Slider

ശ്രീ കട്ടപ്പൻ കുട്ടപ്പൻ

0

ചാറ്റ് മൂലയിൽ ഇന്നു നമ്മോടൊപ്പം പ്രശസ്ത ഫേസ്ബുക്ക് സാഹിത്യകാരനായ കുട്ടപ്പൻ കട്ടപ്പനയാണ് ...
ശ്രീ കട്ടപ്പൻ കുട്ടപ്പന ക്ഷമിക്കണം കുട്ടപ്പൻ കട്ടപ്പന എങ്ങിനെയാണ് താങ്കളീ രംഗത്തേക്ക് കടന്നു വന്നതു..?
അതെ പറ്റി പറയുവാണേൽ കമെന്റുകൾ ചെയ്തു കൊണ്ടായിരുന്നു എഫ്ബി പോസ്റ്റു രംഗത്തേക്കുള്ള എന്റെ തുടക്കം ..
ചെയ്യുന്ന കമെന്റ്സുകൾക്ക് ലൈക്ക്‌ കിട്ടിത്തുടങ്ങിയപ്പോ എന്തു കൊണ്ടു സ്വന്തമായി എഴുതിക്കൂടാ എന്നൊരു തോന്നലുണ്ടായി...അങ്ങിനെ ചെറിയ ചെറിയ പോസ്റ്റുകൾ ചെയ്തു തുടങ്ങി.
കുടുംബത്തിൽ ആർക്കെങ്കിലും ഇങ്ങനുള്ള കഴിവുകൾ ഉണ്ടായിരുന്നോ ...?
ഏട്ടൻ നന്നായി എഴുതും ..അതോണ്ടുള്ള വരുമാനം കൊണ്ടാണു കുടുംബം പുലർന്നു പോരുന്നത്...
ആഹാ ..അദ്ദേഹത്തിന്റേതായി ഏതെങ്കിലും പുസ്തകങ്ങൾ ..?
ഏയ് ഏട്ടൻ ഒരു മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ കണക്കെഴുത്താണ് ..അതാണു ഞാനുദ്ദേശിച്ചത്...
പിന്നെ അമ്മയും എഴുതാറുണ്ട്...
കവിതയായിരിക്കും ?
അല്ല കണ്ണെഴുതും നന്നായിട്ട് ..
താങ്കൾ നല്ല തമാശയാണല്ലോ ..?
താങ്ക്യൂ.... എല്ലാരും പറയാറുണ്ട്‌ ഇക്കാര്യം ..
താങ്കളെ ഏറ്റവുമധികം സപ്പോർട്ട് ചെയ്യുന്നതു ആരാണെന്നു പറയാമോ?
അങ്ങിനെ ചോദിച്ചാ ആദ്യം ഓർമ വരിക എന്റെ കൂടെ നാലാം ക്ലാസ് വരെ പഠിച്ച രമേശനെയും ബഷീറിനെയും ആണു....
അവരാണെന്റെ എഴുത്തു കൊള്ളാം എന്നൊക്കെ പറഞ്ഞു എല്ലാവരെയും പരിചയപ്പെടുത്തിയത്.
ഗ്രേറ്റ്‌ അപ്പൊ അവരോടാവും കൂടുതൽ കടപ്പാടു അല്ലെ...?
കടപ്പാടോ ..ആ ദ്രോഹികൾ മനപൂർവ്വം ചെയ്തു വെച്ച പണിയാ ..
കൃത്യായ് ജോലിക്കു പൊയ്ക്കൊണ്ടിരുന്ന ആളാരുന്നു ഞാൻ ..
പൊസ്റ്റുകൾ ഹിറ്റായതോടെ മുഴുവൻ സമയം എഴുത്തിലായി ശ്രദ്ധ...
പോരാത്തതിനു ഉറക്കമൊഴിച്ചു മറ്റുളളവരുടെ പോസ്റ്റുകൾക്ക് കമെന്റ് കൊടുത്തു എല്ലാരുടെം കണ്ണിലുണ്ണിയായി...
വീട്ടിലെല്ലാരുടെം കണ്ണിലെ കരടുമായി...
ജോലീന്ന് പിരിച്ചു വിട്ടു...
ഇവിടെ ലൈക്ക്‌ കിട്ടീട്ടെന്തു കാര്യം ..അഞ്ചു രൂപ കടം ചോദിച്ചാൽ ഒരു തെണ്ടിയും തരൂല്ല.
ഗ്രേറ്റ്‌ ...എഴുതാൻ വേണ്ടി ഇത്രയും ത്യാഗം സഹിക്കാൻ തയാറായ താങ്കളെപ്പോലുള്ളവർ അപൂർവമാണ്.‌ താങ്കളുടെ രചനകൾ ഫെസ്ബുക്കിനും ഞങ്ങൾക്കും വലിയൊരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
താങ്ക്യൂ ..
ഇനിയുമൊരുപാട് കാര്യങ്ങൾ താങ്കളിൽ നിന്നു അറിയണം എന്നുണ്ട് ...സമയക്കുറവു കാരണം തൽക്കാലം നിർത്തുന്നു ...
ഏയ് എനിക്കു സമയം ഇഷ്ടംപോലുണ്ട്...
സോറി സാർ ഞങ്ങളുടെ കാര്യാ പറഞ്ഞതു...
ഓ അങ്ങിനെ...എന്നാപ്പിന്നെ ഒരു കാര്യം ചോദിക്കട്ടേ ...
ചൊദിക്കൂ സാർ ...അങ്ങയെപ്പോലുള്ളവർ ഞങ്ങളോട് ചോദ്യങ്ങൾ ചോദിക്കാന്നൊക്കെ പറഞാൽ അതു ഞങ്ങൾക്കു കിട്ടുന്ന ഒരന്ഗീകാരമല്ലേ ...
ഒരമ്പതു രൂപ എടുക്കാനുണ്ടാവോ ..കടമായിട്ട് മതി...
ഇല്ലാലെ!!!! എന്നാ ശരി.

By
Rayan Sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo