
ഓർമ്മകളിൽ നിന്നും ഒരിക്കലും മായാതെ
ഉള്ളുരുക്കാൻ ഉമിത്തീ പോലെ നീറുന്നുണ്ട്.
ഉള്ളുരുക്കാൻ ഉമിത്തീ പോലെ നീറുന്നുണ്ട്.
ആ വേദനയിൽ ഹൃദയം പിടഞ്ഞ്
നോക്കിയിരിക്കുകയാണ്
നിങ്ങളുടെ ചില ചിത്രങ്ങൾ
നോക്കിയിരിക്കുകയാണ്
നിങ്ങളുടെ ചില ചിത്രങ്ങൾ
നടുക്കുന്നൊരു വാക്കിൽ അറിയുമ്പോൾ
പറിച്ചെടുക്കാനാവാത്ത വിധം
എന്നിൽ വേരാഴ്ത്തി പതിയെപ്പതിയെ
എല്ലാം കവർന്നെടുത്ത്
എന്നിൽ വേരാഴ്ത്തി പതിയെപ്പതിയെ
എല്ലാം കവർന്നെടുത്ത്
കണ്ണുകെട്ടി മരണത്തിലേക്ക് തള്ളിയിട്ട്
അടുത്തവരിലേക്ക് ഊഴം കാത്തിരിപ്പാണ്
തിരിച്ചറിയാൻ വൈകുന്ന
ആ കൊലയാളി
തിരിച്ചറിയാൻ വൈകുന്ന
ആ കൊലയാളി
മരണം കൊണ്ടുമാത്രം തൃപ്തനാവുന്നവനേയും പേറി
അധികമില്ലെനിക്കീ കാഴ്ചകൾ എന്നറിഞ്ഞ്
അടുക്കുന്ന ദൂരം മാത്രം നീട്ടിക്കിട്ടാനായ്
പ്രാർത്ഥിക്കുന്നവരുടെ നേരേനോക്കാത്ത
കണ്ണുകളിലും ആശ്വാസവാക്കിലും പുഞ്ചിരിച്ച്
പ്രാർത്ഥിക്കുന്നവരുടെ നേരേനോക്കാത്ത
കണ്ണുകളിലും ആശ്വാസവാക്കിലും പുഞ്ചിരിച്ച്
വൃഥാ ധൈര്യത്തിന്റെ കമ്പളം പുതച്ച്
വാക്കുകൾ അറിയാതെ ഇടറുമ്പോൾ
താനറിയാതെ ഒഴുകുന്ന കണ്ണുനീരിൽ
താനറിയാതെ ഒഴുകുന്ന കണ്ണുനീരിൽ
മഞ്ഞുകട്ടയുടെ ആയുസുമായി മരണം
വിളിക്കുന്നതും കാത്ത് ഉറ്റവർക്കിടയിൽ.
വിളിക്കുന്നതും കാത്ത് ഉറ്റവർക്കിടയിൽ.
സ്വകാര്യമായ അഹങ്കാരങ്ങൾ എല്ലാം
ഓരോന്നായി വിടപറയുന്നതും കണ്ട്
ഓരോന്നായി വിടപറയുന്നതും കണ്ട്
ശോഷിച്ച്
തിരിച്ചറിയാനാകാതെ വിധിയെ
കാത്തിരിക്കുന്ന...
ആയിരങ്ങളിൽ ഒരാൾ.
തിരിച്ചറിയാനാകാതെ വിധിയെ
കാത്തിരിക്കുന്ന...
ആയിരങ്ങളിൽ ഒരാൾ.
Babu Thuyyam.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക