Showing posts with label BineeshNarayanan. Show all posts
Showing posts with label BineeshNarayanan. Show all posts

നിളാനദിയുടെ തീരത്തുള്ള

നിളാനദിയുടെ തീരത്തുള്ള ഒരു കൊച്ചുനാടാണ് അജിതമുക്ക്. അജിതമുക്കിനു ആ പെരുവരാൻ ഒരു കാരണമുണ്ട് .അജിതമുക്ക് അങ്ങാടിയുടെ ഹൃദയഭാഗത്തു നെബീസുമ്മ എന്നൊരു സ്ത്രീ ചായകടനടത്തിയിരുന്നു. നെബീസുമ്മ ഒരു തന്റേടിയായ സ്ത്രീയായിരുന്നു. അങ്ങാടിയിലുണ്ടാവുന്ന പ്രശ്നങ്ങളിലെല്ലാം നെബീസുമ്മ ഇടപെടും. പ്രശ്നമുണ്ടാക്കുന്നത് ആണായാലും പെണ്ണായാലും ഏതു വലിയവനായാലും ചീത്തപറഞ്ഞു ഓടിക്കും. അതുപോലെതന്നെ നാട്ടിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടിരുന്നതും ഒത്തുതീർപ്പുകൾ ഉണ്ടാക്കിരുന്നതും നബീസുമ്മന്റെ നേതൃത്വത്തിൽ ആ ചായക്കടയിൽ വച്ചായിരുന്നു.നബീസുമ്മയുടെ സ്വഭാവത്തിലുള്ള ഈ സവിശേഷതകൊണ്ടും നക്സൽ അജിതയുടെ വാർത്തകൾ പത്രത്തിൽ നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടും നബീസുമ്മയെ നാട്ടുകാർ കേട്ടുംകേൾക്കാതെയും അജിതനെബീസുമ്മ എന്നുവിളിച്ചുതുടങ്ങി. നാട് അജിതനബീസുമ്മയുടെ നാടായി അറിയപ്പെടാൻ തുടങ്ങി.പിന്നീടെപ്പഴോ നാടിനു അജിതമുക്ക് എന്ന പേരും വന്നുചേർന്നു. പക്ഷെ നബീസുമ്മക് പടച്ചോൻ അധികം ആയുസ്സുകൊടുത്തില്ല. പുഴക്കക്കരെയുള്ള ബന്ധുക്കളെ കണ്ടുവരുന്നവഴി കടത്തുതോണി മറിഞ്ഞുണ്ടായ അപകടത്തിൽ കുടെയുള്ളവരുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും സ്വന്തം ജീവൻ രക്ഷിക്കാൻ നബീസുമ്മക് കഴിഞ്ഞില്ല. നബീസുമ്മയുടെ പെട്ടെന്നുള്ള വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.കാലങ്ങൾ കടന്നു പോയിട്ടും നെബീസുമ്മയുടെ ഓർമ്മകൾ നാട്ടകാരുടെ മനസ്സിൽ തളം കെട്ടിനിന്നു.
നബീസുമ്മയുടെ കുടുബത്തിനു ചായക്കടയിൽ വല്യ താല്പര്യം ഇല്ലാത്തതിനാൽ ചായക്കാരൻ ഗോപിനായര് ചായക്കട ഏറ്റെടുത്തു. നെബീസുമ്മയുടെ അഭാവത്തിലും ചായക്കടയിലെ സ്ഥിരം ചർച്ചകൾക്കും മറ്റും മാറ്റമൊന്നും ഉണ്ടായില്ല. നാട്ടിൽ എന്ത് പ്രശ്നം ഉണ്ടായാലും ഗോപിനായരുടെ മീറ്റർച്ചായ കുടിക്കാൻ വരുന്ന ആരെങ്കിലും അത് ചായക്കടയിൽ അവതരിപ്പിക്കും .
സ്ഥിരമായി ചായകുടിക്കാൻ വരാറുള്ള അഹമ്മദ്‌ഹാജി ഒരുദിവസം വന്നു തൻ്റെ പോക്കറ്റില്നിന്നും കുറച്ചു പൈസയെടുത്ത മേശപ്പുറത് വച്ചിട്ടുപറഞ്ഞു"ഇത് എന്റെവക ഇതുപോലെ നിങ്ങളെല്ലാരും സഹകരിച്ചാൽ ഹാർട്ടറ്റാക്കായി മരിച്ച നമ്മുടെ അലിയുടെ പൊളിഞ്ഞുവീഴാറായ ഓലവീട് പുതുക്കിപണിതുകൊടുക്കാം. " അഹമ്മദ്‌ഹാജി ഇതുപറഞ്ഞപ്പോൾ ചായക്കടയിൽ ഉണ്ടായിരുന്നവരെല്ലാം മുഖത്തോടു മുഖം നോക്കിനിന്നു. ആ നിശബ്‌ദതയെ കീറിമുറികൊണ്ട് ഇതാ എന്റെ വക എന്നുപറഞ്ഞു കടലവിറ്റു നടന്നിരുന്ന കോരൻ ചായക്ക് കരുതിയിരുന്ന നാണയത്തുട്ടുകൾ അഹമ്മദ്‌ഹാജിയുടെ നോട്ടുകൾക്കുമേലെവെച്ചപ്പോൾ യാഥാർഥ്യമായത് അലിയുടെ കുടുംബത്തിന് ഒരു ഓടിട്ടവീടാണ്
വർഷത്തിലൊരിക്കൽ പൂജയും ഉത്സവവും നടന്നിരുന്ന ആൽത്തറകാവിന്റെ നടത്തിപ്പ് ചുമതല അച്ഛൻ നമ്പൂതിരിയുടെ മരണശേഷം ഏറ്റെടുക്കേണ്ട മക്കൾ വിദേശരാജ്യങ്ങളിലേക് കുടിയേറിപ്പാർത്തതിനാൽ ആളും നാഥനും ഇല്ലാതായ കാവും പരിസരവും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ഒളിത്താവളമായിമാറിയിരിക്കുന്നു എന്ന വിവരം ചായക്കടയിൽ വന്നു പറഞ്ഞത് കാവിന്റെ പരിസരവാസിയായ കുഞ്ഞാലി ആയിരുന്നു. അന്ന് ചായക്കടയിലുണ്ടായിരുന്നവരെല്ലാം അതിനെതിരെ പ്രതികരിച്ചു. ആ പ്രതികരണം വാക്കുകളിൽ മാത്രം ഒതുങ്ങിയില്ല. അന്ന് രാത്രിതന്നെ കുറച്ചുപേർ കാവിന്റെ പരിസരത്തു ഒളിച്ചുനിൽക്കുകയും,കള്ളും കഞ്ചാവും ചുട്ടമാംസവുമായിവന്ന സാമൂഹികവിരുദ്ധരെ തുരത്തി ഓടിക്കുകയും ചെയ്തു. പിറ്റേദിവസവും ചായക്കടയിൽ ആൽത്തറകാവിനെ പറ്റിതന്നെ ആയിരുന്നു ചർച്ച. ചർച്ചക്കൊടുവിൽ ഒരു മതസൗഹാർദകമ്മിറ്റി രൂപീകരിക്കുകയും, വരുന്ന മകരച്ചൊവ്വ നാളിൽ ഉത്സവം നടത്താൻ തീരുമാനിക്കുകയും ചെയ്തു.
പിന്നെയും ഒട്ടേറെ ചർച്ചകളും തീരുമാനങ്ങളും ആ ചായക്കടയിൽ നിന്നുണ്ടായി. നാട്ടിലൊരു വായനശാല തുടങ്ങിയതും , തെങ്ങേന്നു വീണുകിടപ്പിലായ ചെത്തുകാരൻ നാണുവിന്റെ മകളുടെ കല്യാണം നടത്താൻ സഹായിച്ചതുമൊക്കെ അതിൽ ചിലതുമാത്രം
കാലങ്ങൾ വീണ്ടും കടന്നുപോയി. പുതിയ കോൺക്രീറ്റ് കെട്ടിടങ്ങളും, ടാറിട്ട പഞ്ചായത്തുറോഡുകളുമൊക്കെയായി അജിതമുക്കിന്റെ മുഖച്ഛായതന്നെ ഇന്നുമറിയിരിക്കുന്നു. ചൂടിക്കയറിൽ തൂങ്ങിയാടുന്ന വാഴക്കുലയും കരിപിടിച്ച സാമാബാറും എണ്ണപലഹാരങ്ങൾ നിറഞ്ഞ കണ്ണാടിക്കൂടും ഉണ്ടായിരുന്ന നബീസുമ്മയുടെ പഴയ ഓടുമേഞ്ഞ ചായക്കടകെട്ടിടം ഇന്നവിടെ നിന്നും പാടെ അപ്രത്യേക്ഷമായിരിക്കുന്നു. പകരം അവിടെ നെബീസുമ്മയുടെ ഗൾഫുകാരനായ പേരമകൻ നടത്തുന്ന പുത്തൻപുതിയ ഹോട് ആൻഡ് കൂൾ ബാർ ആണ്, പക്ഷെ ഇന്നവിടെ ചായകുടിക്കാൻ വരുന്നവരുണ്ടല്ലോ പരസ്പരം സംസാരിക്കുക പോയിട് ഒന്ന് പരസ്പരം പുഞ്ചിരിക്കാറു പോലുമില്ല ........
Bineesh N

ജീവിതത്തിൽ തെറ്റുകളും ശരികളും


ജീവിതത്തിൽ തെറ്റുകളും ശരികളും സംഭവിക്കാം അത് സ്വാഭാവികം മാത്രo. ഈ ശരിയും തെറ്റുമൊക്കെ നമ്മൾ നിശ്ചയിക്കുന്നതല്ലേ. എന്റെ ശരി ഒരുപക്ഷെ മറ്റുള്ളവർക് തെറ്റായിരിക്കാം. എനിക്ക് ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യുന്നു.അന്ന് ആ ആശുപത്രിയിൽ വച്ചു ഞാൻ എടുത്ത തീരുമാനവും അങ്ങനെ തന്നെ ആയിരുന്നു .
വീണ്ടുമൊരു അച്ഛനാവാൻ പോകുന്നുവെന്ന് വീണ അന്നെന്നോട് പറയുമ്പോൾ അവളുടെ മുഖത്തു മുന്നേ രണ്ടു തവണ പറഞ്ഞപ്പോഴും ഉണ്ടായ പ്രസന്നതയും സന്തോഷവും ഞാൻ കണ്ടില്ല. അതിനു കാരണം മറ്റൊന്നും ആയിരുന്നില്ല, പ്രായം ! അതുതന്നെ ഞങ്ങളുടേത് മാത്രമല്ല മൂത്ത കുട്ടികളുടെയും അവർ മുതിർന്നിരിക്കുന്നു. അന്ന് അത് അവരെ അറിയിച്ചപ്പോൾ വീടെന്തോ ശ്മശാനമൂകമായിപ്പോയി എന്തോ വലിയ ദുരന്തം സംഭവിച്ചപോലെ.ഏട്ടനും ചേച്ചിയും മുഖത്തേക്കുപോലും നോക്കാതെയായി.പതിനെട്ടാം വയസ്സിലും അച്ഛനാണവളുടെ ഹീറോ എന്നുപറഞ്ഞിരുന്ന മൂത്തമകളുടെ എതിർപ്പിന്റെ സമരം തീൻമേശയിലെ ഭക്ഷണത്തിനോട് തുടങ്ങിയത് അന്ന് ഞങ്ങളെയാ ആശുപത്രിയിൽ എത്തിച്ചു .
വീണ.. ജീവിതത്തിലിന്നോളം അവൾ മറ്റുള്ളർക് വേണ്ടിയെ ജീവിച്ചിട്ടുള്ളു.ഇപ്പോളിതും അങ്ങനെതന്നെ. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും അവളെ ആകെ തളർത്തിയിരുന്നു. അവളുടെ ഉള്ളിൽ വളർന്നുതുടങ്ങിയ ആ ജീവനെ ഇല്ലാണ്ടാക്കാൻ രക്തച്ചുവപ്പിൽ ഒപ്പിട്ടുകൊടുത് ആ ആശുപത്രിവരാന്തയിൽ ഇരിക്കുമ്പോൾ, തനിക്കു കുഞ്ഞുപിറന്ന ആഹ്ലാദത്തിൽ മധുരം പങ്കിടുന്ന ആ ചെറുപ്പക്കാരനെ കണ്ട സമയം ഞങ്ങളുടെ ഉള്ള് ഒരുപോല്ലെയൊന്നു പിടച്ചു. എന്തോ ഒരു കാരണത്താൽ ഡോക്ടർ വരാൻ വൈകിയതിനാൽ കാത്തിരിക്കേണ്ടിവന്ന ആ രണ്ടുമണിക്കൂർണിന് രണ്ടു വർഷത്തെ ദൈർക്യം ഉണ്ടെന്നു തോന്നി.
നഴ്‌സ്‌ വന്നവളെ റൂമിലേക് കൂട്ടികൊണ്ടുപോകുമ്പോൾ അവൾ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾക്കു എന്തോ പറയാനുള്ളപോലെതോന്നി. നിങ്ങളുടെ ഡോക്യുമെന്റ് കാണാനില്ല. കുറച്ചുകൂടി നേരം കാത്തിരിക്കേണ്ടിവരും എന്ന് നേഴ്‌സ് വന്നുപറഞ്ഞപ്പോൾ ഇതെല്ലാം തീരുമാങ്ങൾ മാറ്റാനുള്ള സൂചനയാണെന്നു തോന്നി. ഇല്ല ദൈവം തന്ന ഈ അനുഗ്രഹത്തെ ഇല്ലാണ്ടാക്കാൻ ഞാൻ ആളല്ല. മറിച്ചൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ അടുത്തേക്കോടി. എന്നെക്കണ്ടതും എന്തൊക്കെയോ തടസ്സങ്ങൾ നമുക്കിതിനെ നശിപ്പിക്കേണ്ട നമുക്ക് വീട്ടിലേക്കു പോകാം എന്ന് നിറകണ്ണുകളോടെ അവളെന്നോട് പറഞ്ഞപ്പോ ഡോക്ടറോട് കൂടി പറയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.
അന്ന് ഞാൻ അവിടെ വച്ചു എടുത്ത ആ തീരുമാനം ഇന്നു എന്റെ ഏറ്റവും വലിയ സന്തോഷമാണ്. എന്റെ മാത്രമല്ല എല്ലാവരുടെയും. നാല്പത്തെട്ടാം വയസ്സിൽ എനിക്കുണ്ടായ എന്റെ ചുന്ദരിക്കുട്ടി അവളുടെ ആ നിഷ്കളങ്കമായ ചിരിക്കൊണ്ടു അവളെ ഈ ഭൂമുഖം കാണാൻ എതിർത്തവരെയും അല്ലാത്തവരെയും കയ്യിലെടുത്തിരിക്കുന്നു അന്ന് എതിർത്തവയുടെ മുഖത്തും മനസ്സിലും ഉണ്ടായിരുന്ന ഇരുട്ട് ഇന്നവളുടെ കണ്ണിലെ തിളക്കം കൊണ്ടവൾ മാറ്റിയിരിക്കുന്നു. അല്ലെങ്കിലും കോടാനുകോടിയിൽ നിന്നും ജയിച്ചുവന്ന അവൾക് ഇതൊക്കെ എത്ര നിസാരം അല്ലെ.....

Bineesh Narayanan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo