നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇളയന്നൂർ മനയിലെ നാഗയക്ഷി ഭാഗം 4


ഇളയന്നൂർ മനയിലെ നാഗയക്ഷി ഭാഗം 4
---------------------------------------------------------------
നിലാവിൽ കുളിച്ചു നിൽക്കുന്ന ഇളയന്നൂർ മന ഞാൻ കണ്ടു ..കുറച്ചുകൂടി ചെന്നാൽ നടപ്പുരയാണ് ..അത് കടന്നിട്ട് വേണം മനയിലേക്കു ചെല്ലാൻ ..
അവൾ നടപ്പുരയെത്തിയതും മെല്ലെ അവിടെ നിന്നു ..അവൾ എന്താണ് ചെയ്യുന്നതെന്നു അറിയാൻ ഞാനും അവിടെ നിന്നു ..അൽപ സമയം കഴിഞ്ഞപ്പോൾ അവൾ മെല്ലെ തിരിഞ്ഞു ..എന്നെ നോക്കിയൊന്നു ചിരിച്ചു ..പിന്നെ നടപ്പുര കടന്നു മെല്ലെ മന ലക്ഷ്യമാക്കി നടന്നു ..
ഞാനും മെല്ലെ നടപ്പുര ലക്ഷ്യമാക്കി നടന്നു ..ഒരു ഇളം കാറ്റ് എന്നെ മെല്ലെ തഴുകി കൊണ്ട് കടന്നു പോയി അതുവരെ നിശബ്ദമായ പരിസരം മെല്ലെ മാറുന്നപോലെ എനിക്ക് തോന്നി ..ചിവിടുകൾ ശബ്ദം ഉണ്ടാക്കാൻ തുടങ്ങി ..ദുരെ നിന്നും കുറുക്കന്മാർ വല്ലാതെ ഓരിയിടാൻ തുടങ്ങി ..മരങ്ങൾ കാറ്റിൽ കുട്ടിയുരുമ്മി ..എന്തൊക്കയോ പറയുന്നപോലെ ..ഞാൻ ഒന്ന് നിന്നു ..ആരോ കാതിൽ പറയുന്നപോലെ .."പോവരുത് " എന്ന്
എന്റെ സിരകളിലെ രക്തം മരവിക്കുന്നപോലെ ...ശരീരം മൊത്തം തളരുന്നു, പെട്ടന്ന് ഒരു ശബ്ദം കേട്ട് ..ഞാൻ ടോർച്ചു മെല്ലെ നീട്ടി മുന്നിലേക്ക് തെളിച്ചു ..ആ കാഴ്ചകണ്ടു ഞാൻ ഭയന്നു വിറച്ചു ..എന്റെ കാലിന്റെ ചുവട്ടിൽ ഒരുവലിയ പാമ്പ് കിടന്നു പുളയുന്നു ..ഞാൻ കൃത്യമായി ചവിട്ടിയത് അതിന്റെ പടത്തിൽ ആണ് ..അത് വാലിട്ടു കിടന്നു അടിക്കുകയാണ് ..
കാലെടുക്കാൻ ..എനിക്ക് ഭയമായി ..എടുത്താൽ അത് കടിക്കുമെന്നു എനിക്ക് ഉറപ്പാണ് ..ഞാൻ അതിന്റെ ശരീരത്തിലേക്ക് ടോർച്ചു തെളിച്ചു പിടിച്ചു ..സ്വർണ്ണ വളയുമുള്ള കറുത്ത പാമ്പ് ..മുന്ന് നാലു അടി നീളം വരും, മുന്നിൽ പോയ ഉണ്ണിമായയെയും കാണാനില്ല ..എന്തു ചെയ്യണം അറിയാതെ കിതച്ചുകൊണ്ട് ചുറ്റും നോക്കി..
അവസാനം കാലെടുത്തു ഓടാൻ ഞാൻ തീരുമാനിച്ചു..അതിനായി ഞാൻ വന്ന വഴിയിലേക്ക് നോക്കി അപ്പോഴാണ് ആരോ വരുന്നപോലെ എനിക്ക് തോന്നിയത് .ഞാൻ അവിടേക്കു നീട്ടി ടോർച്ചു അടിച്ചു .ഒരു അന്പതു വയസ്സ് തോന്നിക്കുന്ന ഒരു ഒരാൾ ചെറിയ ടോർച്ചു അടിച്ചുകൊണ്ട് നടന്നു വരുന്നു .
അയാൾ എന്നെ കണ്ടതും ..നടത്തം വേഗത്തിൽ ആക്കി ..പിന്നെ എന്റെ അടുത്തെത്തി എന്റെ മുഖത്തേക്ക് ടോർച്ചു അടിച്ചു ..
"മനു അല്ലെ .." കറ വീണ പല്ലുകൾ വെളിയിൽ കാണിച്ചു കൊണ്ടാണ് അയാൾ ചോദിച്ചത് ..
"അതെ ..നിങ്ങൾ ആരാണ് .."
"ഞാൻ ..നാരായണേട്ടന്റെ അനിയൻ ആണ് ..ഭാസ്കരൻ . അവിടെ പോയപ്പോഴാ കുട്ടി അവിടെ ഇല്ലന്ന് അരിഞ്ഞത് ..അപ്പൊ തോന്നി ഇവിടേയ്ക്ക് വന്നിട്ടുണ്ടാകും എന്ന് "
അയാൾ പറഞ്ഞത് വിശ്വസിക്കാൻ എനിക്ക് തോന്നിയില്ല .."ഞാൻ വന്നത് ..ആരും അറിഞ്ഞിട്ടില്ല ..പിന്നെ ആ സമയത്ത് അയാൾ അവിടെ ചെല്ലേണ്ട ആവശ്യം എന്താണ് ..പിന്നെ ഞാൻ ഇങ്ങോട്ടു പോന്നതാണെന്നു എങ്ങനെ മനസ്സിലായി ".ഞാൻ അയാളെ ..ശരിക്കുമോന്നു നോക്കി ..
"മോൻ അറിഞ്ഞിട്ടില്ലെന്നു എനിക്ക് അറിയാം ..അല്പം മുൻപ് അമ്മുവിന് ഒരു അപകടം പറ്റി .അങ്ങനെയാണ് ഞാൻ അവിടെ ചെന്നത് ..അപ്പോഴാണ് മോൻ അവിടെ ഇല്ലെന്നു അറിഞ്ഞത് "
അയാൾ ..ഇത്തവണ എന്റെ കണ്ണുകളിൽ നോക്കിയാണ് പറഞ്ഞത് ...
"അമ്മുവിന് എന്തു പറ്റി ."ഞാൻ അയാളെ നോക്കികൊണ്ട്‌ പരിഭ്രമത്തോടെ ചോദിച്ചു ..
"അതൊക്കെ പറയാം ..മോൻ വേഗം വീട്ടിലേക്കു വാ .."അയാൾ മെല്ലെ തിരിഞ്ഞു ..
"അയ്യോ ചേട്ടാ ..."..ഞാൻ ...പറയുന്നത് മുഴുമിപ്പിക്കുന്നതിനു മുന്നേ അയാൾ കൈ ഉയർത്തി കൊണ്ട് പറഞ്ഞു .
"അതിനെ കൊല്ലണം ..വെറുതെ വിട്ടാൽ പക കൂട്ടും ..കാലൊന്നു ശരിക്കു അമർത്തി നിലത്തരക്കു ..അത് ചത്തു പോകും .."
അയാൾ എപ്പോൾ അത് കണ്ടെന്നോ ..അപ്പോഴത്തെ അയാളുടെ മുഖഭാവമോ എനിക്ക് മനസ്സിലായില്ല ...അയാൾ മെല്ലെ നടക്കാൻ തുടങ്ങി ..ഞാൻ ആദ്യമായിട്ടാണ് ഒരു പാമ്പിനെ കൊല്ലുന്നേ ..അതും ഇങ്ങനെ ..എനിക്ക് വേറെ മാർഗം ഉണ്ടായിരുന്നില്ല ..ഞാൻ ശ്കതമായി കാലമർത്തി ..അതിനെ ചവിട്ടിയമർത്തി ..അതിന്റെ അനക്കം നിന്നപ്പോൾ ..അയാളുടെ പുറകെ തിരിഞ്ഞു നോക്കാതെ ഓടി ..
ഓടി പുറകെയെത്തിയെങ്കിലും ..അയാളുടെ കൂടെ നടക്കാൻ സാധിച്ചില്ല ..അയാളുടെ പുറകെ ഞാൻ നടന്നു അമ്മുവിന് എന്താണ് സംഭവിച്ചതെന്ന് വീണ്ടും വീണ്ടും ചോദിച്ചെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല ..
വീട്ടിലേക്കു പോകാനുള്ള വയൽ വഴിയിൽ എത്തിയപ്പോൾ അയാൾ നിന്നു ..
"നീ പോയ്കൊള്ളു ..ഞാൻ വീട്ടിൽ പോയിട്ട് അങ്ങോട്ട് വരാം പിന്നെ ഒന്ന് സൂക്ഷിച്ചോളൂ "..അയാൾ ..എന്നെ നോക്കി പറഞ്ഞു ..
ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അയാൾ മെല്ലെ നടന്നകന്നു ..
ഞാൻ അയാൾ നടന്നകലുന്നതും നോക്കി നിന്നു ..ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല .അറിയാത്ത .ഒരു പെൺകുട്ടിയുടെ കൂടെ ഇറങ്ങി പോകുക ..വഴിയിൽ വെച്ച് തിരിച്ചു പോരുക ..എങ്ങനെയെങ്കിലും നേരം വെളുത്തിട്ടു ..വീട് പിടിക്കണം ഞാൻ മനസ്സിൽ ഉറപ്പിച്ചു ..
ഞാൻ പാടത്തിലെ വഴിയിലേക്ക് ഇറങ്ങി ...അമ്മുവിന് എന്തായിരിക്കും സംഭവിച്ചു കാണുക ..അവിടെ നിന്ന് നോക്കിയാൽ വീട് കാണാമെങ്കിലും അവിടെ വെളിച്ചം ഒന്നും കാണുന്നില്ല ..അമ്മുവിന് അപകടം പറ്റിയാൽ ആരെങ്കിലും അവിടെ ഉണർന്നു ഇരിക്കേണ്ടതല്ലേ ..എന്റെ മനസ്സിൽ സംശയങ്ങൾ ഓരോന്നായി മുളച്ചു പൊന്തി
വയലിന്റെ നടുക്ക് എത്തിയപ്പോഴേക്കും മേഘങ്ങൾ കൊണ്ട് കൊണ്ട് ചന്ദ്രൻ പൂർണ്ണമായി മൂടിയിരുന്നു ചുറ്റും നല്ല ഇരുട്ട് മാത്രം ..കാറ്റിൽ വിളിഞ്ഞൂ നിൽക്കുന്ന വയലുകൾ മെല്ലെ ആടാൻ തുടങ്ങി ..ഞാൻ മെല്ലെ അവിടെ നിന്നു..ആരോ പുറകിൽ ഉള്ളപോലെ എനിക്ക് തോന്നി ..തിരിഞ്ഞു നോക്കാൻ ഭയം സമ്മതിക്കുന്നില്ല ..പക്ഷെ ആരോ ഉള്ളത് എനിക്ക് ശരിക്കും ഫീൽ ചെയ്യുന്നുണ്ട് ..ഞാൻ കൈകൊണ്ടു മെല്ലെ ടോർച്ചു മുറുക്കി പിടിച്ചു ..
പെട്ടന്ന് എന്തോ ഒന്ന് എന്റെ കാലിനെ ഇക്കിളി പെടുത്തികൊണ്ടു ഇഴഞ്ഞു പോയി ..ഞാൻ വിറച്ചുകൊണ്ട് താഴേക്ക് നോക്കി .അടിച്ചുപിടിച്ച .ടോർച്ചിന്റെ വെളിച്ചത്തിൽ ..ഞാൻ അത് കണ്ടു ..ഒരു കരിനാഗം ..മെല്ലെ പത്തി വിടർത്തി ..നിൽക്കുന്നു ..അതിന്റെ പത്തി കാറ്റിനനുസരിച്ചു ആടുന്നപോലെ ..മെല്ലെ ഓടുന്നുണ്ട് .
മുന്നോട്ടും പുറകോട്ടും പോവാൻ പറ്റാത്ത അവസ്ഥയിൽ ആയി ഞാൻ ..ഞാൻ ധൈര്യം സംഭരിച്ചു.തിരിഞ്ഞു.ടോർച്ചു അടിച്ചു .
."ഇല്ല ഒന്നും കാണുന്നില്ല ..ആരുമില്ല "..ഞാൻ ഓടാൻ വേണ്ടി മുന്നിലെ പാമ്പിന്റെ നേർക്ക് വീണ്ടും ടോർച്ചു അടിച്ചു ..പക്ഷെ അവിടെ അത് ഉണ്ടായിരുന്നില്ല ..പിന്നെ ഞാൻ നോക്കിയില്ല ..വീട് ലക്ഷ്യമാക്കി ഓടി ..
ഓടി അകത്തു കയറി ...വാതിൽ അടച്ചു .അവിടെ ഉണ്ടായിരുന്ന കുജയിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു ,.കിടക്കയിൽ ചെന്നിരുന്നു..
അമ്മുവിന് അപകടം പറ്റി എന്നാണ് അയാൾ പറഞ്ഞത് ..പക്ഷെ അവിടെ അങ്ങനെയുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭതപെടുത്തി ..അയാൾ ആരായിരിക്കും ...എന്തിനാണ് അയാൾ എന്നെ കളവു പറഞ്ഞു തിരിഞ്ഞു കുട്ടി കൊണ്ടുവന്നത് ..
ഞാൻ ചിന്തയിൽ മുഴുകിയിരുന്നപ്പോഴാണ് ..ഒരു അലർച്ച ഞാൻ കേട്ടത് ..എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി ഞാൻ ..പിന്നെ ഓടി ചെന്ന് കതകു തുറന്നു നോക്കിയപ്പോൾ .ഉണ്ണിയും അമ്മുവിൻറെ അമ്മയും നിൽക്കുന്നു ..
അമ്മു ബോധമില്ലാതെ അമ്മയുടെ മടിയിൽ കിടക്കുന്നു
"എന്തു പറ്റി .."ഞാൻ ഓടി അവരുടെ അരികിലെത്തി ..
ആത്‍മഹത്യ ചെയ്യാൻ നോക്കിയതാണ് ..കഴക്കോൽ ഉറപ്പില്ലാത്തത് കൊണ്ട് പൊട്ടി നിലത്തു വീണു ..
"എന്നിട്ട് എന്തെങ്കിലും പറ്റിയോ .ഹോസ്പിറ്റലിൽ കൊണ്ട് പോവാം " ഞാൻ അവളുടെ അടുത്തിരുന്നു .
"തെക്കതിലെ രാമുവിനെ വിളിച്ചിട്ടുണ്ട് ..അവൻ കാറുമായി ഇപ്പൊ വരും .." നാരായണേട്ടൻ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു ..
"ശരി ഞാനും റെഡി ആവാം .."
ഞാൻ മെല്ലെ മുറിയിലേക്ക് ചെന്നു .അല്പം കഴിഞ്ഞപ്പോൾ ..ഉണ്ണി എന്റെ റൂമിലേക്ക് വന്നു ..കയ്യിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു ..
നിറഞ്ഞ കണ്ണുകളോടെ അവൻ എന്റെ അരികിൽ ഇരുന്നു ...ഞാൻ അവന്റെ തോളിൽ കയ്യിട്ടു ആശ്വസിപ്പിച്ചു ..
അപ്പോഴാണ് ..ഞാൻ അവന്റെ കയ്യിലെ ഫോട്ടോ ശ്രദ്ധിക്കുന്നത് ..രണ്ടു പെൺകുട്ടികളുടെ ഫോട്ടോ നോക്കിയപ്പോൾ മനസ്സിലായി അതിൽ ഒന്ന് അമ്മുവാണെന്ന് ..അവളുടെ അടുത്തുള്ള പെൺകുട്ടിയെ തൊട്ടുകൊണ്ടു ഞാൻ ചോദിച്ചു ..
"ഇതാരാണ് "
"ഉണ്ണിമായ .." അവൻ മറുപടി പറഞ്ഞു ..
അപ്പോൾ ഞാൻ ശരിക്കും നടുങ്ങി ..ഞാൻ കണ്ട ഉണ്ണിമായ അതായിരുന്നില്ല ..ഉണ്ണിമായ എന്നു പരിചയപ്പെട്ടതും എന്നെ കൊല്ലാൻ നോക്കിയതും ഒന്നും ഉണ്ണിമായ ആയിരുന്നില്ല ..
എനിക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി ..ഞാൻ മെല്ലെ ..എഴുനേറ്റു ജനലിനരികിലേക്കു നടന്നു ..ജനൽ കമ്പിയിൽ പിടിച്ചുകൊണ്ടു ഞാൻ ..പുറത്തേക്കു നോക്കി ...അപ്പോഴാണ് ..ആരോ എന്റെ അരികിലേക്ക് നടന്നു വരുന്നതായി എനിക്ക് തോന്നിയത് ..ഞാൻ സൂക്ഷിച്ചു നോക്കി ...നേരെത്തെ കണ്ട പെൺകുട്ടി ..അവളുടെ കണ്ണുകൾ ..രാത്രിയിലും തിളങ്ങുന്നപോലെ എനിക്ക് തോന്നി,കാറ്റിൽ .രക്തം മണക്കുന്നപോലെ ...
ആരോ ചെവിയിൽ പറയുന്നു ...ഒരു മരണം ...നടന്നേ തീരൂ എന്ന് ...
തുടരും
സ്നേഹപൂർവം sanju calicut

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot