നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദ്വിമാന സമവാക്യങ്ങൾ (ഗദ്യകവിത)

Image may contain: Aneesh Sundaresan, beard, outdoor and closeup

==========================
ഞാൻ 'എ' ആയിരിക്കട്ടെ, നീ 'ബി'യും;
ഒരിക്കലും നിർദ്ധാരണം ചെയ്യാനാവാത്ത
ഒരു ദ്വിമാന സമവാക്യത്തിനുള്ളിലായ്‌
അറിയാതെ അകപ്പെട്ടുപോയ രണ്ടുപേർ!!
ആകെത്തുക ശൂന്യമാണെന്നറിഞ്ഞിട്ടും
മൂല്യം സ്ഥായിയല്ലാത്ത ചരങ്ങൾക്കൊപ്പം
നമ്മുടെ മാത്രം ശരിയുടെ വാമഭാഗത്ത്
ചില അധിക ചിഹ്നങ്ങളാൽ ബന്ധിതർ.
എങ്കിലും; ഗണിതഭാഷ്യങ്ങൾക്കപ്പുറം
അചഞ്ചലമായ ഒന്നുണ്ട്; നമുക്കിടയിൽ
ഹൃദയഭാഷയിൽ മാത്രം സംവദിക്കുന്ന
അനിർവചനീയമായ ഒരു സ്ഥിരാങ്കം !
കണക്കു കൂട്ടലുകൾ പിഴച്ചുപോയേക്കാം
ഏതു നിമിഷവും; എങ്കിലും ഭയമില്ല
അത്ര എളുപ്പത്തിൽ വിട്ടുപോകാനാവാത്ത
ഒരു ലഹരിയാണ്, ഈ കണക്കിലെ കളി!
© അനീഷ് സുന്ദരേശൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot