുന്നേരം ആയിരുന്നു... നേരെ ഫ്രഷ്‌ ആയി ഞാൻ തട്ടുകടയിൽ ചെന്നു... അവിടെയിരുന്നു... സവാളയും മുളകും അരിയാൻ തുടങ്ങി.. പണ്ട് സവാള അറിയുമ്പോൾ കണ്ണിൽ നിന്നും എന്തോരം കണ്ണുനീർ ആണ് വന്നത്... ഇപ്പോൾ ആ പ്രശ്നങ്ങൾ ഇല്ല... മുളക് ആണ് പ്രശ്നം... ഇടയ്ക്ക് കൈ മുറിഞ്ഞൽ പിന്നെ മുളക് അറിയുമ്പോൾ മുറിവ് നീറും.. സവാള അറിഞ്ഞാൽ അടുത്ത പടി വെള്ളം... അതും കഴിഞ്ഞു ആളുകൾ വരുന്നത് അനുസരിച്ച്.. മുട്ട ഓംപ്ലേറ്റ്... ബുൾസൈ... കപ്പയും ഇറച്ചിയും... പലര്ക്കും പലരീതിയിൽ ആണ്... ഈ സാധനങ്ങൾ നാളത്തേക്ക് മാറ്റിവെക്കാൻ പറ്റില്ല.. അതുകൊണ്ട് തീരും വരെ കടയിൽ നിൽക്കണം.. ഇടയ്ക്ക് ഫുഡ്‌ കിട്ടും... പന്ത്രണ്ടു മണി കഴിഞ്ഞാൽ പിന്നെ... കടക്കാരൻ ചേട്ടൻ ബാക്കി വരുന്ന ഇറച്ചിയും കപ്പയും... തന്നു വിടും.. പിറ്റേന്ന് കാലത്ത് ഞങ്ങളുടെ ഭക്ഷണം അതാണ്... അച്ഛന് ആക്സിഡന്റ് പറ്റിയതിനു ശേഷം ഇതാണ് എന്റെ ദിനാചാര്യ... അത് ശീലം ആയി...
അടുത്ത ദിവസം ഞാൻ പതിവുപോലെ തട്ടുകടയിൽ നിന്നും ഫുഡും ആയി പോകുകയായിരുന്നു... പെട്ടന്ന് ആണ് നല്ല മഴ പെയ്തത്.. ഉടനെ കോട്ട് എടുത്ത്‌ ഇട്ടു.. ഫുഡ്‌ ഞാൻ കവറിൽ സുരക്ഷിതമായി വെച്ചു... സൈക്കിൾ ചവിട്ടി പോകുകയായിരുന്നു... പെട്ടന്ന് പുറകിൽ ശക്തമായ ഇടി കൊണ്ടത്. ഞാൻ വായുവിൽ പാറകുകയായി തോന്നി...ചെന്നു എന്റെ തല പോസ്റ്റിൽ ഇടിച്ചു. നിലത്തു വീണ എന്റെ കൈയിൽ നിന്നും ഭക്ഷണം തെറിച്ചുവീണു... അപ്പോൾ തന്നെ എന്റെ പാദങ്ങളിലൂടെ എന്തോ കയറി... നിലവിളിയോടെ ഞാൻ നോക്കി.... എന്റെ കണ്ണുകളിൽ ഇരുട്ട് കയറി... അതെ ഞാൻ ദിവസവും കഴുകുന്ന ബസ്‌ ഏത് രാത്രിയിലും എനിക്ക് തിരിച്ചറിയാം... നിർത്താതെ പോകുന്ന ബസിനെ നോക്കി നിൽകുവാനെ എനിക്ക് കഴിഞ്ഞതു... ബോധം മറഞ്ഞ എന്നെ ആരോ.. ആശുപത്രിയിൽ എത്തിച്ചു... കാലിൽ പ്ലാസറുമായി കുറച്ചുകാലം...നാളുകൾക്ക് ശേഷം ഞാൻ പഴയപോലെയായി... പക്ഷേ ആ ഇടിയുടെ ആഘാതത്തിൽ എനിക്ക് നഷ്ടമായത് എന്റെ ചെവിയായിരുന്നു... ഒരുപാട് സ്വാപ്നങ്ങളും....
രചന :Sarath Chalakka

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo