Slider

ഒന്നും ഒന്നും മൂന്ന്

0
Image may contain: 1 person, smiling

ഉച്ച സൂര്യൻ ഉലയിലെ പഴുത്ത സ്വർണം പോലെ തിളങ്ങുന്നു. ഉരുകിയ സ്വർണമായ് വെയിൽ ഒഴുകി പരന്നിറങ്ങുന്ന ചുട്ടു പൊള്ളുന്ന ഉച്ച. പുറത്തു വെയിൽ കത്തിക്കാളുന്നു. അകത്തു എസിയുടെ കുളിർമ.
ടീവി യിൽ റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് തകർക്കുന്നു. അതിന്റെ പരസ്യത്തിനിടയിൽ അറിയാതെ കണ്ണടച്ച് ഒന്ന് മയങ്ങി.
ക്ലാ ക്ലാ ക്ലാ
ക്ളീ ക്ളീ ക്ളീ
സുരേഷ് തിരിഞ്ഞു നോക്കി.
കടയിൽ ഒരു ഒമാനി. അല്പം പ്രായം ഉള്ള ആളാണ്. വെയിലേറ്റ് വന്നതിനാൽ ആണെന്ന് തോന്നുന്നു മുഖം വല്ലാതെ ചുമന്നിരിക്കുന്നു. സുരേഷ് ടീവി നിശബ്‌ദമാക്കി എഴുനേറ്റു സലാം നൽകി.
സലാം മടക്കി നല്കുമ്പോളും മുഖത്തു ഹിന്ദികളോടുള്ള പുച്ഛ ഭാവം. അത് കാണുമ്പോൾ തന്നെ നമ്മുടെ ചോര തിളച്ചു തുടങ്ങുന്നത് സ്വാഭാവികം ആണല്ലോ.
അതെല്ലാം ഉള്ളിലൊതുക്കി സുരേഷ് ചോദിച്ചു
എന്താണ് താങ്കൾക്ക് വേണ്ടത്?
കയ്യിലിരുന്ന കവറിൽ നിന്നും രണ്ടു ബെയറിംഗ് പുറത്തെടുത്തിട്ട് വളരെ രോഷത്തോടെ സുരേഷിനോട്
ഇത് തന്റെ വണ്ടിയിൽ ഫിറ്റാകുന്നില്ല അതിനാൽ തിരിച്ച്‌ ഏടുത്തിട്ട് പൈസ തിരിച്ചു തരുക.
സുരേഷ് വളരെ ബഹുമാനത്തോടെ പറഞ്ഞു ഇത് തന്റെ കടയിൽ നിന്ന് വാങ്ങിയത് അല്ല. ഇവിടെ ഇതുപോലുള്ള രണ്ടു മൂന്ന് കടകൾ ഉണ്ട്. അവിടെ ഒന്ന് ചോദിക്കുക. ഏതുകടയിൽ നിന്നാണ് വാങ്ങിയത് എങ്കിൽ അവിടെ തിരിച്ചു കൊടുക്കുക.
നിങ്ങൾ ഇവിടെ നിന്ന് ഇത് വാങ്ങിയതായി ഓർക്കുന്നില്ലല്ലോ.
ഞാനല്ല എന്റെ അഹു ആണ് ഇത് ഇവിടെ നിന്നും വാങ്ങിയത്. അവൻ ഉറപ്പിച്ചു പറഞ്ഞു ഇത് തന്നെ കടയെന്ന്. പിന്നെ സ്ഥിരം ഡയലോഗുകൾ ആയി ഹിന്ദികൾ കള്ളൻമാരാണ്. അങ്ങിനെ പെയ്യാൻ തുടങ്ങി.
ഇതെല്ലാം കേട്ടിട്ട് സുരേഷിന് നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി.
അയാളുടെ പ്രായം ആണ് പിന്നെയും സുരേഷിനെ ശാന്തമാക്കിയത്.
തന്റെ കടയിലെ സാധാനങ്ങൾക്കു എല്ലാം കോഡുണ്ട് അത് കൊണ്ട് സുരേഷിന് നൂറു ശതമാനം ഉറപ്പാണ് ഇത് വേറെ ഏതോ കടയിലെ ആണെന്ന്.
വെയ്ൻ ഫാത്തുറ?
ബില്ല് ചോദിച്ചപ്പോൾ അതും അഹൂന്റെ കയ്യിൽ.
ഒന്നില്ലെങ്കിൽ സഹോദരനോട് വരാൻ പറയുക അല്ലെങ്കിൽ ബില്ലുകൊണ്ട് വരുക.
ഈ ലൈനിൽ ഇത് പോലുള്ള മൂന്ന് കടകളുണ്ട് അവിടെ ഒന്ന് ചോദിയ്ക്കാൻ പാടില്ലേ.
ഇല്ല. എനിക്ക് ഈ സാധനം ഈ കടയിൽ നിന്ന് തന്നെ മാറി പൈസ വാങ്ങണം കിളവന് ഒടുക്കത്തെ നിർബന്ധം.
ഞാൻ അഹൂനേയും വിളിച്ച്‌ ബില്ലുമായി വരും എന്നിട്ട് ഇവിടെ നിന്നാണ് വാങ്ങിയതെന്നുറപ്പായാൽ ഈ കട കത്തിക്കും, കടയിലെ ബാറ്ററി എടുത്ത് സുരേഷിന്റെ തല തല്ലി പൊട്ടിക്കും. ഹിന്ദിയെ അത് ചെയ്യും ഇത് ചെയ്യും എന്നെല്ലാമുള്ള ഭീഷണിയുടെ മലവെള്ള പാച്ചിലുകൾ.
അവർ തെയ്യന്നു പറയുമ്പോൾ നമ്മൾ തിത്തെയെന്നു പറഞ്ഞില്ലെങ്കിൽ അവർ നമ്മളെ തിത്തിതെയ് ആക്കും എന്ന സുരേഷിന്റെ സ്ഥിരം നിലപാടുകൾ എടുക്കേണ്ട സമയം ആയി.
ശാന്തമായതും എന്നാൽ ശക്തി ആയതുമായ ശബ്‌ദത്തിൽ സുരേഷ് ചോദിച്ചു. നിന്റെ അഹുവും ബില്ലും ആയിട്ട് നീ വരുമ്പോൾ ഈ കടയിൽ നിന്നല്ല ബെയറിങ്ങുകൾ വാങ്ങിയത് എന്ന് തെളിഞ്ഞാൽ ഞാനീ ബാറ്ററി എടുത്ത് നിന്റെയും നിന്റെ സഹോദരന്റെയും തല തല്ലി പൊളിക്കുന്നതിൽ നിനക്കും സമ്മതകുറവൊന്നും ഇല്ലല്ലോ.
ഒമാനി പ്ലിങ്.
ടീവിയിലേക്ക് നോക്കിയപ്പോൾ റബ്ബർ പന്ത് പോലെ ഇത്രയും നേരം ചാടികളിച്ചിരുന്ന റിമിടോമിയും ഇല്ല, കടയിൽ ഇത്രനേരം ചാടിത്തുള്ളി കടിച്ചു കീറാൻ നിന്ന ഒമാനി കിളവനും ഇല്ല.

By PS ANILKUMAR
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo