Slider

കട്ടിൽ ( കഥ)

0

കട്ടിൽ ( കഥ)
®®®®®
ഖാദറിക്ക വീടിനുമുന്നിൽ വന്ന് അച്ഛനെ തിരക്കിയപ്പോൾ തന്നെ ദീപക്ക് മനസ്സിലായ് കട്ടിൽ വിൽക്കാൻ തീരുമാനിച്ചെന്ന്. തന്റെ കല്യാണ ആവശ്യത്തിലേക്കാണെന്ന് ചിന്തിച്ചപ്പോൾ വിഷമമായി.. പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന കട്ടിൽ ! കല്ല്യാണ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായപ്പോഴാണ് സദ്യക്കുള്ള ഏർപ്പാടിന് ഇരുപതിനായിരത്തോളം രൂപ കുറവ് കടം വാങ്ങിയത് തന്നെ കുറേ ആയി. ഒടുവിൽ കട്ടിൽ വിൽക്കാൻ തീരുമാനിച്ചത് തലമുറകൾക്ക് മുൻപ് നല്ല തടികൾകൊണ്ട് ഉണ്ടാക്കിയ കട്ടിൽ കാരിരുമ്പിന്റെ ബലമുണ്ട് ഇന്നും കൊടുത്താൽ നല്ലവിലയും. വില കുറയാതിരിക്കാൻ വേണ്ടിയാണ് പഴയതും പുതിയതുമായ ഫർണിച്ചറുകളുടെ ബിസിനെസ്സുള്ള ഖാദറിക്കയെ തന്നെ കണ്ടെത്തിയത്. ന്യായമായ വിലനൽകും. പിന്നെ അച്ഛന്റെ പ്രിയപ്പെട്ട ചങ്ങാതിയും.
ഖാദിറിക്കയെ വീടിനുള്ളിൽ കയറി ഇരിക്കാൻ പറഞ്ഞശേഷം ദീപ അകത്തേയ്ക്ക് പോയ്.
അടുക്കളയിൽ പോയ അവൾ അമ്മയോട്..
- അച്ഛൻ എവിടാ.. ? ഖാദറിക്ക വന്നിട്ടുണ്ട്. അച്ഛൻ കട്ടിൽ വിൽക്കാൻ പോകുന്നമ്മേ. ആവശ്യമില്ലായിരുന്നു അച്ഛൻ നിധിപോലെ സൂക്ഷിച്ചിരുന്നതാ.
ദീപ പറയുന്നത്കേട്ടിട്ടും ഭാവവ്യത്യാസമില്ലതെ നെടുവീർപ്പിട്ട് അടുക്കള പണി തുടർന്നു അമ്മയുടെ ആ നിൽപ്പ് അവൾക്ക് പിടിച്ചില്ല അവൾ അവർക്കരുകിൽ വന്നു
-അമ്മ എന്താ ഒന്നും മിണ്ടാത്തേ
-ഞാൻ എന്ത് പറയാനാ മോളേ. നീ ഉൾപ്പടെ മൂന്ന് പെൺകുട്ടിളാ ഞങ്ങൾക്ക് മൂത്തവർ രണ്ടുപേരെയും കെട്ടിച്ചയച്ചു ഇനി നിന്നെ കൂടി ഒരാളെ ഏല്പിച്ചാലേ എനിക്കും അച്ഛനും മനസമാധാനം ഉള്ളു എന്ത് വിറ്റിട്ടായാലും കാര്യം നടക്കട്ടെ. വിഷമിച്ചിട്ട് കാര്യം ഇല്ല.
അമ്മയുടെയും മകളുടെയും സംഭാഷണം കേട്ട് വന്ന അച്ഛൻ ജയരാമൻ അത് ശ്രദ്ധിക്കാതെ മുൻവശത്തേക്ക് പോയ്.ഖാദർ കസേരയിൽ ഇരിപ്പുണ്ട്.
- ഖാദർ വന്നിട്ട് കുറെ ആയോ.
കുശലം ചോദിച്ച ശേഷം അടുത്ത കസേരയിൽ ജയരാമൻ ഇരുന്നു.
_ഞാൻ ഇപ്പോൾ വന്നതേ ഉള്ളു .വിഷമം ഉള്ള കാര്യം ആണ്. എന്നാലും നീ പറഞ്ഞാൽ ചെയ്യാതിരിക്കാൻ പറ്റുമോ എനിക്ക്.കട്ടില് വേണ്ട അവശ്യ ഉള്ള രൂപ ഞാൻ തരമെന്നുപറഞ്ഞാൽ കേൾക്കില്ലലോ .
-നമ്മുടെ ചങ്ങാതിയുടെ മനസ്സ് നല്ലതാ. എന്നെ എത്രപ്രവശ്യാ സഹായിചിരിക്കുന്നത്. എല്ലാത്തിനും ഒരു പരിധി ഇല്ലേ. ഈ കട്ടില് കൊണ്ട്‌ ഇനി എനിക്കെന്തിനാ. പാരമ്പര്യവും പറഞ്ഞിരുന്ന കാര്യം ഇല്ല..
-എന്നാലും നീ ഒരുപാട് ഇഷ്ടത്തോടെ സൂക്ഷിച്ച ഒന്നല്ലേ. ആ കട്ടിന്മേൽ കിടക്കാതെ ഉറക്കം വരില്ലെന്ന് പറയാറില്ലേ എപ്പോഴും.
- ശരിയാ, എന്നാലും എന്റെ ദീപമോളുടെ കല്യാണം കൂടി കഴിഞ്ഞാൽ ഈ മുറ്റത്തുകിടന്നാലും എനിക്ക് ഉറക്കം വരും.
-ഇനി തർക്കികാനൊന്നും ഞാൻ ഇല്ല. എല്ലാം നിന്റെ ഇഷ്ട്ടം
അപ്പോഴേക്കും ഒരുഗ്ലാസ് ചായയുമായി ദീപയും അമ്മയും അവിടേക്ക് വന്നു. ദീപ ചായ ഖാദറിന് കൊടുത്തു. ചായ കുടിക്കുന്നതിന് മുൻപ് പുറത്തുനിന്ന പണിക്കാരോട് കട്ടിൽ വണ്ടിയിലോട്ട് കയാറ്റിവയ്ക്കാൻ ഖാദർ നിർദേശിച്ചു.
പണികരോടാപ്പം ജയരാമനും അകത്തേക്ക് പോയ്.
മരണവീട്ടിൽ നിന്നും ശരീരം ദഹിപ്പിക്കാൻ പുറത്തെടുക്കും പോലത്തെ അവസ്ഥയായിരുന്നു അവിടെ. ഉറക്കെ നിലവിളിച്ചില്ലന്നെ ഉള്ളു. മൂന്നുപേരും ഉള്ളിൽ കരഞ്ഞു. ഖാദറിനും നിരാശ തോന്നി.
പോകുന്നതിന് മുൻപ് ഇരുപതിനായിരം രൂപയ്ക്ക്പകരം ഇരുപതിരണ്ടായിരമായി ജയരമന് കൊടുത്തു ഖാദർ.
°°°°°
അങ്ങനെ മംഗളമായി ദീപയുടെ വിവാഹം നടന്നു.മൂന്നാമത്തെ മകളും പടി ഇറങ്ങിയപ്പോൾ ജയരാമനും ഭാര്യയും വിഷമിച്ചു. തങ്ങളുടെ പ്രിയപ്പെട്ട കട്ടിലും. വലിയൊരു ഏകാന്തത അനുഭവപെട്ടെങ്കിലും മനസ്സുകൊണ്ട് സന്തോഷിക്കാൻ ശ്രമിച്ചു.
°°°°°
ദീപയെ വിവാഹം കഴിച്ച പ്രശാന്തിന്റെ വീട്=
വിരുന്നുകാരും അയാൽകാരും വന്നുപോയപ്പോൾ രാത്രി ഒരുപാട് വൈകി. പ്രശാന്തിന്റെ മുറിയിൽ സഹോദരി അവളെ കൊണ്ടുചെന്നാക്കി. മുറി വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.. അതിൽ മുറിനിറഞ്ഞു കിടക്കുന്ന തരത്തിൽ ഒരു കട്ടിൽ. കണ്ടാൽ അറിയാം പുതിയതാണെന്ന്.പക്ഷെ അച്ഛന്റെ കട്ടിലിനോട് ഒരുപാട് സാദൃശ്യം അതിന്. അവൾ അച്ഛന്റെ കട്ടിലിനെ ഓർത്തു. അറിയാതെ കരച്ചിൽ വന്നു.
- വീട്ടുകാരെ പിരിഞ്ഞ വിഷമം ആണോ?
അങ്ങനെ ചോദിച്ചുകൊണ്ടാണ് പ്രശാന്ത് കയറി വന്നത്.അവൾ കണ്ണ് തുടച്ചു പ്രശാന്തിന്റെ നോക്കി.
-അച്ഛനെയും അമ്മയെയും പിരിഞ്ഞ വിഷമം ഉണ്ട്. എന്നാലും ഇപ്പോൾ ഈ കട്ടിൽ കണ്ടാണ് വിഷമം വന്നത്.
- അതെന്താ . പ്രശാന്ത് ചോദിച്ചു.
ദീപ കട്ടിലിന്റെ കഥ വിവരിച്ചു.
എല്ലാം കേട്ടതും പ്രശാന്ത് ചിരിച്ചു. ദീപയ്ക്ക് കാര്യം മനസിലായില്ല. അവളുടെ അവസ്ഥ കണ്ടു പ്രശാന്ത് പറഞ്ഞു.
_ താൻ ആ കട്ടിലിൽ സൂക്ഷിച്ചൊന്നു നോക്കിക്കേ. ഇത് അച്ഛന്റെ കട്ടിൽ തന്നെ ആണൊന്ന്
ദീപ ഒന്നുകൂടി നോക്കി . അതെ അച്ഛന്റെ അതെ കട്ടിൽ ഒരു പുതിമ വന്നിട്ടുണ്ടെന്നും മാത്രം.
അതിശയിച്ചു നിൽക്കുന്ന ദീപകരുകിൽ വന്ന്‌ പ്രശാന്ത് പറഞ്ഞു.
- പുതിയ കട്ടിൽ വാങ്ങാൻ രണ്ടു ദിവസം മുൻപ് ഖാദരിക്കന്റെ കടയിൽ പോയപ്പോൾ അവിടെ ഈ കട്ടിൽ കൊടുക്കാൻ ഇട്ടിരിക്കുന്നു. അതിന്റെ ഭംഗി കണ്ടു പഴയതാണെങ്കിലും വില ചോദിച്ചു. വില കൂടുതലായിരുന്നു..കാര്യം തിരക്കിയപ്പോൾ ഇതിന്റെ പിന്നിലുള്ള കഥ പറഞ്ഞത് . ഒടുവിൽ ഈ കട്ടിൽ പുതിക്കിതരാൻ ഞാൻ പറഞ്ഞു. ഞാൻ ആരാണെന്നു വെളി പെടുത്തുതിയില്ല.
എല്ലാം കേട്ടപ്പോൾ ദീപ പൊട്ടിക്കരഞ്ഞു.
- കട്ടിൽ അച്ഛന് തന്നെ തിരികെ കൊടുക്കാം കരായണ്ട. പ്രശാന്ത് ദീപയെ ആശ്വസിപ്പിച്ചു.
- ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞോട്ടെ.
,- പറഞ്ഞോളു
പ്രശാന്ത് അച്ഛന്റെ നമ്പർ ഡയൽ ചെയ്തു കൊടുത്തു.
മോളുടെ വിളി വന്നപ്പോൾ ജയരാമൻ അതിശയിച്ചു
- എന്താ മോളെ എന്തേലും വിഷമം അവിടെ-
-ഒന്നമില്ലച്ച
ശേഷം അവൾ സംഭവം വിവരിച്ചു.
- നാളെ തന്നെ കട്ടിൽ അവിടേത്തിക്കും ഏട്ടൻ.
ജയരാമൻ സന്തോഷത്തിൽ കരഞ്ഞുപോയി.
- വേണ്ട മോളെ അത്.ഇനി നിങ്ങൾക്കുള്ളതാ. എന്റെ അടുത്ത തലമുറയിലെ നിങ്ങൾ തന്നെ അത് സൂക്ഷിക്കണം. നഷ്ടപ്പെടാതെ നിങ്ങളിൽ തന്നെ എത്തിയല്ലോ. അച്ഛന് സന്തോഷം.
ഫോൺ കാട്ടാക്കി പ്രശാന്തിന്റെ കയ്യിൽ കൊടുത്ത ശേഷം. അവനെ കെട്ടി പിടിച്ചു . അച്ഛൻ പറഞ്ഞ കാര്യം പറഞ്ഞു .സന്തോഷത്തോടെ കരഞ്ഞു.
"നന്ദി ഒരുപാട്"..
======
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo