Slider

നാട് ..... നഗരം അല്ല നരകം

1

നാട് ..... നഗരം അല്ല നരകം
===================
ഏത് നേരത്തും നരകത്തിൽ നിന്നുയരുന്ന അട്ടഹാസങ്ങളും നിലവിളികളും കാരണം ദൈവത്തിനും സ്വർഗ്ഗവാസികൾക്കും സ്വൈര്യമുണ്ടായിരുന്നില്ല...
അങ്ങിനിരിക്കെ ഒരു ദിവസം പെട്ടെന്ന് നരകം നിശബ്ദമായി....
ദൈവം അമ്പരന്നു....
പോയി നോക്കി വരാൻ പറഞ്ഞു മാലാഖമാരെ അയച്ചു...
അവർ വന്നു പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു....
നരകം ശൂന്യമാണ്....
ദൈവത്തിന് വിശ്വാസം വന്നില്ല ദൈവം വന്ന് നരകത്തിന്റെ മതിൽ കെട്ടിനു പുറത്തുകൂടി എത്തി നോക്കി....
ശരിയാണ്... നരകത്തിൽ ഒരു ചെകുത്താൻ കുഞ്ഞു പോലുമില്ല....
ഒരു നിമിഷം ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച ദൈവം അടുത്ത നിമിഷം എന്തോ വെളിപാട് ഉണ്ടായത് പോലെ സ്വർഗ്ഗത്തിലേക്ക് ഓടി കിളിവാതിലൂടെ ഭൂമിയിലേക്ക് നോക്കി....
അതാ നരകത്തിലെ എല്ലാ ചെകുത്താന്മാരും ഭൂമിയിൽ കിടന്ന് അഴിഞ്ഞാടുന്നു....
നരകത്തിൽ ഉണ്ടായിരുന്ന ആത്മാക്കളെ കൂടി ചെകുത്താന്മാരാക്കി ഭൂമിയിൽ എല്ലായിടത്തും വ്യാപരിപ്പിച്ചിരിക്കുന്നു...
മാത്രമല്ല പുതുതായി മരിക്കുന്ന എല്ലാവരെയും ഓൺ ദി സ്പോട്ടിൽ ചെകുത്താന്മാരാക്കി ഭൂമിയിൽ ജോലിക്ക് വിടുന്നു....
എങ്ങും പീഡനവും കൊല്ലും കൊലയും അക്രമവും ആക്രോശവും മാത്രം...
ദൈവം ഉടനെ തിന്മ ഉള്ള സ്ഥലങ്ങൾ കാണുന്ന കണ്ണട എടുത്തു വെച്ച് നോക്കി....
അമ്പരപ്പിക്കുന്ന വേഗത്തിൽ അത് സ്‌പ്രെഡ് ചെയ്തു വ്യാപിച്ചു കൊണ്ടിരിക്കുന്നു....
കാര്യങ്ങൾ കൈ വിട്ടു പോകുന്നു എന്ന് കണ്ട ദൈവം ഉടനെ തന്നെ ചെകുത്താന്റെ തലവന്റെ മൊബൈൽ നമ്പറിൽ വിളിച്ചു.....
ചെകുത്താന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി...
" നാടും മേടും നമുക്ക് സ്വന്തം..
പടരൂ പടരൂ ആളിപ്പടരൂ....
ഓ.....ഹോ.....ഓ....
ഈ ..... നാടും മേടും നമുക്ക് സ്വന്തം....
നമു...ക്ക് ...... സ്വന്തം.....
പുതിയ മേച്ചിൽപ്പുറങ്ങളിൽ
പുതിയ ചുവടുകളോടെ
പടരൂ പടരൂ ആളിപ്പടരൂ....."
ചെകുത്താന്റെ പുതിയ റിങ്ടോൺ അടിച്ചു നിന്നു....
ദൈവം റീഡയൽ ചെയ്തു....
ചെകുത്താൻ കാൾ അറ്റൻഡ് ചെയ്‌തു....
ചെകുത്താൻ : - ഏതവനാടാ.... ഈ നേരമില്ലാത്ത നേരത്ത് ??
ദൈവം : - ഞാനാ ദൈവം
ചെകുത്താൻ : - അളിയാ .... നീയാ... ആ പറയ്
ദൈവം : - അല്ല ചെകുത്താനെ ഇതെന്തൂട്ടാ റോള്... നിന്റെ ടീം സ് എന്തൂട്ടാ ഭൂമിയിൽ കിടന്ന് അഴിഞ്ഞാടുന്നെ....???
ചെകുത്താൻ : - അല്ലാണ്ട് പിന്നെ ഈ ഗഡികൾ ഫുൾ നരകത്തിലേക്കാ വരവ്... അല്ലെങ്കിൽ തന്നെ വരുന്ന പന്നികളുടെ കരച്ചിൽ കാരണം ചെവിയുടെ ഡയഫ്രം അടിച്ചു പോയി ഇരിക്കുവാ.... അതിന്റെ കൂടെ ഈ പന്നികളുടെ തള്ളിക്കയറ്റം കാരണം നിന്ന് തിരിയാൻ ഇടമില്ലാണ്ടായി നരകത്തിൽ... അപ്പൊ ഞാൻ നോക്കിയപ്പോ നേരെ ഭൂമിയിലേക്ക് വരുന്നതാ നല്ലത്.... ഇവിടാകുമ്പോ ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ.... എന്തായാലും ഇവറ്റോളൊക്കെ അങ്ങോട്ടാ വരവ്.... ഒരാൾ കൊണ്ടുവരാൻ പോണം.... വരുന്നോരെ താമസിപ്പിക്കണം... ഓ പുല്ല്..... മെനക്കേടാ.... അതുകൊണ്ട് നേരെ ഇങ്ങോട്ടു പോന്നു....
ദൈവം നെഞ്ചത്ത് കൈ വെച്ച് പോയി എന്നിട്ടു ചോദിച്ചു...
ദൈവം:- അല്ലെടാ അപ്പൊ നീയെന്തിനാ മരിക്കുന്നവരെ ഒക്കെ ഓൺ ദി സ്പോട്ടിൽ ചെകുത്താനാക്കുന്നത്....
ചെകുത്താൻ :- അല്ലെങ്കിൽ പിന്നെ ഏതെങ്കിലും ഒരുത്തൻ നിന്റടുത്തേക്ക് വന്നാലോ.... അപ്പൊ നീയും ഇങ്ങോട്ടു പോരില്ലേ ഓഫീസ് തുറക്കാൻ... ഇവിടം ഷെയർ ചെയ്യാൻ എനിക്ക് തല്ക്കാലം മനസ്സില്ല.... നീ ദൈവാന്ന് പറഞ്ഞു സ്വർഗം ന്ന് ബോർഡ് വെച്ച് അവിടിരിക്കുവല്ലേ... ഇവിടെ നടക്കണ വല്ലതും നീയറിയണ് ണ്ടാ.... എന്തിനാ നിനക്ക് നേരാ നേരത്തിന് മണിയടി കിട്ടുന്നുണ്ടല്ലോ അല്ലേ.... ആ പിന്നേ നിന്നെ മണിയടിക്കുന്ന ടീമുകളിൽ നമ്മുടെ ഗഡികളാ കൂടുതൽ ട്ടാ.....
ദൈവം :- ഇതൊക്കെ ഓവറാണ് ചെകുത്താനെ... നീ അവിടുന്ന് പിൻവാങ്ങണം.....
ചെകുത്താൻ :- ഒഞ്ഞു പോടാപ്പാ..... ഒരൊറ്റ കുഞ്ഞിനെ ഞാൻ വിട്ടുതരില്ല..... ഇവിടെ ഞാനും എന്റെ പിള്ളേരും അഴിഞ്ഞാടും.... പീഡനം, മോഷണം , കൊലപാതകം , ബലാത്സംഗം, വഞ്ചന, ചതി..... എന്ന് വേണ്ട ഇവിടെ ഞങ്ങൾ അർമാധിക്കും....... ചെകുത്താനെ പ്രണയിക്കുന്ന ലോകം അതാണിപ്പോ ഭൂമി..... അത് മതി.... നീയല്ല ആര് വിചാരിച്ചാലും അതേ നടക്കൂ.... പൊന്നുമോൻ പോ.... പോ.... മതി മതി നീ വെച്ചേ.... എനിക്കിവിടെ കുറേ പണിയുണ്ട്....
ടാ കുട്ടിത്തേവാങ്കേ.... ആരുടെ വാ നോക്കി നിൽക്കുവാ..... ദാണ്ടേ പോകുന്നു ഒരാത്മാവ്.... പിടിക്കേടാ.... പറന്നു പിടിക്ക്.
ടാങ്ങ് .. ടാ......ങ്ങ് .. ടാ.................ങ്ങ്
ചെകുത്താൻ ഫോൺ കട്ട് ചെയ്തു
ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ചു ശൂന്യമായ സ്വർഗ്ഗം കണ്ടു മടുത്ത് ദൈവവും പരിവാരങ്ങളും ഉള്ള ആൾക്കാരെയും കൂട്ടിക്കൊണ്ടു ചൊവ്വയിൽ പോയി ഓഫീസ്‌ തുറന്നു എന്നാണ്......
ശുഭമോ അശുഭമോ....... ആ.......
ജയ്‌സൺ ജോർജ്ജ്
1
( Hide )
  1. I loved it..I love how you connected the story to real life..Which is happening really recently in our day to day life..One best example is Chandini..May her soul rest in peace 🕊️

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo