Slider

;ഡബിൾ കോട്ട് കിടക്ക ! (മിനിക്കഥ )

0

ഡബിൾ കോട്ട് കിടക്ക ! (മിനിക്കഥ )
==========
ഹലോ, ====
അമ്മായിയപ്പനല്ലേ,?
അല്ലെടാ,
അമ്മായീടെ അപ്പനല്ലെടാ, തങ്കമണീടെ അപ്പനാ, !!
ആ തങ്കമണീടെ ഭർത്താവാണല്ലോ ഞാൻ ,ആ വകയിൽ നിങ്ങളെന്റെ അമ്മായിയപ്പനല്ലേ, !!?
അതു ശരി മരുമോനെ തങ്കപ്പാ ,നീ ആയിരുന്നോ ,നിന്റെ ശബ്ദം കേട്ടിട്ട് എനിക്കങ്ങട് മനസിലായില്ലാടാ മരുമോനെ, എന്തൊക്കൊയുണ്ടെടാ വിശേഷങ്ങൾ, ??
ഒരു വിശേഷമുണ്ട് !!
എന്താടാ തങ്കമണി വീണ്ടും ഗർഭിണി ആയോ, എന്റെ പൊന്ന് മരുമോനെ ആദ്യത്തെ പ്രസവം കഴിഞ്ഞ് കൊച്ചിനേയും തളേളയേയും കൂട്ടിക്കൊണ്ട് പോയ വകയിൽ കടം വാങ്ങിയ അലമാരയുടെയും,, ഡബിൾ കോട്ട് കിടക്കയുടേയും കാശ് ഇനിയും കൊടുത്ത് തീർന്നില്ലാ, ആ കടം വീട്ടുന്നവരെ ഗർഭം ധരിക്കില്ലെന്ന് അവൾ വാക്ക് പറഞ്ഞതാ, ! ചതിക്കല്ലേടാ മരുമോനെ, !!!
ഇത് അതൊന്നുമല്ലാ ഒരു സീരിയസ് മാറ്ററാ, !!
എന്റെ ഭഗവാനെ സീരിയസാണോ, അവൾക്കെന്നാ പറ്റിയെടാ, !
അവൾക്കൊന്നും പറ്റിയില്ലാ, പറ്റിയത് എനിക്കല്ലേ !!
നീ കാര്യം പറയെടാ !
ഞാനവളെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു, !!
ങെ, ഭഗവാനെ എന്താ പ്രശ്നം, ??
ഞാനിന്നലെ ജോലി കഴിഞ്ഞെത്തിയപ്പോൾ അവൾ !!
അവൾ ?? പറയെടാ,!
ഞാനതങ്ങെനെ പറയും, !!
നീ അത് മലയാളത്തിൽ പറയെടാ, !!
അച്ഛാ, അത് അവൾ മറ്റൊരുവനോടൊപ്പം കിടക്ക പങ്കിടുന്നു, !!!
ഹഹഹഹ, അത്രേയേയുളേളാ, ഈ നിസാര കാര്യത്തിനാണോടാ മഹാ പാപി നീ എന്റെ മോളെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞത്, ഐ യ്യിൽ ബ്ളഡ്ഡില്ലാത്തവനെ, ഉണ്ട ചോറിന് താങ്ക്സില്ലാത്തവനെ, !!
അതുശരി, വേറൊരുത്തനുമായി കിടക്ക പങ്കിടുന്നത് നിസാര കാര്യമാണെന്നോ ??
പിന്നല്ലാതെ, അവൾ ചെറുപ്പം മുതലേ അങ്ങനെ യാ, ഞങ്ങളങ്ങെനെയാ അവളെ വളർത്തിയത്, !
എന്റെ കെെലാസ നാഥ ,ഞാനെന്താ ഈ കേക്കണത്, ഇതെന്തൊരു തന്തയാ ഭഗവാനെ ??
എടാ തങ്കപ്പാ, ചെറുപ്പത്തിൽ അവൾക്ക് ഒരു മിഠായിയോ, പേരയ്ക്കയോ, നെല്ലിക്കയോ ഒക്കെ കിട്ടിയാൽ അവളത് പലർക്കും ''പങ്ക് '' വയ്ച്ച് കൊടുക്കും, അങ്ങനെയുളള എന്റെ മോൾക്ക് ഒരു കിടക്ക കിട്ടിയാൽ പറയണൊ ! അവളത് ആരെങ്കിലുമായി പങ്ക് വയ്ക്കട്ടെ മോന് ഞാൻ വാങ്ങിത്തരും ഡബിൾ കോട്ടിന്റെ നല്ല ഒന്നാന്തരം കിടക്ക, മോൻ വിഷമികക്കണ്ടെടാ ഈ ഞാനല്ലേ പറയണെ !!👅👅
=
തങ്കപ്പൻ ?????
===========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo