Slider

ആണായി പിറന്നവൻ ഭാഗം (4)

0

ആണായി പിറന്നവൻ
ഭാഗം (4)
കമനീയമായി അലങ്കരിച്ച വിവാഹ ആഡിറ്റോറിയം ഞങ്ങൾക്ക് ഒരു പുതിയ കാഴ്ച ആയിരുന്നു.
ഇത്രയും വലിയ ആൾക്കാരുടെ വിവാഹത്തിനൊന്നും പോയിട്ടില്ലാത്തത് കൊണ്ട്. അല്ല അങ്ങനുള്ള ആരും ഞങ്ങളെ വിവാഹം വിളിച്ചിട്ടില്ല അതാണ് സത്യം .
ഞങ്ങളുടെ വീട്ടിൽ വന്ന് വിളിക്കാൻ മാത്രം അവരാരും താഴ്ന്നിട്ടില്ലായിരിക്കാം.
ഞങ്ങൾ അകത്തേക്ക് കടന്നിരുന്നു.
നിറപറയും, നിലവിളക്കുമായി കതിർ മണ്ഡപം ഒരുങ്ങിയിരിക്കുന്നു. പല നിറത്തിലുള്ള കർട്ടനുകളും , പൂക്കളും, ബലൂണുകളും കൊണ്ട് അലങ്കരിച്ച കതിർ മണ്ഡപം നോക്കി മകൾ ചോദിച്ചു .
"അച്ഛാ ഒത്തിരി പൈസ ആകില്ലേ എന്ത് വല്യ ഒരുക്കങ്ങളാ "
ഉം പൂക്കൾ മാത്രം ലക്ഷങ്ങൾ വില വരും
"എന്റെ കല്യാണവും ഇങ്ങനെ നടത്തണേ"
ഒരു നുള്ള് വേദന സമ്മാനിച്ച് അവളുടെ മറുപടി.
ആ പൂക്കളുടെ പൈസ ഉണ്ടെങ്കിൽ ഒരു വർഷം നമുക്ക് പട്ടിണിയില്ലാതെ കഴിയാം മോളേ ......
മണ്ഡപത്തിൽ നല്ല തിരക്ക്
"നമുക്ക് അങ്ങോട്ട് പോകണ്ടേ "
ഞാൻ സുനിതയോട് ചോദിച്ചു
 "ഉം മുഹൂർത്തമായെന്ന് തോന്നുന്നു ഇനി വിവാഹം കഴിയട്ടെ എന്നിട്ട് ചെന്ന് കാണാം."
നമുക്കിവിടെ ഇരിക്കാം ഹാളിന്റെ മധ്യഭാഗത്തായി ഞങ്ങൾ ഇരുന്നു.
ചുറ്റുമിരിക്കുന്നവരെ ഒന്ന് നോക്കി ആരെയും പരിചയമില്ല.
എല്ലാപേരും വിലകൂടിയ ഫാഷൻ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു.
ഞങ്ങളുടെ വേഷം കണ്ടാൽ ഒറ്റ നോട്ടത്തിൽ ആർക്കും തിരിച്ചറിയാം തനി നാട്ടിൻ പുറത്ത് കാരാണെന്ന്.
ആഡിറ്റോറിയത്തിൽ വന്നു പോകുന്ന ചിലരെയൊക്കെ ചൂണ്ടിക്കാണിച്ച് അവൾ ആരൊക്കെയോ ആണെന്ന് പറയുന്നുണ്ട്.
യാന്ത്രികമായി ഞാനതെല്ലാം മൂളി കേട്ടു .
എന്റെ ചിന്ത ഞങ്ങൾ കൊണ്ട് വന്ന വിവാഹ സമ്മാനത്തെക്കുറിച്ചായിരുന്നു.
ഈ സാരി അവൾ ഉപയോഗിക്കുമോ?
അവൾക്ക് കിട്ടുന്ന ഏറ്റവും വിലക്കുറഞ്ഞ സമ്മാനം ഇതാകും.....
കതിർമണ്ഡപത്തിലേക്ക് വരൻ നടന്നു വന്നു . നന്നേ ചെറുപ്പക്കാരൻ ,സുന്ദരൻ
കറുത്ത പാന്റും ,ഷർട്ടും ,കോട്ടും, ടൈയും വേഷം മണ്ഡപത്തിലേക്ക് കയറിയ വരൻ മുതിർന്നവരുടെ അനുഗ്രഹാശിസുകളോടെ മണ്ഡപത്തിൽ നിന്നു.
ബാലിക മാരുടെ താലപ്പൊലിയുടെ അകമ്പടിയോടെ വധുവും മണ്ഡപത്തിലേക്കെത്തി.
ഉടുത്തിരുന്ന സാരിയും അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും പെണ്ണിനെയും പൊന്നാക്കും എന്ന് തോന്നി.
"നൂറ് പവനിൽ കൂടുതൽ കാണും ഇല്ലേ "
സുനിത എന്നോട് ചോദിച്ചു.
"ഉം "ഞാൻ വീണ്ടും ഒന്ന് മൂളി
ഇതു പോലെയൊക്കെ അണിഞ്ഞൊരുങ്ങാൻ അവളും ആഗ്രഹിക്കുന്നുണ്ടാകുമോ.
കേട്ടോ പയ്യനെ കണ്ടോ മനോജ് ഞങ്ങളെല്ലാം ഒരുമിച്ച് പഠിച്ചതാ.
ക്ലാസ്സിൽ ഫസ്റ്റ് ഞാനായിരുന്നു.
എന്നെയും തുടർന്ന് പഠിപ്പിച്ചിരുന്നെങ്കിൽ ......
അവൾ പറഞ്ഞ് നിർത്തി.
പക്കമേളത്തിന്റെയും, മൊബൈൽ ഫ്ലാഷുകളുടേയും അകമ്പടിയിൽ വരൻ വധുവിന് താലിചാർത്തി. വായ്ക്കുരവയ്ക്ക് പകരം സദസ്സ് ഒന്നടങ്കം കയ്യടിക്കുന്നത് ഞങ്ങൾക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു.
ഫോട്ടോ വീഡിയോ ഷൂട്ടുകളുടെ തിരക്കിലായിരുന്നു പിന്നെ അവിടം
ഞങ്ങൾ എഴുന്നേറ്റു ആഡിറ്റോറിയത്തിലേക്ക് നടന്നു.
പടവുകൾ കയറി വധൂ വരൻ മാരുടെ അടുത്തേക്ക്.
സുധയെ കണ്ടതും വധു ഓടി വന്ന് അവളുടെ കയ്യിൽ പിടിച്ചു.
"ടീ എന്താ ഇത്ര വൈകിയത് ', നേരുത്തേ വരാൻ പറഞ്ഞിരുന്നതല്ലെ "
"നേരുത്തേ വന്നു അവിടെ ഇരിക്കുക ആയിരുന്നു. തിരക്ക് അൽപ്പം കഴിയട്ടെ എന്നു കരുതി.
കയ്യിലിരുന്ന വിവാഹ സമ്മാനം അവൾക്ക് കൊടുത്തു. അത് വാങ്ങിയ കൂട്ടത്തിൽ അവൾ ചോദിച്ചു.
"എവിടെ നിന്റെ ഭർത്താവ് ആള് വന്നില്ലെ."
അടുത്ത് നിന്ന എന്നെ സാക്ഷിയാക്കി അവളുടെ ചോദ്യം ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു വെള്ളിടി പോലെ പതിച്ച ആദ്യത്തെ ചോദ്യം.
കൂടെ നിന്ന തന്നെ ഭർത്താവായി തോന്നിയില്ല എന്ന് ഞാനും, ഭർത്താവാണെന്ന് പറയില്ലേന്ന് അവളും ചിന്തിച്ച ദിവസം .
ഇത് അജയേട്ടൻ സുനിത പരിജയപ്പെടുത്തി. നവവധു എന്നെ ഒന്ന് നോക്കി .
"മനോജേ ദാ സുനിത "
അവളെ വിളിച്ചു കൊണ്ട് പോയി. വരന് പരിജയപ്പെടുത്തി ഞാനൊറ്റക്ക് അവിടെ നിന്നു. പിന്നെ നടന്ന് വീണ്ടും ആഡിറ്റോറിയത്തിലെ ഒരരികിൽ ഞാനിരുന്നു.
എന്നെ കൂടാതെ ഫോട്ടോയും വീഡിയോയുമൊക്കെയായി അവർ സന്തോഷം പങ്കിട്ടു.
മണിക്കൂറുകൾ കഴിഞ്ഞാണ്
അവൾ പിന്നെ എന്നടുത്തേക്ക് വന്നത്.
"അതേ അവർ മറുവീടിന് (നല്ല വാതിൽ / അടുക്കള കാണൽ ) വിളിക്കുന്നു. ഞാനും മോളും പോയിട്ട് വരാം അവർ അങ്ങ് കൊണ്ടാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങൾ പൊയ്ക്കോ.
അവളിൽ ഉണ്ടായ പെട്ടന്നുള്ള മാറ്റം.
ഞാൻ അസ്വസ്ഥനായ്.
ഞാനവിടെ നിന്നും ഇറങ്ങി നടന്നു.
" അതെന്താ നിന്നെ അവർ വിളിക്കാത്തത്. "
പോലീസുകാരന്റെ ചോദ്യത്തിൽ ആകാംഷ നിഴലിച്ചു.
 കോടതി വരാന്തയിൽ തനിക്കെതിരെ ഇരിക്കുന്ന സുനിതയെ നോക്കി.
അയാൾ തുടർന്നു.
തുടരും....
സ്വന്തം
എസ്.കെ
Sk Tvpm
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo