നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇളയന്നൂർ മനയിലെ നാഗയക്ഷി ഭാഗം 5


ഇളയന്നൂർ മനയിലെ നാഗയക്ഷി ഭാഗം 5
------------------------------------------------------------------
വീശുന്ന കാറ്റിന് രക്തഗന്ധമുള്ളപോലെ ....ഞാൻ ജനൽ കമ്പിയിൽ പിടിമുറുക്കി കൊണ്ട് പുറത്തേക്കു നോക്കി ,നിലാവിൽ കുളിച്ചു നിൽക്കുന്ന മരങ്ങൾ . കാറ്റിൽ ഇളകിയാടുന്നത് കാണുമ്പോൾ.ആരെയോ കണ്ടു ഭയന്നു വിറക്കുന്നപോലെ തോന്നി ..അവൾ മെല്ലെ എന്റെ അരികിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണ് ..എന്റെ ഹൃദയം വേഗത്തിൽ മിടിക്കുവാൻ തുടങ്ങി ..ഒരു വിറയൽ എനിക്ക് അനുഭവപെട്ടു ..
അവൾ ജനലിന്റെ കുറച്ചു അകലെയെത്തി ..അവിടെ നിന്നുകൊണ്ട് എന്നെ രൂക്ഷമായി നോക്കി ..പെട്ടന്ന് ഒരു കൈ എന്റെ ചുമലിൽ വന്നു വീണു ..ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ണി ..
"നീ എന്താ പുറത്തോട്ടു നോക്കി നിൽക്കുന്നെ .."
ഞാൻ ..മെല്ലെ പുറത്തേക്കു കൈ ചൂണ്ടി ...അവൻ എന്റെയരികിൽ വന്നുനിന്നുകൊണ്ട് പുറത്തേക്കു നോക്കി ..
"എന്താണ് "
ഞാൻ പുറത്തേക്കു നോക്കിയപ്പോൾ അവിടെ ഒന്നും ഉണ്ടായിരുന്നില്ല ..
"അവിടെ ആരോ ഉണ്ടായിരുന്നു .."ഞാൻ അവന്റെ മുഖത്തേക്ക് നോക്കി
" ആര് ഉണ്ടാവാൻ ..നീ ഓരോന്നു ചിന്തിച്ചു കൂട്ടിയിരിക്കുവാ ."
"അല്ല ഉണ്ണി ഞാൻ കണ്ടു ...."
അപ്പോഴാണ് ...ഒരു കാർ വയലിന്റെ അപ്പുറത്തു നിന്നും ഹോൺ അടിച്ചത് ..
"കാർ വന്നു ..അവളെ ഹോസ്പിറ്റൽ കൊണ്ട്പോവണം നീ വേഗം വാ "
അവൻ റൂമിനു വെളിയിലേക്കു വേഗത്തിൽ നടന്നു ..കൂടെ അനുഗമിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല
ഞങ്ങൾ അവിടെയെത്തി ..അവൻ അമ്മുവിനെ പൊക്കിയെടുത്തു കൊണ്ട് പുറത്തേക്കു നടന്നു ..കൂടെ ഞാനും നാരായണേട്ടനും ഭാര്യയും ..ഞങ്ങൾ വയൽ കടന്നു .കാറിനടുത്തെത്തി ..നാരായണേട്ടന്റെ ഭാര്യാ ആദ്യം പുറകിലെ സീറ്റിൽ കയറി ഇരുന്നു പിന്നെ മെല്ലെ അമ്മുവിനെ അവരുടെ മടിയിലേക്കു കിടത്തി ..പിന്നെ നാരായണേട്ടനും കൂടെ കയറി ..
ഉണ്ണി എന്റെ അടുത്തേക്ക് വന്നു ..
"ഞാൻ പോയി വരാം ..നീ ഇവിടെ നിൽക്കു ....വീട്ടിൽ ആരുമില്ലാത്തതല്ലേ ..ഞാൻ പോയിട്ട് വിളിക്കാം "അവൻ എന്റെ തോളിൽ തട്ടി കാറിന്റെ ഡോർ തുറന്നു
ഞാൻ അവന്റെ കൈ പിടിച്ചുകൊണ്ടു മെല്ലെ ചോദിച്ചു
"എടാ ..നാരായണേട്ടന്റെ അനിയൻ വരണ്ടേ ..ആ ഭാസ്കരേട്ടൻ "
അവൻ ..എന്നെ കണ്ണുരുട്ടി ഒന്ന് നോക്കി .."ആര് കഴിഞ്ഞ വർഷം പാമ്പു കടിയേറ്റു മരിച്ച ഭാസ്കരേട്ടനോ നിനക്കെന്താ ..വട്ടുണ്ടോ "
ഞാൻ ഞെട്ടി തരിച്ചുകൊണ്ടു അവനെ നോക്കി ...
അവൻ അപ്പോഴേക്കും കാറിൽ കയറി ഡോർ അടച്ചിരുന്നു ..
"നീ വേഗം വീട്ടിലേക്കു ചെല്ലൂ .എന്നിട്ട് .നന്നായി ഒന്ന് ഉറങ്ങിക്കോ ..."
കാർ മെല്ലെ മുന്നോട്ടു എടുത്തു ..ഇരുട്ടിനെ കിറിമുറിച്ചു കൊണ്ട് ..അത് പോകുന്നതും നോക്കി ഞാൻ അവിടെ തന്നെ നിന്നു ..
ഇനി എന്തു ചെയ്യും .ആ ..വീട്ടിലേക്കു പോകാൻ പേടി സമ്മതിക്കുന്നില്ല ...മനസ്സിൽ ഒരായിരം ചോദ്യങ്ങൾ പാമ്പുകടിയേറ്റു മരിച്ചയാൾ പാമ്പിനെ ചവിട്ടിയരച്ചു കൊല്ലാൻ പറഞ്ഞിരിക്കുന്നു ..അയാൾ അമ്മുവിന് അപകടം പറ്റുമെന്ന് പറഞ്ഞു വീട്ടിൽ എത്തിച്ചിരിക്കുന്നു ...ഉണ്ണിമായ എന്ന പേരിൽ വേറെ ആരോ ഒരു പെൺകുട്ടി ..വന്നിരിക്കുന്നു ...എന്താണ് ചുറ്റും നടക്കുന്നത് എന്നു മനസ്സിലാകുന്നേയില്ല
എന്തൊക്കയോ ചുറ്റും നടക്കുന്നുണ്ട് ...അതിന്റെ സത്യം എന്തയാലും അറിയണം ..ഞാൻ മനസ്സിൽ ഉറപ്പിച്ചു .പെട്ടന്ന് കുറുക്കൻ ..കുറച്ചകലെ നിന്ന് ഓരിയിടാൻ തുടങ്ങി ..അതിനു മറുപടിയെന്നപോലെ പല കോണിൽ നിന്നും ..കുറുക്കൻ മാർ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി
പെട്ടന്ന് ...അതെല്ലാം ആരോ പറഞ്ഞപോലെ ഓരിയിടൽ നിർത്തി ..തികഞ്ഞ നിശബ്ദത ചുറ്റും ,എന്റെ കയ്യിൽ വെളിച്ചം ഒന്നും ഉണ്ടായിരുന്നില്ല ..തിരക്കിനിടയിൽ ടോർച്ചു എടുക്കാനും മറന്നു ..
പെട്ടന്ന് ..ഞാൻ ആ കാഴ്ചകണ്ടു പാടത്തു നിന്നും ഒരു തീ ഗോളം വീടിന്റെ അടുത്തേക്ക് മെല്ലെ നീങ്ങുന്നു ..അത് മെല്ലെ വീടിന്റെ മുന്നിലൂടെ കിണറിന്റെ ഭാഗത്തേക്ക് നീങ്ങി ..പിന്നെ അപ്രത്യക്ഷമായി,നല്ല തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി .അവിടെ നിൽക്കുന്നത് സുരക്ഷിതമല്ല ..എന്നെനിക്കു തോന്നി ..ഞാൻ പാടവഴിയിലൂടെ മെല്ലെ വീട് ലക്ഷ്യമാക്കി നടന്നു ..
പാടത്തിന്റെ നടുക്ക് എത്തിയപ്പോഴേക്കും ..അന്തരീക്ഷം മെല്ലെ മാറുന്നപോലെ എനിക്ക് തോന്നി ..കാർ മേഘങ്ങൾ ചന്ദ്രനെ മറക്കുവാൻ ഓടിയടുക്കുന്നു ..പെട്ടന്ന് ഒരു മിന്നൽ പിണർ എന്റെ പുറകിൽ വന്നു പതിച്ചു .ഭൂമിയൊന്നു .വിറച്ചപോലെ എനിക്ക് തോന്നി...എന്റെയുള്ളിൽ "ഓടം" എന്ന ചിന്ത എത്തുന്നതിനു മുന്നേ .തുള്ളിക്ക് ഒരു കുടം എന്നപോലെ .. മഴ ഭുമിയിൽ പതിച്ചിരുന്നു ..
ഞാൻ സർവ ശ്കതിയും എടുത്തു ഓടി ...എന്റെ വേഗത കുറക്കുവാൻ എന്നപോണം ശ്കതമായ കാറ്റ് എനിക്ക് എതിരെ വീശുന്നുണ്ടായിരുന്നു ..ഒരു തവണ ഞാൻ നിലത്തു വീണെങ്കിലും അതൊന്നും കാര്യമാക്കാതെ ഞാൻ ഓടി വീടിന്റെ കോലായിൽ ചെന്ന് കയറി ..
കോലായിൽ ചെന്ന് ...വെള്ളം തുടച്ചു ..പുറത്തേക്കു നോക്കിയപ്പോൾ ..പുറത്തു ഒരു മഴയും ഉണ്ടായിരുന്നില്ല ഞാൻ അദ്ഭുതോടെ ..മുറ്റത്തേക്ക് ഇറങ്ങി ..മുറ്റത്ത് ..ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല ..പക്ഷെ ഞാൻ അകെ നനഞ്ഞിരുന്നു,
ഞാൻ കൈകൾ കുട്ടിയുരുമ്മി ..അങ്ങനെ നിന്നു ..ഇവിടേയ്ക്ക് ഇ നശിച്ച നാട്ടിലേക്കു വരേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നിപോയി .അല്പം കഴിഞ്ഞു ഞാൻ അകത്തേക്ക് കയറി ..റൂമിൽ കയറി ഡ്രസ്സ് ഒന്ന് മാറണം പിന്നെ എങ്ങനെയെങ്കിലും നേരം വെളുപ്പിക്കണം ...ഒരു അന്വേഷണവും വേണ്ട ..ഞാൻ മനസ്സിൽ ഉറപ്പിച്ചു
റൂമിൽ എത്തി ..ആദ്യം ചെയ്തത് ..ജനൽ അടക്കുകയാണ് ..പിന്നെ ഡ്രസ്സ് മാറി ..കട്ടിലിൽ ചെന്നിരുന്നു ,പിന്നെ തോന്നി കിടക്കാം എന്ന് ..മെല്ലെ കട്ടിലിൽ ..കയറി കിടന്നു,പെട്ടന്ന് വിരിയുടെ അടിയിൽ കുടി എന്തോ നീങ്ങുന്നതായി എനിക്ക് തോന്നി ..ഞാൻ എഴുനേറ്റ് ഇരുന്നു,ഞാൻ കിടന്ന ഭാഗത്തൊഴിച്ചു ..വിരിയുടെ പല ഭാഗത്തായി ..മുഴകൾ പോലെ എന്തോ ഉയർന്നു നിൽക്കുന്നു ..ഞാൻ മെല്ലെ കട്ടിലിൽ നിന്നും താഴേക്കു ഇറങ്ങി വിരി മെല്ലെ മാറ്റി ..
അതുകണ്ടു ഞാൻ അലറിവിളിച്ചു പോയി,കുറെ പാമ്പിൻ കുഞ്ഞുങ്ങൾ ...സ്വർണ നിറമുള്ളതും കറുത്തതും ആയ പാമ്പിൻ കുഞ്ഞുങ്ങൾ എന്നെ കണ്ടു അതെല്ലാം കുഞ്ഞു പത്തി വിടർത്തി,ഞാൻ .പുറകോട്ടു മാറി .ചുമരിനോട് ചേർന്ന് നിന്നു ,പെട്ടന്ന് .എന്തോ ഒന്ന് എന്റെ കാലിൽ ചുറ്റി വരിഞ്ഞപോലെ എനിക്ക് തോന്നി ..ഞാൻ വിറച്ചുകൊണ്ട് താഴേക്ക് നോക്കി ...ഒരു കരിനാഗം എന്റെ കാലിൽ ചുറ്റി കിടക്കുന്നു .ഞാൻ നിലവിളിച്ചുകൊണ്ട് കാല്ശക്തിയായി കുടഞ്ഞു ..ഭാഗ്യം പോലെ അത് കാലിൽ നിന്നും വേർപെട്ടു കുറച്ചു ദൂരേക്ക്‌ തെറിച്ചു ..
ദൂരേക്ക്‌ തെറിച്ചു വീണെങ്കിലും ..ഞാൻ നോക്കി നിൽക്കെ അത് വീണ്ടും ഇഴഞ്ഞു വന്നു എന്റെ മുന്നിൽ .നിന്നു പത്തി വിടർത്തി ..പിന്നെ മെല്ലെയാടി ...പെട്ടന്ന് എനിക്ക് ഞാൻ ചവിട്ടികൊന്ന നാഗത്തിനെ ഓർമ്മ വന്നു ..ഇനി അതിന്റെ ഇണ ആയിരിക്കുമോ ഇത് ..എന്റെയുള്ളിൽ ഭിതി നിറഞ്ഞു ..അത് എന്റെ നേരെ കുത്തിക്കുവാൻ എന്നപോലെ ..പത്തി പുറകോട്ടു വലിച്ചു
എന്റെയുള്ളിൽ ..ഭയവും നിറഞ്ഞു .പെട്ടന്ന് അവിടെയുണ്ടായിരുന്ന അലമാര ഒന്നിളകി ..ആരോ മറിച്ചിട്ടപോലെ അലമാര താഴേക്കു പതിച്ചു ..ഞാൻ പുറകോട്ടു മാറിയത് കൊണ്ട് കഷ്ട്ടിച്ചു രക്ഷപെട്ടു ..പക്ഷെ നിലത്തുകിടന്ന നാഗത്തിന്റെ പത്തി അലമാരയുടെ അടിയിൽ കുടുങ്ങിയിരുന്നു ..അത് ഒന്ന് പുളഞ്ഞു ..പിന്നെ അതിന്റെ അനക്കം നിന്നു ,
ഞാൻ അകെ സ്തംഭിച്ചു നിൽക്കുകയായിരുന്നു ..കുറച്ചു സമയം വേണ്ടി വന്നു ,എനിക്ക് പഴയ അവസ്ഥയിലേക്ക് മടങ്ങിയെത്താൻ,ഞാൻ പിന്നെ കഷ്ടപ്പെട്ട് അലമാര ഉയർത്തി ..പഴയ സ്ഥാനത്തു വെച്ചു ..അതിന്റെ കണ്ണാടി മുഴുവൻ പൊട്ടിയിരുന്നു ..ഞാൻ കിടക്കയിൽ നോക്കിയപ്പോൾ പാമ്പിന്റെ കുഞ്ഞുങ്ങളെ ഒന്നും കാണാൻ ഇല്ല ഞാൻ ടോർച്ചെടുത്തു ..കട്ടിലിന്റെ അടിയിലും ചുറ്റിലും നോക്കി ..അവിടെ ഒന്നും ഉണ്ടായിരുന്നില്ല ..
എന്റെ തോന്നൽ ആയിരിക്കുമോ ...ഞാൻ കരിനാഗം കിടന്ന ഭാഗത്തേക്ക് നോക്കി ..അവിടെ ചില്ലിൽ പൊതിഞ്ഞു കിടക്കുന്നുണ്ട് ..എതാണ് സത്യം എതാണ് മിഥ്യ ,..ഞാൻ അകെ ആശയകുഴപ്പത്തിൽ ആയി ..ഞാൻ ചില്ലെല്ലാം വാരി ..അതിന്റെ കുട്ടത്തിൽ പാമ്പിനെയും എടുത്തു ..ജനൽ തുറന്നു അത് വഴി പുറത്തേക്കു ഇട്ടു..
എല്ലാം കഴിഞ്ഞു കിടക്കയിൽ വന്നിരുന്നെങ്കിലും ..എന്റെയുള്ളിലെ ധൈര്യം എല്ലാം ചോർന്നു പോയിരുന്നു .എങ്കിലും കിടക്കയിൽ രണ്ടു കാലും കയറ്റി വെച്ചുകൊണ്ട് ..ആലോചിച്ചു ...ഇനി എന്തു ചെയ്യണം ..അപ്പോഴാണ് ഉണ്ണിമായയുടെ കാര്യം ഓർമയിലേക്ക് വന്നത് ...പെട്ടന്ന് ഒരു തോന്നൽ ഉണ്ണിമായയുടെ റൂമിൽ കയറി പരിശോധിച്ചാൽ ഒരു പക്ഷെ ..എന്തെങ്കിലും കിട്ടും ....പക്ഷെ റൂമിനു പുറത്തിറങ്ങാൻ മനസ്സു സമ്മതിക്കുന്നില്ല ..
പെട്ടന്നാണ് ..ഒരു പെൺകുട്ടി കുട്ടി ഉറക്കെ കരയുന്നത് ..ഞാൻ കേട്ടത് ..........
തുടരും
സ്നേഹപൂർവം sanju calicut

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot