Slider

നഷ്ടങ്ങൾ

0

നഷ്ടങ്ങൾ
************
മോനെ ചക്കരെ... നീീ എഴുനേൽക്കുന്നില്ലേ. മണി 4ആയി...
ജൂണിലെ മഴയും തലേദിവസത്തെ ജോലിയും എല്ലാം കൊണ്ടും മയങ്ങിയപ്പോൾ കുറച്ചു വൈകി...
അമ്മേ കുറച്ചു നേരം കുടി....
അങ്ങനെ പറഞ്ഞാൽ എങ്ങനെ.... ബസ്‌ പോകേണ്ടത് അല്ലെ..
തലവരെ മൂടിയ ആ പൂതപ്പ് മാറ്റി. ഞാൻ വേഗം എഴുന്നേറ്റു... ശരിയാണ് ഇനിയും ഉറങ്ങിയാൽ ബസ്കരുടെ ചീത്ത കേൾക്കേണ്ടിവരും... അമ്മ തന്ന കട്ടൻ ചായ കുടിച്ചുകൊണ്ട് പുറത്തേക് നോക്കി...
അമ്മേ ഇന്നലെ നല്ല മഴയായിരുന്നു അല്ലെ...
കട്ടിലിൽ എനിക്കരികിൽ ഇരുന്നാ അമ്മ. എന്നെ നെഞ്ചോടു ചേർത്തു മുടികളിൽ തഴുകി...
മോനെ നീീ അവരോടു പറയണം.. നാളെ മുതൽ വരില്ല എന്ന്...
ഞാൻ മുഖം ഉയർത്തി.
അത് എങ്ങനെ.... സാരമില്ല ഞാൻ വേഗം ചെല്ലട്ടെ... എന്റെ പഠിപ്പ് തീർന്നാൽ പിന്നെ ഇതിനൊന്നും പോകേണ്ടല്ലോ... അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കും...
മോന്റെ ഈ ചെറുപ്രായത്തിൽ ഉള്ള കഷ്ടപ്പാട് അമ്മക്ക് സഹിക്കുന്നില്ല...
അമ്മ മിണ്ടാതെ ഇരുന്നോ ഞാൻ പോകുന്നു....
ഞാൻ വേഗം എഴുനേല്ച്ചു.. സൈക്കിൾ എടുത്തതും...
ഡാാ... ഈ കോട്ട് കൊണ്ടുപോക്കോ... കിഴക്കേലെ ഇത്ത തന്നതാണ്.. നീീ ഇന്നല്ലേ മഴ നനയുന്നത്ത് ഇത്ത കണ്ടു...
അത് വാങ്ങി ധരിച്ചുകൊണ്ട് നേരെ ബസ്‌ സ്റ്റാൻഡിലേക്ക് പോയി... നല്ല മഴക്കോളുണ്ട്... മഴപെയ്യല്ലേ ഇശ്വരാ... പെയ്താൽ ബസ്‌ കഴുകാൻ പറ്റില്ല... 150 രൂപ കിട്ടുന്ന കാര്യമാണ്... എല്ലാവർക്കും 50ആണ് കൊടുക്കുന്നത് എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇത്രയും തരുന്നത്... ബസ്‌ സമരം വന്നാലും കാലത്ത് വന്നു കഴുകി കൊടുകണം... പൈസ കൃത്യമായി തരും... ഇന്നു പൈസ കിട്ടിയതിനു ശേഷം വേണം.. അബാസ് ഇക്കാക് പാറ്റ് തീർക്കാൻ.. ഇക്ക ചോദിക്കാറില്ല... എന്നാലും നമ്മൾ കൊടുകണം അതാണ് മര്യാദ... ഒരു രണ്ടായിരം ആയിട്ടുണ്ടാവും...
അങ്ങനെ ഞാൻ ബസ്‌ സ്റ്റാൻഡിൽ എത്തി... പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അപ്പോൾ തന്നെ മഴപെയ്തു...
ചതിച്ചല്ലോ ഇശ്വരാ...
സൈക്കളിൽ നിന്നും ഇറങ്ങാതെ ആ മഴയിൽ ബസ്‌ നോക്കി നിന്നു... പെട്ടന്ന് മഴത്തുള്ളികൾ എന്റെ ദേഹത് വീഴാതെ ആയി.... ഞാൻ നോക്കി..
സാബു ചേട്ടാ...
മോൻ പോകോ.. .. ഇന്നു ബസ്‌ രാത്രി കഴുകിയാൽ മതി..
ഏട്ടാ....
ഒരു മാസത്തെ പൈസ ഇന്ന... വൈകുന്നേരം വരണം...
പൈസ വാങ്ങി പോകറ്റിൽ ഇട്ടു.. ഞാൻ വേഗം തന്നെ പത്രം വാങ്ങുവാൻ പോയി... അതും കുടി ഇട്ടിട്ടു വേണം... ക്ലാസ്സിൽ പോകുവാൻ..... ഇന്നു പോകേണ്ട.. ഞാൻ വേഗം പത്രകെട്ട് എടുത്തു സൈക്കിളിൽ വെച്ചു.. ഇനി പാല് ഡയറിയിൽ പോകണം.. അവിടെ നിന്നും പാലും എടുത്ത്‌ വേണം വീടുകളിൽ പോകുവാൻ...
എനിക്ക് അവിടെ വരി നിൽകേണ്ട എല്ലാം എടുത്ത്‌ സൈഡിൽ വെക്കും.. അത് എടുത്ത്‌ പത്രത്തിന്റെ കൂടെ വെകണം... അങ്ങനെ ഓരോ പരുപാടിയും കഴിഞ്ഞു വീട്ടിൽ എത്തി...
അമ്മ അടുകളയിൽ ഉണ്ടായിരുന്നു... വയ്യാത്ത അമ്മ... അടുപ്പ് ഉതുന്നത് കണ്ടു സങ്കടം തോന്നി.. ഇനിയിപ്പോൾ ഗ്യാസ് കണക്ഷൻ എടുകണം.. സതീശേട്ടൻ ഒരെണ്ണം ശരിയാക്കി തരാം എന്ന് പറഞ്ഞിടുണ്ട്... തൽകാലം വൈകിട് റേക്ഷൻ കടയിൽ പോയി മണ്ണണ വാങ്ങണം.... സ്ററൗ ഒരണം ഇവിടെയുണ്ട്... അമ്മാവൻ തന്നതാണ്... എന്തായാലും അടുപ്പ് ഉതുന്ന അത്രയും വിഷമങ്ങൾ കാണില്ല.. അമ്മ തന്ന ചായയും കുടിച്ചു.. ഞാൻ വിണ്ടും കിടന്നു... അപ്പോൾ അമ്മ ചോദിച്ചു....
ഇന്നു സ്കൂളിൽ പോകുനില്ലേ...
ഇല്ല അമ്മേ... ക്ലാസ്സിൽ ചെന്നാൽ ഞാൻ എന്തായാലും ഉറങ്ങും... അതിനും നല്ലതു ഇവിടേ കിടകുനത് ആണ്...
മ്...
ഞാൻ പിന്നെ എഴുന്നേറ്റത്... വൈകുന്നേരം ആയിരുന്നു... നേരെ ഫ്രഷ്‌ ആയി ഞാൻ തട്ടുകടയിൽ ചെന്നു... അവിടെയിരുന്നു... സവാളയും മുളകും അരിയാൻ തുടങ്ങി.. പണ്ട് സവാള അറിയുമ്പോൾ കണ്ണിൽ നിന്നും എന്തോരം കണ്ണുനീർ ആണ് വന്നത്... ഇപ്പോൾ ആ പ്രശ്നങ്ങൾ ഇല്ല... മുളക് ആണ് പ്രശ്നം... ഇടയ്ക്ക് കൈ മുറിഞ്ഞൽ പിന്നെ മുളക് അറിയുമ്പോൾ മുറിവ് നീറും.. സവാള അറിഞ്ഞാൽ അടുത്ത പടി വെള്ളം... അതും കഴിഞ്ഞു ആളുകൾ വരുന്നത് അനുസരിച്ച്.. മുട്ട ഓംപ്ലേറ്റ്... ബുൾസൈ... കപ്പയും ഇറച്ചിയും... പലര്ക്കും പലരീതിയിൽ ആണ്... ഈ സാധനങ്ങൾ നാളത്തേക്ക് മാറ്റിവെക്കാൻ പറ്റില്ല.. അതുകൊണ്ട് തീരും വരെ കടയിൽ നിൽക്കണം.. ഇടയ്ക്ക് ഫുഡ്‌ കിട്ടും... പന്ത്രണ്ടു മണി കഴിഞ്ഞാൽ പിന്നെ... കടക്കാരൻ ചേട്ടൻ ബാക്കി വരുന്ന ഇറച്ചിയും കപ്പയും... തന്നു വിടും.. പിറ്റേന്ന് കാലത്ത് ഞങ്ങളുടെ ഭക്ഷണം അതാണ്... അച്ഛന് ആക്സിഡന്റ് പറ്റിയതിനു ശേഷം ഇതാണ് എന്റെ ദിനാചാര്യ... അത് ശീലം ആയി...
അടുത്ത ദിവസം ഞാൻ പതിവുപോലെ തട്ടുകടയിൽ നിന്നും ഫുഡും ആയി പോകുകയായിരുന്നു... പെട്ടന്ന് ആണ് നല്ല മഴ പെയ്തത്.. ഉടനെ കോട്ട് എടുത്ത്‌ ഇട്ടു.. ഫുഡ്‌ ഞാൻ കവറിൽ സുരക്ഷിതമായി വെച്ചു... സൈക്കിൾ ചവിട്ടി പോകുകയായിരുന്നു... പെട്ടന്ന് പുറകിൽ ശക്തമായ ഇടി കൊണ്ടത്. ഞാൻ വായുവിൽ പാറകുകയായി തോന്നി...ചെന്നു എന്റെ തല പോസ്റ്റിൽ ഇടിച്ചു. നിലത്തു വീണ എന്റെ കൈയിൽ നിന്നും ഭക്ഷണം തെറിച്ചുവീണു... അപ്പോൾ തന്നെ എന്റെ പാദങ്ങളിലൂടെ എന്തോ കയറി... നിലവിളിയോടെ ഞാൻ നോക്കി.... എന്റെ കണ്ണുകളിൽ ഇരുട്ട് കയറി... അതെ ഞാൻ ദിവസവും കഴുകുന്ന ബസ്‌ ഏത് രാത്രിയിലും എനിക്ക് തിരിച്ചറിയാം... നിർത്താതെ പോകുന്ന ബസിനെ നോക്കി നിൽകുവാനെ എനിക്ക് കഴിഞ്ഞതു... ബോധം മറഞ്ഞ എന്നെ ആരോ.. ആശുപത്രിയിൽ എത്തിച്ചു... കാലിൽ പ്ലാസറുമായി കുറച്ചുകാലം...നാളുകൾക്ക് ശേഷം ഞാൻ പഴയപോലെയായി... പക്ഷേ ആ ഇടിയുടെ ആഘാതത്തിൽ എനിക്ക് നഷ്ടമായത് എന്റെ ചെവിയായിരുന്നു... ഒരുപാട് സ്വാപ്നങ്ങളും....
രചന :Sarath Chalakka
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo