Slider

മനുഷ്യാ, നീ രോഗിയാകുന്നു കഥ

0

മനുഷ്യാ, നീ രോഗിയാകുന്നു
കഥ
കുഞ്ഞേ,
ദാ അതാണ് മാല്‌. അവിടെ എല്ലാവിധ രോഗങ്ങളും വില്‍ക്കപ്പെടുന്നു.
മുലപ്പാല്‍ മുലക്കുപ്പി, പാംപേഴ്സ്, സാനിറ്ററി പാഡ്, നിറക്കൂട്ടും ഗന്ധക്കൂട്ടും രുചിക്കൂട്ടുമുള്ള ഭക്ഷണങ്ങള്‍, അദൃശ്യ തരംഗങ്ങള്‍ വമിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ,അതിവേഗം അതിദൂരം പായുന്ന വാഹനങ്ങള്‍, അകത്തെ ചൂട് പുറത്തേക്ക് തള്ളുന്ന വാതാനുകൃല യന്ത്രങ്ങള്‍...ഏല്ലാത്തിലും രോഗങ്ങള്‍ വൃത്തിയായി ഭംഗിയായി അടക്കം ചെയ്തിട്ടുണ്ട്.
ദാ അപ്പുറത്തുകാണുന്നതാണ് ആസ്പത്രി.. അവിടെ എല്ലാ രോഗികളും ചികിത്സിക്കപ്പെടുന്നു.
രോഗത്തെയല്ല രോഗിയെയാണ് അവര്‍ ചികിത്സിക്കുന്നത് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ആയുര്‍വേദ ആചാര്യന്മാര്‍ പറഞ്ഞതു തന്നെയാണല്ലോ ഇവരും പറയുന്നതെന്ന് നിന്റെ ആര്‍ഷ സംസ്കാരാഭിമാനം തിരയടിക്കുന്നത് ഞാന്‍ കാണുന്നു. പക്ഷെ ഇത് അതൊന്നുമല്ല. മനുഷ്യന്‍ രോഗിയായി ജനിച്ച് രോഗിയായി ജിവിച്ച് രോഗിയായി മരിക്കുന്നുവെന്ന് അവര്‍ അവന്റെ ഭ്രൂണാവസ്ഥയില്‍ തന്നെ സ്കാനിങ്ങിലൂടെ ഉറപ്പു വരുത്തുന്നുണ്ട്.പിറന്നുവീണതു മുതല്‍ നിനക്കായി അവര്‍ ഒരുക്കുന്ന പ്രതിരോധ കുത്തിവെപ്പുകള്‍ നിന്റെ പ്രതിരോധശേഷിയെ ദുര്‍ബ്ബലമാക്കുമെന്ന് അവര്‍ ഉറപ്പു വരുത്തുന്നുണ്ട്.
ഒരു രോഗത്തിന്റെ ചികിത്സ മറ്റോരു രോഗത്തിന് അരങ്ങൊരുക്കുന്ന തരത്തിലാണ് അവരുടെ ചികിത്സാപദ്ധതി. നിത്യരോഗിയായ നിനക്ക് എന്നും ചികിത്സവേണം. അതുകൊണ്ടാണ് അവര്‍ രോഗികളെമാത്രം ചികിത്സിക്കൂന്നത്.
ഇതുകൊണ്ടൊന്നും നീ ഭയപ്പെടേണ്ട എന്ന് അവര്‍ നിന്നെ കൂടെ കൂടെ ഓര്‍മ്മിപ്പിക്കും.പണം ചെലവാക്കാതെ ചികിത്സിക്കാനുള്ള ഇന്‍ഷൂറന്‍സ് പദ്ധതികള്‍ അവര്‍ നിനക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഒരു ചെറിയ തുക പ്രീമിയമായി അടച്ചാല്‍ മതി.അത് നിന്റ ശമ്പളത്തില്‍ നിന്ന് പിടിച്ചെടുത്ത് അവര്‍ക്കെത്തിക്കാമെന്ന് അവരുടെ പാര്‍ട്നര്‍ ആയ നിന്റെ കമ്പനിയുടമ സമ്മതിച്ചിട്ടുണ്ട്.
അവരുടെ ഇന്‍ഷൂറന്‍സ് പദ്ധതി നിത്യരോഗികളെ സഹായിക്കുന്ന തരത്തിലാണ് വിഭാവന ചെയ്തിട്ടുള്ളത്. ഒരു രോഗം മറ്റൊരു രോഗത്തിലേക്ക് രൂപാന്തരം
പ്രാപീക്കുന്ന രോഗത്തിന്റെ കണ്ണികളുടെ വര്‍ണ്ണ രേഖകള്‍ എല്ലാ ചികിത്സാകേന്ദ്രങ്ങളിലും അവര്‍ പരസ്യം ചെയ്യുന്നുണ്ട്.
നിത്യരോഗികള്‍ക്ക് ആശ്വാസമേകാന്‍ പാകത്തില്‍ പല ഓഫ്ഫറുകളും നിനക്ക് അവിടെ വായിച്ചറിയാം. ഉദാഹരണത്തിന് രണ്ടു രോഗോകള്‍ക്ക് ഇന്‍ഷൂറന്‍സ് ഉള്ളവര്‍ക്ക് മൂന്നാമത്തേത് ഫ്രീ. കാന്‍സര്‍ ചികിത്സക്കാര്‍ക്ക് മററു ചികിത്സകള്‍ ഫ്രീ. അങ്ങനെയങ്ങനെ.. നീ അവരെഴുതുന്ന T&C വായിച്ചു നോക്കണം .അത് ഏതാണ്ട് ഈ രൂപത്തിലായിരിക്കും.
T&C @#$%^&*`-=|+÷×/@!

By
Rajan Paduthol

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo