Slider

പീഡനച്ചായ

0
പീഡനമാണ് എവിടെ നോക്കിയാലും..
വാർത്ത കാണാമെന്നു വെച്ചു ടീവി തുറന്നാൽ അവിടെയും പീഡനം..
"അക്കരക്കുന്നു പീഡനം..
മുത്തശ്ശനും അയൽവാസിയും
അറസ്റ്റിൽ..
ചക്കരപ്പടി പീഡനക്കേസിലെ പ്രധാന പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു..
അർത്തുങ്കൽ പീഡനക്കേസിൽ അമ്മാവനുൾപ്പെടെ മൂന്നു ബന്ധുക്കൾ അറസ്റ്റിൽ.."
അതുകേട്ടതും തൊട്ടടുത്തിരിപ്പുണ്ടാരുന്ന നാലാം ക്ലാസ്സില് പഠിക്കുന്ന പെങ്ങളുടെ മോൾ എന്നെയൊന്നു തുറിച്ചു നോക്കിയിട്ടു അടുക്കളയിലേക്കു പൊയി..
അടുത്ത പീഡന വാർത്ത കേട്ടാൽ ഉമ്മയുടെ മുന്നിലും നിക്കാൻ പറ്റാതെ വന്നാലൊന്നോർത്തു അപ്പൊത്തന്നെ ചാനല് മാറ്റി..
സീരിയലാണ്..
സീരിയലെങ്കിൽ സീരിയൽ..
കണ്ടുകളയാം..
മരുമകൾക്കിട്ടു പാരപണിയാൻ നോക്കുന്ന അമ്മായി 'അമ്മ..
എന്റമ്മോ ഉമ്മ കാണണ്ട..
അതൂടെ പരീക്ഷിച്ചു നോക്കും..
ഓള് തിരിച്ചും നോക്കും..
അതിനിടയിൽ കിടന്നു പീഡനം അനുഭവിക്കേണ്ടിവരുന്ന ഭർത്താവൊരിക്കലും വാർത്തകളിൽ വരില്ല..
നാശം ഒന്നും കാണണ്ട..
ഫേസ്ബുക്കിലൊന്നു നോക്കിക്കളയാം..
ഈയിടെയായി ഗ്രൂപ്പുകളിൽ ചില നല്ല രചനകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങീട്ടുണ്ട്..
അതു വായിച്ചു സമയം കളയാം..
ഫേസ്ബുക്കിന്റെ മാറിലൂടെ വിരലോടിച്ചു പാസ്സ്‌വേഡ് കൊടുത്തു..
ലോഗിനായില്ല..
ആരോ പീഡിപ്പിക്കാൻ ശ്രമിച്ചു കാണണം..
മുതലാളിയെക്കണ്ടു കാര്യം
പറഞ്ഞാലേ ഐഡി തരൂന്നു പറഞ്ഞു..
പോയി കാര്യം പറഞ്ഞപ്പോ ആരാ എന്താന്നൊക്കെയായി ചോദ്യം..
വിനയത്തോടെ സർട്ടിഫിക്കേറ്റ്
ഒക്കെ കാണിച്ചു കൊടുത്തു..
"നോക്കീം കണ്ടും പൊയ്ക്കാളീ..
ചുറ്റിനും ശത്രുക്കളാ" എന്നു ഫ്രീയായൊരു ഉപദേശവും തന്നു ഒപ്പം ഐഡിയും..
തുറന്നു അകത്ത് കേറാൻ നോക്കിയപ്പോ ഉമ്മറത്ത് തന്നെ കിണ്ടി കൊണ്ടുവെച്ചതു പോലോരു പീഡന പോസ്റ്റ്..
"നാമെങ്ങോട്ടാണ് പോവുന്നതു.."
എന്നൊക്കെ ചോദിച്ചു കത്തിക്കയറുകയാണ്..
എങ്ങോട്ടാണ് പോവുന്നതെന്നു നിങ്ങക്കറീല്ലെങ്കിൽ പിന്നെ എനിക്കാണോ അറിയുക..
ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചു പീഡിപ്പിക്കാണ്ട് ഉത്തരങ്ങൾ പറഞ്ഞു കൊടെടേ..
അതു കൈകൊണ്ടു തൊടാതെ ഒരു ലൈക്കിലങ്ങു വിഴുങ്ങി അകത്തേക്കു കയറി..
അവിടെയും പീഡനമാണ്..
അനിയത്തിമാരോട് ചേച്ചിക്കുട്ടിയുടെ ഉപദേശ പോസ്റ്റാ..
സ്വന്തം അച്ഛനെയും ആങ്ങളമാരെയും വരെ ഭയക്കേണ്ട കാലമാണു പോലും..
സ്ത്രീകളുടെ കാര്യം അവരൊറ്റക്കു നോക്കണമെന്നൊക്കെ തട്ടിവിട്ടിട്ടുണ്ട്..
എഴുതിയ ആളെനോക്കി..
മ്മടെ തങ്കമണി..
അയൽക്കാരിയാണ്..
ബെസ്റ്റ്..
മിനിയാന്ന് ബെഡിനടുത്തു പാറ്റയെക്കണ്ടതിനു വാസുവേട്ടാന്നും പറഞ്ഞു നിലവിളിച്ചു പുറത്തേക്കോടിയവളാ..
ഈ വാസുവേട്ടനാരാന്നാലോചിച്ചു
തലപുണ്ണാക്കേണ്ട..
ഞാനല്ല ഓൾടെ കെട്ട്യോനാ..
ഇവിടെ പോവാണേലും ഓക്ക് കെട്ടിയോൻ കൂടെവേണം..
എന്നിട്ടാ പുരുഷന്മാരെ മൊത്തം തെറിവിളിച്ചോണ്ടൊരു പോസ്റ്റ്..
അതിനിടയിലാണ്
 പോസ്റ്റിലെയൊരു കമന്റ് കണ്ണിൽപെട്ടത്...
"കേട്ടാലറക്കുന്ന പീഡന വാർത്തകൾ കാണുമ്പോ ലജ്ജകൊണ്ട് തലതാഴ്ന്നു പോവുന്നു ചേച്ചി..
ഇവന്മാരെയൊക്കെ ചാട്ടവാറുകൊണ്ടടിക്കണം..
സുനചെത്തിക്കളയണം.." എന്നൊക്കെപറഞ്ഞൊരു നെടു നീളൻ കമന്റ്..
കമന്റിട്ട ആ ബഹുമാന്യന്റെ
പേരുനോക്കി..
മ്മടെ ഷൂക്കൂർ..
അമ്പടാ..
കഴിഞ്ഞാഴ്ചയും എനിക്കു ക്ലിപ്പ് അയച്ചു തന്നതാ പഹയൻ..
വാട്സ്ആപ്പിൽ ഏത് ക്ലിപ്പ് റിലീസായാലും ഓന്റെ മൊബൈലിൽ ഉണ്ടാവും..
ഞാനും കാണാറുണ്ട്..
ഹിഹി..
അതോണ്ടല്ലെ ഓന്റെ കള്ളത്തരം ഞാനാരോടും പറയാത്തതു..
സുന ചെത്തിക്കളയണം പോലും..
ബസ്സിൽ കേറിയാലോന്റെ മെയിൻപരിപാടി തന്നെ മുൻവശത്തു തിരക്കുണ്ടാക്കലാ..
എന്തേലും ആവട്ടെ..
പീഡനക്കവിത പീഡനക്കഥ പീഡന ലേഖനം എന്നുവേണ്ട സകലമാന പീഡന വിഷയങ്ങളും കൊണ്ടു നിറഞ്ഞേക്കുവാ ഫേസ്ബുക്കും..
വയ്യ ഈ പീഡനം സഹിക്കാൻ എന്ന് മനസ്സിലോർത്ത് ലോഗൗട്ട് ചെയ്ത് കെട്ട്യോളോട് ഒരു *പീഡന ചായക്കു ഓർഡർ ചെയ്തു ഞാൻ തൊടിയിലേക്കു കണ്ണുകൾ പായിച്ചു..
വെറുതെയിരിക്കുവല്ലേ രണ്ടു തെങ്ങിന് തടമെടുത്ത് പീഡിപ്പിച്ചാലോ..
അഞ്ചാറു തേങ്ങയെങ്കിലും കിട്ടും..
അല്ലപിന്നെ..
*പീഡനച്ചായ എന്നുകേട്ടു മുഖം
ചുളിക്കണ്ട..
വെറുതെയിരിക്കുന്ന വെള്ളത്തിനെയെടുത്ത് തിളപ്പിച്ചതും പോരാഞ്ഞു അവളുടെ കണ്ണിലേക്കു പഞ്ചസാര വാരിയെറിഞ്ഞു വായിലേക്ക് തേയിലയുമിട്ടു സ്പൂണ്കൊണ്ട് ഇളക്കിരസിച്ചു ഗ്ളാസ്സിലേക്കു പാരുന്ന ദ്രാവകത്തിനു പീഡനച്ചായ എന്നല്ലാതെ എന്തുപറയാനാ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo