Slider

തെരുവ് നായ

0

തെരുവ് നായ
®®®®®®®® {കഥ}
പിങ്കി മോൾ അന്നും മുറ്റത്ത് വന്നു നോക്കി നിന്നു.പതിവായി തങ്ങളുടെ ഗേറ്റിന് മുന്നിലൂടെ പോകുന്ന നായ്കുട്ടിയെ കാണാൻ. നാല് വയസ്സുകാരിയുടെ ആകാംക്ഷ മുഖത്ത്. നഴ്സറി സ്‌കൂളിൽ പോകുന്നതിനും മുൻപും ശേഷവും അങ്ങനെ പതിവായി നിൽകാറുണ്ടായിരുന്നു.
ആദ്യമൊക്കെ ആ റോഡിലൂടെ ലക്ഷ്യമില്ലാതെ നടന്നുപോകുന്ന നായ ആയിരുന്നു അത്.ഒരിക്കൽ ഗേറ്റിലൂടെ രണ്ടുമൂന്നു ബിസ്കറ്റ് കഷണങ്ങൾ മുന്നില്ലേക്ക് എറിഞ്ഞു കൊടുത്തു . ആദ്യത്തെ ദിവസം അത് വെറുതെ മണത്തുനോക്കി നടന്നു പോയ് നായ.പിഞ്ഞിടുള്ള ദിവസം അത് ആർത്തിയോടെ കഴിക്കുമായിരുന്നു.തെരുവ് നായ ആണെങ്കിലും നല്ല ഓമനത്തമുള്ള മുഖമുള്ള തവിട്ടുനിറത്തിലെ സുന്ദരൻ നായ.
- പിങ്കി നായയോട് കളിക്കല്ലേ അത് കടിക്കും.നീ ടി വി യിലും പത്രത്തിലും കാണാറില്ലേ കുട്ടികളെ ഉപദ്രവിക്കുന്ന വാർത്ത.
അമ്മയുടെ ശാസന അവൾ കാര്യമായി എടുത്തില്ല.വീട്ടിലെ വളർത്തുനായ ആയ ലാബിനത്തിൽ പെട്ട നായക്ക് റെഡിമേഡ് ഫുഡ് കൊടുക്കുകയായിരുന്നു അവളുടെ അമ്മ.
- ഈ നായ കടിക്കില്ലേ അമ്മേ?
-ഇല്ല ഇത് നമ്മൾ ഓമനിച്ചു വളർത്തുന്നതല്ലേ.
വീട്ടിലെ വളർത്ത് നായയെ പിങ്കി മോൾക്ക് ഇഷ്ടമല്ലായിരുന്നു. അതിനെ ഒമാനിക്കാറും ഇല്ല.
- നീ പോയ് നാളെ സ്‌കൂളിൽ കൊണ്ടുപോകാനുള്ള ഹോംവർക്ക് ചെയ്തേ പോയെ.
പിങ്കി മോൾ നിരാശയോടെ അകത്തേക്ക് പോയ്.
~~
- ഞങ്ങൾ ഈ കോളനിയിലെ പെണ്ണുങ്ങൾ ഒരു തീരുമാനം എടുത്തു.
രാത്രിയിൽ അച്ഛനോട് 'അമ്മ സംസാരിക്കുന്നത് പിങ്കി മോൾ കേട്ടു.
-ഈ കോളനിയിൽ ഒരുപാട് നായ്ക്കൾ അലഞ്ഞു തിരിഞ്ഞു നടകുന്നുണ്ട്.അവയെ പിടിച്ചുകൊണ്ടുപോകാൻ വേണ്ട നടപടിക്ക് നഗരസഭയിൽ ഒരു പരാതി കൊടുക്കാൻ. കുട്ടികൾക്കൊക്കെ വഴിയിൽ ഇറങ്ങി നടക്കണ്ടേ ഉപദ്രവിച്ചാലോ.
-അതിനുമാത്രം നായ്ക്കൾ ഈ കോളനിയിൽ ഉണ്ടോ.ഒന്ന് രണ്ടെണ്ണം ഇടക്കൊക്കെ പോകുന്നത് കാണാം.അവ ശല്യമുണ്ടാകാറില്ലല്ലോ.
അച്ചന്റെ ചോദ്യം
-ഉണ്ടോന്നോ.അനുഭവം വരെ കാക്കാൻ പറ്റുമോ. പിന്നെ നമ്മുടെ മോള് ഗേറ്റിനരുകെ ചെന്ന് ഒരു നായയോട് പുന്നരിക്കാൻ പോണത് കാണുമ്പോൾ എനിക്ക് ഭയമാ.എന്നെങ്കിലും അവളെ ഉപദ്രവിക്കും അത്. പിങ്കികാണേൽ പറഞ്ഞാൽ അനുസരണ ഇല്ല.അതിനെ നോക്കി ഗേറ്റിനുമുന്നിൽ നിൽക്കുന്നത് പതിവാക്കി.ആഹാരസാധനങ്ങളും എറിഞ്ഞു കൊടുക്കും.
- കുട്ടികൾ മൃഗങ്ങളോട് ദയവ് കാണിക്കുന്ന ശീലമൊക്കെ നല്ലതാ അവർ സെൽഫിഷായി വളരില്ലാലോ.ഗേറ്റിനകത്തല്ലേ നീ അവളെ തടയണ്ട.
കുട്ടികളല്ലേ.
- അതിനു വേണ്ടിയല്ലേ നമ്മൾ കാശ് കൊടുത്തു ഒന്നിനെ വാങ്ങി വളർത്തുന്നെ.അതിനെ തിരിഞ്ഞു നോക്കാറില്ല.എന്തായാലും ഞാൻ സമ്മതിക്കില്ല. പരാതി കൊടുക്കും ഞങ്ങൾ.
പിങ്കിയുടെ അച്ഛൻ പിന്നെ ഒന്നും മിണ്ടിയില്ല.
രാത്രി ആഹാരം അൽപ്പം മാത്രം കഴിച്ചു് തന്റെ കുഞ്ഞുബെഡിലേക്ക് പോയ് കിടന്നു പിങ്കി. ദിവസവും കാണാറുള്ള നായ്കുട്ടിയെ ആരൊക്കെയോ പിടിച്ചു കൊണ്ടുപോകുമെന്നുള്ള കാര്യമോർത്ത് ആ പിഞ്ച് മനസ്സ് വേദനിച്ചു.
~~~|
സ്‌കൂളിൽ പോകാൻ റെഡിയായി അച്ഛനോടപ്പം സ്‌കൂൾവാനിന് വെയ്റ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് അതുവഴി നായ്ക്കുട്ടി കടന്നുപോയത്.അവളെ കണ്ടതും അത് വാലാട്ടി.
- അച്ഛാ ഇത് കണ്ടോ ഇതാണ് ഞാൻ പറഞ്ഞ നായ്ക്കുട്ടി. എന്ത് ഭംഗിയ കാണാൻ. നമ്മുടെ വീട്ടിലെതിനേക്കാൾ കൊള്ളാം.നമുക്കിതിനെ കൊണ്ടുപോയി വളർത്താം അച്ഛാ.
അച്ഛൻ അതിനെ സൂക്ഷിച്ചു നോക്കി.
- വേണ്ട മോളെ നായ കൊള്ളാം. 'അമ്മ അറിഞ്ഞാൽ പ്രശ്നാ. എന്നാ അതിനെ നഗരസഭക്ക് പിടിച്ചുകൊടുക്കുന്നെന്ന് പറയാൻ പറ്റില്ല.
പിങ്കിയുടെ മുഖം വാടി
-അച്ഛാ അമ്മയോട് പറ അതിനെ ആർക്കും പിടിച്ച്‍ കൊടുക്കല്ലെന്ന്.പാവം അതിനെ അവർ കൊല്ലും.
മകളുടെ പറച്ചിൽ കേട്ട് അച്ഛനും വിഷമം ആയി.പക്ഷെ അയാൾ ഒന്നും മിണ്ടിയില്ല.സ്‌കൂൾ വാൻ വന്നതും അതിൽ കയറ്റി അവളെ വിട്ടു.
~~~~~
രണ്ടു ദിവസം കഴിഞ്ഞ ഒരു ദിവസം. പിങ്കി മോൾ സ്‌കൂളിൽ നിന്നും വാനിൽ വന്നിറങ്ങുന്ന സമയത്താണ് ആ വേദനിക്കുന്ന കാഴ്ച കണ്ടത്.നഗരസഭയിലെ ജീവനക്കാർ അവളുടെ ഓമന നായകുട്ടിയെ പിടിച്ച്‍ വണ്ടിക്കുള്ളിലാക്കി കൊണ്ട് പോകുന്നു.അവളുടെ കണ്ണുകൾ നിറഞ്ഞു. ബാഗും അമ്മയുടേ കയ്യിലെ പിടിത്തവും വിട്ട് വണ്ടിക്ക് പുറകെ പാഞ്ഞു.
- കൊണ്ട് പോകല്ലേ എന്റെ നായ്കുട്ടിയെ കൊണ്ടുപോകല്ലേ.
ആ വിളി കേൾക്കാതെ വണ്ടി മുന്നോട്ട് പോയ്.കുറെ പുറകെ ഓടി . പിന്നെ കരഞ്ഞുകൊണ്ട് നിലത്തിരുന്നു അവൾ.'അമ്മ ഓടി അവൾക്കരുകിൽ എത്തി
- പിങ്കി എന്ത് പണിയാ കാണിക്കുന്നെ.ആ നാശത്തിനെ അവർ കൊണ്ടുപോയ്കൊട്ടെ. അതിനെ നമുക്ക് വേണ്ട ഉപദ്രവിക്കും.
- വേണ്ട എന്റെ നായകുട്ടിയെ എനിക്ക് വേണം. അവൾ കരഞ്ഞു.
-നീ തല്ല് വാങ്ങും . ആൾക്കാർ കണ്ടാൽ എന്ത് വിചാരിക്കും. നീ എണീറ്റ് വീട്ടിലേക്ക് വന്നേ.
പിങ്കി എണിക്കാൻ കൂട്ടാക്കിയില്ല . കുറേനേരം അവൾ അവിടെ ഇരുന്നു.പിന്നീട് എന്തോ തീരുമാനിച്ച പോലെ എണീറ്റു വീട്ടിലേക്ക് ഓടി.വീട്ടിലെത്തിയ അവൾ പട്ടിക്കൂട് തുറന്നു വീട്ടിലെ നായയെ പുറത്തേക്ക് വിട്ടു.അതിനെ ഒടിച്ച് വീടിന്റെ ഗേറ്റിനടുത്തേക്ക് കൊണ്ട് വന്നു.തടങ്കലിൽ നിന്ന്‌ രക്ഷപെട്ട മാതിരി ആ നായ ഗേറ്റ് കടന്ന് റോഡിലേക്ക് ഓടി.ഇത് കണ്ടതും പിങ്കിയുടെ 'അമ്മ കലി കൊണ്ടു.
-അസത്തെ എന്ത് പണിയാ കാണിച്ചത് . എന്ത് വില കൊടുത്തു വാങ്ങിയതാ അതിനെ.
- അതിനെ ഇവിടെ വേണ്ട .എവിടെങ്കിലും പോയ് ചാകട്ടെ.എന്റെ നായ് കുട്ടിയെ കൊണ്ടുപോയ പോലെ ഇതിനേം കൊണ്ട് പോകട്ടെ.
കോപം കൊണ്ട് ജ്വലിച്ച 'അമ്മ അവളെ പൊതിരെ തല്ലി. ശേഷം അകത്തേക്ക് കയറിപ്പോയി.കരഞ്ഞുകൊണ്ട് വീടിന്റെ സിറ്റൗട്ടിൽ പിങ്കി ഇരുന്നു.
~~~~
വൈകുന്നേരം അച്ഛൻ ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോൾ വീടിനുമുന്നിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പിങ്കി ഇരിക്കുന്നത് കണ്ടു.സ്‌കൂൾ യൂണിഫോമിലാണ്.
- ഏന്തി പറ്റി എന്റെ മോൾക്ക്. അയാൾ അരുകിൽ വന്നു ചോദിച്ചു.
- അച്ഛാ എന്റെ നായ്കുട്ടി. അവൾ കരഞ്ഞു.
-നായ്ക്കുട്ടിക്ക്‌ എന്ത് പറ്റി
-അതിനെ നഗരസഭകാർ കൊണ്ട് പോയ്.
മറുപടി പറഞ്ഞത് പുറകിൽ വന്ന 'അമ്മ ആയിരുന്നു.
- അയ്യോ വേണ്ടായിരുന്നു. നിന്നോട് ഞാൻ പറഞ്ഞതല്ലേ.
-അതിനിവൾ പകരം കാണിച്ചതെന്താന്നോ.
-എന്ത്
- നമ്മുടെ നായയെ അഴിച്ചു പുറത്തേക്ക് വിട്ടു.
അച്ഛൻ ഒന്നും മിണ്ടാതെ. നിന്നു.. ശേഷം മോളോട്
- മോൾ വിഷമിമ്മണ്ട.
-എനിക്കിവിടത്തേ നായയെ ഇഷ്ട്ടം അല്ല.എന്റെ നായ് കുട്ടി പോയിടത് അതും പോകട്ടെ.
പിങ്കി അലറി കരഞ്ഞു പറഞ്ഞു.
- സാരമില്ല . മോള് കരായതിരിക്കു . വന്ന് യൂണിഫോമക്കെ മാറ്റി എന്തെങ്കിലും കഴിക്ക്.
അവൾ നിഷേധത്തിൽ തല ആട്ടി.
അത് കണ്ട 'അമ്മ
-കണ്ടോ അവളുടെ അഹങ്കാരം. എത്ര രൂപയുടെ നഷ്ട്ടാ ഉണ്ടായത്. അതെങ്ങനാ അച്ഛൻ മോൾക്ക് സപ്പോർട്ടല്ലേ.
അത് കേട്ട് അച്ഛൻ അമ്മക്ക് നേരെ തിരിഞ്ഞു.
- ഞാൻ ആദ്യമേ നിന്നോട് പറഞ്ഞതാ .കുഞ്ഞിന്റെ മനസ്സ് വേദനിപ്പിക്കരുതെന്നു. ഇന്നത്തെ ജീവിത സാഹചര്യത്തിൽ കുട്ടികൾ എന്തെങ്കിലും ആനന്ദം കണ്ടെത്തിയാൽ തല്ലി കെടുത്തി അവരുടെ മനസ്സ് വേദനിപ്പിക്കരുത്
- അപ്പോൾ അവൾ ചെയതുവച്ചത്.
- ആ നായ പൊയ്‌ക്കോട്ടെ .ഇനി ഈ വീട്ടിൽ ഒരു വളർത്തു ജന്തുക്കളും വേണ്ട. എന്റെ മോൾക്ക് സന്തോഷം കിട്ടാത്തത് ഒന്നും വേണ്ട.അത് എത്ര വില കൂടിയതായാലും.
'അമ്മ ഒന്നും മിണ്ടാതെ നിന്നു.
അച്ഛൻ മോളെ ചേർത്തുപിടിച്ചു അകത്തേക്ക് പോയ്.
അപ്പോഴും അവൾ കരയുന്നുണ്ടായിരുന്നു.
-
"അച്ഛാ എന്റെ നായ്ക്കുട്ടി"
========
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo