Slider

നിനക്കായ്. (കവിത )

0

നിനക്കായ്. (കവിത )
***************************************
തിരയുന്നു ഞാനെൻെറ
പോയ കാലത്തിലെ 
തിരയടിച്ചാർത്തലച്ച
പ്രണയ സ്വപ്നങ്ങളെ.!
വർണ്ണങ്ങളായിരം
പൂത്തു വിടർന്നൊരാ
ആരാമ സ്വർഗ്ഗീയ
ആത്മഹർഷങ്ങളെ.!
ഇന്നിതാ ഞാനെത്തി
വന്നു നില്ക്കുന്നൊരു
നഷ്ട സ്വപ്നങ്ങൾ തൻ
ചുടലപ്പറമ്പിൽ.!
ചാരങ്ങൾ വാരീ മുഖത്തു
വിതറി ഞാൻ പാടുന്നു
ചുടല നൃത്തം ചവിട്ടുന്നു.!
തീ കോരിക്കുളിച്ചു
ചാമുണ്ടിയായ് മാറുന്നു
ചാത്തനായ് തീർന്നു
ചുടു രക്തം കുടിക്കുന്നു.!
നഷ്ട സ്വപ്നങ്ങൾ തൻ
ശിഷ്ട കാലത്തിൻെറ
കള്ളക്കണക്കുകൾ
കീറിക്കളയുന്നു.!
മധുരമായ് നീ ചൊന്ന
വാക്കുകളൊക്കെയും
മറക്കാത്ത ഹൃത്തിനെ
തീയിലേക്കെറിയുന്നു.!
തീ ആളിപ്പടരട്ടെ.
അഗ്നി നാളങ്ങളാലെൻ
അന്തരംഗം പൊള്ളി
വെണ്ണു നീറാകട്ടെ.!!
^^^^^^^^^^^^^^^^^^^^^^
അസീസ് അറക്കൽ.
^^^^^^^^^^^^^^^^^^
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo