Slider

സമകാലികം........!!!

0
സമകാലികം........!!!
I
നീണ്ടുനിവർന്നുനിൽക്കുന്ന ഭൂതകാല ജാലകം.
ഓർമ്മകളുടെ കരിയിലക്കാടുകൾക്കുള്ളിൽ സർപ്പ നിശ്വാസങ്ങൾ.!
സായാഹ്ന പക്ഷികളുടെ നെടുവീർപ്പുകൾ മൂകതയക്ക് താളം ചേർക്കുന്നു.!
കയ്യെത്തുംദൂരത്ത് , ധ്രുവങ്ങളുടെ അകലം മനസ്സിൽ കുറിച്ച്
കൗതുകംവറ്റിയ കണ്ണുകളിൽ വെറുപ്പിന്റെ ചോപ്പുവിട്ട് നമ്മൾ.!
നമുക്കിടയിൽ മനനത്തിന്റെ വേതാളച്ചിരികൾ
ജന്മാന്തരങ്ങളുടെ നിറംമങ്ങിയ കൊളാഷ് !
11
ആകാശത്തുനിന്നും ഇറങ്ങിയെത്തുന്ന മഴനൂലുകൾ
ജനൽക്കമ്പികൾക്കിടയിലൂടെ ചിതറിയത് കുളിരിന്റ ഇത്തിരി സ്പർശം.!
പൊട്ടിവിരിയുന്ന പ്രണയത്തിന് മഴവില്ലിന്റെ നിറച്ചാർത്ത്!
ഓർമ്മച്ചില്ലിൽ തട്ടിയുടയുന്ന മഴത്തുള്ളിയുടെ നൊമ്പരം
കാറ്റിന്റെ ലഹരിയായി, മിന്നൽ തെളിച്ചം വെളിച്ചത്തുരുത്തായി
ചടുലതാളങ്ങളുടെ വന്യപ്രവേഗത്തിൽ
മഴയുടെ തിമർപ്പ്.....!!
III
നനഞ്ഞൊഴുകിയ ചെമ്മണ്ണിൽ മഴയുടെ നഖക്കീറുകൾ
പതഞ്ഞൊഴുകുന്ന പുഴയിൽ കടപുഴകിയ വിശ്വാസവൻമരം
കരിപറ്റിയ വിളക്കിൽ മഴയുടെ നഖക്കീറുകൾ
നമ്മൾ - തകർന്ന നൂൽപ്പാലത്തിനപ്പുറമിപ്പുറം
ചത്തുമലച്ച തവളയ്ക്കുമേൽ പരുന്തിൻ നിഴലാട്ടം
കുഞ്ഞുങ്ങളുടെ വിളറിയമുഖങ്ങളിൽ നിസ്സംഗതയുടെ നീർക്കൂത്ത്!

By
Anamika Roy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo