നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വർഷം പതിനാറ് - Part 3

Image may contain: 1 person, smiling


അത്തക്കളത്തിന്
പൂനുള്ളുമ്പോൾ
അയലത്തെമാരൻ ചൊല്ലീ,
പുഞ്ചിരിപ്പൂവൊന്നു
പകരം തന്നാൽ പൂവൊരു
വട്ടി തരാം.
ഉള്ളിലെവിടെയോ ഒരു ഓണപ്പാട്ടുണർന്നു.
ടിവിയിൽ പ്രളയ വാർത്തകൾ നിറയുന്നു,
മഴ, മഴ, പെരുമഴ, നദികൾ
കരകവിഞ്ഞ് കൂലം കുത്തിയൊഴുകുന്നു, റോഡുകളും നദികളും
തിരിച്ചറിയാനാവാതെ എവിടെയെല്ലാമോ ഒന്നായി ചേരുന്നു. റോഡിനു ള്ളിലുടെ വലിയ മുക്കുവന്മാരുടെ വള്ളങ്ങൾ
നോഹയുടെ പെട്ടകം പോലെ എല്ലാവരേയും വഹിച്ചുകൊണ്ട് സുരക്ഷിത മേഖലകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് പോകുന്നു. ഈ ക്യാമ്പുകളിൽ എവിടെയെങ്കിലും എന്റെ അച്ചനും അമ്മയും കാണുമോ? സഹോദരീ സഹോദരന്മാർ കാണുമോ,
അല്ലെങ്കിൽ തനിക്ക് സഹോദരീ സഹോദരന്മാർ
ഉണ്ടായിരുന്നോ, ആരോട്
ചോദിയ്ക്കാൻ, താൻ തന്നെ ആരെന്നറിയാത്ത
തനിക്ക് തന്റെ സ്വന്തക്കാരെ തിരിച്ചറിയാനാവുമോ,
പ്രളയ ദുരിതങ്ങൾ ക്യാമാറാകണ്ണിലൂടെ ഒപ്പിയെടുക്കുന്നവരിലൂടെ, അവരുടെ വാർത്താധിഷ്ടിത പരിപാടികളിലൂടെ കാണുന്ന സ്ഥലങ്ങളിൽ നിന്ന് തന്റെ നാട് കണ്ടെത്താമെന്നോർത്താണ് വാർത്തകളിൽ ഉറ്റുനോക്കിയിരിക്കുന്നത്.
അതിനിടയിൽ ആണ് തൃപ്പൂണിത്തുറയിൽ അത്തച്ചമയം നടക്കുന്ന വാർത്ത കണ്ടത്. അത്തച്ചമയം, അത്തപൂക്കളം, തുമ്പപ്പൂവ്,
തുമ്പപ്പൂവ്വിൻ നൈർമല്യമുള്ള നീന.
അന്നുമൊരു അത്തനാളിൽ
ആയിരുന്നല്ലോ നീനയെ
ആദ്യമായി കണ്ടത്, കോടമഞ്ഞിലൂടെ നേരിയ
ച്ഛായാചിത്രങ്ങൾ മിന്നിതെളിയുന്നു, രാവിലെ തുമ്പപൂക്കളത്തിന് തുമ്പപ്പൂ നുള്ളി കൊണ്ടിരുന്ന നേരത്താണ്, തൂവെള്ള നിറമുള്ള ഒരാഡംബരക്കാർ
ഒഴുകി വന്ന് അടുത്ത വീട്ടിന്റെ ഗെയിറ്റിൽ വന്നു നിന്നത്. കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങിയ മാലാഖക്കുട്ടിയുടെ വെളുത്ത ഉടുപ്പിന്റെ നീളൻ കയ്യുകൾ ചിറകുകൾ പോലെ തോന്നിച്ചു, ഒരു പാവക്കുട്ടിയുടെ ലാഘവത്വത്തോടെ മെല്ലെ നടന്ന് ഗെയിറ്റ് തുറന്നപ്പോൾ
ആണ് അവൾ തന്നെ കണ്ടത്, മുല്ലപ്പൂമൊട്ടുകൾ പയ്യെ വിടരുന്ന ചെറുചിരിയോടെ
തന്നെ കൈ വീശി കാണിച്ച്
അകത്തേയ്ക്ക് നടന്നു പോയി. ആ നാലു വയസ്സുകാരി, ഈ നാലാം ക്ലാസ്സ് കാരന്റെ അകത്തേയ്ക്കും കൂടിയാണ് നടന്നു കയറിയത് എന്ന് അന്നറിഞ്ഞില്ലായിരുന്നു.
............
കണ്ണാ
ഇതാരെല്ലാമാണ് വന്നിരിക്കുന്നത്
എന്നു നോക്കിയേ;
ഇത് അന്നമ്മ ചേച്ചി, ഇവരാണ് പുതിയ വീട്ടിൽ
താമസത്തിനെത്തിയ
കോട്ടയത്തുകാർ,
ഇതവരുടെ ഒരേയൊരു
മകൾ നീന, രണ്ട് ആൺകുട്ടികൾ കൂടിയുണ്ട്.
നീറ്റോ, നീക്കോ.
എന്നിട്ട് അവർ എവിടെ?
അവർ വന്നില്ലേ,
ഇല്ല, അവർ അങ്ങിനെ
ആരോടും കൂട്ടൊന്നും
കൂടില്ല, എന്നോടു പോലും
അവർക്ക് കൂട്ടില്ല.
അമ്മയുടെ സാരി
തുമ്പിൽ വിരലുകൾ ചുറ്റിയും അഴിച്ചും കളിച്ചിരുന്ന സുന്ദരിക്കുട്ടി, നക്ഷത്രക്കണ്ണുകളുള്ള
നോട്ടത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.
നോക്കൂ ഇതാണ് കണ്ണേട്ടൻ.
ഇനി നീനയ്ക്ക് എന്നും
കൂട്ടായിട്ടുണ്ടാവും.
കണ്ണേട്ടാ,
പിന്നീടൊരിയ്ക്കലും
അവൾ ആ വിളി മറന്നില്ല.
നാഴിയയ്ക്ക് നാല്പതു വട്ടം
പറയും, എന്നെന്നും
കണ്ണേട്ടന്റെ നീന.
കണ്ണേട്ടന്റെ മാത്രം നീന.
തുടരും ....

PS AnilKumar DeviDiya

Read All parts here - https://www.nallezhuth.com/search/label/Varsham16

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot