Slider

ആവാരംപൂ മരം...

1

ആവാരംപൂ മരം...
☆☆☆☆☆☆☆☆☆
വിരഹവും വേനലും കൊഴിയുന്ന പൂക്കളും
പ്രകൃതിയുടെ നിയമമെന്നറിയുമ്പോളും
കാലങ്ങളായെന്റെ കരളിന്റെ ചില്ലയിൽ
കൂട്ടുവന്നെത്തിയ കുഞ്ഞിക്കിളി
വേനലിൽ ഞാൻ വാടുംനോവുതാങ്ങാതെങ്ങോ
ദൂരേക്ക്മെല്ലെപ്പറന്നുപോയി
നാളെ തളിർക്കുന്നചില്ലസ്വപ്നംകണ്ടു
പൊഴിയുന്നപൂക്കളെ നോക്കി നിന്നു
തേൻകുടിച്ചന്നാളിൽ പാടിപ്പറഞ്ഞോരാ
കാര്യങ്ങളൊക്കെയങ്ങോർത്തിരുന്നു
നിറമുള്ള ഓർമ്മകൾ കനലായ്തിളങ്ങുന്നു
എരിയുന്ന കണ്ണിലും
ചിരിവിരിഞ്ഞു
ചാരത്തുവന്നെങ്കിൽ
ചേർന്നൊന്നുനിന്നെങ്കിൽ
മോഹങ്ങൾ വീണ്ടും
തളിർത്തുവെങ്കിൽ
എന്തിനെൻപുസ്തകത്താളിൽമിനുങ്ങുന്ന
ഏഴഴകുള്ള മയിൽ പീലിയായ് നീ
പൂജക്കെടുക്കാത്ത പൂവെന്നറിഞ്ഞിട്ടും
തഴുകിത്തലോടിയിട്ടോമനിച്ചൂ
ഒരുകുഞ്ഞുകാറ്റിലുംഉതിരാതിരിക്കുവാൻ
ഓടിവന്നെന്നെ പുണർന്നുനിന്നൂ
ഒരുമഴക്കാലത്തുമൊരുപനിക്കാലത്തും
കുളിരിന്റെകൂട്ടിൽ പുതപ്പുപോലെ
നീറുന്നനെഞ്ചകക്കൂടിൻമിടിപ്പു കേട്ട്
എന്നിലെയെന്നിൽനീ ചേർന്നിരുന്നു
ഇന്നുമെൻനെഞ്ചിലെ കുഞ്ഞുറങ്ങീടുവാൻ
ചാരത്തുനീമൂളിപ്പാടിടേണം
വെറുതെ പറന്നുമറയുവാൻനീയൊരു
പക്ഷിയല്ലെന്നിലെ ഊർദ്ധശ്വാസ്സം
വെറുതെ പറന്നുമറയുവാൻ നീയൊരു
പക്ഷിയല്ലെന്നിലെ ഊർദ്ധശ്വാസ്സം
കവിതയൊരായിരം ഇനിയും കുറിച്ചീടാം
അതുനിന്റെ കാതോരം മൂളിത്തരാം
ഇനി വരും ജന്മവുംപൂമരമായിടാം
നീവരുംവഴിയോരം പൂത്തുനിൽക്കാം
നീ വരും വഴിയോരം പൂത്തുനിൽക്കാം
♡♡♡♡♡♡
ലിൻസി.

1
( Hide )
  1. അസ്സലായിട്ടുണ്ട്!
    കാവ്യാത്മകമായ ഒരു രചന ആദ്യമായാണ് നല്ലെഴുത്തുകാർക്കിടയിൽ (അവിചാരിതമായി) കാണാനിടയായത്. അതിന്റെ സന്തോഷം അറിയിയ്ക്കാതിരിയ്ക്ക വയ്യ.
    രണ്ടുവരികൾക്ക് കണ്ണേറുണ്ടെന്നു കൂടി അറിയിയ്ക്കട്ടെ, അവ താഴെ ബ്രാക്കറ്റിൽ കൊടുക്കുന്നു. അതൊന്നു മിനുക്കിയാൽ ഉചിതമെന്നു തോന്നുന്നു.

    (വേനലിൽ ഞാൻ വാടുംനോവുതാങ്ങാതെങ്ങോ...)
    (നീറുന്നനെഞ്ചകക്കൂടിൻമിടിപ്പു കേട്ട്....)

    ചിലപ്പോൾ, എനിയ്ക്കു മാത്രം തോന്നിയതാവാം. എങ്കിലും ശ്രദ്ധിയ്ക്കുമല്ലോ?

    നന്മകൾ, ആശംസകൾ!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo