നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കെട്ടാനിരുന്ന പെണ്ണ് ഒളിച്ചോടി.......


കെട്ടാനിരുന്ന പെണ്ണ് ഒളിച്ചോടി.......
കല്യാണം വിളിക്കാൻ എണ്ണയടിച്ചോടിയ കാശും
ക്ഷണക്കത്തിൽ തീയ്യതി വെച്ച് ചിത്രം വരച്ച കാശും പോയി കിട്ടി..
എന്തൊക്കെ മാറ്റമായിരുന്നു വീട് പെയിന്റിങ് നടത്തുന്നു
മുറ്റം കല്ലുപാകുന്നു മതിൽ ചന്തം കൂട്ടുന്നു ഗേറ്റ് ഡിസൈനാക്കുന്നു
കാട്ടികൂട്ടിയതിന് കയ്യും കണക്കുമില്ല..
അവൾ ഒളിച്ചോടി എന്നറിഞ്ഞപ്പോളല്ല തല ചുറ്റിയത് കയ്യിലുള്ള കാശ് പോയ വഴി ആലോചിച്ചാണ് തല മിന്നിയത്..
വീട്ടിലപ്പോഴും സംസാരം....
'''കല്യാണത്തിന് മുന്നേ അവൾ പോയത് നന്നായി ഇല്ലേൽ എന്റെ മോന്റെ ഭാവിയവൾ തകർത്തേനെ എന്നും പറഞ്ഞമ്മ ഒരു ഭാഗത്ത്'''..
'''എന്നാലും എന്റെ മോനീ ഗതി വന്നല്ലോ എന്നോർത്ത് എന്റെ മുഖത്ത് തന്നെ നോക്കി ഇരിക്കുന്ന അച്ഛനും''..
'''കല്യാണത്തിനിടാൻ വാങ്ങിയ സാരി ഉടുക്കാനായില്ലല്ലോ എന്ന ദു:ഖത്തിലിരിക്കുന്ന മൂത്ത പെങ്ങൾ'''...
'''പ്രണയിച്ചവർ ഒന്നാകട്ടെ എന്ന സിദ്ധാന്തം ഏറ്റു പിടിച്ച് എന്നെ സമാധാനിപ്പിക്കുന്ന ഇളയവൾ'''..
സകല ഫീലുങ്ങും ഉറങ്ങി തീർക്കുന്ന അളിയൻ.....
ആ സമയത്താണ് വിദേശത്ത് കിടക്കുന്ന ഏട്ടൻ ഫോണിലേക്ക് വിളിച്ചത്... എന്നിട്ട് പറഞ്ഞു.. പോയവൾ പോയി... കല്യാണത്തിനു ഇനി രണ്ടു ദിവസം കൂടി ഉണ്ടല്ലോ ഏതെങ്കിലും ഒരു പെണ്‍കുട്ടിയേ കണ്ടെത്തി നടത്താൻ പറ്റുമോ എന്ന് നോക്ക്... എന്ന് പറഞ്ഞു ഫോണ് കട്ടാക്കി..
ഈ ഏട്ടനിതെന്താ പറയണേ ഇവിടെ ഒന്നു തന്നെ ശരിയാവാൻ മാസങ്ങളെടുത്തു ഈ രണ്ട് ദിവസം കൊണ്ട് എങ്ങനെ നടക്കാനാണ് ഇതൊക്കെ എന്നാലോചിച്ചു അങ്ങനെ ഇരിന്നു...
അന്നേരം വീടിന് മുന്നിലൂടെ നടന്നു പോകുന്ന അറിയാവുന്ന പലരും എന്നെ ഒരത്ഭുതത്തോടെ നോക്കുന്നുണ്ട് ചിരിക്കുന്നുണ്ട്... കണ്ടപാടെ മനസ്സിലായി ശവത്തിൽ കുത്താണന്ന്...
വീടിനകത്തേക്ക് കയറി റൂമിലേക്ക് നടന്നു..
കൂട്ടുകാർ പലരും അന്നേരം ഫോണിലേക്ക് വിളിച്ച് കൊണ്ടിരുന്നു... അതൊന്നും എടുക്കാതെ ഞാൻ ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു..
അന്നേരം മുത്ത പെങ്ങൾ വന്നു പറഞ്ഞു..
'' 'ഞാൻ അന്നു പറഞ്ഞില്ലേ ഒരു കുട്ടി ഉണ്ടെന്ന്...
ഇത് കേട്ട് ഞാൻ പറഞ്ഞു '' ഉവ്വ് പറഞ്ഞിരുന്നു അതിനിപ്പോ എന്താ..എന്നു ചോദിച്ചു ഞാൻ..
പിന്നെയും പറഞ്ഞവൾ '' ''ആ കുട്ടി കാണാൻ സുന്ദരിയാടാ പക്ഷേ ഒരപകടത്തിൽ ആ കുട്ടിയുടെ കാൽ ഒന്നു പൊട്ടി ഇപ്പോ നടക്കുമ്പോൾ ഒരു പ്രയാസമുണ്ട് എന്നാലും കാണുമ്പോൾ അങ്ങനെ അറിയില്ല എന്ന്....
ഇതിനിടക്ക് കയറി ഞാൻ പറഞ്ഞു '' 'നിർത്ത് നിർത്ത് നീ പറഞ്ഞു വരുന്നത് ആ കുട്ടിയെ എനിക്കായി നോക്കട്ടെ എന്നല്ലേ ഇത് കേട്ടപ്പോൾ അവൾ പറഞ്ഞു ആ അതു തന്നെ അപ്പൊ നോക്കട്ടെ എന്നവൾ ചോദിച്ചു...
നീ ഒന്ന് പോയെ അവിടെ നിന്റെ കെട്ടിയോനില്ലേ പോയി കെട്ടിച്ചു കൊട്...എന്ന് ഞാൻ പറഞ്ഞു
ഇത് കേട്ടതും അവൾ പുറത്തേക്ക് പാഞ്ഞു..
അവൾ പോയ ശേഷം വീണ്ടും ഞാൻ ആലോചിച്ചു ആ കുട്ടിയെ ചെന്നു കണ്ടാലോ എന്ന്
ഏറെ നേരത്തെ ചിന്തകൾ അവസാനിപ്പിച്ച് കൊണ്ട് .. പെങ്ങളെ വിളിച്ചു..
അവൾ വന്നു ഞാൻ ചോദിച്ചു '' 'ആ കുട്ടിയുടെ വീടറിയാമോ ആ അറിയാം എന്നവൾ...
വാ വണ്ടിയിൽ കയറ് കയറുമ്പോൾ ചോദിച്ചു പെങ്ങളോട് '' നിന്നെ അവരറിയുമോ
അറിയും ഏട്ടന്റെ കുടുംബത്തിലുള്ളവരാ...എന്നവൾ
ഇനി അവർ ഇതൊക്കെ അറിഞ്ഞു കാണുമോ എന്ന് പെങ്ങളോട് ഞാൻ ചോദിച്ചു..
അതിനിപ്പോ എന്താ അവർക്കിഷ്ടമുണ്ടേൽ നടക്കും നീ നേരെ നോക്കി വണ്ടി ഓടിക്ക് എന്നും പറഞ്ഞവൾ എന്നെ ഡ്രൈവറാക്കി..
അവളുടെ വീട്ടിലെത്തി ഞങ്ങൾ വീട്ടിലേക്ക് കയറി ചെന്നു അവളുടെ അച്ഛൻ പുഞ്ചിരിയോടെ സ്വീകരിച്ചിരുത്തി
പെങ്ങൾ അകത്തേക്ക് പോയി അവളുടെ അമ്മയോട് കാര്യം പറഞ്ഞു...
അവളുടെ അമ്മ പുറത്തേക്ക് വന്നു ഒരു ചിരിയോടെ എന്നെ നോക്കി പിന്നെ അകത്തേക്ക് പോയി..
പിന്നെയാണ് അവളുടെ അമ്മ അവളെ പുറത്തേക്ക് പറഞ്ഞു വിട്ടത്...
അവൾ പതിയെ നടന്നു വരുന്നത് ഞാൻ നോക്കി ആ മുഖം ഞാൻ നോക്കി കൊണ്ടിരുന്നു
മുഖം താഴ്ത്തിയവൾ എത്തി
പിറകെ അവളുടെ അമ്മ ചായ കൊണ്ട് വന്നു വെച്ചു
ആ ചായ എടുത്തവൾ എനിക്ക് നേരെ നീട്ടി അവളെന്നെ മുഖമുയര്‍ത്തി നോക്കി ആ ഒരു നോട്ടത്തിൽ എന്റെ മനസ്സ് നിറഞ്ഞു.. ചോദിക്കാൻ ഏറെയുണ്ടെങ്കിലും ഒന്നുമതികം ചോദിച്ചില്ല ചോദിച്ചത് ഒന്നുമാത്രം '' എന്റെ കൂടെ ജീവിക്കാൻ പോരുന്നോ
അവൾ പുഞ്ചിരി കൊണ്ട് സമ്മതം അറിയിച്ചു...
പിന്നീട് എല്ലാം പെട്ടെന്ന് തന്നെ നടക്കാൻ ദൈവം അനുഗ്രഹിച്ചു...
താലികെട്ട് കഴിഞ്ഞ് അവളുടെ കൈ എന്റെ വലം കയ്യിലേക്ക് അവളുടെ അഛൻ വെച്ച് തന്നപ്പോൾ
''''എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും മന്ത്രിച്ചു കൊണ്ടിരുന്നു എല്ലാം തികഞ്ഞ ഒരുവളെ കെട്ടുന്നതല്ല '' '
എന്റെ കൂടെ ജീവിക്കാൻ മനസ്സുള്ള ഒരുവളെ കിട്ടുന്നതാണ് പുണ്യമെന്ന്
വികലമായ മനസ്സുള്ളവളേക്കാൾ... വിശാലമായ മനസ്സുള്ള പെണ്ണ് ...
അവളുടെ കുറവുകൾ എന്നെ നിരാശപ്പെടുത്താറില്ല കാരണം ആ കുറവുകളാണ് എന്റെ ജീവിതം തന്നെ മാറ്റിയെഴുതിയത്...
അവളുടെ കൈ മുറുകെ പിടിച്ച് ജീവിതത്തിലേക്കു ചേർത്തപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു...
............ ഇതാണെന്റ പെണ്ണ്.....
സ്നേഹപൂര്‍വ്വം
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot