ഇരുട്ടിലെ നേര്

Image may contain: 1 person, smiling, selfie and closeup

..................................
"ഇരുട്ടിന് മണമുണ്ടോ "
ഈറ്റ യുടെ ചോദ്യം ലൂക്കോയെ കുഴക്കി. "ഇരുട്ടിന്റെ നിറം കറുപ്പ് .. മണമിപ്പോൾ ...."
ലക്സ് സോപ്പ് തേച്ച് തേച്ച് ഓടയുടെ ചീഞ്ഞ വാസന പോയ ദേഹം ചൊറിഞ്ഞ് ലൂക്കോ ഈറ്റയെ നോക്കി.
ഇരുട്ടിന് കറുപ്പ് നിറം . എന്റേം ഈറ്റ യുടേം നിറവും കറുപ്പ് . രണ്ട് നേരം തികച്ചുണ്ണാൻ ഓടക്കുള്ളിലിറങ്ങിയപ്പോൾ അവിടേം കറുപ്പ് നിറഞ്ഞ ഇരുട്ട് തന്നെ .ശരീരത്തിൽ നുരഞ്ഞ് പൊന്തിയ പശിമയുള്ള നഗരത്തിന്റെ അവശേഷിപ്പുകളുടെ നിറവും കറുപ്പ് തന്നെ. "കാടിറങ്ങിയാലേ അവകാശങ്ങൾ തിരിച്ചുപിടിക്കാനാവൂ."
മധു സാറിന്റെ വാക്കുകൾ ' ഇരുട്ടിൽ ലൂക്കോയുടെ മനസ്സിന് ധൈര്യം നൽകിയെങ്കിലും രണ്ട് നേരം തികച്ചുണ്ണാൻ 'പണിയെടുക്കാൻ തയ്യാറായിട്ടും ആരുടെ കനിവും തേടി വരുന്നില്ല എന്ന ചിന്ത ലൂക്കോയെ നോവിക്കാൻ തുടങ്ങി.
"ഓടക്കുള്ളിൽ നീയെന്താ കണ്ടേ.. "
കാണാനവിടെ ഇരുട്ടല്ലേ. ഓ അപ്പോൾ പിടി കിട്ടി. ഇരുട്ടിന് നൂറായിരം മണമുണ്ട്. .ഇരുട്ടിന് നിന്റേം മണമുണ്ട് ലൂക്കോ ഈറ്റയെ ചേർന്ന് കിടന്നു . താർപ്പായയുടെ നേർത്ത വിടവിലൂടെ ചന്ദ്രൻ താഴേക്ക് നോക്കി.
മാറി വരാൻ കൂട്ടാക്കാത്ത വ്യവസ്ഥിതിയെക്കുറിച്ചറിയാതെ അവരുടെ ദിവസങ്ങൾക്കായി കൊതിച്ചു കൊണ്ട് ഉറക്കിലേക്ക് വഴുതിയപ്പോൾ ഇരുട്ടിൽ നടക്കുന്ന അരുതായ്മകൾക്ക് നേരെ നഗരവും നിസ്സഹായതയോടെ കണ്ണടച്ചു
(കവിതസഫൽ )

പ്രണയത്തിന്റെ ഇരുപുറങ്ങൾ

Image may contain: 1 person, smiling, beard and closeup

---------------------------------------------
ദേവൻ കൈയിലിരുന്ന പെൻസിലിന്റെ പുറകിലെ ഇറേസർ കൊണ്ട് മേശമേൽ ഇരിക്കുന്ന ഫോൺ ഒന്നനക്കി നോക്കി...
ഇല്ല. വൈബ്രേറ്റ് ചെയ്യുന്നില്ല. ഒരു കോളോ മെസേജോ നോട്ടിഫിക്കേഷനോ ഇല്ല.
മുഖത്ത് ഇരച്ചു കയറുന്ന ദേഷ്യവും കടുത്ത നിരാശയും കടിച്ചമർത്തി ഫോണിൽ ഒന്നു കൂടി നോക്കി..
അടുത്ത നിമിഷം ഒറ്റ നിവരലിൽ ഫോൺ കടന്നെടുത്ത് നിലത്തേക്ക് ആഞ്ഞെറിഞ്ഞു...
പിന്നെ, മോണിറ്ററിന്റെ സൈഡിൽ വെച്ചിരുന്ന ബോട്ടിലിൽ നിന്ന് ഒരു കവിൾ വെള്ളം കുടിച്ചു..
കൈ രണ്ടും സീറ്റിനു പുറകിലേക്ക് കൊണ്ടുപോയി ഒന്നു നന്നായി സ്‌റ്റ്രെച്ച് ചെയ്തു...
ഇടത്തേ കൈ കൊണ്ട് കണ്ണട എടുത്ത് വലത്തേ കൈ കൊണ്ട് രണ്ടു കണ്ണും നന്നായി തിരുമ്മി....
ഓടിയെത്തിയ രമ്യ ചിതറിക്കിടക്കുന്ന ഫോണിലെക്കും ദേവന്റെ മുഖത്തേക്കും നോക്കി. അൽപമൊരു ഭയത്തോടെ ചോദിച്ചു..
എന്താ സർ? എനി പ്രോബ്ലം?
തിരിഞ്ഞു നോക്കിയ ദേവൻ ഒരു നിമിഷം രമ്യയുടെ മുഖത്തേക്ക് തുറിച്ചു നോക്കി. പിന്നെ ചോദിച്ചു..
കാൻ യു സോൾവ് ദാറ്റ്?
അത് സർ... കാരി ഓൺ സർ... വിൽ കം ലേറ്റർ..
ഹെയ്.. നോ... പോകല്ലേ? ആൻസർ എ സ്മാൾ ക്വസ്റ്റ്യൻ..
രമ്യയുടെ വിളിയ്ക്കായി ആരെങ്കിലും ഫോണിനപ്പുറത്ത് കാത്തു നിൽക്കുന്നുണ്ടോ?
വാട്ട് സർ?
രമ്യയുടെ വിളിയ്ക്കായി ആരെങ്കിലും ഫോണിനപ്പുറത്ത് കാത്തു നിൽക്കുന്നുണ്ടോ എന്ന്..
ഇല്ല സർ
രമ്യ ഫോണിനിപ്പുറത്ത് അല്ലെങ്കിൽ ഒരു കോളിനിപ്പുറത്ത് ഉണ്ടാകും എന്ന് ആർക്കെങ്കിലും ഉറപ്പ് കൊടുത്തിട്ടുണ്ടോ?
അത്.. സർ..ഇല്ല..
ദാറ്റ് മീൻസ്, യു ആർ നോട്ട് ഇൻ ലവ് വിത് എനിബഡി അല്ലേ...
ഒരു ചെറുചിരിയോടെ രമ്യ ദേവനോട് ചോദിച്ചു..
ഷാൽ ഐ ക്ലിയർ ദിസ് ബ്രോക്കൺ പീസസ് സർ?
പിന്നെ അനുവാദത്തിന് കാത്ത് നിൽക്കാതെ ടേബിളിൽ നിന്ന് ഒരു പേപ്പർ എടുത്ത് ചിതറിയ ഫോണിന്റെ കഷണങ്ങൾ സൂക്ഷ്മതയോടെ പെറുക്കി അതിലിട്ടു കൊണ്ടിരുന്നു..
ഇടയ്ക്ക് തല ഉയർത്തി ദേവനെ നോക്കി അതേ ചിരിയോടെ പറഞ്ഞു..
ലവ് എന്ന് സാർ ഉദ്ദേശിച്ചത് സ്‌നേഹം ആണെങ്കിൽ, കാത്തിരിക്കുന്നവർക്ക്, ആഗ്രഹിക്കുന്നവർക്ക്, ദാഹിക്കുന്നവർക്ക് പകർന്നു കൊടുക്കുമ്പോൾ മാത്രം അനുഭൂതി ലഭിക്കുന്ന മധുരമാണ് സ്‌നേഹം...
പക്ഷെ, ലവ്, പ്രണയം ആകുന്നത് ഈ ഫോണിനിപ്പുറത്ത് അല്ല സർ..
പിന്നെ, നിറഞ്ഞ മനസ്സോടെ ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു..
ആണിന്റെ പ്രണയം അവൻ കൊടുക്കുന്ന ഉറപ്പാണ്..
മരണം വരെ മനസ്സിൽ ഉണ്ടാകും എന്ന ഉറപ്പ്..
അത് മനസ്സിലാക്കുന്നിടത്താണ് സ്ത്രീയുടെ പ്രണയം...
പിന്നെ, പെറുക്കിയെടുത്ത കഷണങ്ങൾ വെയിസ്റ്റ് ബാസ്‌ക്കറ്റിൽ ഇട്ട് അവൾ പുറത്തേക്ക് നടന്നു..
പണിക്കത്തി.

ഓവർടേക്ക്


എന്നാലും എന്റെ കർത്താവെ
" അതേ..."
ഞാൻ മുഖമുയർത്തി ഒന്ന് നോക്കി ..പതിവില്ലാത്ത ഒരു ശ്രിംഗാരം
" അതേ ..അച്ചായാ "
വീണ്ടും ..എന്തോ ഒരു വശപ്പിശക്
" എന്താ ?"
" പിന്നെ ..എനിക്കേ.."
" ഉം പറ .." ഞാൻ പത്രം താഴെ വെച്ച് നിവർന്നിരുന്നു
" എനിക്കേ ..പിന്നെ "
" നീ കൊഞ്ചാതെ കാര്യം പറയെടി"
" അത് പിന്നെ എനിക്കുണ്ടല്ലോ ..."
"എന്താ സാരി വേണോ? "
"അതല്ല "
'പിന്നെ.. ചുരിദാർ വേണോ ?"
"ഊഹും"
" സ്വർണം വല്ലോമാണെങ്കിൽ നടക്കുകേല മോളെ എന്റെ കൈയിൽ കാശില്ല "
"അതല്ലാന്നേ "
"പിന്നെന്താ ?"
"വേറെ ഒരു കാര്യം ...എനിക്കൊരു കാര്യം വേണം "
"ഇവളിപ്പോ എന്റെ ഷർട്ടിന്റെ ബട്ടൺ പറിച്ചു കളയും .നീങ്ങി നിക്കെടി അങ്ങനെ ദേഹത്ത് തൊട്ടുള്ള കാര്യസാധ്യം വേണ്ട ."
" ഇങ്ങനെയൊരു അൺറൊമാന്റിക് മൂരാച്ചി ..അതേ എനിക്കൊരു കാര്യം വേണമെന്ന് "
"അമ്മയോട് ചോദിക്കു ..അമ്മയുടെ കൈയിൽ സാലറി കിട്ടിയ ക്യാഷ് ഉണ്ട് ചെല്ല്"
"ഈ മനുഷ്യന് കാശിന്റെ കാര്യമേയുള്ളോ "അമ്മയോട് ചോദിച്ചിട്ടു കാര്യമില്ലെന്ന്..കാശിന്റെ കാര്യമല്ല "
"ക്യാഷ് അല്ലെ ?എന്ന നീ ധൈര്യമായി ചോദിച്ചോ എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ നടത്തി തരും "
"അച്ചായനെ കൊണ്ടേ പറ്റുവുള്ളു"അവൾ ചിരിക്കുന്നു
"ശ്ശോ... ആണോ ?അതെന്നാടി ?'"ഞാൻ ഒന്ന് പൊങ്ങി.
അല്ലെങ്കിലും ഭാര്യമാർ
എന്തെങ്കിലും കാര്യം സാധിക്കാൻ മാത്രം നമ്മളെ അങ്ങ് പൊക്കി ഹിമാലയത്തിൽ കൊണ്ട് വെയ്ക്കും .
"അതേ അച്ചായാ എന്റെ കൂട്ടുകാരി കാർത്തിക ഇല്ലേ?അന്ന് കല്യാണത്തിന് ഞാൻ പരിചയപ്പെടുത്തിയതോര്മയില്ലേ?"
"പിന്നെ . എനിക്ക് നിന്റെ കൂട്ടുകാരികളെ ഓർത്തിരിക്കലല്ലേ പണി? എന്നാലും കാർത്തിക എന്ന് പറയുമ്പോൾ ..ആ വെളുത്ത' കഴുത്തിന് വലതു വശത്തു മറുകുള്ള മെലിഞ്ഞ, ചുവന്ന സാരി ഉടുത്ത നീണ്ട മുടിയുള്ള പച്ച കുപ്പിവള ഒക്കെ ഇട്ട ആ പെണ്ണാന്നോ? ..ശരിക്കു അങ്ങോട്ട് ഓർക്കുന്നില്ല "
"ഇതിൽ കൂടുതൽ എന്തോ ഓർക്കാനാ..ഹോ അവളുട മറുക് ഞാൻ പോലുമിതുവരെ കണ്ടിട്ടില്ല എവിടെയൊക്കെയാ മനുഷ്യ നിങ്ങള് ആണുങ്ങൾ നോക്കുന്നെ ?"
ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു .."ഞാൻ ഒരു സൗന്ദര്യ ആസ്വാദകനായത് എന്റെ കുറ്റമാണോടി "
"നിങ്ങള് ഞാൻ പറയുന്നത് ശ്രദ്ധിക്കു ..ഈ കാർത്തികയും ഞാനും തമ്മിൽ സ്കൂൾ കാലം തൊട്ടേ ഒരു മത്സരം ഉണ്ട് കേട്ടോ ..പക്ഷെ കല്യാണത്തിലും ഇപ്പൊ കുഞ്ഞുണ്ടായപ്പോളും അവൾ എന്നെ ഓവർ ടേക്ക് ചെയ്തു ...അവൾക്കു ഒരു കുട്ടിയുണ്ട് "
"ആണോ ?കണ്ടാൽ പറയുകേല "
അവളെന്നെ ഒരു അടി .
"എനിക്ക് ഇരട്ട കുട്ടികൾ വേണം "പ്രഖ്യാപനം കേട്ട് ഞാൻ ഞെട്ടി
"എടി ഇതിനു മത്സരം വെയ്ക്കല്ലേ ..ഇതിപ്പോ വേണമെന്ന് പറഞ്ഞാൽ സൂപ്പർമാർകെറ്റിൽ പോയി മേടിക്കാൻ പറ്റുന്ന കാര്യമല്ല" ഞാൻ തൊഴുതു
"അത് കൊണ്ടല്ലേ നിങ്ങളോടു പറഞ്ഞത്? ഞാൻ ബയോളജിയിൽ പഠിച്ചിട്ടുണ്ട് ..ഇരട്ടക്കുട്ടികൾ ഉണ്ടാകാൻ കാരണം അച്ഛന്റെ എന്തോ ഒരു.. സംഭവമാണ് എന്ന് ..എന്താ അതിന്റെ പേര്? അവൾ തല ചൊറിയുന്നു "ഞാൻ ചുറ്റും നോക്കി. ഇവളിനി എന്ത് വിളിച്ചു പറയുമോ എന്തോ?
" മിണ്ടരുത് !വല്ലോരും കേൾക്കും ..ഹോ ദൈവമേ ബുദ്ധിയില്ലാത്ത സാധനം ..എടി അത് ഇരട്ട കുട്ടികൾമാത്രം അല്ല ഏതു കുട്ടിയുണ്ടാകണെമെങ്കിലും മിനിമം അതിന് ഒരു അപ്പൻ വേണം "
" അങ്ങനെ അല്ലന്നേ, ബയോളജിയിൽ പറയുന്നുണ്ട് ..പെൺകുഞ്ഞുണ്ടാകാനും ഇരട്ടക്കുട്ടികൾ ഉണ്ടാകാനും ഒക്കെ കാരണം അപ്പന്റെ ..എന്തോ ഒരു ...ശ്ശോ .ആ പേര് ഞാൻ മറന്നു പോയി "
"നന്നായി ..നീ ബയോളജി ഒക്കെ പഠിച്ചിട്ടുള്ളവളാണെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ കെട്ടുകേലാരുന്നു "
"ദേ മനുഷ്യാ ഇരട്ട കുട്ടികൾ അല്ലെങ്കിൽ ഞാൻ അബോർട് ചെയ്യും "അവൾ
"ങേ "?
"ങ്ങ ...നിങ്ങൾ അതിനു വല്ല വഴിയുണ്ടോന്ന് നോക്ക് .വല്ല മരുന്നോ മറ്റോ കാണില്ലേ ?.സിനിമ നടൻ അജുവര്ഗീസിനെ കണ്ടില്ലേ " രണ്ടു തവണയും ഇരട്ട കുട്ടികളാണ് ...അങ്ങനെയാ ആണുങ്ങള് ...?"
"എടാ അജുവര്ഗീസേ...@#$%% നീ കാരണം പാവം ആണുങ്ങൾ വിഷമിക്കുന്നത് അറിയുന്നുണ്ടോ ?
ഇവൾ പ്ലസ് ടു കൊണ്ട് പഠിത്തം നിർത്തിയതു നന്നായി .അവളുടെ ഒലക്ക മേലെ ബയോളജി.
ഞാൻ പലരോടും ചോദിച്ചു നോ ഐഡിയ ..പാരമ്പര്യത്തിൽ ഉണ്ടെങ്കിൽ ചിലപ്പോൾ ചാൻസ് ഉണ്ട് ..അതുമില്ല .ഒടുവിൽ രണ്ടും കൽപ്പിച്ചു ഞാൻ കർത്താവിനെ വിളിച്ചു
"എന്റെ കർത്താവെ ഇരട്ട കുട്ടികൾ ആണെങ്കിൽ 1000 മെഴുകുതിരി കത്തിച്ചേക്കാമെ ...എന്റെ ഒപ്പം നില്ക്കു പ്ലീസ് "
ഗർഭിണിയായ അവളെ സ്‌കാനിങ്ങിനു കൊണ്ട് പോകുമ്പോൾ എന്റെ നെഞ്ചിൽ തൃശൂർ പൂരം .
സ്കാനിംഗ് റിപ്പോർട്ട് നോക്കിയ ഡോക്ടർ എന്നെ നോക്കിയ നോട്ടം ഹോ !
ആദ്യം എന്നെ ..പിന്നെ അവളെ ..പിന്നേം എന്നെ ..പിന്നെ അവളെ ..ഇങ്ങേർക്കെന്താ വട്ടാണോ ?ഇത്രേം നോക്കാൻ എന്തിരിക്കുന്നു കാര്യം പറഞ്ഞൂടെ?
"അഡ്മിറ്റ് ആയിക്കോ ഇന്ന് തന്നെ "
" അതെന്താ കുഴപ്പം വല്ലോമുണ്ടോ ഡോക്ടറെ ?
"ഇതിൽ കൂടുതൽ എന്ന കുഴപ്പം വരാനാ ?നിങ്ങളുടെ ഭാര്യയുടെ വയറ്റിൽ നാലു കുഞ്ഞുങ്ങളുണ്ട് ..ഈ ആശുപത്രീയുടെ ചരിത്രത്തിൽ ആദ്യമാണ് നാലുകുട്ടികൾ ഒറ്റ പ്രസവത്തിലൂടെ ,"
എന്നിട്ടു ഡോക്ടർ ബഹുമാനത്തോടെ എന്നെ ഒരു നോട്ടം,ബഹിരാകാശത്തു റോക്കറ്റ് വിട്ട ശാസ്ത്രജ്ഞന്മാരെനമ്മൾ നോക്കില്ല ? അത് പോലെ .
ഞാൻ അവളെ ഒന്ന് നോക്കി
അവൾ ഇപ്പൊ തുള്ളിച്ചാടിയേക്കുമെന്നു എനിക്ക് തോന്നി .
"എന്നാലും എന്റെ കർത്താവെ 1000 മെഴുകുതിരിക്കു നാലെണ്ണം ആണ് കണക്കെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ 500 എണ്ണമേ പറയുവുള്ളാരുന്നു..എനിക്ക് അറിയില്ലാരുന്നെങ്കിലും നീ അത് നോക്കീം കണ്ടും ചെയ്യണ്ടാരുന്നോ ?"
പക്ഷെ മെഴുകുതിരി കത്തിക്കുമ്പോൾ എനിക്ക് സന്തോഷമാരുന്നു കേട്ടോ .ഒരു കേടും കൂടാതെ ദൈവം എനിക്ക് രണ്ടു ആൺകുഞ്ഞിനേം രണ്ടു പെൺകുഞ്ഞിനേം തന്നു ..ഇനി എന്റ്റെ ഈഭാര്യയെ ആർക്കും തോൽപ്പിക്കാൻ പറ്റുകേലല്ലോ ...

By Ammu Santhosh

ഓണത്തുമ്പി

Image may contain: 1 person, smiling
(മിനിക്കഥ)
ചാരുകസേരയിൽ കിടന്നൊന്ന് മയങ്ങിയതിന്നിടയിൽ ആണ്
അവരുടെ സംസാരം കേട്ട് കണ്ണു തുറന്നത്.
വെളുപ്പിനെ ആയിരുന്നുവത്രേ. കൊച്ചിയിൽ മകളുടെ അടുത്തായിരുന്നു.
ഓണം കഴിഞ്ഞ് കുറെ നാളുകൾ കഴിഞ്ഞൊരു ദിവസമാണ് ഒരാഗ്രഹം പറഞ്ഞത്.
ഓണത്തിന് അണിഞ്ഞിരുന്ന
ചന്ദന നിറമുള്ള പാവാടയും, ബ്ലൗസും അണിഞ്ഞൊന്നു കൂടെ കാണണമെന്ന്.
പതിനഞ്ചുകാരൻ്റെ ആഗ്രഹം പോലെ അന്നു വന്ന വരവ്
ഇന്നുമോർക്കുന്നു. മുല്ലപ്പൂവിൻ്റെ മണവും.
പിന്നീടൊരു രണ്ടു വർഷം കഴിഞ്ഞൊരു ദിവസം ഇന്നു കണ്ടില്ലല്ലോ എന്ന അവളുടെ ചോദ്യത്തിന് .
ഇന്നലെ ഒരപകടത്തിൽ കൂടെയുണ്ടായിരുന്ന സ്നേഹിതൻ്റെ മരണവും, കടുകുമണി വ്യത്യാസത്തിൽ താൻ രക്ഷപ്പെട്ടതും പറഞ്ഞ നേരം, അങ്ങിനെയൊന്നും പറയല്ലേ എന്ന ഭാവത്തിൽ
തൻ്റെ ചുണ്ടിൽ ചന്ദനമണമുള്ള ചൂണ്ടുവിരൽ
അമർത്തിയ നേരം തൻ്റെ ഉള്ളിലേയ്ക്ക് കടന്ന വിദ്യുത് പ്രവാഹമാണോ തന്നേ ഇന്നോളം നിലനിർത്തിയ
ജീവവായു.
പഴയ തറവാട്ടിലേയ്ക്ക് പറന്നു വന്ന പാവാടക്കാരിയുടെ ആത്മാവിങ്കലേക്ക് പറന്നുയർന്നു പോയി പഴയ പതിനഞ്ചു വയസ്സുകാരൻ്റെ
ആത്മാവും.

BY PS Anilkumar

ടെഡിബിയർ

Image may contain: 1 person, smiling


കായലിൽ നിന്നെത്തുന്ന ഉപ്പ് കലർന്ന കാറ്റേറ്റ് നിൽക്കുകയായിരുന്നു മീനു ടീച്ചർ. വാച്ചിലേയ്ക്ക് നോക്കിയപ്പോൾ സമയം ഒമ്പതിരുപത്. നടുക്കായലിൽ നിന്നും നവോഡയെ പോലെ നാണിച്ചെത്തുന്ന ബോട്ട് അഞ്ചു മിനിട്ട് കൊണ്ടെത്തും. തിരിച്ച് ഒമ്പതിരുപത്തഞ്ചിന് പുറപ്പെടുന്ന ബോട്ട് പത്തു മിനിട്ട് കൊണ്ട് അക്കരയിലെത്തും. അവിടെ നിന്ന് പത്തു മിനിട്ട് നടന്നാൽ സ്കൂളിലെത്തും.
ബോട്ട് വൈകുന്ന ദിവസങ്ങളിൽ അക്കരെ ചെന്ന് ഓട്ടോയ്ക്ക് പോകും.
എന്നും കൂടെ വരാറുള്ള മാലിനി ടീച്ചറിനെ ഇന്ന് ബസ് സ്റ്റോപ്പിൽ കണ്ടില്ല. ചിലപ്പോൾ അടുത്ത ബസ്സിന് വന്നിട്ട് ബോട്ടിനായ്
വേഗത്തിൽ നടക്കുന്നുണ്ടാവുമോ, അതോ നേരത്തെ വന്ന് ആൾക്കാരുടെ ഇടയിൽ നിൽക്കുന്നുണ്ടോ. ബോട്ടിൽ കയറാൻ നിൽക്കുന്ന ആൾക്കാരുടെ
ഇടയിലേക്ക് നോക്കിയപ്പോൾ ആണ് പരിചയമുള്ള ഒരു മുഖം മിന്നായം പോലെ കണ്ടത് .
പക്ഷെ തന്റെ സ്കൂളിലെ
യൂണിഫോമിൽ അല്ല ആ കുട്ടിയെ കണ്ടത്. താൻ കണ്ടു പരിചയ ഭാവത്തിൽ ചിരിച്ചപ്പോൾ കാണാത്ത ഭാവത്തിൽ മുന്നിൽ നിൽക്കുന്നവരുടെ പുറകിലേയ്ക്ക് മാറിയോ എന്നൊരു സംശയം മൂലം അടുത്തേയ്ക്ക് ചെന്നു.
ഇപ്പോൾ നന്നായി ഓർക്കുന്നു. താൻ കഴിഞ്ഞ വർഷം പഠിപ്പിച്ചിരുന്ന സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിരുന്ന മീര. തന്നെ അടുത്ത് കണ്ട
ഉടനെ ഒന്നു പരിഭ്രമിച്ചോ ,അതോ തന്റെ തോന്നലോ?
ഗുഡ് മോണിംഗ് ടീച്ചർ.
ഗുഡ് മോണിംഗ്, മീര.
മീര എന്താണ് ഇവിടെ, എങ്ങോട്ട് പോകുന്നു ,ഇന്ന് ക്ലാസില്ലേ.
ഞാൻ അക്കരെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു. ഇന്ന് ക്ലാസ്സില്ല,
നാളത്തെ എക്സാമിന്റെ
സ്റ്റഡീലീവാണ്.
ഏതു കൂട്ടുകാരിയുടെ നമ്മുടെ സ്കൂളിൽ പഠിച്ചിരുന്നതോ, ഇപ്പോൾ ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ ഉള്ളതോ, കൈയ്യിലുള്ള കിറ്റിൽ എന്താണ്.
സത്യത്തിൽ കൂട്ടുകാരി മാത്രമല്ല, എന്റെ കസിൻ കൂടിയാണ് ഇന്നവളുടെ
ജന്മദിനമാണ്, അവൾ +2 കഴിഞ്ഞ് ഡിഗ്രിയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആണ്. അവൾക്കുള്ള ജന്മദിന സമ്മാനം ആയ ടെഡിബിയർ ആണ് കവറിൽ ഉള്ളത്.
അങ്ങിനെയെല്ലാം സംസാരിച്ചു നിന്നപ്പോഴേയ്ക്കും ബോട്ടും കടവിൽ അടുത്തു, മാലിനി ടീച്ചറും എത്തിചേർന്നു. ബോട്ടിൽ നിന്ന് ഇറങ്ങാനുള്ളവരുടേയും
കയറാനുള്ളവരുടേയും തിരക്കിൽ പ്പെട്ടതിനാൽ
മീരയെ പിന്നെ കണ്ടില്ല.
അക്കരെ ബോട്ടിറങ്ങി
താനും മാലിനി ടീച്ചറും ഓരോന്നും സംസാരിച്ച് കൊണ്ട് സ്കൂളിലേയ്ക്ക് നടക്കുന്നതിനിടയിലാണ്
മീര കയറിയ ഓട്ടോ ഞങ്ങളെ കടന്നു മുന്നോട്ടു പോയത്. പെട്ടെന്ന് തന്റെ മനസ്സിലേയ്ക്ക് ഒരുൾഭയം
കടന്നെത്തിയത് മീരയുടെ യാത്ര ഏതോ അപകടത്തിലേയ്ക്കാണെന്ന്.
ഉടനെ തന്നേ മാലിനി ടീച്ചറോട് പറയുകയും ചെയ്തു.
ടീച്ചറെ ആ കുട്ടിയുടെ പോക്കത്ര പന്തിയല്ലല്ലോ.
ഞാനൊന്ന് നേരത്തെ പഠിപ്പിച്ചിരുന്ന സ്കൂളിലേയ്ക്ക് ഫോൺ ചെയ്യട്ടെ.
ഹലോ
ഞാൻ മീനു ടീച്ചറാണ്, ഫോൺ എടുത്തത് ഓഫീസിലെ ബാലൻമാഷ് ആണ്.
എന്താ ടീച്ചറേ പതിവില്ലാതെ രാവിലെ ഒരു ഫോൺ വിളി .
സാറേ പത്തിൽ ഇന്ന് ക്ലാസ്സില്ലേ, എക്സാമിന്റെ സ്റ്റഡി ലീവാണോ?
അല്ല ടീച്ചറേ, ക്ലാസ്സ് ഉണ്ട്. മഴ കാരണം കുറേ അവധി വന്നതിനാൽ പോർഷൻ തീർന്നിട്ടില്ല, എക്സാം ഓണം കഴിഞ്ഞേ ഉണ്ടാകൂ.
സാറേ പത്തിൽ പഠിയ്ക്കുന്ന മീരയെ ഞാൻ ഇവിടെ വച്ച് കണ്ടപ്പോൾ ഇന്ന് അവർക്ക് അവധിയാണെന്ന് പറഞ്ഞു,
അതാ തിരക്കിയത്.
ശരി ടീച്ചറേ, ഞാൻ അവളുടെ ക്ലാസ്സിൽ തിരക്കട്ടെ. എന്നിട്ട് അവളുടെ രക്ഷകർത്താവിനെ വിളിച്ചിട്ട് ടീച്ചറിനെ തിരിച്ചുവിളിയ്ക്കാം.
അല്പം കഴിഞ്ഞപ്പോൾ ബാലൻമാഷ് തിരിച്ചുവിളിച്ചു. മീരയുടെ അമ്മയെ വിളിച്ചിരുന്നു, അവർ പറഞ്ഞത് സ്കൂളിലേക്കാണ് എന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് പോന്നത്. അച്ചൻ മരിച്ചു പോയ മീരയെ വളർത്താൻ
അവർ രണ്ടു നേരമായി രണ്ടു വീടുകളിൽ അടുക്കളപ്പണിയ്ക്ക് പോയിക്കൊണ്ടിരിയ്ക്കുക്കുകയാണ്. മകൾ നന്നായി പഠിച്ച് ഒരു ജോലി കിട്ടും എന്ന പ്രതീക്ഷയിൽ
ആണ് അവർ ജീവിയ്ക്കുന്നത്.
സ്കൂളിൽ എത്തി ടീച്ചേഴ്സ് റൂമിൽ എത്തി ബാഗും, കുടയും മേശപ്പുറത്ത് വച്ച്
കസേരയിൽ ഇരുന്ന നേരത്താണ് മറ്റൊരു ഫോൺ കാൾ, നമ്പർ നോക്കി പരിചയമില്ലാത്തതാണ്, എങ്കിലും ഫോൺ എടുത്ത്
ഹലോ പറഞ്ഞു.
മറുപടിയായി ക്ഷീണിതയായ ഒരമ്മയുടെ
വിതുമ്പൽ ആണ് ചെവിയിലേയ്ക്ക് കിനിഞ്ഞിറങ്ങിയത്.
അവരെ ആശ്വസിപ്പിച്ച് തന്റെ സ്കൂളിലേക്കുള്ള
വഴി പറഞ്ഞു കൊടുത്തപ്പോൾ ആണ് ക്ലാസ്സ് തുടങ്ങാനുള്ള ബെൽ മുഴങ്ങിയത്. ഫസ്റ്റ് അവർ ക്ലാസ്സ് എടുത്തപ്പോൾ തനിക്ക് എന്നത്തേയും പോലെ കുട്ടികളിലേയ്ക്ക് ആണ്ടിറങ്ങി ക്ലാസ്സെടുക്കാൻ ആയില്ല.
ക്ലാസ്സും കഴിഞ്ഞ് ടീച്ചേഴ്സ്സ് റൂമിലെത്തിയ നേരത്താണ്
ഒരു ഓട്ടോറിക്ഷ വന്ന് സ്കൂളിന്റെ മുന്നിൽ നിർത്തിയത്. അതിൽ നിന്ന് നിറം മങ്ങിയ സാരി ചുറ്റിയ ക്ഷീണിതയായ സ്ത്രീ ഇറങ്ങി വരുന്നത് കണ്ടത്. കണ്ട ഉടനെ മനസ്സിലായി
അത് മീരയുടെ അമ്മയാണെന്ന്.
അടുത്ത പിരിയഡ് തനിക്ക് ക്ലാസ്സില്ല, അതിനാൽ പ്രിൻസിപ്പാളിനോട് ഉടനെ തിരിച്ചു വരാം എന്നും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി.
മീരയുടെ അമ്മയുടെ കൈ പിടിച്ചപ്പോൾ അവരുടെ
മനസ്സിന്റെ വേവലാതിയും, ഹൃദയമിടിപ്പിന്റ വേഗതയും
അവരുടെ വിരലുകളിൽ നിന്ന് തൊട്ടറിഞ്ഞു. അവരോട് സംസാരിച്ചതിൽ നിന്ന് അവരുടെ സ്വന്തക്കാരോ, ബന്ധ ക്കാരോ ഇവിടെയില്ലെന്നും,
ഈ പ്രദേശത്തേയ്ക്ക് വരുന്നതു തന്നേ ആദ്യമായാണ് എന്നും പറഞ്ഞു.
അവർ വന്ന ഓട്ടോയിൽ
തന്നേ കയറി, ഓട്ടോസ്റ്റാൻഡിൽ ചെന്നിറങ്ങി. അവിടെ തിരക്കിയപ്പോൾ മീരയെ ഒരു വീട്ടിൽ കൊണ്ടുചെന്നു വിട്ടു എന്നു പറഞ്ഞ ആളുടെ ഓട്ടോയിൽ കയറി
ഞങ്ങളും പറഞ്ഞ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു.
ഓട്ടോ ചെന്നു നിന്നത്
പരിസരത്ത് മറ്റു വീടുകൾ
ഒന്നുമില്ലാത്ത ഒരൊറ്റപ്പെട്ട വീട്. അടുത്തിടെ FB യിലൂടെ പരിചയപ്പെട്ട ഒരു ഫ്രീക്കനും ആയി കളിച്ചു ചിരിച്ചിരിക്കുന്ന മീര.
രാവിലെ ഗുഡ് മോണിംഗ് മെസേജ് അയച്ചപ്പോൾ അവൻ പറഞ്ഞത്രേ ഇന്നവന്റെ ജന്മദിനമാണ്, ജന്മദിനം ആഘോഷിക്കാൻ ആരുമില്ലാത്തതിന്റെ വിഷമത്തിൽ ആണ്. മീരയെങ്കിലും വന്നാൽ അവന്റെ വിഷമങ്ങൾക്ക് ഒരാശ്വാസം ആയേനേ. നമുക്കൊന്നിച്ച് ജന്മദിനം
അടിച്ച് പൊളിച്ച് ആഘോഷിയ്ക്കാമായിരുന്നു എന്നെല്ലാം. അതു കേട്ടപാതി കേൾക്കാത്ത പാതി ജന്മദിന സമ്മാനവും ആയി അറിയാത്ത സ്ഥലത്തേയ്ക്ക്, അടുത്തറിയാത്ത ആളുടെ
അടുത്തേയ്ക്ക്, പതിയിരിക്കുന്ന അപകടങ്ങൾ പോലും ഓർക്കാതെ ബസ്സിലും, ബോട്ടിലും ഓട്ടോയിലും
കയറി വന്നിരിയ്ക്കുന്നത്.
മീരയ്ക്ക് പെട്ടെന്ന് അമ്മയെ കണ്ടപ്പോൾ, കൂടെ തന്നേയും കണ്ടപ്പോൾ
ആണ്, അവളുടെ മുഖം രക്തമയം ഇല്ലാതെ
വെളുത്തു വിളറി നിന്നു പോയത്. അവളുടെ അമ്മയാണെങ്കിലോ അടിമുടി തീജ്വാലയേറ്റപ്പോലെ ചുവന്നു തുടുത്ത മുഖവുമായ്,ക്ഷീണിച്ചതെങ്കിലും പ്രായത്തിന്റെ കരുത്തുള്ള കൈ കൊണ്ട്
മീരയുടെ മുഖമടച്ചൊരടി. അതോടെ മീര പുസ്തകസഞ്ചിയും തൂക്കി
കരഞ്ഞോണ്ട് ഓട്ടോയിലേയ്ക്ക് ഓടിക്കയറി, അമ്മയുടേയും
കണ്ണിൽ നിന്ന് അശ്രു പ്രവാഹം. കരച്ചിലിടയിൽ മീര പറയുന്നുണ്ട് ഇനി അമ്മയോട് പറയാതെ എങ്ങും പോകില്ലമ്മേ , ആദ്യത്തെയും അവസാനത്തേയും വട്ടമാണമ്മേ, ക്ഷമിയ്ക്കമ്മേ, കരയല്ലേ
എന്റെ പൊന്നമ്മയല്ലേ.
മീരയുടെ കരച്ചിലിൽ
കുറ്റബോധത്താൽ ഉള്ള ,
പറയാതെ പോന്നചെറിയ തെറ്റിന്റെ
പാപക്കറകൾ അലിഞ്ഞു
പോകുന്നതു കണ്ട് മനസ്സിലൊരു ആശ്വാസത്തിന്റെ കുളിരു നിറഞ്ഞു.
പോരുന്നതിന് മുമ്പ് ഇതെല്ലാം കണ്ടു നിൽക്കുന്ന ഫ്രീക്ക്നോട്
ഇത്തിരി സംസാരിയ്ക്കാതെ പോരാൻ തോന്നിയില്ല.
ഇവിടെ നടന്ന കാര്യം പോലീസിൽ അറിയിച്ചാൽ
പോക്സോ നിയമപ്രകാരം
നിനക്കെത്ര വർഷം ശിക്ഷ കിട്ടും എന്നറിയാമോ?
ഇല്ല ടീച്ചറേ ഇനി എന്റെ ഭാഗത്തു നിന്നും പെൺകുട്ടികളോടു മോശമായുള്ള ഒരു പ്രവൃത്തിയും ഉണ്ടാകില്ല.
അങ്ങിനെയെങ്കിൽ നല്ലത്
ഇതും കൂടെ അറിഞ്ഞിരിയ്ക്കുന്നത് നല്ലതാണ്.
ഒരു രാജ്യത്തിന്റെ ഭാവി നിര്ണയിക്കപ്പെടുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളിലാണ്. കാരണം, വരുംകാലത്ത് രാജ്യത്തെ നയിക്കേണ്ടവര് ഇന്നത്തെ വിദ്യാര്ത്ഥികളാണ് എന്നതു തന്നെ. എന്നാല്, രാജ്യത്ത് വിദ്യാര്ത്ഥികള്ക്ക് എതിരെയുള്ള അക്രമം അനിയന്ത്രിതമായി വര്ദ്ധിച്ചു വരികയാണ്.
സമൂഹവും കുടുംബവും കുട്ടികള്ക്കു വേണ്ടി വിവിധ പദ്ധതികള് ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴും കുട്ടികള്ക്കെതിരായ അതിക്രമങ്ങള് വര്ദ്ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തിലാണ് 2012ല് ഇതേവരെ നിലവിലുള്ള നിയമങ്ങളെ പരിശോധിച്ച് വിലയിരുത്തി മാറ്റങ്ങള് ഉള്ക്കൊണ്ടു കൊണ്ട് പുതിയ സമഗ്രമായ ഒരു നിയമം 2012ല് സര്ക്കാര്പ്രാബല്യത്തില് വരുത്തിയത്.
പോക്സോ ആക്‌ട് 2012 അഥവാ ലൈംഗിക അതിക്രമങ്ങളില്നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012
ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില് നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്പെഷ്യല് കോടതികള്സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്ക്കും വേണ്ടിയാണ് ഈ നിയമം.
എന്തിനു വേണ്ടിയാണ് പോക്സോ നിയമം
നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില് ഏര്പ്പെടാന്കുട്ടികളെ പ്രേരിപ്പിക്കുക അല്ലെങ്കില് അതിനായി നിര്ബന്ധിക്കുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്ത്തനങ്ങള്ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള് നിര്മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം സര്ക്കാര് പ്രാബല്യത്തില് വരുത്തിയത്.
കുട്ടികള്ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന്, ഏഴു വര്ഷത്തില് കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്പ്പെട്ട തടവുശിക്ഷയ്ക്കും വിധേയമാകേണ്ടി വരികയും പിഴ ഈടാക്കുകയും ചെയ്യും.
വകുപ്പ് അഞ്ച് അനുസരിച്ച് ഗൌരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വര്ഷത്തില്കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമയ കാലത്തേക്ക് കഠിനതടവും കൂടാതെ പിഴയ്ക്കും വിധേയനാവുകയാണ്.
(കടപ്പാട് - കുട്ടികളുടെ അവകാശങ്ങള്)

By PS Anilkumar Devidiya

നീ വിടപറഞ്ഞ രാവിൽ.

Image may contain: 1 person, text
°°°°°°°°°°°°°°°°°°°°°°°°°°°°°°
പ്രണയം പെയ്തു തോർന്ന ഒരു രാവിൽ
കളി വാക്കായി നീ പറഞ്ഞ,
കാര്യങ്ങൾ
ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു,
സത്യമായ് മാറി മനസ്സു പൊള്ളിക്കുന്നു...
" നിനക്കു മുൻപേ
ഞാൻ പോവുകയാണെങ്കിൽ...
ഒരു രാവു മുഴുവനും
നീ കരഞ്ഞു തീർക്കണം..
സങ്കടങ്ങളെയെല്ലാം ഒഴുക്കിക്കളയണം.
മഴവെള്ളം പോലെ,
കുത്തിയൊലിച്ചു പോകട്ടെ
എല്ലാം... എല്ലാം...
ഉണ്ണാത്ത, ഉറങ്ങാത്ത ആ രാവിന് ശേഷം,
കണ്ണീരുറവകൾ വറ്റുമ്പോൾ,
ഉള്ളിലെ വേദനകളുടെ
കറുത്ത മേഘങ്ങൾക്കു മീതെ
നിന്റെ മുഖത്തൊരു പുഞ്ചിരി ഉദിക്കണം.
ആ പുഞ്ചിരിയുടെ
സൂര്യ പ്രകാശം
നമ്മുടെ വീട്‌ മുഴുവനും നിറയ്ക്കണം.
ഭയന്നു പോയ കുഞ്ഞു മുഖങ്ങളിലേക്ക്
ആ പുഞ്ചിരി പടർത്തണം...
തളർന്നു പോയ വൃദ്ധ സ്വരങ്ങളിൽ
കരുത്തു പകരണം...
അണഞ്ഞു പോയ വിളക്കുകൾ
എണ്ണ പകർന്നു തെളിയിക്കണം,
അവ ഇനിയെന്നും അണയാതെ കാക്കണം.
ഞാൻ തുഴഞ്ഞിരുന്ന തോണിയുടെ
അമരത്തിരുന്ന് നീ തുഴയണം..
കൊച്ചു മക്കൾ ഒരു കര പറ്റും വരെ..
നിന്റെ കരങ്ങൾക്കു കരുത്തായി
എന്റെ കൈകൾ ഉണ്ടായിരിക്കും
എപ്പോഴും...
നീ പോലുമറിയാതെ...
നിനക്കു തന്ന വാക്ക് പാലിക്കുവാനായി,
നക്ഷത്രങ്ങളുടെ ലോകത്തിരുന്നു
ഞാൻ താഴേക്കു നോക്കുമ്പോൾ,
പുതിയ സ്വപ്‌നങ്ങളുമായി,
പുതിയ പ്രതീക്ഷകളുമായി,
ദൃഢ നിശ്ചയത്തോടെ,
മനക്കരുത്തോടെ,
ജീവിതത്തെ
നീ ശിരസ്സുയർത്തി നോക്കുന്നത്
എനിക്കു കാണണം,
കൺനിറയെ...
നിന്റെ ചുവടുകൾ ഇടറാതിരിക്കാൻ
ഞാനെന്നും അരികിലുണ്ടായിരിക്കും...
നീ പോലുമറിയാതെ,
നിന്നെ ആലിംഗനം ചെയ്തു കൊണ്ട്.
ജീവിതത്തിൽ ഇനിയും ആഞ്ഞടിച്ചേക്കാം,
വൻ തിരകൾ.
ഇനിയും വന്നേക്കാം
വർഷവും പ്രളയവും...
എല്ലായ്പ്പോഴും
ഇരുട്ടിൽ- കരഞ്ഞു തീർക്കുക;
വെളിച്ചത്തിൽ -നിറഞ്ഞു ചിരിക്കുക.
നമ്മുടെ നോവുകൾ
നമുക്ക് മാത്രം സ്വന്തമായിരിക്കട്ടെ..
എങ്ങും സന്തോഷം മാത്രം പടർത്തുക...
എന്നും സന്തോഷമായിരിക്കുക..
എങ്കിൽ
ഞാനെന്നും
നിന്റെ അരികിലുണ്ടായിരിക്കും..."
പ്രഭാതത്തിലേക്ക്
ഇനിയധികം ദൂരമില്ല.
മുറ്റത്ത്‌ മഴ പെയ്യുകയാണ്...
ഉള്ളിൽ ഒതുക്കുന്ന തേങ്ങലുകൾ
അല്പമെങ്കിലും ഉറക്കെയാക്കാം;
ആരും കേൾക്കുകയില്ലല്ലോ...
ആരും കാണുകയുമില്ലല്ലോ...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,മുതുവറ
°°°°°°°°°°°°°°°°°°°°°°°°°°°°°°°©®

കൊഴിഞ്ഞുപോകും കാലം

Image may contain: 1 person, beard and closeup

വിടപറഞ്ഞ നിമിഷങ്ങളോ-
ർമ്മകളായെത്തുമ്പോൾ
പ്രിയതമേ, നീയറിയുമോയെൻ
ഹൃദയമുരുകും നോവ്?
ഓരോദിനങ്ങളു,മോരോയുഗങ്ങളായ്,
ഓരോനിശ്വാസവും മിഴിനീരണിയു -
ന്നതും,ഓരോരാത്രിയിൽ
ഓരോകിനാക്കളെൻമനസ്സിനുള്ളിൽ
തേങ്ങലായ്,പുലരിയാവാൻ -
കാത്തിരുന്നതെത്രയോ രാവുകൾ
തിരികെയെത്തുവാനെന്നും
ആശയുള്ളിലെങ്കിലും
അറിയുന്നൂ പ്രിയസഖീ ഞാൻ,
പ്രാരാബ്ധക്കയ്പ്പുകൾ
അകലങ്ങളിലിരുന്നു നാം
പ്രണയം കൈയ്മാറുമ്പോളിരു-
ഹൃദയം ശ്രുതിചേർക്കും
നൽ ജീവിതസ്വപ്നങ്ങൾ.
ഈ,യൂഷരഭൂമിമേലേ,യൊ-
ഴുകിടുന്ന മേഘങ്ങൾപൊഴിക്കും
മഴത്തുള്ളികളിൽ വിരഹാർദ്രരാം
നമ്മുടെ പ്രണയമോഹദാഹങ്ങൾ.
തിരികെയെത്തിടുന്നു നിൻ
മിഴിനീർത്തുടയ്ക്കുവാൻ,
ചാരത്തിരുന്നു നിന്നെ
നെഞ്ചോടുച്ചേർക്കുവാൻ.
ബെന്നി .ടി .ജെ
26/11/2018

മുല്ലമഴക്കാലം - Malayalam Story Written by Maya Dinesh




***നല്ലെഴുത്ത് വായനക്കൂട്ടം ***

മുല്ലമഴക്കാലം -  എഴുതിയത് - മായാ ദിനേശ്
അവതരണം - ഷിലിൻ  പൊയ്യാറ

മജിസിയാ ഭാനു : കേരളത്തിന്റെ കരുത്തുറ്റ വനിത





ആരാണ് മജിസിയ ഭാനു ?

ഓരോ മലയാളിയും അറിഞ്ഞിരിക്കണം കോഴിക്കോട്കാരിയായ മജിസിയാ ഭാനുവെന്ന കേരളത്തിന്റെ സ്ട്രോങ്ങ് വുമണിനെക്കുറിച്ച്....

കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരി കല്ലേരി മൊയിലോത്ത് ഹൗസിൽ അബ്ദുൾ മജീദിന്റെയും റസിയ മജീദിന്റെയും മകൾ. ലോകത്തിലാദ്യമായി ഹിജാബ് ധരിച്ച് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വനിത.

വളരെ ചെറുപ്പത്തിലേ തന്നെ സ്‌പോര്‍ട്‌സില്‍ അതിയായ താല്‍പര്യമുണ്ടായിരുന്ന മജിസിയ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും ഒട്ടനേകം സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാഹി ഡെന്റല്‍ കോളേജില്‍ ബി.ഡി.എസിന് ചേർന്ന മജിസിയ ഭാനു  2016-ൽ ആണ് പവർലിഫ്‌റ്റിങ്ങിൽ പരിശീലനം നേടുന്നത്. 

ആദ്യമായാണ് ഹിജാബ് ധരിച്ച് ഒരു മുസ്ലിം പെണ്‍കുട്ടി പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള മത്സരത്തിലെ പ്രധാന ആകര്‍ഷണം വനിതാ വിഭാഗത്തിൽ മത്സരിക്കാനായി എത്തിയ മജിസിയ ഭാനു എന്ന പെണ്‍കുട്ടി ആയിരുന്നു. അവളുടെ കരുത്തോ, ശരീരപ്രകൃതിയോ ആയിരുന്നില്ല അന്ന് ജനങ്ങളെ ആകർഷിച്ചത്, മറിച്ച് മത്സരത്തിനെത്തിയ പെൺകുട്ടിയുടെ വസ്ത്രധാരണം മാത്രമായിരുന്നു. ശരീരം പൂർണമായും മറച്ചത് കൂടാതെ ഹിജാബ് കൂടി ധരിച്ചായിരുന്നു മജിസിയ ഭാനു അന്ന് സ്റ്റേജിലെത്തിയത്. മിസ്റ്റർ കേരള വനിതാ വിഭാഗം മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ  അഞ്ചു പേരെയും നിസ്സാരമായി പിന്നിലാക്കി കിരീടം ചൂടുകയും ചെയ്തു. അങ്ങനെ "ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍‍‍" എന്ന പട്ടവും  മജിസിയയ്ക്ക് ലഭിച്ചു. 

സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും അതൊന്നും മജിസിയ ഭാനുവിനെ  തളർത്തിയിരുന്നില്ല. മകളെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരോടെല്ലാം അവള്‍ ചെയ്യുന്നതൊന്നും ഒരു തെറ്റായ കാര്യമല്ലല്ലോ എന്നാണ് മജിസിയയുടെ മാതാപിതാക്കള്‍ മറുപടി നല്‍കിയത്.
ആത്മവിശ്വാസവും  കഠിനപ്രയത്നവും അച്ഛനമ്മമാരുടെ അകമഴിഞ്ഞ പിൻബലവും മാത്രം മതിയായിരുന്നു മജിസിയ ഭാനുവെന്ന ഇരുപത്തിനാല്കാരിയ്ക്ക് തന്റെ ലക്ഷ്യങ്ങൾ കീഴടക്കി മുന്നേറുവാൻ. ഹിജാബ് ധരിച്ച് വേദികൾ കീഴടക്കുന്ന പവർലിഫ്റ്റർ, കരുത്തുറ്റ സ്ത്രീ, ഇങ്ങനെ ഒരുപാട് വിശേഷണങ്ങളാണ് ഇന്ന് മജിസിയ ഭാനു സ്വപ്രയത്നം കൊണ്ട് നേടിയെടുത്തിട്ടുള്ളത്. മൂന്നുതവണ കേരളത്തിന്റെയും അഞ്ചുതവണ കോഴിക്കോടിന്റെയും സ്ട്രോങ്ങ് വുമണായി മജിസിയ ഭാനു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

പവർ ലിഫ്റ്റിങ്ങ് ആയിരുന്നു മജിസിയയുടെ പ്രധാന മത്സര ഇനം.

2016 ഒക്ടോബറിൽ കോഴിക്കോട് വച്ച് നടന്ന ജില്ലാതല അൺഎക്യുപൈഡ് പവർലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിൽ സ്വർണമെഡൽ നേടിക്കൊണ്ടായിരുന്നു മജിസിയ തന്റെ കരിയറിന് തുടക്കം കുറിച്ചത്. എത്രയോ വര്‍ഷങ്ങളായി പവര്‍ലിഫ്റ്റിങ്ങ് മേഖലയിൽ പരിശീലനം തുടർന്നിരുന്ന വളരെയധികം പേരെ പിന്നിലാക്കിക്കൊണ്ടായിരുന്നു മജിസിയ അന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.  പിന്നീടുള്ള ഓരോ മത്സരങ്ങളിലും മജിസിയ തന്റെ കഴിവ് തെളിയിച്ചു കൊണ്ടേയിരുന്നു.

2016 ജൂലൈയിൽ കോഴിക്കോട് വച്ച് നടന്ന ജില്ലാതല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡൽ.

2017 ഫെബ്രുവരിയിൽ ചേർത്തല വച്ചും ജൂലൈയിൽ കണ്ണൂർ വച്ചും, നടന്ന സ്റ്റേറ്റ് ലെവൽ ആൺഎക്യുപൈഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡൽ.

2017 ആഗസ്റ്റിൽ തിരുവനന്തപുരത്തു വച്ചു നടന്ന കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡൽ.

2017 മാർച്ചിൽ ജമ്മു കാശ്മീരിൽ വച്ചു നടന്ന നാഷണൽ ആൺഎക്യുപൈഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ.

2017ൽ ഇന്റോനേഷ്യയില്‍ വെച്ചു നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പിലൂടെയായിരുന്നു രാജ്യമറിയുന്ന കായികതാരമായി മാറാൻ മജിസിയക്ക് കഴിഞ്ഞത്. വർഷങ്ങളായി പ്രാക്റ്റിസ്‌ ചെയ്ത് വരുന്ന പതിനാലോളം രാജ്യക്കാരെ പിന്നിലാക്കിക്കൊണ്ടായിരുന്നു മജിസിയ ഭാനു അന്ന് വെള്ളിമെഡൽ സ്വന്തമാക്കിയത്.

2017 ഡിസംബറിൽ കൊല്ലത്ത് വച്ചു നടന്ന ഓൾ കേരള ഇന്റർക്ലബ് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡൽ.

2018 ഫെബ്രുവരിയിൽ ആലപ്പുഴ വച്ച് നടന്ന ബഞ്ച്പ്രസ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡൽ ഉൾപ്പെടെ ഒരുപാഡ് മെഡലുകൾ ഈ ഇരുപത്തിനാല്കാരി വാരിക്കൂട്ടി...

പവര്‍ലിഫ്റ്റിങ്ങിൽ കൈവരിച്ച  നേട്ടങ്ങള്‍ക്ക് തൊട്ട് പിന്നാലെയാണ് പഞ്ചഗുസ്തിയും തനിക്ക് അനായാസം വഴങ്ങുമെന്ന് മജിസിയ ലോകത്തിന് മുന്നിൽ തെളിയിച്ചു കാട്ടിയത്.

2018 ഏപ്രിലിൽ കോഴിക്കോട് വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി മത്സരത്തിലും, തൃശൂർ വച്ച് നടന്ന സ്റ്റേറ്റ് ലെവൽ പഞ്ചഗുസ്തി മത്സരത്തിലും, ഉത്തർപ്രദേശിലെ ലഖ്‌നോവില്‍ വച്ച് നടന്ന ദേശീയതല പഞ്ചഗുസ്തി മത്സരത്തിലും ഗോൾഡ്‌  മെഡലും തുർക്കിയിൽ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ആറാം സ്ഥാനവും മജിസിയ അനായാസമായി നേടുകയുണ്ടായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതോളം പേരെ തോല്‍പ്പിച്ചാണ് ലഖ്‌നോവില്‍ നടന്ന ദേശീയതല മത്സരത്തില്‍ മജിസിയ വിജയം കൈവരിച്ചത്.

വെറും രണ്ട് വർഷത്തിനകത്താണ് മജിസിയ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതെന്നുള്ളത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. നേട്ടങ്ങളുടെ നെറുകയിലേക്കെത്തുമ്പോഴും തന്റെ വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചു തന്നെയാണ് മജിസിയ മുന്നേറിയിരുന്നത്... ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങളും ഹിജാബും ധരിച്ചാണ് എല്ലാ മത്സരങ്ങളിലും മജിസിയ പങ്കെടുത്തിരുന്നത്. ഉമ്മയും ഉപ്പയും സഹോദരനുമടങ്ങുന്നതാണ് മജിസിയയുടെ കുടുംബം. കഠിനപ്രയത്നവും, ആത്മവിശ്വാസവും കുടുംബത്തിന്റെ പരിപൂർണ പിന്തുണയും തനിക്കൊപ്പം ഉള്ളടത്തോളം കാലം ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിലേക്ക് എത്തിപ്പിടിക്കാൻ തനിക്ക് സാധിക്കുമെന്ന് തന്നെയാണ് മജിസിയ ഉറച്ചു വിശ്വസിക്കുന്നത്. വേൾഡ് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയെന്നതാണ് മജിസിയയുടെ ഇനിയുള്ള സ്വപ്നം, അതിന് വേണ്ടിയുള്ള കഠിനപ്രയത്നത്തിലാണ്  ഇപ്പോൾ.

ഈ ചെറുപ്രായത്തിൽ തന്നെ ജില്ലാതലത്തിലും, ദേശീയതലത്തിലും, അന്തർദേശീയതലത്തിലും അനായാസം മെഡലുകൾ വാരിക്കൂട്ടിയ മജിസിയാ ഭാനുവെന്ന കോഴിക്കോട്ട്കാരിയുടെ നിശ്ചയഥാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും നാളുകൾ നമ്മൾ ഓരോ മലയാളികളും മനപ്പാഠമാക്കിയിരിക്കേണ്ട ഒന്നാണ്. ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിലേക്കെത്തുവാൻ ഈശ്വരൻ അവരെ അനുഗ്രഹിക്കണമേന്നുള്ള അകമഴിഞ്ഞ പ്രാർത്ഥനയോടെ....

- ഉണ്ണി ആറ്റിങ്ങൽ

എന്റെ പെണ്ണന്വേഷണ പരീക്ഷകൾ - Part 1

Image may contain: 1 person, indoor

ആചാരങ്ങളിലും ജാതകത്തിലും സമയങ്ങളിലും ഒന്നും വിശ്വാസമില്ലെങ്കിലും കല്ല്യാണം കഴിഞ്ഞ്‌ കൂടെ ജീവിക്കേണ്ടവരെ, ‘മനുഷ്യനെ പടച്ച്‌ വിടുമ്പോ തന്നെ തലയിൽ എഴുതി വിടും’ എന്ന് ഇപ്പൊ വിശ്വസിക്കുന്നൊരാളാണു ഞാൻ.
അതിനു ഇനി ആരൊക്കെ തടസ്സം നിന്നാലും, എവിടൊക്കെ ഒളിപ്പിച്ചാലും, എന്തൊക്കെ അത്യാഹിതങ്ങൾ ഉണ്ടായാലും ഭാര്യാ-ഭർത്താക്കന്മാരായി ഒന്നിച്ച്‌ ജീവിക്കാൻ വിധിക്കപ്പെട്ടവർ ഒന്നിച്ച്‌ ജീവിക്കുക തന്നെ ചെയ്യും.
നൂറു പെണ്ണു കണ്ട്‌ ഒടുവിൽ ആദ്യം കണ്ട, വീടിനടുത്തുള്ള പെണ്ണിനെ കെട്ടിയവനും,
കടുത്ത പ്രണയത്തിനൊടുവിൽ കല്ല്യാണതലേന്ന് മറ്റൊരുവന്റെ കൂടെ ഒളിച്ചോടി വീണ്ടും മറ്റൊരു നൂറു പെണ്ണു കണ്ടവനും,
കല്ല്യാണ ഒരുക്കങ്ങളൊക്കെ കഴിഞ്ഞ്‌ പിറ്റേന്ന് കല്ല്യാണത്തിനു അമ്പലത്തിലേക്ക്‌ പുറപ്പെടാനൊരുങ്ങുമ്പൊ, പെണ്ണു പണ്ട്‌ സ്കൂളിൽ പഠിക്കുമ്പോ ഉള്ള കാമുകന്റെ കൂടെ ഒളിച്ചോടി എന്നറിഞ്ഞ്‌ കലത്തിലെ സാമ്പാറിൽ വെള്ളം കോരിയൊഴിച്ചവനും,
പതിനാലു ജില്ലകളിൽ നിന്ന് കിട്ടാതെ കേരളത്തിനു വെളിയിൽ നിന്ന് കെട്ടിയവരും,
വിദേശ രാജ്യത്ത്‌ ജോലിക്ക്‌ പോയിടത്തെ പരിചയത്തിന്റെ ഭാഗമായി വിദേശികളായ ഇണകളോടൊപ്പം ജീവിക്കുന്നവരും ഒക്കെ മുന്നോട്ട്‌ വയ്ക്കുന്ന വലിയൊരു സത്യം ഇത്‌ തന്നെയാണു. ‘നിന്റെ കൂടെ ജീവിക്കേണ്ടവൾ അല്ലെങ്കിൽ ജീവിക്കേണ്ടവൻ ലോകത്ത്‌ എവിടെയോ, ഏതോ മൂലയിൽ കാത്തിരിക്കുന്നുണ്ട്’‌. അത്‌ കൊണ്ട്‌ ഇനിയും വിവാഹിതരാവാത്തവർ നിരാശരാവണ്ട. തലയിലൊരു പെണ്ണു വിധിച്ചിട്ടുണ്ടെങ്കിൽ ഓട്ടോ പിടിച്ചും വീട്ടിലെത്തിയിരിക്കും.
(എങ്കിലും താന്താൻ ചെയ്യേണ്ട കർമ്മങ്ങൾ താന്താൻ ചെയ്തീടുക നിർബന്ധം.)
ഇരുപത്തെട്ട്‌ കഴിഞ്ഞിട്ടും കെട്ടിക്കാൻ ആർക്കും വല്ല്യ താൽപര്യമൊന്നും കാണാത്തത്‌ കൊണ്ടും, സ്വന്തം തീരുമാനത്തിൽ പഠിപ്പ്‌ നിർത്തി, സ്വന്തം തീരുമാനത്തിൽ ജോലിക്കിറങ്ങി വിവിധമേഖലകളിൽ സ്വയം പര്യാപ്തത കൈവരിച്ചു മുന്നേറുന്നതിനാലും, നിലവിൽ “തേച്ചൂന്ന് പറയാനും തേക്കാനും” ആരും ഇല്ലാത്തതിനാലും ഞാനും ഒരു കല്ല്യാണം കഴിക്കാൻ തീരുമാനിച്ചു.
ആരും നിർബന്ധിക്കുന്നില്ലെങ്കിലും അനുജത്തിയുടെ കല്യാണം കഴിഞ്ഞ്‌ എട്ട്‌ വർഷമായി ഒറ്റക്ക്‌ അടുക്കളയിൽ പുക പിടിച്ച്‌ കൊണ്ടിരിക്കുന്ന ‘അമ്മയെ സഹായിക്കാൻ ഒരാളെ കണ്ടെത്താൻ വേണ്ടി മാത്രം ഒരു കല്ല്യാണം കഴിക്കാം’ എന്ന് ഞാൻ തീരുമാനിച്ചു.
(മുന്നെ നടത്തിയ ഒരു ശ്രമം പാളിയതിന്റെ കഥ ആരോഗ്യമുണ്ടെങ്കിൽ പിന്നെ പറയുന്നതാണു)
“മുപ്പത്‌ കഴിഞ്ഞാൽ പെണ്ണു കിട്ടില്ലാന്നും, ഇരുപത്തെട്ടിൽ നടന്നില്ലേൽ മുപ്പത്‌ കഴിഞ്ഞേ നടക്കൂ”
എന്നും അമ്മ ആരോടൊ പങ്ക്‌ വെച്ച നെടുവീർപ്പ്‌ ഒപ്പിയെടുത്ത ചെവി തലച്ചോറിനു മെസ്സേജ്‌ പാസ്‌ ചെയ്തു.
“കെട്ടുന്നെങ്കിൽ വേഗം കെട്ടിക്കൊ ഇല്ലേൽ കെട്ടാചരക്കായി നിൽക്കാനാ യോഗം”
ഒന്നും നോക്കീല്ല അരയും തലയും മുറുക്കി ഞാൻ ഇറങ്ങി.
ആണിനു കല്ല്യാണം ചില്ലറ കാര്യാല്ലല്ലൊ പെണ്ണിനെ പോലെ.
പുറമ്പോക്കിൽ ‌ നിന്നൊരു കാട്ടുമരം മുറിച്ച്‌ അണ്ണാൻ കരണ്ട കഴുക്കോലും വാരിയും മാറ്റി ‘പൂമുഖത്ത്‌ ധൈര്യത്തിൽ ഇരിക്കാം’ എന്ന കണ്ടീഷനാക്കി ആദ്യം. പിന്നീട്‌ പിന്നാമ്പുറത്തെ തേക്കാത്ത കട്ടചുമർ തേച്ച്‌ മിനുക്കി, നല്ലൊരു കുളിമുറിയെടുത്ത്‌, ബെഡ്‌റൂമിന്റെ വാതിൽ പുതിയതാക്കി, കിണറില്ലാത്ത വീട്ടിൽ തറവാട്ട്‌ വീട്ടിൽ നിന്നൊരു വാട്ടർ കണക്ഷനാക്കി, നല്ലൊരു കട്ടിലും ‘റബ്കോയുടെ’ പതുപതുത്ത കിടക്കയും, കളറുള്ള ബെഡ്‌ഷീറ്റും, മച്ചിൽ രാത്രി പലകളറിൽ തിരിയുന്ന ലൈറ്റും ഇട്ട്‌, നല്ല പച്ചയും വെള്ളയും പെയിന്റുടിച്ച്‌ വീടൊന്ന് മൊത്തത്തിൽ മൊഞ്ചാക്കി, നാട്ടിൽ കിട്ടാവുന്ന സകലമാന പെൺപിള്ളേരുടെയും അഡ്രസ്സും സംഘടിപ്പിച്ച്‌ നല്ലൊരു ഞായറാഴ്ച നോക്കി ഞാനും പെണ്ണു കാണാനിറങ്ങി.
ഞങ്ങളുടേതിനേക്കാൾ ചെറിയ വീട്ടിലും ചുറ്റുപാടിലും വളർന്ന ഒരു പെണ്ണു വേണം എന്നൊഴിച്ചാൽ മറ്റ്‌ ഡിമാന്റുകളൊന്നുമില്ല.
ഇത്തിരി പുരോഗമനാശയം തലക്ക്‌ പിടിച്ചതോണ്ട്‌ ജാതിയില്ല, മതവും വേണ്ട എന്ന് തീരുമാനിച്ചു.
എന്നാൽ പുരോഗമനാശയങ്ങൾക്ക്‌ വിവാഹ കമ്പോളത്തിൽ വലിയ പ്രാധാന്യമൊന്നുമില്ല എന്നത്‌ രണ്ട്‌ ദിവസം കൊണ്ട്‌ മനസ്സിലായി.
ജാതി നോക്കാതെ പെണ്ണു കാണാൻ അകലെയല്ലാത്തൊരു പുരോഗമനവാദിയുടെ വീട്ടിൽ പോയി പെണ്ണിനെ കണ്ട്‌ ഇഷ്ടപ്പെട്ടു. വൈകീട്ട്‌ വിവരത്തിനന്വേഷിച്ചപ്പോൾ അവർക്ക്‌ താൽപര്യമില്ലാന്നറിഞ്ഞു, അടുത്തതിന്റെ വിവരത്തിനായി കാത്തിരിക്കുമ്പൊളാ അറിഞ്ഞെ, മേൽജാതിക്കാരൻ കീഴ്ജാതിക്കാരുടെ വീട്ടിൽ പെണ്ണു കാണാൻ പോകുന്നെങ്കിൽ അതിനൊരു അർത്ഥമേ ഉള്ളൂ.
‘ഒന്നുകിൽ ചെക്കനോ അല്ലെങ്കിൽ ചെക്കന്റെ വീട്ടുകാർക്കോ കാര്യമായി എന്തെങ്കിലും തകരാർ ഉണ്ടാകും’.
കാര്യമറിഞ്ഞ്‌ അന്തം വിട്ട ഞാൻ പിന്നീട്‌ ആ തകരാറിനു നിന്നില്ല.
സ്വജാതിയിൽ നിന്ന് മാത്രം മതിയെന്ന് തീരുമാനിച്ചു.
(തുടരും)
✍️ഷാജിഎരുവട്ടി..

ഗോചരിതം നാലാംദിവസം.... (ചെറിയ കഥ)



രചന: ശ്രീധർ .ആർ .എൻ
"കേരളത്തിലെ തനത് പശുവിനങ്ങൾ ഏതൊക്കെയാണ് ?,
സുമേഷ് പറയൂ.
ഡസ്ക്കിലെ ലൗ ചിഹ്നത്തിന് കുറുകെയുള്ള ശൂലത്തിന്റെ അവസാനമിനുക്കുപണിയിലായിരുന്ന സുമേഷ് ഒന്നുഞെട്ടി. തന്നെ സഹതാപത്തോടെ നോക്കുന്ന കശ്മലനേത്രങ്ങളെ തൃണവത്ഗണിച്ച് ആത്മവിശ്വാസം നേടിയ അവൻ എഴുന്നേറ്റ് ചരിത്രപരമായ ആ മറുചോദ്യം തൊടുത്തു ....!
"മാഷ്ടെ വീട്ടിൽ പശുവുണ്ടോ ...? "
കാലങ്ങളായി പശുവിന്റെ ചൂടുംചൂരും പാലുംമോരും മൂത്രവുംചാണകവും എന്നുവേണ്ട സകലമാന ദ്വിമാനസമവാക്യങ്ങളുമായി നിരന്തരം മല്ലിടുന്ന എന്നോടോ ബാലാ ...!
എന്ന് മനസ്സിൽ പറഞ്ഞ അവന്റെ ആ ചോദ്യം......!
പരിസ്ഥിതി പഠനം എന്നത് ശശാങ്കൻമാഷാണ് എന്ന് സ്വയമുരുവിടുന്ന ആറാംക്ലാസുകാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു തങ്ങളുടെ ബഡാഭായി സുമേഷിന്റെ ആ ചോദ്യം ..
ലോങ്ങ് ബല്ലടിച്ചതിനാൽ തൽക്കാലം രക്ഷപെട്ട ശശാങ്കൻ മാഷിന്റെ മനസ്സിൽ സുമേഷിന്റെചോദ്യം ഒരു കീറാമുട്ടിയായി കിടന്നു.
"വാസന്തീ ... നമുക്കൊരു പശുവിനെ വാങ്ങണം . കന്നുകാലി വളർത്തലിന്റെ സാമൂഹികവശങ്ങളെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ വീട്ടിൽ പശുവില്ല എന്നത് വലിയ ഒരു ന്യൂനതയാണ് .. "
അത്താഴചർച്ചയിൽ ഈ വിഷയം ഗൗരവമായ ചർച്ചയായി പരിണമിച്ചതിനാൽ വാസന്തിയുടെ സമ്മതംനേടിയ ശശാങ്കൻമാഷ് അങ്ങിനെ പശുവിനെ വാങ്ങാൻ തീരുമാനിച്ചു.
കുട്ടിക്കാലം അച്ഛന്റെകൂടെ കൽക്കത്തയിൽ ആയിരുന്ന വാസന്തിക്ക് നാട്ടിൻപുറത്തിന്റെ നറുമണങ്ങൾ ഏറെ ഇഷ്ടമായിരുന്നുതാനും..
"എവിടെ തുടങ്ങണം ..?" മാഷ് താടിരോമങ്ങളിൽ തടവി.
"പുഷ്ബട്ടൻ ...? "
"പുഷ്ബട്ടനോ ..? റോബോട്ടല്ല ... പശു.. പശു ...!" മാഷ് അലറി.
"അതാ പറഞ്ഞത്. .. നമ്മുടെ പുഷ്ബേട്ടനോട് പറഞ്ഞാപ്പോരെ. ...? "
"നിന്റെ ഒടുക്കത്തെ ഒരു ഭാഷ ...!"
"എത്ര ഒഴിവാക്കിയാലും പേരിൽ ഒരു 'ബ ' അത് ഞങ്ങൾ ബംഗാളികൾക്ക് നിർബന്ധമാ ... ബൃന്ദ, ബിശ്വാസ് ഒക്കെപ്പോലെ .. "
മാഷ് അൽപ്പം തണുത്തു ... വാസന്തി അവളെത്തന്നെ വിളിക്കുന്നത് ബസന്തി എന്നാണെല്ലോ ...
"പുഷ്പൻ മതി, നാളെത്തന്നെ തുടങ്ങാം ഗോ യാത്ര... "
"കൂടുതൽ പാലുള്ളത് വേണോ അതോ കുറഞ്ഞത് മതിയോ ..? ജഴ്സി പോലുള്ള ഇനങ്ങൾക്ക് പാല് കൂടുതൽകിട്ടും ... "
പുഷ്പൻ മുണ്ട് അൽപ്പം കൈകൊണ്ട് വലിച്ചു കയറ്റി ശോഷിച്ചതുടയിൽ വെറുതേചൊറിഞ്ഞു ...
പാല് കൂടുതലായാൽ ബുദ്ധിമുട്ടാണ്. പിന്നെ അത് വിൽക്കാൻ നടക്കണം , അതിന്റെ പൈസക്ക് നാട്ടുകാരോട് അടിപിടികൂടണം ... മാഷ് ഒന്നു ചിന്തിച്ച ശേഷം പുഷ്പനെനോക്കി അലസമായി പറഞ്ഞു .
"കുറഞ്ഞ പാല്മതി . ... ഞങ്ങടെ ആവശ്യത്തിന് മാത്രം ."
"അങ്ങനാണേൽ കാസർഗോഡനാ നല്ലത് ... തരപ്പെടുത്താം ... "
പുഷ്പൻ രംഗംവിട്ടു.
പിറ്റേന്ന് ഒരു സുന്ദരിപശുവും കുട്ടിയും വീടിനെ അലങ്കരിച്ചു. ....
"ഇതിന് തൊഴുത്തുവേണ്ടേ?"
പുഷ്പൻ വീണ്ടും ചൊറിഞ്ഞു ....
"ആലപാല പടിഞ്ഞാറ് എന്നാണ് ....!"
വാസന്തി അന്തംവിട്ടു ... എന്തെങ്കിലും പാട്ട് ആയിരിക്കും എന്ന്കരുതി സമാധാനിച്ചു.
പുഷ്പന്റെ മേൽനോട്ടത്തിൽ അന്നുതന്നെ ചെറിയ ഒരു ആല ( തൊഴുത്ത് ) പടിഞ്ഞാറ് ഭാഗത്ത് ഒരുങ്ങി.
രാവിലെ മാഷ് ധൈര്യം സംഭരിച്ചു പശുവിനെ കറന്നു. ...കഷ്ടിച്ച് ഒരു ഗ്ലാസ് പാല് കിട്ടി ... വൈക്കോൽ കെട്ട് പത്തെണ്ണം പുഷ്പ്പൻ പെട്ടിയോട്ടോയിൽ ഇറക്കി ...
കാര്യങ്ങൾ എല്ലാം ശുഭം ... മാഷ് ആത്മവിശ്വാസത്തോടെ തന്റെ പരിസ്ഥിതി ക്ലാസുകൾ തുടർന്നു. ...
വാസന്തിയുടെ മനസ്സ് സന്തോഷിച്ചു.പശുക്കിടാവിന്റെ മണിയൊച്ച കൾ അവളെ കുളിരണിയിച്ചു ... മാഷിന് പക്ഷെ അത്ര കുളിരില്ലായിരുന്നു ... ഒരുകെട്ട് വൈക്കോലിന് 250 രൂപ ... രണ്ടു ദിവസത്തേക്ക് ഒരു കെട്ട് കഷ്ടി തികയും ...
മുൻപാണെങ്കിൽ 20 രൂപയുടെ ഒരു പേക്ക് പാലു കൊണ്ടു ദിവസം കഴിയുമായിരുന്നു. ... മിൽമാബൂത്തിലെ ഷമീറിന് ഇപ്പോ മാഷെ കാണുന്നതേ കലിയാണ് ... പാലു വാങ്ങാത്തത് പോട്ടെ ..
വാങ്ങിക്കാൻ വരുന്നവരെ ഉപദേശിച്ച് പാക്കറ്റ് പാലിന്റെ ദോഷവശങ്ങൾ അവരെയൊക്കെ ബോദ്ധ്യപ്പെടുത്താനുള്ള മാഷിന്റെ ശുഷ്കാന്തിയോടാണ് ഷമീറിന് കൂടുതൽ ദേഷ്യം ...
പൈസ കൊടുത്ത് തീറ്റ കൊടുക്കുന്നത് നിർത്താൻ മാഷിപ്പോൾ രാവിലെ 7 മണി മുതൽ 8 മണി വരെ പാടവരമ്പത്ത് മേയാൻ വിടും. ... പക്ഷെ കയറിന്റെ അറ്റം വിടാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു .. അപ്പുറത്തെ നെല്ലും വാഴയും കപ്പയും പശുവിന്റെ വീക്ക്നെസ് ആണെന്നറിയാവുന്നതുകൊണ്ടാണാ ധൈര്യക്കുറവ്. പത്രം വായനയും ഗോരക്ഷയും ഒരുമിച്ച് നടക്കും എന്നതും ഒരു പോയിന്റായിരുന്നു.
സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിച്ച നടുപ്പേജിലെ വാർത്ത വായിക്കാനുള്ള സൗകര്യത്തിന് കയറിന്റെഅറ്റം അരയിൽകെട്ടി ക്ഷാമബത്തയുടെ ക്ഷേമാന്വേഷണം നടത്തുമ്പോൾ തൊട്ടപ്പുറത്തെ തെങ്ങിൽ നിന്നും വീണ ഒരു ഉണങ്ങിയ ഓലമടലിന്റെ ശബ്ദംകേട്ട പശു വെടി കൊണ്ടപന്നിയെപ്പോലെ ഒറ്റ ഓട്ടം ...!
ബോധം തെളിഞ്ഞ മാഷിനെ HM വിലാസിനി ടീച്ചർ സഹതാപത്തോടെ നോക്കി ...
"കാര്യമായ പരിക്കൊന്നുമില്ല. കൈഒടിഞ്ഞിട്ടുണ്ട് .... ഇന്നുതന്നെ പോവാം , രണ്ടാഴ്ചത്തേക്ക് കൈ അനക്കരുത്..."
''സ്ക്കൂളിലെ ആശാരിപ്പണിക്കും പ്ലംബിങ്ങിനും വയറിങ്ങിനും തൽക്കാലം വേറെ ആളെ നോക്കണം ... " വിലാസിനി ടീച്ചറുടെ ആത്മഗതം അടുത്തു നിന്ന ഷേർലി ടീച്ചർക്ക് പക്ഷെ മനസ്സിലായി ...
വൈകീട്ട് വീട്ടിലെത്തിയ മാഷിന്റെ മുന്നിൽ കാസർഗോഡൻ ഒരു ചോദ്യചിഹ്നമായി മാറി ...!
കാണാൻ വന്ന പുഷ്പൻ സാഹചര്യം മനസ്സിലാക്കി ഒന്നു കൂടി ചൊറിഞ്ഞു കൊണ്ട് മൊഴിഞ്ഞു ...
"വയലിൽ ചെത്തിയിട്ട പുല്ല് ഉണ്ട് ... പക്ഷെ ...? "
"എന്താ ഒരു പക്ഷേ ...? " .. വാസന്തി സംശയിച്ചു. ..
"കെട്ടിപ്പിടിക്കാൻ ആളു വേണം ... "
തന്നോട് ... അതും പരസ്യമായി ... വാസന്തി അന്തം വിട്ടു ...
"കെട്ടാനും തലയിലേക്ക് പിടിച്ചു തരാനും ആളുണ്ടെങ്കിൽ ഞാൻ കൊണ്ടു വരാം ... നോക്കട്ടെ ആരെങ്കിലും കിട്ടുമോന്ന് "
പിറ്റേന്ന് രാവിലെ ആദ്യരാത്രിയിൽ പാൽഗ്ലാസുമായി നമ്രശിരസ്സോടെ മണിയറയിലേക്ക് പ്രവേശിക്കുന്ന വധുവിനെപ്പോലെ വാസന്തി തൊഴുത്തിലേക്ക് കറവയ്ക്കുള്ള പാത്രവുമായി മന്ദം പ്രവേശിച്ചു. ... ജാലകപ്പഴുതിലൂടെ സാകൂതം വീക്ഷിച്ച മാഷ് പീന്നീട് അവിടെ കണ്ടത് ഒരു യുദ്ധമായിരുന്നു. ... ഒടുവിൽ ചാണകക്കുഴിയിൽ തെറിച്ചുവീണ വാസന്തി കറവ പാത്രത്തിൽ നിറയെ ചാണകവുമായി കലി തുള്ളി ആ പ്രഖ്യാപനം നടത്തി ....
"ഈ സാധനം ഇനി ഇവിടെ വേണ്ട. ... "
പുഷ്ബട്ടൻ അങ്ങിനെ ആ അദ്ധ്യായത്തിന് തിരശ്ശീലയിട്ടു. ...
പിറ്റേന്ന് കാലത്ത് 5 മണി മുതൽ ഷമീറിന്റെ മിൽമാ ബൂത്തിൽ തലയിൽ മുണ്ടിട്ട , ഒരു കൈയ്യിൽ പ്ലാസ്റ്ററിട്ട ഒരജ്ഞാതൻ പാൽ വാങ്ങാൻ വരാൻ തുടങ്ങി ...

BY Sreedhar RN

നീലമറുകുള്ള പെൺകുട്ടി


ഞാൻ വീണ്ടും എതിർവശത്തെ സീറ്റിലേക്ക് നോക്കി .അവിടെ ആൾ വന്നിട്ടില്ല .റിസർവേഷൻ കംപാർട്മെന്റ് ആയതു കൊണ്ടാകും തിരക്കും കുറവാണ്. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഞാൻ ഇറങ്ങി ഒരു മാസിക വാങ്ങി തിരികെ വന്നു ,എതിർ വശത്തെ സീറ്റിൽ ഒരു പെൺകുട്ടിയും അവളുടെ
ഭർത്താവ് എന്ന് തോന്നിക്കുന്ന ആളും വന്നിരുന്നു .എന്റെയരികിൽ വൃദ്ധരായ ദമ്പതികൾ ആയിരുന്നു ,അവർ പരസ്പരം എന്തെല്ലാമോ സംസാരിച്ചു കൊണ്ടിരുന്നു .ഇടയ്ക്കു ഒന്ന് മയങ്ങി ഉണരുമ്പോൾ അവരും പെൺകുട്ടിയും തമ്മിൽ സംസാരിക്കുന്നത് കണ്ടു .
ഇടയ്ക്കു നീണ്ട മുടി അവളുടെ മുഖത്തേക്ക് പാറി വീഴുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ഞാൻ അത് നോക്കിയിരുന്നു .അവരുടെ സംഭാഷണത്തിൽ നിന്ന് പെൺകുട്ടി അയാളുടെ ഭാര്യ അല്ലെന്നും അവർ വിവാഹനിശ്ചയം കഴിഞ്ഞവരാണെന്നും ഞാൻ മനസിലാക്കി .ആ പെൺകുട്ടി അയാൾക്ക്‌ യോജിച്ച ഒരാളായിരുന്നില്ല. അവളുടെ കണ്ണുകളിൽ നല്ല ഒരു ആഢ്യത്തവും തിളക്കവും ഉണ്ടായിരുന്നു അയാളുടെ മുഖത്തെ ധാർഷ്ട്യവും സ്വാതന്ത്ര്യവും അവളിഷ്ടപ്പെടുന്നില്ല എന്ന മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു .
ഞാൻ കൗതുകത്തോടെ വീണ്ടും നോക്കിയപ്പോളാണ് അവളുടെ ചുണ്ടിനു താഴെ ആ മറുക് ശ്രദ്ധയിൽ പെട്ടത് സാധാരണ കാണുമ്പോലെ അല്ല അതിനു നീല നിറമായിരുന്നു വെയിൽ നാളങ്ങൾ തട്ടുമ്പോൾ ഇന്ദ്രനീലക്കല്ലു ജ്വലിക്കുമ്പോലെ അത്ജ്വലിക്കുന്നുണ്ടായിരുന്നു .
ഇടയ്ക്കെപ്പോളോ നോട്ടം കൂട്ടിമുട്ടിയപ്പോൾ അവൾ വേഗം കണ്ണ് മാറ്റി
അടുത്ത സ്റ്റേഷനിൽ വയസായ ദമ്പതികൾ ഇറങ്ങിയപ്പോൾ അവിടെ ഞങ്ങൾ മാത്രമായി .പെട്ടെന്നാണ് ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടും സംസാരിച്ചു കൊണ്ടും മൂന്നു ചെറുപ്പക്കാർ അവിടേക്കു കയറി വന്നത് .രാത്രിയുട ഇരുട്ടിലേക്കു ഞാൻ മെല്ലെ മുഖം തിരിച്ചു അവർ ആ പെൺകുട്ടിയെ ശല്യപ്പെടുത്തുന്നത് കാണെ എന്റെ രക്തം തിളച്ചുയർന്നു പൊതുവെ ഇങ്ങനെ ഉള്ള കാഴ്ചകളിൽ ഞാൻ വേഗം പ്രതികരിക്കാറുണ്ട് ഞാൻ ഒരു പത്രപ്രവർത്തകൻ കൂടിയായാതു കൊണ്ടാകും .പെൺകുട്ടിയുടെ ഒപ്പമുള്ളവൻ ഇത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഇരിക്കുന്നത് കണ്ട് എനിക്കവനിട്ടു രണ്ടു കൊടുക്കാൻ തോന്നി
" വേറെ എവിടെയെങ്കിലും പോകാം " പെൺകുട്ടി അയാളോട് ചോദിക്കുന്നു
" വേറെ ഒരിടവും ഒഴിവില്ല നീ അവിടിരിക്കു ഇതൊന്നും ശ്രദ്ധിക്കേണ്ട"ഒപ്പമുള്ളവൻ പറയുന്നു
ഒരു ചെറുപ്പക്കാരൻ അവളുടെ ദുപ്പട്ടയിൽ കൈ വെച്ചതും എന്തോ എന്റെ ഉള്ളിൽ എന്തോ വന്നുടയുകയും ഞാൻ അവനെ ആഞ്ഞു തള്ളുകയും ചെയ്തു . അതൊരു അടിപിടിയിൽ കലാശിച്ചു. അവർ സാധാരണ ചെറുപ്പക്കാരല്ല എന്നും ഗുണ്ടകളാണെന്നും അതിലൊരുത്തന്റെ കത്തിമുന എന്റെ വാരിയെല്ല് കടന്നു പോയപ്പോൾ എനിക്ക് തോന്നി ബോധം മറയും മുൻപേ ഞാൻ അവളോട് രക്ഷപെടാൻ പറഞ്ഞു .
ആശുപത്രിയിൽ എനിക്ക് ബോധം വരുമ്പോൾ സഞ്ജു എന്റെ മുഖത്തേക്ക് നോക്കി നിറഞ്ഞ കണ്ണുകളോടെ ഇരിപ്പുണ്ടായിരുന്നു എനിക്കി ഭൂമിയിൽ സഞ്ജു അടങ്ങുന്ന ഒരു സുഹൃദ് വലയം മാത്രമേ സ്വന്തമായുള്ളു
" ആ പെൺകുട്ടി ?" ഞാൻ അവനോടു ചോദിച്ചു
" നിനക്കു വേറെ ഒരു പണിമില്ലായിരുന്നോടാ ഏതോ ഒരുത്തിക്കു വേണ്ടി ....അപ്പോൾ തന്നെ അവൾ രക്ഷപ്പെട്ടു. നന്ദിയില്ലാത്തവൾ. ഒന്ന് അന്വേഷിച്ചു കൂടിയില്ല ""പോലീസ് കേസ് എടുത്തിട്ടുണ്ട് അതിന്റെ പുറകെ നീ നടക്കേണ്ടി വരും "
ഞാൻ ഒന്ന് ചിരിച്ചു
എന്റെ സ്വഭാവം ഇങ്ങനെയാണ് ഞാൻ എന്റെ വേദനകൾ കാര്യമാക്കാറില്ല എന്റെ സങ്കടങ്ങൾ ഒക്കെ ഒരു ചെപ്പിലടച്ചു കടലിൽ എറിഞ്ഞു കളഞ്ഞിട്ട് നാളേറെയായി.
പത്രമോഫീസിലെ ജോലി കഴിഞ്ഞു ഫ്ലാറ്റിലെത്തുമ്പോൾ ഞാനാകെ നനഞ്ഞു കുതിർന്നിരുന്നു .നല്ല മഴ ഉണ്ടായിരുന്നു.
എന്റെ ഫ്ലാറ്റിനു മുന്നിലാ പെൺകുട്ടി
നീല മറുകുള്ള .......
എന്റെ ഞരമ്പിൽ രക്തയോട്ടം കൂടും പോലെ. ഹൃദയത്തിൽ എന്തോ വന്നു നിറയും പോലെ.
" ആദിത്യാ ?"
" അതെ " ഞാൻ മെല്ലെ പറഞ്ഞു
" ഞാൻ ദേവി അന്ന് ട്രെയിനിൽ ..."
" ഓർമയുണ്ട് " ഞാൻ മെല്ലെ ചിരിച്ചു " വരൂ അകത്തേക്കിരിക്കാം "
അവൾ സങ്കോചമേതുമില്ലാതെ എന്റെ ഒപ്പം വന്നു
" അന്ന് പിന്നെ പോലീസ് ഒക്കെ വന്നു കേസ് ആയി ..അറിയാല്ലോ ..അതിന്റെ പിന്നാലെ ഉള്ള ഓട്ടത്തിലായിരുന്നു അതാണ് വന്നു കാണാൻ വൈകിയത് .സോറി "
അവൾ മെല്ലെ പറഞ്ഞു
" കല്യാണം കഴിഞ്ഞുവോ ?" എന്തോ അങ്ങനെ ആണ് എനിക്ൿപ്പോൾ ചോദിയ്ക്കാൻ തോന്നിയത്
" ഇല്ല "
" ഞാൻ വെറുതെ നിങ്ങളെ ഒന്ന് കാണാൻ വന്നതാണ് ...പോകട്ടെ " അവൾ എഴുനേറ്റു
" എന്നാണ് നിങ്ങളുടെ വിവാഹം ?" ഞാൻ വീണ്ടും ചോദിച്ചു
" അടച്ചുറപ്പില്ലാത്ത വീടിനു സുരക്ഷിതത്വമുണ്ടാകുമോ?"
അവൾ ഒരു മറുചോദ്യം ചോദിച്ചു
ഞാൻ അമ്പരന്നു നിൽക്കെ അവൾ കൂട്ടിച്ചേർത്തു
" ഞാൻ ഒരു എഞ്ചിനീയർ ആണ് എനിക്കി നഗരത്തിലാണിപ്പോൾ ജോലി അത് കൊണ്ട് ചിലപ്പോൾ നമുക്കിടയ്ക്കു കാണേണ്ടി വരും ..ഇടയ്ക്കു ഞാൻ ചിലപ്പോ വന്നു ശല്യപ്പെടുത്തും "
ഞാൻ ലേശം ചമ്മലോടെ അവളുടെ സ്മാർട്നെസ്സിലേക്കു നോക്കി നിന്നു.അവൾ ആ വിവാഹത്തിൽ നിന്നു പിന്മാറി എന്ന്പിന്നീട് എനിക്ക് മനസിലായി.
ഞങ്ങൾ ഇടക്കൊക്കെ കാണാറുണ്ട്.എന്റെ ചായ അവൾക്കു വലിയ ഇഷ്ടമാണ് . അത് കുടിക്കാൻ വേണ്ടി മാത്രം എന്റെ ഫ്ലാറ്റിൽ വരാറുമുണ്ട് ദിവസവും ഫോണിൽ ഏറെ നേരം സംസാരിക്കാറുണ്ട് .അവൾ നല്ല പോലെ തമാശകൾ പറയും സാധാരണ സ്ത്രീകളിൽ കാണാറില്ലത്ത ഒരു ക്വാളിറ്റി ആണത് .
എന്റെ ഹൃദയത്തിലേക്ക് ഇതിനു മുൻപ് ഇത്രമേൽ മനോഹരമായി, എല്ലാ ജാലകങ്ങളും തുറന്ന് ആരും
വന്നിട്ടുണ്ടായിരുന്നില്ല. പക്ഷെ എനിക്ക് പേടിയാണ് അത്‌ പറയാൻ.
അവൾക്കു വായനാശീലം കുറവായതു ഞാൻ മിക്കവാറും അവൾക്കു നല്ല കഥകൾ പറഞ്ഞു കൊടുക്കാറുണ്ട്
കാമുകിക്ക് ചെവി മുറിച്ചു നൽകിയ വാന്ഗോഗിന്റെ കഥ കേട്ട് അവൾ കുറച്ചു നേരം എന്നെ തന്നെ നോക്കിയിരുന്നു
" എനിക്ക് നിന്റെ കണ്ണും കാതുമൊന്നും വേണ്ട " അവൾ കുസൃതിയിൽ ചുണ്ടു കടിച്ചു
" പിന്നെ ?" ഞാൻ നെഞ്ച് പിടയ്ക്കുന്നത് നിയന്ത്രിച്ചു ചോദിച്ചു
" നീ ദിവസവും നല്ല ചായ ഉണ്ടാക്കി തന്നാൽ മതി ..നമ്മളൊന്നിച്ചു ഉറങ്ങിയുണരുന്ന പ്രഭാതങ്ങളിൽ... നിന്റെ ചായയിൽ തുടങ്ങണം എന്റെ ഒരു ദിവസം. "
അപ്പോൾ അവളുടെ നീല മറുക് ജ്വലിക്കുന്നുണ്ടായിരുന്നു. .
ഞാൻ നേർത്ത ലജ്ജയോടെ ആ മറുകിൽ തൊട്ടു.പിന്നെ മുഖമടുപ്പിച്ച് ആ മറുകിൽ അമർത്തി ചുംബിച്ചു.
ആ മറുകിനു കൈതപ്പൂവിന്റെ ഗന്ധമായിരുന്നു.

By Ammu Santhosh

കഞ്ഞി

Image may contain: Saji Varghese, closeup


അന്തസില്ലാത്ത സാധനം' സജി വർഗീസ്
*************************
പനിച്ചുവിറച്ചു കിടക്കുമ്പോൾ,
കരിമ്പടം മൂടിപുതപ്പിച്ചമ്മ കിടത്തുമ്പോൾ,
വിശപ്പില്ലമ്മേയെന്ന്പറഞ്ഞ് ശാഠ്യം പിടിക്കുമ്പോൾ,
കുത്തരിക്കഞ്ഞിയും കാന്താരിമുളക്, വെളുത്തുള്ളിയുംപുളിയുംചേർത്ത് ,
ചാലിച്ചത്കൂട്ടി കുടിക്കുവാൻ തരും;
കഞ്ഞികുടിച്ച് വിയർത്ത് വീണ്ടും പുതച്ച്, കിടന്നെഴുന്നേൽക്കുമ്പോൾ പനിപമ്പകടക്കും;
തലേദിവസത്തെ കഞ്ഞി കുളുത്തയായ്, കുടിക്കുമ്പോൾ വേറൊരു സ്വാദ്,
'തടിവെക്കും പെണ്ണേ ,നല്ലവണ്ണം കുടിച്ചോയെന്നമ്മപറയുന്നത് കേൾക്കുമ്പോൾ,
കണ്ണിലെനനവുകളന്നു ശ്രദ്ധിച്ചിരുന്നില്ല,
ഉള്ളയരിയത്താഴക്കഞ്ഞിയാക്കിത്തന്നമ്മ, കഞ്ഞിവെള്ളം കുടിച്ച് വിറയലകറ്റുമ്പോൾ,
കഞ്ഞിക്കലം കഴുകികമഴ്ത്തി വച്ച്, പായയിൽ തളർന്നുകിടക്കുന്നതോർമ്മചിത്രങ്ങൾ!
പണികഴിഞ്ഞ് വിയർത്തുകുളിച്ച് വന്നപ്പൻ
വിയർപ്പെല്ലാം കഴുകിത്തുടച്ച് തോർത്ത് മുണ്ടുംതോളത്തിട്ട്,
പിഞ്ഞാണത്തിലെക്കഞ്ഞി മോന്തിക്കുടിച്ച്
തൂമ്പായുമായി, പറമ്പത്തേക്കിറങ്ങിപ്പോകുന്നതിന്നലെയെന്ന പോലെയോർമ്മയുണ്ട് ;
ആശുപത്രികിടക്കയിൽ കിടക്കുമ്പോൾ,
കഞ്ഞിയെനിക്കമൃതുപോലെയാണ്,
അമ്മതരുന്ന കഞ്ഞിയാണെങ്കിലതിന്റെ സ്വാദുമേറും;
ഇന്ന്, കഞ്ഞി അന്തസ്സില്ലാത്തസാധനം!
ആശുപത്രിയിലംഗൻവാടികളിൽ,
വിദ്യാലയങ്ങളിൽ ക്യാമ്പുകളിൽ,
ചോറും വിഷപച്ചക്കറികളും മുഖ്യം,
വീടുകളിലുംകഞ്ഞിയോടയിത്തം !
ബിരിയാണിയും നെയ്ച്ചോറും കഴിച്ച്, കുട്ടികൾ തിമിർത്ത് മറിയുന്നു,
ഉച്ചക്കഞ്ഞിയെന്ന പദപ്രയോഗം പാടില്ല മക്കളേ,
അന്തസിനു ചേർന്നതല്ലായെന്ന് പഠിപ്പിക്കുന്നു;
ഉച്ചക്കഞ്ഞിയെന്നയെഴുത്തോ, വിളിയോപാടില്ലെന്നധികാരികളുമുത്തരവിറക്കി.
നാട്ടിൻപുറം ബിരിയാണിയാൽ സമൃദ്ധം!
നന്മകളൊക്കെയും വറ്റിവരണ്ടിരിക്കുന്നു;
ചൂടുകഞ്ഞിയുണ്ടാക്കിത്തന്നയമ്മമാരുടെ
വിതുമ്പൽ ,വൃദ്ധസദനങ്ങളിൽ നിന്നുമുയർന്നുകേൾക്കുന്നു,
അർബുദരോഗികളുടെ നിരയും, ആശുപത്രികളിൽ നീണ്ടുനീണ്ടു വരുന്നു;
അന്തസ്സുകെട്ട കഞ്ഞിയെ,
പടിക്കു പുറത്താക്കിയിരിക്കുന്നു.
സജി വർഗീസ്
Copyright protected.

പ്രേമം

Two People Forming Heart Sign to Sun

സൂര്യൻ ഈ ലോകത്തോട് കാണിക്കുന്ന പതിവ് അനീതി കാണിച്ചതിന് ശേഷമാണ് അത് സംഭവിച്ചത്.
വൈകിട്ട് ടീവിയിലെ അവിഞ്ഞ ഏതോ സീരിയലിലെ കണ്ണീരൊഴുക്കുന്ന നായികയെ സപ്പോർട്ട് ചെയ്തു താടിക്കും കൈ കൊടുത്തിരിക്കുന്ന അമ്മ, അമ്മയുടെ ഓവർ സഹതാപം കണ്ട് ഇവളിത്രയും പാവമാണോ എന്ന് ചിന്തിച്ചിരിക്കുന്ന അച്ഛൻ, ഇവരെ രണ്ടുപേരെയും ടീവിയെയും മാറി മാറി നോക്കി കഴുത്തു വേദനയെടുത്തിരിക്കുന്ന ഞാൻ. ഇനിയും മൂന്ന് സീരിയൽ കൂടി കഴിഞ്ഞാലേ റിമോട്ട് നമ്മുടെ കയ്യിൽ കിട്ടൂ.
കഴിഞ്ഞ ജന്മത്തിൽ എന്തോ വലിയ പാപം ചെയ്തിട്ടുണ്ട് അല്ലെങ്കിൽ സീരിയലുകൾ കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ വന്ന് ജനിക്കില്ലായിരുന്നു. അക്കാര്യത്തിൽ അച്ഛനെയാണോ അമ്മയെയാണോ ദൈവത്തെയാണോ കുറ്റം പറയേണ്ടത് എന്നറിയാത്തതിനാൽ മാത്രം ഞാൻ മൗനം പാലിച്ചു.
ക്ലോക്ക് ആണെങ്കിൽ മല കയറുന്ന ലൂണ സ്കൂട്ടറിന്റെ പോലെയാണ്. അതിന് നാക്കുണ്ടായിരുന്നെങ്കിൽ ' എന്തിനാടാ എപ്പോഴും എപ്പോഴും എന്നെ ഇങ്ങിനെ തുറിച്ചു നോക്കുന്നതെന്ന് ' ചോദിച്ചേനെ. അത്രയും അധികം ഞാനതിനെ നോക്കുന്നുണ്ട്. എന്റെ ഭാഗ്യം അത് ഊമയായത്. അങ്ങിനെ ആകെ ഭ്രാന്ത് പിടിച്ചിരിക്കുന്ന സമയത്താണ് നിഷാന്തിന്റെ ഫോൺ വരുന്നത്.
" ടാ നീ ഭക്ഷണം കഴിച്ചോ ? "
" ഇല്ലെടാ എന്തേ ? "
" എന്നാ വേഗം ഷർട്ട് എടുത്തിട്ടിട്ട് ഇമ്മടെ താവളത്തിലേക്ക് വാ. ഇന്ന് അരുണിന്റെ ചിലവാണ് "
" ആഹാ. അവന് ഇന്നെന്താ വിശേഷം "
" അവന് പ്രേമ നൈരാശ്യം. ഞാൻ വെയ്ക്കുവാ നീ വേഗം വാ "
ഹോ വന്നു വന്നു ഇപ്പൊ എന്തിനൊക്കെയ പാർട്ടി വെയ്ക്കുന്നതെന്നറിയാതെയായി. എന്തേലും ആവട്ടെ ' പശുവിന്റെ പാലും മാറും കാക്കയുടെ കാലും മാറും ' ( അങ്ങിനെ ഏതാണ്ടൊക്കെ പറയൂല്ലോ ) നമുക്കത് മതി.
" ഞാനിപ്പോ വരാം ഒരത്യാവശ്യ കാര്യമുണ്ട് " പറഞ്ഞിട്ട് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും പുറകിൽ നിന്ന് അമ്മയുടെ ആ മാസ്സ് ഡയലോഗ് കേട്ടു.
" കിടക്കുന്നതിന് മുമ്പ് വന്നാൽ ചോറുണ്ണാം അല്ലെങ്കിൽ കഞ്ഞി കുടിക്കേണ്ടി വരും. ചോറിൽ ഞാൻ വെള്ളമൊഴിച്ചിടും പറഞ്ഞേക്കാം "
" ആ "
അല്ല പിന്നെ... ഇവിടെ ഞാൻ കിടക്കുന്നതിന് മുമ്പ് വീട്ടിലെത്തുമോ അതോ അവിടെ തന്നെ കിടക്കുമോ എന്നുറപ്പില്ല അപ്പോഴാ അവര് കിടക്കുന്നതിന് മുമ്പ് എത്തുന്ന കാര്യം പറയുന്നത്.
' ചോറ് കട്ടിയാണുണ്ണി
കഞ്ഞിയല്ലോ സുഖപ്രദം..' എന്ന ആ മനോഹര മൂളിപ്പാട്ടും മൂളി ഞാൻ നേരെ നടന്നു.
താവളം കശുമാവിൻ തോപ്പിനകത്താണ്. അവിടെ എത്താറായപ്പോൾ തന്നെ കേട്ടു.
ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ
കൊമ്പത്തെ ചില്ലയിൽ കയറണേ...
പൂ പറിക്കാനല്ല ...
പൂർണ്ണ ചന്ദ്രനെ കാണാനല്ല...
പാതി രാവിലാ പാല മരത്തിൽ മൂങ്ങ
മൂന്ന് ചിലയ്ക്കുമ്പോൾ ....
കോർത്തു പിഞ്ചിയ കയറിൻ തുമ്പത്ത് തൂങ്ങി മരിക്കും ഞാൻ...
ആ... തൂങ്ങി മരിക്കും ഞാൻ...
കുഴഞ്ഞ ശബ്ദത്തോടെ അരുൺ പാടുന്നതിന്റെയൊപ്പം എങ്ങലടിച്ചു കരയുന്നുണ്ട്. താളം പിടിച്ച കൂട്ടുകാരും ആകെ കുഴയുന്നുണ്ട്.
പുല്ലന്മാർ തീരാറായപ്പോഴാണോ എന്നെ വിളിച്ചത്. കാര്യം എന്താ ഏതാ എന്നൊന്നും ചോദിക്കാൻ നിന്നില്ല. ചെന്ന വഴി മട മട എന്ന് രണ്ടെണ്ണം അകത്താക്കി.
( alchahol is injurious to health )
അപ്പോഴാ പാട്ടൊക്കെ ആസ്വദിക്കാൻ ഒരു മൂഡ് വന്നത്.
അരുൺ പാടി തീർന്നതും സുധീറിന്റെ വക അവന് ഫുൾ സപ്പോർ്ട്ട്.
" അങ്ങിനെ തന്നെ വേണമെടാ... കൊടു കൈ... മിടുക്കൻ. നീ ചാവണമെടാ തൂങ്ങി തന്നെ ചാവണം. നീ ധൈര്യമായിട്ടു പോയി തൂങ്ങിക്കോ ഞങ്ങളുണ്ട് നിന്നെ കുഴിച്ചിടാനും നിന്റെ അടിയന്തിരം നടത്താനും. ഇല്ലേ ബ്രോസ്.." സുധീർ ഒരു വിധത്തിൽ അത്രയും പറഞ്ഞിട്ട് എല്ലാവരെയും നോക്കി.
എനിക്കൊന്നും മനസ്സിലായില്ല ഇവനിപ്പോ എന്തിനായിരിക്കും ചാവുന്നത്. പെണ്ണ് തേച്ചു പോകുന്നതിന് ചാവുകയോ. അങ്ങിനെയെങ്കിൽ ഞാനോക്കെ ചത്ത് ചത്ത് മരിച്ചേനെ. സംഭവം ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും കൂട്ടത്തിലെ കാർന്നൊരു രവിയേട്ടൻ അത് ചോദിച്ചു.
" ചാവാനും മാത്രം എന്താ ഇപ്പൊ ഇണ്ടായെ കുരുപ്പേ "
" മിസ്റ്റർ രവിയേട്ടൻ. ഡോണ്ട് ശല്യം ദാറ്റ് ഗെയ്‌. ഹീ നീഡ് ആത്മഹത്യ. അല്ലോ ഹിം. പ്ലീസ് ചെയ്ഞ്ച് യുവർ വഴി " സുധീർ ആണ് മറുപടി കൊടുത്തത്.
" ഛീ മിണ്ടതിരിക്കെടാ പടുമുളേ... ചെക്കൻ സങ്കടം സഹിക്കാതെ കരയുമ്പോഴാണ് അവന്റെയൊരു... നീ വിഷമിക്കണ്ട മോനേ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നമുക്ക് സോൾവ് ചെയ്യാനുള്ള വഴിയുണ്ടാക്കാം. "
" എടാ രവിയേട്ടൻ അതും ഇതുമൊക്കെ പറയും പക്ഷേ നീ നിന്റെ തീരുമാനത്തിൽ നിന്നും പിന്മാറരുത്. ആണുങ്ങൾ ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചു നിൽക്കണം. നീ വെച്ച കാൽ പിന്നോട്ടെടുക്കരുത്. നീ ഇങ്ങിനെ അന്തരീക്ഷത്തിൽ തൂങ്ങിയാടണം എന്നിട്ട് എനിക്കതിന്റെ കൂടെ ഒരു സെൽഫി എടുത്ത് ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യണം. " സുധീർ വീണ്ടും പറഞ്ഞു.
" ശ്ശെടാ ഇവൻ ഇപ്പറഞ്ഞതു പോലെയാണല്ലോ. സുധീറേ നിനക്കൊന്ന് മിണ്ടതിരിക്കാൻ പറ്റുമോ ?. അരുണേ നീയിങ്ങ് വന്നേ ചോദിക്കട്ടെ "
രവി അരുണിനെ വിളിച്ചു മാറ്റി നിർത്തി.
" ടാ നീ ചാവാൻ മറക്കല്ലേ.. പോകുമ്പോ ജസ്റ്റ് മിസ്‌കാൾ മീ. ഐ വിൽ ബീ ദേർ.. " സുധീർ ഒന്നുകൂടി ഉറക്കെ വിളിച്ചു പറഞ്ഞു തല താഴ്ത്തി പിറുപിറുത്തു. " മനുഷ്യനെ മനസ്സമാധാനത്തോടെ ചാവാനും സമ്മതിക്കില്ലെന്നു വെച്ച് കഴിഞ്ഞാൽ എന്താ ചെയ്യാ... നീ ചാവട ചാവ് "
ബാക്കിയുള്ളവർ എല്ലാവരും കോഴി കഞ്ചവടിച്ചത് പോലെ കിറുങ്ങിയിരിക്കുകയായിരുന്നു. പെട്ടെന്ന് അക്കൂട്ടത്തിൽ നിന്നും സജീഷ് ചാടിയെഴുന്നേറ്റു പറഞ്ഞു.
" അടിക്കാനുള്ളവരൊക്കെ വേഗം അടിച്ചോട്ടോ. ചന്ദ്രേട്ടൻ വരാറായിട്ടുണ്ട്. പുള്ളി വരുന്നതിന് മുമ്പ് തീർക്കണം. "
കേട്ടവരൊക്കെ ഉഷാറായി. അരുണിനെയും വിളിച്ചോണ്ട് പോയ രവിയേട്ടൻ വരെ ഓടി വന്നു. ആകെ ബഹളമയം. എന്തിനധികം പറയണം. പത്ത് മിനിറ്റ് കുപ്പിയൊക്കെ കാലി. അവിടുണ്ടായിരുന്ന ടച്ചിങ്‌സ് ഒക്കെ എടുത്തു മാറ്റി. ഏരിയ ക്ളീൻ ആക്കി. ഞാൻ മാത്രം എനിക്കുള്ളത് ഗ്ലാസ്സിൽ ഒഴിച്ചു കയ്യിൽ മാറ്റി പിടിച്ചു വേറൊന്നുമല്ലെന്നെ എനിക്കീ ചടപട അടിക്കാൻ ഒക്കത്തില്ലെന്നെ. വാള് വെക്കും.
അപ്പോഴാണ് ആർക്കോ ഒരു ചിന്ത.
" അല്ലെടാ ആരാ ഈ ചന്ദ്രേട്ടൻ ? അയാളെന്തിനാ ഇങ്ങോട്ട് വരുന്നത് ? "
ആർക്കും ഉത്തരം അറിയില്ല. സജീഷിനോട് തന്നെ ചോദിച്ചു.
അവൻ ഒന്നും മിണ്ടതെ മുകളിലേക്ക് വിരൽ ചൂണ്ടി. കശുമാവിന്റെ മുകളിലെ കൊമ്പിലേക്ക് എല്ലാവരും നോക്കിയത് ഏകദേശം ഒരു സമയത്താണ്. അതാ അവിടെ...
അവിടെ ഒരു കിളി പോലുമില്ല. ഇല പോലും അനങ്ങുന്നില്ല
അവിടേക്ക് നോക്കിയ തലകൾ ഓരോന്നായി താഴ്ന്നു സജീഷിനെ നോക്കി.
" എന്തോന്നെടെ. ? ആരടെ ? എവിടെടേ ? "
" മോളില് ആകാശത്ത്... ഇമ്മടെ മൂണേട്ടൻ ടാ.... നിങ്ങക്കൊന്നും കുഴപ്പമില്ല. നിലാവെട്ടം വീണാൽ എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ ഇവിടെ നടക്കുന്നത് കൃത്യമായി കാണാം. എന്നും ചീത്ത വിളിയാണ്. എനിക്കും കല്യാണമൊക്കെ കഴിച്ചു ജീവിക്കണമെന്നുണ്ട്. വെറുതെ വീട്ടുകാരുടെ തല്ല് കൊണ്ട് നാട്ടുകാരുടെ ചീത്തപ്പേരും വാങ്ങി എന്തിനാ "
ഹോ സത്യം പറയാല്ലോ... ഒറ്റയടിക്ക് കൊല്ലാൻ തോന്നി അവനെ. ഇവിടെ അരുണിന്റെ വക പുര കത്തിക്കൽ നാടകം അതിന് സുധീറിന്റെ വക കാറ്റൂതൽ അതിന്റെയിടയ്ക്കാണ് ഇവന്റെ വാഴ വെട്ട്. എന്തുന്നാ പറയാ. അവന്റെ ഒരു കോപ്പിലെ ചന്ദ്രേട്ടൻ. എന്തായാലും ഒന്നുറപ്പാണ് ഇനി ജീവിതത്തിൽ അവൻ അവന്റെ ചന്ദ്രേട്ടനെ മുഖമുയർത്തി നോക്കില്ല. അമ്മാതിരി തെറിവിളി അല്ലേ കേട്ടത്.
മലയാളത്തിലെ അച്ചടിക്കാത്ത വാക്കുകൾ കൊണ്ട് പുഷ്പമഴ പൊഴിച്ചതിന്റെ ക്ഷീണം കാരണം കൂട്ടുകാരുടെ നോട്ടം എന്റെ കയ്യിലുള്ള ഗ്ലാസ്സിലെ ഇത്തിരിക്കോളം ഉള്ള ചുവന്ന ദ്രാവകത്തിലേക്ക് തിരിയുന്നത് കണ്ടപ്പോഴാണ് ഞാൻ അപകടം മണത്തത്. പോരാത്തതിന് കൊതിയുടേതായ ചില നാവ് നൊട്ടി നുണയ്ക്കലുകളും കൂടി കണ്ടപ്പോൾ ഒട്ടും മടിച്ചില്ല...
ഗള ഗള ഗള ഗ്ലും ഗ്ലാ...
അപ്പൊ അപ്പുറത്ത് ഒരുത്തൻ വാള് വെക്കാനുള്ള ശ്രമമാണ്. നല്ല രീതിയിൽ ഓക്കാനിക്കും എന്നിട്ട് പല്ലൊക്കെ കടിച്ചു പിടിച്ചു അതിന്റെ ഗ്യാപ്പിലൂടെ കുറച്ചു തുപ്പൽ മാത്രം പുറത്തേക്ക് തുപ്പും. എനിക്കത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല.
" ടാ നീ എന്താ ഈ കാണിക്കുന്നത്. പറ്റുന്നില്ലെങ്കിൽ വാള് വെച്ചു കളയെടാ. ഇതെന്താ ഈ കാണിക്കുന്നത്. "
" ഒന്നു പോയേട അവിടുന്നു... ഇങ്ങിനെ ആകുമ്പോ ഗ്രേവി മാത്രമേ പോകൂ ചിക്കൻ അകത്ത് കിടന്നോളും. കാശ് മുടക്കി വാങ്ങിച്ച ചിക്കൻ എന്തിനാ വെറുതെ കളയുന്നത്. "
അവന്റെ മറുപടി കേട്ട് എന്റെ വാ തുറന്നു പോയി. അല്ലെന്ന് ... അത് കേട്ടോ നിങ്ങൾ. ഹോ ഇങ്ങിനെയും ഓരോരോ ജന്മങ്ങൾ.
രവിയേട്ടൻ ഇത് ശ്രദ്ധിക്കാതെ അരുണിനോട് ചോദിക്കുന്നത് കേട്ടപ്പോൾ ഞാനും ശ്രദ്ധിച്ചു.
" എന്താ മച്ചു അതിനും മാത്രം ഉണ്ടായേ... നീയിങ്ങനെ സങ്കടപ്പെട്ടിട്ട് എന്താ കാര്യം. "
രവിയേട്ടൻ ചോദിച്ചു.
" ഇല്ല രവിയേട്ടാ എനിക്ക് അവളില്ലാതെ പറ്റില്ല. ഞാൻ ഇനി ജീവിക്കില്ല. എനിക്കിപ്പോ ചാവണം. " അരുൺ ഒരു ഭ്രാന്തനെപ്പോലെ കരഞ്ഞു കൊണ്ടു പറഞ്ഞു.
" മച്ചു ഒന്ന് മിണ്ടതിരുന്നെ... നമുക്കവളെ പൊക്കണോ ? നീ രവിയേട്ടനോട് പറയെടാ മോനേ. ആരാണ് മുതൽ ? മച്ചു പറയ്. മച്ചൂന്റെ വിഷമം നമ്മുടേം വിഷമമാണെന്നു. ദിപ്പൊ ഓൺ ദി സ്പോട്ടിൽ പൊക്കി മച്ചൂന്റെ മുമ്പിലാ ഇട്ട് തരും. അയ് അതിനുള്ള കുരുപ്പുകൾ ഇവിടുണ്ടെന്നു കൂട്ടിക്കോ. മച്ചു ടെൻഷൻ ആവണ്ടന്നു. " രവിയേട്ടൻ അവന്റെ തോളത്ത് തട്ടിക്കൊണ്ടു പറഞ്ഞു.
അരുൺ പിന്നെയും കരയുകയാണ്.
" ടാ അളിയാ... ചാവാൻ പോകുമ്പോ വിളിക്കണേ... മറക്കല്ലേ അളിയാ.. മിസ്സായിപ്പോകും " സുധീർ കിടന്ന കിടപ്പിൽ നിന്ന് തല പൊക്കിയെഴുന്നേറ്റ് കൊണ്ട് വിളിച്ചു പറഞ്ഞു. എന്നിട്ട് ഇരുന്ന ഇരിപ്പിൽ ഇരുന്നു പാടാൻ തുടങ്ങി
"ചാവാൻ പോണവരെ....
തൂങ്ങിചാവാൻ പോണവരേ...
നിങ്ങൾ... നിങ്ങൾ പോയി വരുമ്പോൾ
എന്ത് കൊണ്ടുവരും ... എന്ത് കൊണ്ടുവരും...
കൈ നിറയെ എല്ല് കൊണ്ടുവരുമോ...
കൈ നിറയെ മണ്ണ് കൊണ്ടുവരുമോ
പതിനാറാം നാളില് ...
അടിയന്തിരം നാളില്
പായസമുണ്ടാകുമോ....
പാലട പായസമുണ്ടാകുമോ...
പാലട... പായസമുണ്ടാകുമോ...
ഓ...ഓ...ഓ...
അയ്യോ രവിയേട്ടാ... ഒക്കെ തീർന്നോ...? എനിക്കൊരെണ്ണം കൂടി അടിക്കണം. "
" എണീച്ചു വീട്ടിൽ പോടാ " രവിയേട്ടൻ ദേഷ്യത്തോടെ പറഞ്ഞു.
" അയ് എന്താ രവിയേട്ടാ ഇങ്ങളിങ്ങനെ സ്നേഹമില്ലാത്തത് പോലെ....അതിനുള്ള സ്ഥലം എന്റെ വയറ്റിൽ ബാക്കിയുണ്ടെന്നു. സത്യായിട്ടും. "
സുധീർ ആടിയാടി അവരുടെ അടുത്തേക്ക് വന്നു. എന്നിട്ട് തല കുമ്പിട്ടിരിക്കുന്ന അരുണിന്റെ തോളത്ത് തട്ടിക്കൊണ്ടു വിളിച്ചു ചോദിച്ചു
" എന്തരപ്പി പോണില്ലേ ചാവാൻ... വേഗം പോടാ അത് കഴിഞ്ഞിട്ട് വേണം ഞങ്ങക്കൊക്കെ പോയി കിടന്നുറങ്ങാൻ...നാളെ നിന്റെ ശവമടക്കാനുള്ളതാണ്. ഉഷാറാവ് ഉഷാറാവ്.. ചിയർ അപ്പ് മാൻ ... കമോൺ യാ "
" ടാ കുരുപ്പേ നീ വാങ്ങും എന്റെ കയ്യിൽ നിന്ന് " രവിയേട്ടൻ സുധീറിന്റെ നേരെ കൈ ഓങ്ങിക്കൊണ്ടു പറഞ്ഞു.
" എന്റെ പൊന്നു രവിയേട്ടാ ഇങ്ങളെന്തറിഞ്ഞിട്ടാണ് ഈ തുള്ളുന്നത് ഈ മോൻ കാണിച്ചു വെച്ചതറിഞ്ഞാൽ നിങ്ങളാ ആദ്യം ഇവനെ തല്ലുക. എന്നിട്ട് അവൻ മൂന്ന് കുപ്പി ബ്രാണ്ടിയും വാങ്ങിക്കൊണ്ടു വന്നിരുന്നു മോങ്ങുന്നു... ആർക്ക് വേണമെടാ നിന്റെ മദ്യം .. എന്റെ പട്ടി കുടിക്കും... ശ്ശെ ശ്ശെ തെറ്റിപ്പോയി ആർക്ക് വേണമെടാ പുല്ലേ നിന്റെ സങ്കടം .. എന്റെ പട്ടി കരയും... "
സുധീർ ആടിയാടി നിന്ന് ഒന്ന് നിലത്തേക്ക് കാർക്കിച്ചു തുപ്പി ആ തുപ്പലിന്റെ ശക്തിയിൽ വീഴാൻ പോയ സുധീറിനെ രവി താങ്ങി.
" എന്താടാ സുധീ സംഭവം. നീയീ മത്തങ്ങയ്ക്ക് കുമ്പളങ്ങയുടെ കളർ അടിക്കാതെ കാര്യം പറയെന്നു. "
" മിസ്റ്റർ രവി മാമ്മൻ ഡോണ്ട് ടോക്ക് ബ്ലഡി വളിച്ച തമാശാസ് അണ്ടർസ്റ്റാണ്ട്. ഐ ആം ഫുൾ സീരിയസ്. ഫുൾട്ടി ഫുൾ സീരിയസ്. എന്നാലും ഈ പന്നൻ... രവിയേട്ടാ ഞാനിവനെ കൊന്നോട്ടെ. ഞാനിതെങ്ങിനെ സഹിക്കും... ഈ പട്ടിയുടെ പ്രേമഭാജനത്തോട് ഇഷ്ടമാണെന്ന് പറയാൻ ഞാനും കൂട്ട് പോയെന്റെ രവിയേട്ടോ " സുധീർ രവിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.
രവി പന്തം കണ്ട പെരുച്ചാഴിയുടെ പോലെ സുധീറിനെയും താങ്ങി അരുണിനെയും നോക്കി ഒന്നും മനസ്സിലാകാതെ നിന്നു. അരുൺ നിലത്തു നിന്ന് ചെറിയ കല്ലുകൾ പെറുക്കി വെറുതെ എറിഞ്ഞോണ്ടിരുന്നു.
രവിയേട്ടൻ സുധീറിനെ ബലം പ്രയോഗിച്ചു നിർത്തി എന്നിട്ട് പറഞ്ഞു
" നോക്കിയേ രണ്ടെണ്ണത്തിനെയും ഞാൻ എടുത്തിട്ട് പൊതുക്കും. ഡാഷ്കളേ കുറെ നേരമായല്ലോ നീയൊക്കെകൂടി തുടങ്ങിയിട്ട്.. കാര്യം പറയെടാ... കാണാൻ കൊള്ളാത്ത പെണ്ണിനെന്താ ജീവിതം പാടില്ലെന്നുണ്ടോ.." രവി ഷർട്ടിന്റെ കൈ തെറുത്തു കയറ്റാൻ തുടങ്ങി.
" ആ അങ്ങിനെ മാനം മര്യാദയ്ക്ക് ഡീസന്റായി ചോദിക്ക് ...... എന്നാലല്ലേ പറയാൻ പറ്റൂ... ലുക്ക് മിസ്റ്റർ രവിയേട്ടൻ.. കാണാൻ കൊള്ളാത്തത് കൊള്ളുന്നത് മീ നോ പ്രോബ്ലം ഐ അയാം ഒപ്പം വിത്ത് ഹിം. ബട്ട് ദിസ് തെണ്ടി.... അതേ മിസ്റ്റർ താങ്കൾക്ക് ഇവൻ ഏത് പെണ്ണിനെ കിട്ടാത്തതിലാണ് ചാവാൻ ആഗ്രഹിക്കുന്നത് എന്നറിയാമോ... "
" അതല്ലേ പടപ്പേ നിന്നോട് ചോയ്ച്ചോണ്ടിരിക്കണത് "
" ഓക്കേ ഓക്കേ കൂൾ കൂൾ കുട്ടേട്ടാ അല്ല രവിയേട്ടാ... നമ്മുടെ കോളനിയിലെ വടക്കേ അറ്റത്തുള്ള വീടറിയില്ലേ രവിയേട്ടന്... "
" ഏത് നമ്മുടെ ആ തമിഴന്റെ വീടോ...
ആ മൂന്ന് പെണ്പിള്ളേരുള്ള... "
" അ...അ... ആ... അതന്നെ ...അതന്നെ... കൊച്ചു കള്ളൻ എത്ര പെട്ടെന്നാ മൂക്ക് വിടർന്നത്. അപ്പൊ ഈ പ്രായത്തിലും കണ്ണ് കോഴിക്കൂട്ടിൽ തന്നെയാ അല്ലേ... വെൽഡൻ മൈ ബോയ് കീപ്പ് ഇറ്റ് അപ്പ്. "
" നീ കാര്യം പറ അതിൽ ഏത് പെണ്ണിനെയാണ്... "
" ങ്ങേ... എന്ത്..... എന്തോ... എങ്ങിനെ"
" അതിൽ ഏത് പെണ്ണിനെയാണ് ഇവൻ നോക്കുന്നതെന്നു "
ഹ ഹ ഹ ഹ ഹ ഹ ഹ സുധീർ പെട്ടെന്നാണ് പൊട്ടിച്ചിരിച്ചത്.
" ഏത് പെങ്കൊച്ചിനെയെന്നോ.. എന്റെ രവിയേട്ടാ.. അതൊക്കെ നമ്മള് പുഷ്പം പുഷ്പം പോലെ ഡീൽ ചെയ്യില്ലേ... പക്ഷേ ഈ പന്നന് പ്രേമം അവരുടെ തള്ളയോടാണെന്നു....ഇവൻ ചാവാൻ പോണത് ആ പിള്ളേരുടെ തള്ള ഇവന്റെ പ്രേമം സ്വീകരിക്കാഞ്ഞിട്ടാണ്. ഇനി രവിയേട്ടൻ പറയ് ഇവൻ ചാവണോ വേണ്ടയോ.. അതോ കൊല്ലണോ വേണ്ടയോ... "
" നേരാണോടാ.. " രവിയേട്ടൻ അരുണിനെ നോക്കികൊണ്ടു ചോദിച്ചു.
" എന്ത് നേരാണോന്നു... ഇവൻ ആ പെണ്ണുമ്പിള്ളയുടെ അടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഞാനോർത്തത് മോളെ ഇഷ്ടമാണ് കെട്ടിച്ചു തരണം എന്നു പറയാനായിരിക്കുമെന്നാണ്. അവിടെ എത്തിയപ്പോ. ചേച്ചീ എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ഐ ലൗ യു ചേച്ചീ... നമുക്കെവിടേക്കെങ്കിലും ഒളിച്ചോടി ഒന്നിച്ചു ജീവിക്കാം ചേച്ചീ എന്ന്. ഞാൻ ഞെട്ടിപ്പോയി. അവളാരത്തി പ്ഫാ നായിന്റെ മോനേ എന്നു വിളിക്കുന്നത് മാത്രമേ ഞാൻ കേട്ടുള്ളൂ. സത്യായിട്ടും ഞാനൊടി. നാണക്കേട് കേസ്. കുറച്ചു ദൂരം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോ ആ പെണ്ണുമ്പിള്ള പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്. ഇവൻ നെഞ്ചിൽ കയ്യും കെട്ടി തലയും കുനിച്ചു വിനീതമായി എല്ലാം കേട്ടോണ്ടിരിക്കുന്നു. പുല്ലൻ... ഒറ്റ വെട്ടിന് കൊല്ലാനാ തോന്നിയത് പക്ഷേ കൂട്ടുകാരനായി പോയില്ലേ.എന്നിട്ടിപ്പൊ വന്നിരുന്നു മോങ്ങുന്നു. നീ പോയി ചാവട അതാ നല്ലത്. "
ആ മ്യാരക ദൃക്‌സാക്ഷി വിവരണത്തിൽ ഞങ്ങളൊക്കെ തരിച്ചു നിൽക്കുമ്പോൾ അരുൺ
" നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എനിക്കവളെ മറക്കാൻ പറ്റില്ല. അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല...ഞാൻ മരിക്കും..ഞാൻ മരിക്കും.. അല്ലേലും ആത്മാർത്ഥ സ്നേഹത്തിന്റെ വില നിങ്ങൾക്കറിയില്ല "
കുറച്ചു നേരത്തെ നിശബ്ദത. ആരാണ് ആദ്യം കൈ പൊക്കിയതെന്നോർമ്മയില്ല. എന്തായാലും എല്ലാവരും കൈ കാൽ തുടങ്ങിയവ പൊക്കുകയും താഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഞാനും. എനിക്ക് ഏറ്റവും ദേഷ്യം വന്നത് അവന്റെ ആത്മാർത്ഥ സ്നേഹം എന്ന വാക്കിലാണ്.
തബല , ചെണ്ട , മൃദംഗം ഇത്യാദി സാധനങ്ങളുടെ മൂസിക്ക് അവിടെ മുഴങ്ങി.
" ഡും ഡും ഡും ഡിഷ്യും ഡിഷ്യും ഡിഷ്യും ദും ദും ദും ഠേ ഠേ ഠേ "
തുടങ്ങിയ കുറച്ചു ശബ്ദങ്ങൾ അവസാനം അമ്മേ അമ്മച്ചിയെ വല്യമ്മച്ചിയെ വിളികളിൽ അവസാനിച്ചു.
------------------------------
മൂന്നു മാസത്തിന് ശേഷമുള്ള ഒരു പ്രഭാതം അരുൺ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന സമയത്താണ് രവിയും സുധീറും നടന്നു വരുന്നത് കണ്ടത്. കണ്ടപ്പോഴേ രവിയേട്ടൻ അവനോട് ചോദിച്ചു.
" നീ ഹോസ്പിറ്റലിൽ നിന്ന് എന്നാടാ വന്നത്. "
" മിനിഞ്ഞാന്ന് വന്നു രവിയേട്ടാ.. "
" ഇപ്പൊ നിന്റെ കയ്യിനും കാലിനും കുഴപ്പമൊന്നുമില്ലല്ലോ..."
" ഇല്ല രവിയേട്ടാ പ്ലാസ്റ്റർ ഒക്കെ വെട്ടിക്കഴിഞ്ഞു എക്‌സ്‌റേ എടുത്തു നോക്കി കുഴപ്പമൊന്നുമില്ല എന്നാണ് പറഞ്ഞത്. "
രവി അരുണിന്റെ കവിളിൽ പതുക്കെ തട്ടി " ആ നോക്കി ഓടിച്ചു പോ കേട്ടോ.. "
" ശരി രവിയേട്ടാ... "
" അല്ല...എന്തായി നിന്റെ പ്രണയം "
" ഒന്ന് പോ രവിയേട്ടാ ... അതൊക്കെ ഓരോ പ്രാന്ത് അല്ലേ ഞാൻ അതൊക്കെ മറന്നു.. "
" മിടുക്കൻ.. ആ നീ വൈകുന്നേരം വരുമ്പോ രണ്ടു ഫുൾ വാങ്ങിയിട്ട് പോരെ. "
അപ്പോഴേക്കും വീടിന്റെ വാതിൽക്കൽ എവിടെ നിന്നാണെന്നറിയില്ല അരുണിന്റെ അമ്മയുടെ തല പ്രത്യക്ഷപ്പെട്ടു... അവർ രവിയേയും സുധീറിനെയും ഒന്ന് തീക്ഷ്‌ണമായി നോക്കി.. എന്നിട്ട് പറഞ്ഞു.
" മോനേ രവിയേ... പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത്. അവൻ ഇനി മുതൽ അതിനൊന്നും നിങ്ങളുടെ കൂടെ വരില്ല.. അന്നാ ആക്‌സിഡന്റു ഉണ്ടായതിന് ശേഷം എന്റെ മോൻ ആകെ മാറി. അവനിനി മദ്യമൊന്നും കുടിക്കില്ല. എന്റെ തലയിൽ തൊട്ട് സത്യം ചെയ്തിട്ടുണ്ട്. നിങ്ങളായിട്ട് ഇനി അവനെ നിങ്ങളുടെ കൂട്ടത്തിൽ കൂട്ടി നശിപ്പിക്കരുത്.. നിങ്ങളുടെ കൂടെ കൂടിയതിനു ശേഷം അവൻ നശിച്ചിട്ടേ ഉള്ളൂ... ഇപ്പൊ ദൈവമായിട്ടാണ് എന്റെ മോന് ആ ആക്‌സിഡന്റു ഉണ്ടാക്കിയത്. അതോടെ അവന് നല്ല ബുദ്ധി വന്നു... ദൈവത്തെ ഓർത്തു ഇനിയും അവനെ നശിപ്പിക്കരുത്...
മക്കള് പോകാൻ നോക്കെടാ അരുണേ..."
രവിയും സുധീറും അവരുടെ പുറകിൽ ഉള്ള സർവ്വേക്കല്ലിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തത് പോലെ അറ്റൻഷനായി അസ്ത്രപ്രജ്ഞരായി നിന്ന് പോയി...
കുറച്ചു കഴിഞ്ഞപ്പോ സുധീർ പതുക്കെ രവിയോട് ചോദിച്ചു...
" അല്ല രവിയേട്ടാ...ആക്സിഡന്റോ...ഏത് ആക്‌സിഡന്റു... എപ്പോ ? "
" നീ മിണ്ടാതിരിക്ക് "
അരുൺ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകുന്ന നോക്കി നിൽക്കുന്ന രവിയേട്ടനോട് സുധീർ വീണ്ടും ചോദിച്ചു
" അല്ല രവിയേട്ടാ ഒരു തല്ലിന് ആൾക്കാരെ ഇത്രയ്ക്ക് ഒക്കെ മാറ്റിയെടുക്കാൻ കഴിയുമോ. "
" കഴിയുമെടാ... കിട്ടേണ്ട സമയത്ത് നല്ല രണ്ടു തല്ല് കിട്ടിയാൽ പലരുടെയും സ്വഭാവം മാറും... അതിനാരും തയ്യാറാകാത്തത് കാരണമാണ് ഇന്നും നാട്ടിലെ പത്രങ്ങളും ചാനലുകളും ഒക്കെ ഒരുപാട് പുതിയ പുതിയ വാർത്തകൾ കൊണ്ട് നില നിന്ന് പോകുന്നത്... ആ അതൊക്കെ വിട്... നന്നാവുന്നവർ ഒക്കെ നന്നാവട്ടെ നീ വാ നമുക്ക് ഒന്നര അടിക്കാനുള്ള വകുപ്പ് നോക്കാം.."
രവിയും സുധീറും ആ റോഡിലൂടെ മുന്നോട്ട് നടന്നു പോയി...
കഥ തീർന്നു.
Sanjay Krishna

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo