കിലോയ്ക്ക് അമ്പതു രൂപ കൊടുത്ത് നാല് കിലോ കടുമാങ്ങ കൊണ്ടു വന്നിട്ട് പത്ത് ദിവസമായി. അപ്പോത്തന്നെ ഉപ്പിട്ടു വച്ചു. ഇന്നലെ എടുത്തു നോക്കിയപ്പോൾ വാടി പാകമായിരിക്കുന്നു.
"ഇനീപ്പോ ന്താത്ര ആലോയ്ക്കാൻ .. വേഗം മുളക് കൂട്ടിക്കോളൂ ... മീനത്തിലിട്ടാൽ പുഴുക്കും ന്ന് ള്ള 'കാര്യം ഒറപ്പാ.'' "
അമ്മായിയമ്മ അഭിപ്രായം പറയാൻ മറന്നില്ല.
" അപ്പോ .... ത്ര ബുദ്ധിമുട്ടണോ ... പുഴുക്കും ച്ചാൽ... :
എന്തോ കാര്യസാദ്ധ്യത്തിനായി എന്നെ അനുകൂലിച്ച് ഏട്ടന്റെ വക കമന്റ്...
"ഊം... ഞാനൊന്നും പറയ്‌ണില്യേ :ഒക്കെ അവനാന്റെ ഇഷ്ടം പോലെ ...
അങ്ങനെ ഒരു കിലോ മുളകുപൊടിച്ച പൊടിയും കടുകു പൊടിയുമായി ഞാനങ്ങനെ മാങ്ങ കൂട്ടുകയാണ് ..
ഭരണിയെടുത്ത് വെള്ളമൂറ്റി മുളകുപൊടിയിട്ടു റെഡിയാക്കി. അമ്മ കുളിയ്ക്കുകയാണ്.ഈ സമയം ഏട്ടൻ പുറകെ വന്ന് ഒരു സ്നേഹപ്രകടനം ... അപ്പോത്തന്നെ കുളിമുറി തുറക്കുന്ന ശബ്ദവും...
അയ്യോ അമ്മ' - എന്നു പറഞ്ഞ് ഞാൻ ഏട്ടനെ തട്ടി മാറ്റിയതും കടുമാങ്ങാ ഭരണി താഴെ വീണ് " നാല് കഷ്ണമായതും അയ്യോ എന്റെ കണ്ണേ'' '' എന്ന് നിലവിളിച്ച് ഏട്ടൻ പുറത്തേക്കോടിയതും എത്ര പെട്ടെന്നാണെന്നോ ''''' ''.'
എല്ലാം നോക്കിക്കണ്ട അമ്മ കമന്റിട്ടത് കേട്ടാൽ ആരും ലൈക്കടിക്കും.'
''ഓരോന്നിനും ഓരോ സമയോം കാലോം ണ്ട്; അത് മനസ്സിലാക്കാഞ്ഞാൽ ഇതല്ല ഇതിലപ്പുറോം പറ്റും ....": '...
:... കടുമാങ്ങ പുരാണം'.'' ഒരനുഭവക്കുറിപ്പ്.
By
rajani surendran
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക