നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുസ്തക പരിചയം - ഒരച്ഛൻ മകൾക്കയച്ച കത്തുകൾ

Image may contain: 2 people, people smiling

#ഒരച്ഛൻ_മകൾക്കയച്ച_കത്തുകൾ
#ജവഹർലാൽ_നെഹ്റു
വിവർത്തനം: അമ്പാടി ഇക്കാവമ്മ
പബ്ലിഷർ : മാതൃഭൂമി ബുക്ക്സ്
വില: ₹80
ഇന്ന് നവംബർ 14 ശിശു ദിനം.ഈ പുസ്തകത്തെ കുറിച്ചെഴുതാൻ ഇന്നത്തേക്കാൾ മികച്ചൊരു ദിനം വേറെ ഇല്ല എന്നു തോന്നുന്നു. നമ്മുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന നെഹ്റു 1928ലെ വേനൽ കാലത്ത് മുസൂറിയിൽ താമസിക്കുകയായിരുന്ന 10 വയസുകാരിയായ മകൾ ഇന്ദിരക്ക് അയച്ച കത്തുകളാണിവ. കേവലം കുറച്ച് കത്തുകൾ എന്നതിൽ കവിഞ്ഞ് വിജ്ഞാനത്തിന്റെ ലോകത്തേക്ക് പറക്കാൻ ഒരുങ്ങുന്ന ഒരു കുട്ടിക്ക് നെഹ്റു തെളിയിച്ച് നൽകുന്ന വെളിച്ചമാണിത്. ഓരോ കത്തുകളിലായി ലളിതമായി ചരിത്രത്തെ പറ്റിയും ഭൂമിശാസ്ത്രത്തെ പറ്റിയും ഭാഷകളെ കുറിച്ചും വിവിധ ലോകരാജ്യങ്ങളെ കുറിച്ചും അങ്ങനെ നിരവധി വിഷയങ്ങളെ കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങൾ വിവരിക്കുന്നുണ്ട്. ഓരോ വിഷയങ്ങളിലും ഉള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എന്തെന്ന് ഈ കൃതി നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. ഇന്ദിരക്കും ഈ വിഷയങ്ങളിൽ എത്തരത്തിലുള്ള കാഴ്ചപ്പാടാണ് ഉണ്ടാകേണ്ടത് എന്നതിനെ കുറിച്ചും അദ്ദേഹത്തിന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. "സ്വര്ണ്ണം കൊണ്ട് ആഭരണം ഉണ്ടാക്കി ധരിക്കത്തക്ക ദുരഭിമാനം അവർക്കുണ്ടായിരുന്നു" എന്ന് ഒരു വിഭാഗം ജനങ്ങളെ കുറിച്ച് അദ്ദേഹം ഇതിൽ പരാമർശിക്കുന്നുണ്ട്. ഇന്ദിരാഗാന്ധി അധികം സ്വർണ്ണാഭരണങ്ങൾ ധരിച്ച് നാം കണ്ടിട്ടില്ലാത്തത് ഒരു പക്ഷെ നെഹ്റു ഈ കാഴ്ചപ്പാട് ചെറുപ്പത്തിലേ അവരിൽ ഉണ്ടാക്കിയെടുത്തതിനാൽ ആകണം.
നിങ്ങളുടെ കുട്ടിക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു സമ്മാനമാണ് ഈ പുസ്തകം. മാതാപിതാക്കൾ കുട്ടികളെ ഈ പുസ്തകം വായിച്ച് കേൾപ്പിക്കണം. തീർച്ചയായും നിങ്ങൾ കുട്ടികളെ ഈ മഴ നനയാൻ അനുവദിക്കുക. അത് വഴി അവരിൽ വിജ്ഞാനത്തിന്റെയും നല്ല ചിന്തകളുടെയും വിത്തുകൾ മുളക്കട്ടെ. അവർ നല്ല കാഴ്ചപ്പാടുകളും ബോധ്യവും ഉള്ള നല്ല മനുഷ്യരായി വളരട്ടെ.
✍️രാഹുൽ രാജ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot