പ്രശസ്തമായ ഒന്നു രണ്ടു ഗ്രൂപ്പുകളുടെ അഡ്മിൻ ആണ് മറിയാമ്മ ചേച്ചി...
ഗ്രൂപ്പുകളിൽ വരുന്ന പോസ്റ്റുകൾ വായിച്ചു സമയാസമയങ്ങളിൽ നിർദ്ദേശം നൽകുകയാണ് ചേച്ചിയുടെ മെയിൻ ഹോബി..
ചില പോസ്റ്റുകൾ ആവർത്തന വിരസത സൃഷ്ടിക്കുന്നു എന്നു തോന്നിയാൽ ചേച്ചി മുഖം നോക്കാതെ പറയും
"ഇനിയെങ്കിലും ഒന്നു മാറ്റിപ്പിടിക്കെ"ന്ന്...
"ഇനിയെങ്കിലും ഒന്നു മാറ്റിപ്പിടിക്കെ"ന്ന്...
ചേച്ചിക്ക് വീട്ടിലാരൊക്കെയാന്നു ചോദിച്ചാൽ മോനും മരുമോളും അവരുടെ രണ്ടു പെണ്മക്കളും മാത്രമേയുള്ളൂ ..
ആയിടക്ക് മരുമോള് വീണ്ടും ഗർഭിണിയായി..
പ്രസവ സമയത്തു ചേച്ചി ലേബർ റൂമിന്റെ പുറത്തെ ബെഞ്ചിലിരുന്നു പതിവു പോലെ ഗ്രൂപ്പു പോസ്റ്റുകൾ വായിക്കുവാരുന്നു..
അപ്പോഴാണു നേഴ്സ് കയ്യിലൊരു കുഞ്ഞുമായി പുറത്തു വന്നു ആരാ ഷീബയുടെ കൂടെ വന്നിട്ടുള്ളതെന്നു ചോദിച്ചതു..
ചേച്ചി വേഗം ചാടിയെഴുന്നേറ്റു കുഞ്ഞിനെ വാങ്ങിച്ചു...
പെൺകുഞ്ഞാണ്..
നേഴ്സ് പുഞ്ചിരിയോടെ
പറഞ്ഞു...
നേഴ്സ് പുഞ്ചിരിയോടെ
പറഞ്ഞു...
മറിയാമ്മച്ചിയുടെ മുഖം വല്ലാണ്ടായി ...
ഇതെങ്കിലും ആൺ കുഞ്ഞാവുന്നു കരുതിയതാ...
ഇതെങ്കിലും ആൺ കുഞ്ഞാവുന്നു കരുതിയതാ...
അപ്പോഴാണു ജോലി സ്ഥലത്തൂന്നു മോന്റെ ഫോൺ വന്നതു ..
ഭാര്യേടെ വിശേഷം അറിയാൻ ..
ഭാര്യേടെ വിശേഷം അറിയാൻ ..
മറിയാമ്മ ഫോണെടുത്തു
മോനോട് പറഞ്ഞു...
മോനോട് പറഞ്ഞു...
"പെൺകുഞ്ഞാ..
കുഴപ്പോന്നുമില്ല...
നന്നായിരിക്കുന്നു..
പക്ഷേ ഇനിയെങ്കിലും ഒന്നു മാറ്റിപ്പിടിക്കു "
കുഴപ്പോന്നുമില്ല...
നന്നായിരിക്കുന്നു..
പക്ഷേ ഇനിയെങ്കിലും ഒന്നു മാറ്റിപ്പിടിക്കു "
By
Rayan Sami
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക