Showing posts with label രജനി സുരേന്ദ്രൻ. Show all posts
Showing posts with label രജനി സുരേന്ദ്രൻ. Show all posts

ചക്ക പ്രാന്ത്

Image may contain: 1 person, indoor

ഊയിന്റ ഓളീ.. എനക്ക് പി രാന്തായോ ''ഒരു തോട്ടിൻറ മോളില് അരിക്കത്ത്യങ്ങട്ട് കെട്ടി ഒറ്റ വലി വലിച്ചാ പോരൂലേ ആചക്ക' '',
നൈറ്റി മാടിക്കുത്തി തലമുടി ഒന്നുകൂടി ഉയർത്തി കെട്ടി വച്ച് പ്ലാവിൽ കയറി ചക്കയിടാൻ തുടങ്ങുന്ന അക്ക രേല് അന്നമ്മച്ചേടത്തിയോട് പാക്കരന്റെ കെട്ടിയോള് അമ്മിണി പറയുന്ന ഡയലോഗാണിത്..
" ങ്ങളെ നാട്ടിലൊക്കെ പെണ്ണ് ങ്ങള് മരത്ത് മ്മെ കേ റോ..കേട്ടറിവില്ലാത്ത കാര്യാണ് കെട്ടാ...ന്താ.'ഓളീ' ''ത് ?
കോട്ടയംകാരി അന്നമ്മച്ചേടത്തി കോട്ടിപ്പിടിച്ച മുഖത്തിന്റെ ഷേപ്പ് മാറ്റാതെ അമ്മിണിയോട് പറഞ്ഞു:
"എന്നതാ പെണ്ണുങ്ങള് പ്ലാവേ കേറിയാൽ ചക്ക വീഴത്തില്ല്യോ ''..
എല്ലാം കേട്ടു നിൽക്കുകയായിരുന്ന അവുസേപ്പ് 'ചേട്ടൻ, അന്നമ്മച്ചേടത്തിയുടെ കെട്ടിയോൻ കൈയും കെട്ടി കാഴ്ച കാണാൻ ഒറ്റ നില്പാണ്'' ''
" അച്ചായനെന്നാ കാണാനാ. നിക്കുന്നേ... "
പ്ലാവിൽ കേറാനായി നൈറ്റി ഒന്നുകൂടി അരയിൽ മുറുക്കിക്കുത്തി അന്നമ്മ ചോദിച്ചു:
"ഞാനേ ചക്ക വീഴുമ്പോ ഒരു മുയലെങ്ങാനും ചത്താൽ അതിനെപ്പിടിച്ചു കറി വക്കാലോ എന്ന് ആലോചിച്ച് നിക്കുവാരുന്നു..... "
"അത് കലക്കി മാ പ്ലേ .. ങ്ങളെ ഓള്ക്ക് ച്ചിരി മൂച്ച് കൂടുതലാണ് ട്ടാ... ഞ്ഞി പറഞ്ഞിട്ട് ഓള്ക്ക് വല്ല കൂട്ടോം ണ്ടാ ''
അമ്മിണി രംഗം ചൂടുപിടിപ്പിക്കാൻ ഒരുങ്ങിയ മട്ട്: '. 'പിന്നെയുണ്ടായത് പറയാൻ വയ്യ എന്റെ തമ്പുരാനേ.. '''
അണ്ണാൻ കേറുന്ന പോലെ അന്നമ്മച്ചേടത്തി ചട ചടേന്നൊരു കേറ്റം'
അരയിൽ തിരുകിയ കറിക്കത്തികൊണ്ട് കൂടി നിക്കുന്നവരിക്കച്ചക്കേമ്മെ ഒറ്റ വെട്ട്! ദേ... കെടക്കണു ചക്ക നിലത്ത് ..
എന്നെ തോൽപിക്കാനാരുണ്ട് എന്ന ഭാവത്തോടെ രണ്ടാമത്തെ ചക്കയ്ക്കിട്ട് ഒറ്റ വെട്ട്!
ദേ.. കെടക്കണു രണ്ടാമത്തെ ചക്കേം ... അതിനെ തൊട്ടു നിക്കണ ചക്കകളെല്ലാം കൂടെ ...
"ഊയിന്റെ തൈവേ ... ദെന്താ ഓളീ കത' ''. " എന്ന് അമ്മിണി നെഞ്ഞത്ത് കൈയും വച്ച് മേപ്പട്ട് നോക്കി നിക്കുന്ന നില്പ് കണ്ട് അവു സേപ്പുചേട്ടൻ തഞ്ചത്തിലൊന്ന് ചെല്ലാൻ നോക്കിയതും അന്നമ്മച്ചേടത്തി അവസാനത്തെ ചക്കക്കിട്ട് വെട്ടിയതും ഒന്നിച്ച് ...
കർത്താവേ...ചതിച്ചോ ''. എന്ന അലർച്ചയോടെ അന്നമ്മച്ചേടത്തി പ്ലാവിൽ നിന്നിറങ്ങി അവുസേപ്പുചേട്ടനെ താങ്ങി മടിയിലിരുത്തി ഉറക്കെ വിളിച്ചു.: "അച്ചായോ... എന്നാ പറ്റി;,?
"എന്തു പറ്റാനാന്റെ ഓളീ... ങ്ങളെ മാപ്ല തൊള്ളേം പൊളിച്ച് മേപ്പട്ട് നോക്കി നിക്കണത് ങ്ങള് കണ്ടില്ലേർന്ന്..?
ഒരു നിമിഷത്തെ മയക്കം വിട്ട് കണ്ണുതുറന്ന അവുസേപ്പ് ചേട്ടനോട് അന്നമ്മച്ചേടത്തിയുടെ വക ഒരു കമന്റ്...
" എന്ന തായാലും അച്ചായോ.. ചക്കപ്പുഴുക്കിനു കൂട്ടായി മുയലി റച്ചിയില്ലേലും അച്ചായന്റെ തലയിപ്പോ നല്ല പരുവത്തിലാകെട്ടോ ..."
........ ... രജനി സുരേന്ദ്രൻ

കടുമാങ്ങ പുരാണം'.'' ഒരനുഭവക്കുറിപ്പ്.


കിലോയ്ക്ക് അമ്പതു രൂപ കൊടുത്ത് നാല് കിലോ കടുമാങ്ങ കൊണ്ടു വന്നിട്ട് പത്ത് ദിവസമായി. അപ്പോത്തന്നെ ഉപ്പിട്ടു വച്ചു. ഇന്നലെ എടുത്തു നോക്കിയപ്പോൾ വാടി പാകമായിരിക്കുന്നു.
"ഇനീപ്പോ ന്താത്ര ആലോയ്ക്കാൻ .. വേഗം മുളക് കൂട്ടിക്കോളൂ ... മീനത്തിലിട്ടാൽ പുഴുക്കും ന്ന് ള്ള 'കാര്യം ഒറപ്പാ.'' "
അമ്മായിയമ്മ അഭിപ്രായം പറയാൻ മറന്നില്ല.
" അപ്പോ .... ത്ര ബുദ്ധിമുട്ടണോ ... പുഴുക്കും ച്ചാൽ... :
എന്തോ കാര്യസാദ്ധ്യത്തിനായി എന്നെ അനുകൂലിച്ച് ഏട്ടന്റെ വക കമന്റ്...
"ഊം... ഞാനൊന്നും പറയ്‌ണില്യേ :ഒക്കെ അവനാന്റെ ഇഷ്ടം പോലെ ...
അങ്ങനെ ഒരു കിലോ മുളകുപൊടിച്ച പൊടിയും കടുകു പൊടിയുമായി ഞാനങ്ങനെ മാങ്ങ കൂട്ടുകയാണ് ..
ഭരണിയെടുത്ത് വെള്ളമൂറ്റി മുളകുപൊടിയിട്ടു റെഡിയാക്കി. അമ്മ കുളിയ്ക്കുകയാണ്.ഈ സമയം ഏട്ടൻ പുറകെ വന്ന് ഒരു സ്നേഹപ്രകടനം ... അപ്പോത്തന്നെ കുളിമുറി തുറക്കുന്ന ശബ്ദവും...
അയ്യോ അമ്മ' - എന്നു പറഞ്ഞ് ഞാൻ ഏട്ടനെ തട്ടി മാറ്റിയതും കടുമാങ്ങാ ഭരണി താഴെ വീണ് " നാല് കഷ്ണമായതും അയ്യോ എന്റെ കണ്ണേ'' '' എന്ന് നിലവിളിച്ച് ഏട്ടൻ പുറത്തേക്കോടിയതും എത്ര പെട്ടെന്നാണെന്നോ ''''' ''.'
എല്ലാം നോക്കിക്കണ്ട അമ്മ കമന്റിട്ടത് കേട്ടാൽ ആരും ലൈക്കടിക്കും.'
''ഓരോന്നിനും ഓരോ സമയോം കാലോം ണ്ട്; അത് മനസ്സിലാക്കാഞ്ഞാൽ ഇതല്ല ഇതിലപ്പുറോം പറ്റും ....": '...
:... കടുമാങ്ങ പുരാണം'.'' ഒരനുഭവക്കുറിപ്പ്.


By
rajani surendran

" ഞാനും ഞാനുമെൻറാളും....."


" ഞാനും ഞാനുമെൻറാളും....." റിംങ്ടോൺ കേട്ട് സുനന്ദ ഫോണെടുത്തു."Sasu calling "'' ''
സസു തൊട്ടപ്പുറത്തെ സുഷമയല്ലേ.'' എന്തു പറ്റി? എന്താ വിളിച്ചത്..?'
ഓ, ഒന്നുമില്ല. മോന് ചെറിയൊരു കോൾഡ്' പാരസെറ്റമോളുണ്ടോ അവിടെ?"
നോക്കട്ടേ, തരാവേ.. "
ആധുനികതയുടെ അഭംഗിയാണ് ഉറക്കെയുള്ള സംസാരം ആരെങ്കിലും കേട്ടാൽ നാണക്കേട്... 
തൊട്ടപ്പുറത്തെ മതിൽക്കെട്ടിൽ നിന്നാണ് വിളി. രണ്ട് പാരസെറ്റമോളെടുത്ത് അപ്പുറത്തേക്ക് എത്തിച്ചു കൊടുത്തു.
വീട്ടിലേക്ക് കയറിയതും വീണ്ടും ഫോൺ കാൾ ''
സുനന്ദാ.. ഞാൻ രമണിയാ: നാളെ മോന്റെ പെണ്ണു' വീട്ടുകാര് വരുന്ന ദിവസമാണ്. ഉച്ചക്ക് ഒന്നിങ്ങോട്ട് ഇറങ്ങിയേക്കണേ.'' ''
നോക്കിയാൽ കാണാവുന്നത്ര ദൂരമേ രമണിയുടെ വീട്ടിലേക്കുള്ളൂ.' ഒന്നി ത്രത്തോളം വരാൻ വയ്യi ''
അയൽവാസികളോടൊന്നും 'അത്ര അടുപ്പം കാണിക്കണ്ട എന്നതത്രേ പുതിയ ട്രെ ന്റ്' '' പിന്നെ ആർക്കാ സമയമുള്ളത്?
എഫ്.ബി യിൽ ഇവരെല്ലാം എപ്പോഴും സജീവമാണ്. "ഹായും ഹലോയും പിന്നെ ലൈക്കും ഇഷ്ടം പോലെ ..
ഇന്നലെ അമ്പലത്തിൽ നിന്ന് കണ്ടപ്പോ
സുഷമ തല താഴ്ത്തിയൊരു പോക്ക് :
വീട്ടിലെത്തി വെറുതെ എഫ് ബി തുറന്നപ്പോൾ: ഹായ്! ഇന്നെന്താ വിശേഷം " എന്ന് തനിക്കൊരു പോസ്റ്റ്
"ദൈവമേ.. പോയിപ്പോയി മിണ്ടാട്ടം മുട്ടിപ്പോയി മനുഷ്യന്മാർക്ക് ...
" ആരെയാനീ പ്രാകുന്നത് രാവിലെത്തന്നെ .. "
പതിവു ചായ കിട്ടാത്ത കലിപ്പോടെ അടുക്കളയിലേക്കു വന്ന സുനന്ദയുടെ ഭർത്താവ് ചോദിച്ചു '
"ഓ.. ഒന്നുമില്ല. അല്ലെങ്കിത്തന്നെ നിങ്ങളോട് പറഞ്ഞിട്ടെന്താ ..."
ഒരു കാലിച്ചായ കുടിച്ചിട്ടാകാം ബാക്കി എന്നു വിചാരിച്ച് സുനന്ദ വെറുതെ ഫോണെടുത്തു.' എഫ്.ബി തുറന്നു' പിന്നെ വച്ചു കാച്ചി.''
"സുഷമേ, കുഞ്ഞിന്റെ പനി മാറിയോ.. "
"ര മണിച്ചേച്ചീ, ഒരുക്കങ്ങൾ എവിടം വരെയായി.'' ''
കൂട്ടത്തിൽ കിടക്കട്ടെ, :മനുഷ്യാ'' ഞാൻ ഇന്ന് വീട്ടിൽ പോകുവാ ''ഉച്ചക്ക് പുറത്തു നിന്ന് വാങ്ങി വല്ലോം കഴിച്ചേക്കണേ...... ഉമ്മ..!
----:
രജനി സുരേന്ദ്രൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo