മദ്യപാനവും എഴുത്തും ------------- മദ്യപാനം എഴുത്തിന് അഥവാ ഭാവനയെ പിന്തുണയ്‌കുന്നു എന്ന വിശ്വാസത്തില്‍ അല്ലങ്കില്‍ ഒരു ദാര്‍ശനികനെയൊബുദ്ധിജീവിയെയൊ സമൂഹം അംഗീകരിക്കുന്നത് മദ്യപാനത്തിന്‍റ മേമ്പൊടിയിലാണെന്ന് വിഡ്ഡിത്തത്തിന്‍റ പുറത്ത് വഴിതെറ്റി പോകുന്ന ഒരു പറ്റം യുവ എഴുത്തുകാര്‍ കവിസമ്മേളനമായാലും ഫിലിംഫെസ്‌റ്റായാലും ധിക്കാരത്തിന്‍റ അകമ്പടിയോടെ ആഘോഷിക്കുകയാണിവിടെ.മദ്യപിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ ഒട്ടനവധി എഴുത്തുകാര്‍,സിനിമാസംവിധായകര്‍, ഗാന രചയിതാക്കള്‍..നാംകണ്ടിരിക്കുന്നു. കേരളത്തിലെ ,അല്ല ;ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന എഴുത്തുകാരനായ എം ടി ഒരഭിമുഖത്തില്‍ പറഞ്ഞു, മദ്യപിച്ചാലെ എഴുതാന്‍ കഴിയു എന്നത് മൂഢവിശ്വാസമാണ്, എനിക്ക് മദ്യപിച്ചാല്‍ ഒരക്‌ഷരം എഴുതാന്‍ കഴിയില്ല,ജ്‌ഞാനപീഠം കയറിയെത്താന്‍ അദ്ദേഹത്തിനു മദ്യത്തിന്‍റ കൂട്ട് വേണ്ടായിരുന്നു. കാലത്തിന്‍റ ഒഴുക്കിനിടയില്‍ എവിടെവെച്ചാണു കലാകാരന് മദ്യവും മയക്കുമരുന്നും കൂടപ്പിറപ്പായത്,എഴുപതുകളിലെ രാഷ്‌ട്രിയ വിഘടനവും അരാഷ്‌ട്രിയവും അരക്‌ഷിതത്വവും തീര്‍ത്ത അസ്‌തിത്വദുഖം പേറിനടന്ന യുവത്വം കഞ്ചാവും ചരസ്സുമടിച്ചു അലസരായി നടക്കുന്ന ചിത്രം മുകുന്ദന്‍റയും വിജയന്‍റയും മറ്റും നോവലുകളില്‍ നാം കാണുന്നു.കാലത്തോടൊപ്പം നടക്കുക എഴുത്തുകാരന്‍റ ധര്‍മമെങ്കിലും പില്‍കാല സമൂഹം മുകുന്ദന്‍റ നോവലുകള്‍ യുവത്വത്തെ വഴിതെറ്റിച്ചു എന്ന് കുറ്റപ്പെടുത്തുന്നു. ഡല്‍ഹിയില്‍ കാക്കനാടനുമായൊക്കെ കൂടുമ്പോള്‍ മുകുന്ദന്‍ പലപ്പോഴും തന്‍റ ഗ്ലാസിലെ മദ്യം കാക്കനാടന്‍ കാണാതെ അദ്ദേഹത്തിന്‍റ ഗ്ലാസില്‍ ഒഴിച്ചു വെക്കുകയായിരുന്നു,എ അയ്യപ്പന്‍ ജോണ്‍ അബ്രഹാം ...ലോഹി ,പുത്തഞ്ചെരി ഇവരുടെയൊക്കെ പ്രതിഭ ലോകം ഇനിയുമെത്രയൊ കാണാനിരുന്നതല്ലെ? വെറും അമ്മ അറിയാനിലും അഗ്രഹാരത്തിലെ കഴുതയിലും ഒതുങ്ങിപ്പോകേണ്ടതായിരുന്നോ ജോണ്‍ എന്ന മഹാ പ്രതിഭ, കൌമാരം പലപ്പൊഴും ഇരുത്തം വന്ന എഴുത്തുകാരെ അനുകരിക്കുന്നതായി കാണാം,എന്‍റ ചെറുപ്പം ഞാന്‍ അയ്യപ്പനു മദ്യം മേടിച്ചു കൊടുത്തിട്ടുണ്ട്,അന്നെനിക്കഭിമാനമായിരുന്നെങ്കിലും എത്രവലിയ തെറ്റായിരുന്നെന്ന് ഞാനിപ്പോ മനസിലാക്കുന്നു. സുഹൃത്തെ നിങ്ങളുടെ സര്‍ഗാത്‌മകതയെ കാര്‍ന്നു തിന്നാന്‍ മദ്യത്തെ അനുവദിച്ചു കൂടാ.,നിങ്ങളെ ലോകത്തിനു ആവശ്യമുണ്ട്
Purush Parol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക