Slider

ആർക്കുവേണ്ടി...

0

ആർക്കുവേണ്ടി...
--------------------------
കൂടപ്പിറപ്പിന്റെ കണ്ണീരുകാണാത്ത
ചുടലപ്പറമ്പിൻ ഹൃദയമുള്ളോർ
ഒരുതുണ്ടുഭൂമി മുറിച്ചുനൽകാത്തവർ
ഒരുനേരമന്നംപകുത്തു നൽകാത്തവർ
വേദിപകുക്കുവോർവേദാന്തമോതുവോർ
വേദനയൊക്കെക്കവിതയായ്ക്കാണുവോർ
നാലാളുകാണുവാൻനോമ്പുനോക്കുന്നവർ
നാരിതൻനാടതൻ നീളമളക്കുവോർ
മണ്ണിൽ വിയർപ്പൂറ്റിയന്നംകൊടുത്തമ്മ
പോറ്റിയമക്കളെക്കൊന്നൊടുക്കുന്നവർ
മണ്ണിന്റെമാറുപിളർന്നുതീർക്കുന്നിതാ
അങ്ങുതൊട്ടിങ്ങോളംസ്മാരകങ്ങൾ
ഇന്നലെക്കൂട്ടിയകുഞ്ഞുമൺകൂനയും
നെഞ്ചോടുചേർക്കുന്നു പുണ്യഭൂമി
നെഞ്ചകംപൊട്ടിനിലവിളിക്കുന്നിതാ
മതിയിനീനിർത്തുകീക്കൊലവെറികൾ
സത്യവും നീതിയും നേരുംജയിക്കുവാൻ
മുന്നേ പറന്നവർവീരപുത്രർ
ആറടിമണ്ണിൻചുവർഭിത്തിനീളെ
കുറിക്കുന്നൂ കുറിക്കാൻമറന്നുപോയ
ജീവിതാക്ഷരങ്ങൾ....
●●●
ലിൻസി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo