കാട്ടിലെ കാവിലെ കാളി ചൊല്ലീ-
''പട്ടികജാതിയില്‍പെട്ടവള്‍ ഞാന്‍.
പട്ടയം കിട്ടിയ പട്ടിണിയാല്‍
നെട്ടോട്ടമോടുന്ന കാട്ടുജാതി.
''പട്ടികജാതിയില്‍പെട്ടവള്‍ ഞാന്‍.
പട്ടയം കിട്ടിയ പട്ടിണിയാല്‍
നെട്ടോട്ടമോടുന്ന കാട്ടുജാതി.
കൂട്ടിനായുണ്ടെനിക്കെന്നും പാല -
ച്ചോട്ടില്‍ മരുവിയ നാഗത്താനും.
ചിത്രോടക്കല്ല് *തലയില്‍ വീണ്
പത്തി ചതഞ്ഞൊരു പാവം പാമ്പ്
ഞാന്‍ പേറും കൂടയിലെന്റെയൊപ്പം
അമ്പേ,യലഞ്ഞു വലഞ്ഞിടുന്നൂ.
ച്ചോട്ടില്‍ മരുവിയ നാഗത്താനും.
ചിത്രോടക്കല്ല് *തലയില്‍ വീണ്
പത്തി ചതഞ്ഞൊരു പാവം പാമ്പ്
ഞാന്‍ പേറും കൂടയിലെന്റെയൊപ്പം
അമ്പേ,യലഞ്ഞു വലഞ്ഞിടുന്നൂ.
എന്‍ കുഴലൂത്തിന്റെയീണമൊത്ത്
ആടാടു പാമ്പേ, നീ ആടാട്.
പാലച്ചുവട്ടിലെപ്പാലും നൂറും
ഓര്‍ത്തു ചുരുണ്ടു കിടന്നിടൊല്ലേ.!
ആടാടു പാമ്പേ, നീ ആടാട്.
പാലച്ചുവട്ടിലെപ്പാലും നൂറും
ഓര്‍ത്തു ചുരുണ്ടു കിടന്നിടൊല്ലേ.!
പട്ടികജാതിയില്‍ പെട്ടോരല്ലോ
കാട്ടിലെക്കാളിയും നാഗത്താനും
കലികേറി തൂള്ളുന്ന കാളിയല്ല
രോഷത്താല്‍ ചീറ്റുന്ന പാമ്പുമല്ല.
കാട്ടിലെക്കാളിയും നാഗത്താനും
കലികേറി തൂള്ളുന്ന കാളിയല്ല
രോഷത്താല്‍ ചീറ്റുന്ന പാമ്പുമല്ല.
വഴിവക്കില്‍ നീര്‍ത്തിയ കീറമുണ്ടില്‍
വീഴുന്ന കാണിക്കത്തുട്ടു മാത്രം
നമ്മള്‍ക്കു സംവരണത്തില്‍ കിട്ടും
നമ്മുടെയോഹരി പാവം ,പാമ്പേ !''
വീഴുന്ന കാണിക്കത്തുട്ടു മാത്രം
നമ്മള്‍ക്കു സംവരണത്തില്‍ കിട്ടും
നമ്മുടെയോഹരി പാവം ,പാമ്പേ !''
*ചിത്രോടക്കല്ല്- സര്‍പ്പക്കാവിലെ പ്രതിഷ്ഠ
By
rajan paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക