Slider

ആഗ്രഹം...

2

ആഗ്രഹം...
എന്നോ എപ്പോളോ എന്റെ പൊട്ട മനസ്സിൽ തോന്നിയ മോഹാണ് വിമാന യാത്ര..
പ്രേമിച്ചു തുടങ്ങിയ കാലം തൊട്ടു ദേ ഇന്ന് വരെ കണവനോട് എരന്നോണ്ടിരിക്കുവാ ഒന്ന് വിമാനത്തെ കേറ്റ്വോ ...കേറ്റ്വോന്നു..😒
അന്ന് മുതലേ പറയും നിന്നെ ഞാൻ കുളു മനാലി.. കൊണ്ടുപോകാംന്നു.... പുളു..🙁 .... ആദ്യമൊക്കെ അത് കേൾക്കുമ്പോ കുളു മനാലി പോയ കുളിർമ തോന്നുമായിരുന്നു മനസ്സിൽ.. ഇപ്പൊ ഇപ്പൊ ദേ ഇതാ 😏😏😏😏 ഫീലിങ്.....
എന്തൊക്കെ പറഞ്ഞാലും പുള്ളി വല്യ മനസ്സ് ഉള്ളോനാ...😘 ...
കല്യാണം കഴിഞ്ഞു ആദ്യ മാസം തന്നെ honey moon നു പോയി കേട്ടോ.......അങ്ങ് ദുഫായ്ക്കു... 😍
കണവൻ ഒറ്റയ്ക്ക്... സത്യാംന്നെ..അമ്മയാണേൽ സത്യം... നുണയാണേൽ എന്റെ തല പൊട്ടി തെറിച്ചു പോട്ടെ...😌
എന്റെ വിമാനത്തിൽ കേറാനുള്ള ആഗ്രഹം സാധിക്കാനാവും സ്നേഹ നിധിയായ എന്റെ പാവം കെട്ടിയോൻ ഒറ്റയ്ക്ക് പോയത്.. അതും അങ്ങ് ദുഫായ്ക്ക്...☹.. 7 ദിവസം ന്നു പറഞ്ഞു പോയ ആൾ വന്നത് ഒന്നര മാസം കഴിഞ്ഞ്... എന്താല്ലേ????😔😔... പാവം ഞാൻ...
6..7 വർഷം മുന്നാ... എന്റെ ചേച്ചിമാരിൽ ഒരാൾ സൗദിക്ക് വിസിറ്റിംഗ് റെഡി ആക്കാംന്നു ഓഫർ തന്നു.. ഉമ്മക്കും എനിക്കും... 3 മാസം ഞങ്ങൾ അവിടെ നില്കണംന്നു അവൾക്കു മോഹം....തെറ്റ് പറയാൻ പറ്റില്ലല്ലോ..കാശു ചിലവാക്കി പോണതല്ലേ.....🤔
പ്രിയതമനോട് കാര്യം ഉണർത്തിച്ചു... അയ്യോ 3 മാസോ???😟...അത്രേം നാൾ നിന്നെ കാണാതെങ്ങനെ ഞാൻ ഇരിക്കും???😕...
ആ ഒറ്റ ഡയലോഗിൽ ഞാൻ ഫ്ലാറ്റ് 🙄....
ഹോ... വിമാനം പോണേൽ പോട്ടെ.. കപ്പല് വരും.... കപ്പൽ😍😍...... പ്രേമം അസ്ഥിക്ക് പിടിച്ചു നിൽക്കുന്ന സമയം അല്ലേ.....😋.. അങ്ങനെ ആ ഓഫറും ഗോവിന്ദ....
പക്ഷെ കാറിൽ യാത്ര ചെയ്താൽ പോലും വാള് വാക്കുന്ന ഉമ്മ പോലും പോയി കേട്ടോ സൗദിക്ക്..
പവനായി വീണ്ടും ശവമായി..😭...
എന്റെ ആഗ്രഹം അറിഞ്ഞ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു നീ ഇങ്ങു കൊച്ചിക്കു വാ നിന്നെ ചെന്നൈ വരെ flightil കൊണ്ടൊവാംന്നു....... വൈകുംനേരത്തെ നർമ്മ സല്ലാപതിനിടയിൽ വെറുതെ.. ....വെറും തമാശക്ക് ....ഞാൻ അവന്റെ ഓഫർ കണവനോട് പറഞ്ഞു....
കണവനും വെറുതെ ... വെറും തമാശയായി ..... ഒരു സീരിയസ് മറുപടീം തന്നു.... അതിനെന്താ.. പൊക്കോ.. പക്ഷെ ഒരു കാര്യം.. ആവഴി അങ്ങ് പൊക്കോണം.. തിരിച്ചിങ് പൊന്നേക്കരുതെന്നു 🤣.....സ്നേഹ സ്വരൂപനയ സുഹൃത്തിന്റെ നിഷ്കളങ്ക മനസോടെ ഉള്ള ഓഫർ അതോടെ പള്ളേൽ തള്ളി.😝😝..
കഴിഞ്ഞ ഇടക്ക്.. എന്റെ അനിയത്തി കുട്ടിയെ അയക്കാൻ ഡൽഹിക്കു കൂട്ടു പോകാൻ കണവനെ വിളിച്ചു.. പുള്ളി റെഡി... എന്നിട്ടു എന്നോടൊരു ഡയലോഗും...5 മാസം വിശേഷമായി ഇരിക്കുന്ന കൊണ്ട് നിന്നേ കൊണ്ടോകാൻ പറ്റില്ലല്ലൊന്നു...ഇല്ലേൽ ഉറപ്പായും കൊണ്ടുപോയേനേന്നു..മഹാ മനസ്കന്റെ സാന്ത്വനിപ്പിക്കൽ... 😖😖
അവസാനം എന്റെ മൂത്തചേച്ചി... ഒരു സൂപ്പർ ഓഫർ തന്നു.. trip to malaysia....💃🏼...... അടിച്ച കോളായി... മാനം മേലെ ചിറകേറി പോകാം....... വാവക്കു പാസ്പോർട്ട് എടുത്താൽ മാത്രം മതി.. ബാക്കി ഒക്കെ ok...കിടന്നിട്ടു ഉറക്കം വരാത്ത കുറെ രാത്രികൾ.. കൊമ്പത്താരുന്നു ഞാൻ....
ഡിം... ടപ്പേ.. ദേ... അടിച്ചും തല്ലി താഴെ... എന്തെന്നോ..??? ചേച്ചിടെ ഒരു ഫ്രണ്ട് പറഞ്ഞറിഞ്ഞത്രെ മലേഷ്യ യിൽ ടൂറിസം sites ഒക്കെ renovation ആണത്രേ renovation.... അവർക്കൊക്കെ renovate ചെയ്യാൻ കണ്ട ഒരു സമയമേ 😡😡......അങ്ങനെ ആ പോക്കും cancelled...
പിന്നെ അതിനു പകരം നമ്മുടെ പഴേ...കുലു- മനാലി പോയാലൊന്നായി അടുത്ത പ്ലാൻ.. അതേതാണ്ട് ഫിക്സ് ചെയ്തു.. പക്ഷെ ഞാനില്ല... കൊച്ചപ്പ പൗലോ അയ്യപ്പ കൊയ്‌ലോ യിൽ പറഞ്ഞ പോലെ നമ്മുടെ ആഗ്രഹത്തിനും മേലെ നമ്മുക്ക് ചില ഇഷ്ടങ്ങൾ ഇല്ലേ....എനിക്കെന്റെ കുഞ്ഞാവേനെ എന്റെ ആഗ്രഹത്തെക്കാൾ ഒരായിരം ഏറെ ഇഷ്ട്ടാണ്..😘😘😘😘.. അവൾക്കു അവിടുത്തെ കാലാവസ്ഥ ശരിയാവില്ലന്നെ... അതുകൊണ്ടു ആ ഓഫറും ഞാനങ്ങു വിട്ടു.. അല്ലെ?? അതല്ലേ അതിന്റെ ഒരു ശരി???
ഇനി ഞാനെ കേറാനുള്ളു.. ഞാൻ മാത്രേ കേറാനുള്ളു.. എന്നും പറഞ്ഞു എത്ര നാൾ നടക്കണോ ആവോ... 😇😇
സാരമില്ല എന്റെ പെൺകൊച്ചു ഒന്ന് വലുതാവട്ടെ അവളേം കൂട്ടി എവിടേലും ഒക്കെ പോകാം....അല്ലേ???
നിഷ ബിബിൻ...
NB: പോസ്റ്റ് വായിച്ചിട്ട് കെട്ടിയോൻ തല്ലി കൊന്നില്ലേൽ വീണ്ടും കാണാം...😢
2
( Hide )
  1. Njan um ithuvare kayariyittilla.
    .��but than paranja pole orunal njanum kayarum...��..I liked the way you presented ..good presentation keep going..

    ReplyDelete
  2. Njan um ithuvare kayariyittilla.
    .��but than paranja pole orunal njanum kayarum...��..I liked the way you presented ..good presentation keep going..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo