Slider

ഇച്ഛാഭംഗം

0

ഇച്ഛാഭംഗം
------------
എന്താ പ്പോ?? ..ലെ ..?
വായില് വച്ച് തറ്റത്തു തീ കൊടുക്കുക
എന്നിട്ട് ആഞ്ഞു വലിക്കുക...
എന്നിട്ട് പുക മോളിലേക്കു വിടുക.
ഭയകരം തന്നെ...
ഇതാര് കണ്ടു പിടിച്ച സൂത്രമാണപ്പോ...
രജ്‌നികാന്തിന്റെ പഠിക്കാത്തവൻ എന്ന സിനിമ താനൂർ ശോഭ ടാകീസിൽ പോയി കണ്ട അന്ന്
മുതൽ തുടങ്ങിയ കലശലായ മോഹം.
ഈ സുന നാട്ടിലെ ഒരു കടേന്നും വാങ്ങാൻ
പറ്റൂല.!
ഒന്നാമത്തെ കാര്യം ഞാൻ അന്ന് അഞ്ചാം ക്‌ളാസിൽ.
രണ്ടാമത്തെ കാര്യം കയ്യിൽ കാശില്ല.
മൂന്നാമതെത്തും ഏറ്റവും പ്രധാന പെട്ടതും ആയ കാര്യം ആ പ്രദേശത്തെ ഏതു കടേന്നു
വാങ്ങിയാലും എന്റെ അച്ഛൻ ആ നിമിഷം അറിയും....
എന്തൊരു കഷ്ടമാണ് ലെ.!?
അങ്ങനെയിരിക്കെ ഞാൻ തന്നെ ഒരു
പോംവഴി കണ്ടു പിടിച്ചു...
നാട്ടിലെ ഏറ്റവും പ്രായം ഉള്ള ഒരമ്മാവൻ എന്റെ
അയൽവാസിയാണ്.
എൺപത് വയസിനു മുകളിൽ പ്രായം കാണും.
പക്ഷെ നല്ല പിക് അപ്പാ.
വൈകുന്നേരം ഒറ്റയ്ക്ക് നടന്ന് കവലയിൽ വരും.
ബീഡി കെട്ടുകൾ വാങ്ങും. എന്നിട്ടൊരെണ്ണം
വലിച്ചോണ്ട് ഇടവഴിയിലൂടെ നടന്നു വീട്ടിലേക്കു പോകും.
അങ്ങനെയിരിക്കെ അമ്മാവനെ പിന്തുടരാൻ തന്നെ ഞാൻ തീരുമാനിച്ചു.
ബീഡി കുറ്റി ഇടുന്പോൾ എടുത്തു വലിക്കാമല്ലോ? അഥവാ കെട്ടു പോയാൽ
കത്തിച്ചു വലിക്കാൻ ഒരു തീപ്പെട്ടിയും ട്രൗസറിന്റെ പോക്കെറ്റിൽ കരുതി.!
ഇത് വർക്ക് ഔട്ട് ആകും.
ആർക്കും ഒരു സംശയവും ഇല്ല..
ഞാൻ ആരാ മോൻ...
അപ്പാപ്പൻ പതുക്കെ നടക്കുന്നു.
ഞാൻ പുറകിൽ..
അപ്പാപ്പന്റെ കയ്യിൽ
കത്തിച്ച ബീഡി....
അതാണല്ലോ നമ്മുടെ ലക്‌ഷ്യം...
എന്തും സംഭവിക്കാം....
രജനികാന്ത് കാണിച്ച പോലെ കാണിക്കാൻ ഇതാ ഒരു സുവർണ്ണ അവസരം...
കാത്തിരുന്നേ പറ്റൂ...
ഡിം ഡിം....ഡിം ഡിം...
ഹൃദയം പട പട ഇടിക്കാൻ തുടങ്ങി.
ബീഡി ഏതാണ്ട് കുറ്റിയായി..
ഇപ്പൊ വലിച്ചെറിയും...
ഇടവഴിയിൽ ആരും ഇല്ല താനും..!
ഇത് തകർക്കും...
....
എന്റെ പ്രതീക്ഷകളും
തകർത്തു കൊണ്ട്
അപ്പാപ്പൻ ബീഡിക്കുറ്റി മതിലിന്റെ മേൽ കുത്തിക്കെടുത്തി എന്നിട്ട്
ബീഡി കുറ്റി പോക്കറ്റിലിട്ടു കൊണ്ട് നീട്ടി ഒരു നടത്തം...!!
ഞാൻ വെറും ശശിയല്ല
ഐ.വി.ശശിയായി പോയി ...
.............
നിയമ പ്രകാരമുള്ള മുന്നറീപ്പ്:
ശ്വാസ കോശം സ്പോഞ്ചു പോലെയാണ്.........

By
Rakesh V
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo