Slider

നാളേക്കു മാറ്റിവെക്കൽ (Positive Thoughts)

0

നാളേക്കു മാറ്റിവെക്കൽ (Positive Thoughts)
°°°°°°°°°°°°°°°°°°°°°°°°°°°° °°°°°°°°°°°°°°°°°°°°°°°°°
എനിക്കു ഈയിടെ യാദൃശ്ചികമായി ഒരു ശ്‌മശാനത്തിൽ പോകേണ്ടി വന്നു.
അനേകം സ്മാരക ശിലകൾ അവിടെ കാണാനിടയായി.
അപ്പോൾ തോന്നിയ ഒരു ചിന്ത ഇവിടെ കുറിക്കുന്നു:
ഏതു നിമിഷവും നാം ഇവിടെ എത്തിയേക്കാം. അന്ത്യ വിശ്രമത്തിനായി..........
അതുകൊണ്ട് :
1.
ഏറെക്കാലമായി പാടാൻ ആഗ്രഹിച്ചിരുന്ന ആ പ്രിയ ഗാനം ഇന്നു തന്നെ പാടുക.
എഴുതാൻ ഉദ്ദേശിച്ച ആ കവിത ഇന്നു തന്നെ പൂർത്തിയാക്കുക.
വരയ്ക്കാൻ ഉദ്ദേശിച്ച ആ ചിത്രം ഒന്നു വരയ്ക്കൂ, വേഗം...
2.
കാണണം എന്ന് ആഗ്രഹിക്കുന്ന ആ വ്യക്തിയെ ഇപ്പോൾ തന്നെ ഫോണിൽ വിളിക്കൂ... ചെന്ന് കാണൂ...
പറഞ്ഞു തീർക്കാതെ വഷളായിക്കൊണ്ടിരിക്കുന്ന ആ തർക്കം ഒന്നു തീർപ്പാക്കൂ...സ്നേഹബന്ധം പുനഃസ്ഥാപിക്കൂ..
3.
പ്രിയപ്പെട്ട സുഹൃത്തിനു
ഒരു ഹസ്ത ദാനമോ, ഒരാലിംഗനമോ നല്കാൻ എന്താണിത്ര മടി... മനസ്സിൽ
മൂടി വച്ചിരിക്കുന്ന സ്നേഹം പ്രകടിപ്പിക്കൂ... അതിന് ഇനിയൊരവസരം ഉണ്ടാകുമോ, ലഭിക്കുമോ... ആർക്കറിയാം...
4.
കുടുംബവുമൊത്തുള്ള ആ വിനോദ യാത്ര..അല്ലെങ്കിൽ തീർത്ഥാടനം ഏറ്റവും അടുത്ത ഒരു അവധി ദിനത്തിൽ തന്നെയാകട്ടെ.അതിന് വേണ്ടി അവധിയെടുക്കാനും മടിക്കേണ്ടതില്ല..
5.
സ്വന്തമാക്കാനാഗ്രഹിച്ച ആ സ്വപ്ന ഭവനം.. സ്വപ്നങ്ങളിലൊതുക്കേണ്ട. ഉടനെ അപേക്ഷ നല്കൂ. ഒരു, Housing Loan ന്.
6.
ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആ സൽപ്രവൃത്തി..
ഒരു സ്ഥാപനത്തിനുള്ള സംഭാവനയോ.. കഷ്ടപ്പെടുന്ന ഒരു വ്യക്തിക്കുള്ള സഹായധനമോ... എന്തുമാകട്ടെ... കൊടുക്കുക... ഉടനെത്തന്നെ...
നാളെകൾ ക്കു വേണ്ടി ഒന്നും മാറ്റി വെക്കാതിരിക്കുക. നാളെ നിങ്ങളുടെ മനസ്സ്‌ മാറിയേക്കാം .. നാളെകളിലെ സാഹചര്യം ഇന്നത്തേതിൽ നിന്നു വളരെ വ്യത്യസ്തമായേക്കാം.. അതിനാൽ ഇന്നു ചെയ്യേണ്ടതായ കാര്യങ്ങൾ ഇന്നുതന്നെ ചെയ്യൂ,നാളെ നിങ്ങൾക്ക് നിങ്ങളെ ഓർത്ത് അഭിമാനിക്കാം.. സ്വയം അഭിനന്ദിക്കാം...
----------------------------------------------------------
Sai Sankar സായ് ശങ്കർ
--------------------------------------
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo