Slider

കാറ്റിനൊത്തു തൂറ്റുകയെന്നല്ലേ പ്രമാണം.

0

ജലദിനത്തോടനുബന്ധിച്ചു 'ഭൂമിയുടെ കണ്ണീരെ'ന്ന പേരിൽ ഞാനൊരു പോസ്റ്റെഴുതി..
കിട്ടിയ ലൈക്കും കമ്മന്റും കണ്ടു കരഞ്ഞു പോയീ ഞാൻ..
ആകെവായിച്ചതു ഛെ തെറ്റി ആകെ ലൈക്കിയത് പത്തിൽ താഴെ പേർ..
അതും വായിച്ചിട്ടാണോന്നറില്ല..
കഷ്ടപ്പെട്ടു എഴുതിയതല്ലേ..
വെറുതെ കളയാനൊക്കൂല്ലാലോ..
അതേപോസ്റ്റ് തന്നെ പിറ്റേന്നു വീണ്ടും പോസ്റ്റി..
പക്ഷേ തലക്കെട്ടിൽ ചെറുതായൊരു മാറ്റം വരുത്തി..
"കാമുകിയോടൊപ്പം ഒരു രാത്രി "എന്നാക്കി..
ഒപ്പം ഗൂഗിളിൽ കേറി കാമുകന്റെ വിരിമാറിൽ ചാഞ്ഞുറങ്ങുന്നൊരു പെണ്ണിന്റെ ഫോട്ടോയും സംഘടിപ്പിച്ചു..
പോസ്റ്റി കൃത്യം രണ്ടുമണിക്കൂറിനുള്ളിൽ ലൈക്കു ആയിരം കടന്നു..
പലരും കമന്റിട്ടത് സൂപ്പർ എന്നും അടിപൊളിയെന്നും..
പരീക്ഷിക്കാവുന്ന ഐഡിയ..!
എഴുതുന്നതു എന്തു ചവറുമാവട്ടെ..
തലക്കെട്ടിൽ "ബെഡ്റൂമിലെ രക്തക്കറ" യെന്നോ "അലമാരക്കുള്ളിലെ ജാരൻ" എന്നുമൊക്കെ കൊടുത്തു നോക്കൂ..
ശങ്കരാടിച്ചേട്ടൻ പറഞ്ഞപോലെ ലൈക്കു ചറപറാന്ന് വരും..
അല്ലാതെ നല്ല വരികളോ ആഖ്യാന ശൈലിയോ പലപ്പോഴും വായനക്കാരെ സ്വാധീനിക്കുന്നില്ലായെന്നു വേണം കരുതാൻ..
കുടുംബബന്ധങ്ങളിലെ ഊഷ്മളതയും പരസ്പരമുണ്ടാവേണ്ടുന്ന വിട്ടുവീഴ്ചകളും ബഹുമാനവുമൊക്കെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടെന്നുള്ളതിനുള്ള മികച്ച ഉദാഹരണമാണ് അത്തരം പോസ്റ്റുകൾ പ്രായഭേദമന്യേ എല്ലാവരും സ്വീകരിക്കുന്നത്.. ;)
അതു മാറ്റി നിർത്തിയാൽ തുറന്നെഴുത്തെന്ന പേരിൽ ലൈംഗികതയും അവിഹിതവുമൊക്കെ ഉൾപ്പെടുത്തിയുള്ള മസാല പോസ്റ്റുകൾ തന്നെയാണു പലർക്കും പഥ്യം..
ചുമ്മാതല്ല ഒരുകാലത്തു 'മ' പ്രസിദ്ധീകരണങ്ങൾ മലയാളമണ്ണിൽ തഴച്ചു വളർന്നതും കിന്നാരത്തുമ്പികൾ തൊട്ടു മൂനാംകിട സിനിമകൾ കോടികൾ വാരിയതും.
നമ്മുടെ ആസ്വാദനനിലവാരം മാറുന്നത് വരേക്കും ഇതു തന്നെയാവും അവസ്ഥ..
അതിനെഴുത്തുകാരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല..
തന്റെ രചന ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടണം എന്നമോഹമുള്ള ഏതൊരാളും ഇതൊക്കെ തന്നെയാവും ചെയ്യുക..
കാറ്റിനൊത്തു തൂറ്റുകയെന്നല്ലേ പ്രമാണം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo