നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആണായി പിറന്നവൻ ( ഭാഗം 6)


ആണായി പിറന്നവൻ
( ഭാഗം 6)
കോടതി വരാന്തയിൽ നിന്ന ആ അമ്മയെ അവൻ ഒന്ന് നോക്കി.
"സർ, അവളുടെ അമ്മ ഞാൻ അങ്ങനെ കണ്ടിട്ടില്ല. എന്റെ അമ്മയുടെ സ്ഥാനം ആയിരുന്നു അവർക്ക് ."
"ഇന്നുവരെയും ഒരു വാക്കു കൊണ്ട് പോലും ഞാനവരെ നോവിച്ചിട്ടില്ല. "
"ആ അവരാണ് എന്നെ ആദ്യമായി കള്ളനെന്ന് വിളിച്ചത് "
"എനിക്കറിയില്ല ഞാൻ അവർക്കൊക്കെ എപ്പോഴാ കൊള്ളരുതാത്തവനും, കള്ളനും ആയതെന്ന് "
"സാരമില്ല വിധി അതായിരിക്കും, സത്യം ജയിക്കും നീ ബാക്കി പറ"
പോലീസുകാരൻ അവനോടായി പറഞ്ഞു.
"എന്ത് വിധി " അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അടുത്ത ദിവസം ഞാൻ ജോലി ചെയ്തിരുന്ന വീട്ടിന്റെ രണ്ടാം നിലയിൽ നിന്നും പെയിന്റിംഗിനിടയിൽ കാലു തെന്നി താഴെ വീണു.
കൂടെ ഉണ്ടായിരുന്നവർ ഹോസ്പിറ്റലിൽ എത്തിച്ചു. വലതുകാലിന്റെ തുടയെല്ലിന് പൊട്ടൽ ഉണ്ടായിരുന്നു. കാല് മുഴുവൻ ബാന്റേജ് ചുറ്റി ഒരു മാസം കഴിഞ്ഞ് കൊണ്ട് ചെല്ലാൻ പറഞ്ഞ് അവിടുന്ന് വിട്ടു.
സഹപ്രവർത്തകർ എന്നെ വീട്ടിൽ എത്തിച്ചു.
അതിലൊരാൾ അടഞ്ഞുകിടന്ന വാതിലിൽ മുട്ടി വിളിച്ചു.
"സുനിതേച്ചീ "
വാതിൽ തുറന്നത് അമ്മ ആയിരുന്നു.
ഇതെന്ത് പറ്റി അവർ ആശ്ചര്യത്തോടെ ചോദിച്ചു.
ടീ സുനിതേ അമ്മ അകത്തേക്ക് നോക്കി
വിളിച്ചു. "
"എന്താ അമ്മേ" അവൾ പുറത്തേക്ക് വന്നു.
"അയ്യോ "..... എന്തു പറ്റി അവളും ചോദിച്ചു.
അവൻ കാര്യങ്ങൾ വിശദീകരിച്ചു.
"ഒരു മാസം ഫുൾ റെസ്റ്റ് വേണം എന്നാലെ എല്ല് കൂടിച്ചേരു , പിന്നെ ഒരു യൂറോപ്യൻ ക്ലോസറ്റ് വാങ്ങി വയ്ക്കണം അല്ലാതെ ബാത്ത് റൂമിലൊന്നും പോകാൻ പറ്റില്ല. അവൻ പറഞ്ഞു നിർത്തി.
അതെന്താ ഈ യൂറോപ്യൻ ക്ലോസറ്റ് അമ്മയാണ് ചോദിച്ചത്.
അവൻ വിശദീകരിച്ചു കൊടുത്തു.
" അതിനൊക്കെ ഒരു പാട് പൈസ ആകില്ലെ അതിനും വേണ്ടി ഒന്നും ഇവിടാരും സമ്പാദിച്ച് വച്ചിട്ടില്ല."
അമ്മയുടെ വാക്കുകൾ കേട്ട് കൊണ്ട് തന്നെ വന്നവർ തിരികെ പോയി
പിന്നേടുള്ള ദിവസങ്ങൾ പുതിയ തിരിച്ചറിവുകളുടേതായിരുന്നു.
അന്നന്നത്തേക്ക് അധ്വാനിക്കുന്നവന് ഒരു കരുതൽ ഇല്ലെങ്കിൽ .... നാളെ എന്ത് എന്ന തിരിച്ചറിവ്
"അച്ഛാ നമ്മളിന്നാള് കല്യാണത്തിന് പോയ പുതിയ പെണ്ണും ചെറുക്കനും ഇന്ന് വരും ,"
മോൾ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത് ഇന്നാണ് അവർ വരുന്നതെന്ന് .
എന്റെ മോൾ അവൾ ഉള്ളതുകൊണ്ടാണ് എന്റെ കാര്യങ്ങൾ ഇപ്പോൾ നടക്കുന്നത്.
"നീ എന്താ സുനിതേ എന്നോടൊന്നും പറയാത്തത് . ഞാൻ അവളോട്‌
വിളിച്ചു ചോദിച്ചു.
"എന്ത് പറയാൻ , പറഞ്ഞാലും ഇവിടെ കിടക്കുന്ന നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും "
അവളുടെ മറുപടി അതായിരുന്നു.
മഞ്ചുവും പയ്യനും വന്നു അവർ എന്നെ കാണാൻ റൂമിൽ വന്നില്ല.
" അപ്പൊ എങ്ങനാടി കാര്യങ്ങൾ നടന്നു പോകുന്നത് . വീട്ട് ചിലവൊക്കെ "
"ഉം അമ്മ ഇങ്ങ് വന്നത് കൊണ്ട് ജീവിച്ചു പോകുന്നു. അമ്മയുടെ പെൻഷൻ പൈസ അല്ലാതെന്താ."
അവരുടെ സംസാരം കേട്ടു ഞാൻ കിടന്നു.
"അതേ ഈ എല്ലാക്കെ പൊട്ടിയാൽ വല്യ പാടാ ശരിയാകാൻ ഒന്നാത് പ്രായം ഏറി വരുന്നു. ഞാനിവളോട് പറഞ്ഞതാ ."
അമ്മയാണ് അടക്കിപ്പിടിച്ച് സംസാരിക്കുന്നത്.
"അവൾ ചെറുപ്പമാണ് ......
പറഞ്ഞാൽ കേൾക്കണ്ടെ."
"അതെങ്ങനാ വിവാഹാലോചന വന്നപ്പോഴേ പറഞ്ഞതാ, അപ്പൊ പ്രായമുള്ള ആൾക്ക് പക്വത ഉണ്ടാകുംപോലും"
"അച്ഛാ അച്ഛാ മഞ്ചു ആൻറി വന്നു. നോക്കിയേ റോഡിൽ കാർ കിടക്കുന്നു. "ആ കാറിലാ ഞങ്ങൾ അന്ന് വന്നത്.
"ആന്റിയോ ഉം അതെ അങ്ങനെ വിളിക്കണം എന്ന് അമ്മ പറഞ്ഞു അമ്മയുടെ കൂടെ പഠിച്ചതാണ്... ആ അങ്കിൾ എന്ത് ചെറുപ്പമാ , അച്ഛനെന്താ അച്ഛാ വയസായി പോയത്."
മകളുടെ ചോദ്യം കൂടെ ആയപ്പോൾ ആ വീഴ്ചയിൽ മരിക്കാത്തതിൽ എനിക്ക് ദു:ഖം തോന്നി.
അവർ പോയിക്കഴിഞ്ഞപ്പോൾ സുനിത എന്നടുത്തേക്ക് വന്നു.
"അതേ അവർ വന്നിരുന്നു. മഞ്ജുവും ഭർത്താവും "
"ഉം "ഞാനൊന്ന് മൂളി.
"അവർക്ക് നിൽക്കാൻ സമയം ഇല്ലായിരുന്നു.
അതാ നിങ്ങളെ കാണാൻ വരാത്തത്."
"ഉം"
"അവൾ പറയുന്നു അവരുടെ ജുവലറിയിൽ സെയിൽസിനു ഒരു ഒഴിവുണ്ട്. ചെന്നാൽ പതിനായിരം രൂപ തരാമെന്ന് മാസ ശമ്പളം."
എന്നോട് സ്നേഹത്തോടെ വന്ന് മിണ്ടിയതിന്റെ കാരണം അപ്പോഴാണ് എനിക്ക് മനസിലായത്.
"നിനക്കിപ്പം എന്തിനാ ജോലി
"അല്ല നിങ്ങൾക്ക് വയസാകുകയല്ലെ. ഇതു പോലൊക്കെ വയ്യാണ്ടായാൽ എന്ത് ചെയ്യും . പിന്നെ അമ്മയും പറഞ്ഞു. സ്വന്തമായി കയ്യിൽ കാശൊക്കെ എടുക്കാൻ ഉണ്ടെങ്കിലേ ഇപ്പോൾ ഒരു പെണ്ണിന് ജീവിക്കാൻ പറ്റത്തുള്ളൂ എന്ന് ."
" ഇപ്പോഴല്ലേ നിങ്ങൾക്കൽപ്പം കുറവ് വന്നിട്ടുള്ളൂ എല്ലാത്തിനും, ഇതുവരെ ഞാൻ അതില്ലാതെ നോക്കിയില്ലേ." പിന്നെന്താ പെട്ടന്ന് "
"നീ ജോലി ചെയ്ത് കൊണ്ട് തന്ന് എനിക്ക് ജീവിക്കണ്ട. ഞാനുള്ള കാലം വരെ നിങ്ങളെ നോക്കിക്കോളാം."
" എന്നാൽ പിന്നെ നിങ്ങളൊന്ന് പോയി താ."
ഞാനെന്തായാലും പോകും അവർക്ക് വാക്ക് കൊടുത്തു , ചെല്ലാമെന്ന് സമ്മതിച്ചിട്ടുണ്ട്. "
ഒരു കത്തി കൊണ്ട് കുത്തുന്നതിനേക്കാൾ വേദന അവൾ വാക്കുകൾ കൊണ്ട് തന്നു.
ഞാനൊരു ബാധ്യത ആയി അവൾക്ക് തോന്നിയിരിക്കുന്നു.
ഞാനില്ലെങ്കിലും ജീവിക്കാം എന്നവർ കരുതി തുടങ്ങിയിരുന്നു. എന്തിനും അവളെ സപ്പോർട്ട് ചെയ്യാൻ അവൾക്കമ്മയും ഞാൻ തീർത്തും ആ വീട്ടിൽ ഒറ്റപ്പെട്ടിരുന്നു.
പക്ഷേ എനിക്കവരല്ലാതെ മറ്റാരുമില്ല' അവരാണ് എന്റെ ലോകം.
"എന്റെ എതിർപ്പ് അവർക്ക് ഞാൻ ശത്രുവായി മകൾക്ക് നല്ല ഉപദേശം കൊടുക്കണ്ട അമ്മ അവൾക്ക് നല്ലൊരു ബന്ധം വേറെ കിട്ടും എന്ന് പറഞ്ഞ് കൊടുക്കുന്നു."
ഇപ്പോൾ ഞാൻ ഒഴിഞ്ഞ് കൊടുക്കണം അവരുടെ ജീവിതത്തിൽ നിന്നും. എന്നാൽ അവൾക്ക് ജോലിക്ക് പോകാം.
പക്ഷേ ഞാൻ അതിന് ഒരുക്കമല്ലായിരുന്നു.
എനിക്ക് നടക്കാൻ കഴിഞ്ഞു തുടങ്ങി.
പക്ഷേ അപ്പോഴേക്കും അവൾ എന്നിൽ നിന്നും നടന്നകന്നിരുന്നു.
കിർ ർ ർ ർ കോടതിയിൽ മണി മുഴങ്ങി ഉച്ചയ്ക്ക് ശേഷം കോടതി ആരംഭിക്കുകയാണ്.
ജഡ്ജ് ചേമ്പറിലേക്ക് വന്നു സദസിനെ വണങ്ങി ഇരിപ്പുറപ്പിച്ചു.
അജയനേയുമായി പോലീസുകാർ കോടതിക്കുള്ളിലേക്ക് കടന്നു നിന്നു.
നിയമത്തിനു മുന്നിൽ മുഖം തിരിഞ്ഞിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം ജഡ്ജി ഇരിക്കുന്നതിന് പിറകിലായി ഭിത്തിയിൽ തൂക്കിയിരിക്കുന്നു.
തുടരും.....
സ്വന്തം
എസ് കെ
Sk Tvpm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot