Slider

സൗഹൃദം:

0
Image may contain: 1 person, smiling

പ്രിയമായിരുന്ന പ്രിയമിത്രമേ
നീയെന്നാണ് നിന്നിലേക്ക്
കയറിപ്പോയതെന്നോർക്കുന്നില്ല
അതല്ലെങ്കിൽ ഞാനായിരുന്നോ
എന്നിലേക്കിറങ്ങി പോന്നത്
എന്റെ പയ്യാരംപറച്ചിലുകളും
നിന്റെ പതംപറച്ചിലുകളും
നമുക്കെന്നാണന്യോന്യം
അന്യമായ് തീർന്നത്
കളിചിരികളെന്നാണു
കളംവിട്ടു പോയ് മറഞ്ഞത് ഒരേയിഷ്ടമായിരുന്ന നമ്മളെന്നാണൊത്തിരി
യിഷ്ടങ്ങളായിമാറിപ്പോയത്
പുസ്തകങ്ങളെല്ലാംമറന്നിട്ട്
മുഖപുസ്തകങ്ങളിലേക്കന്നു
ചേക്കേറിയനാൾ മുതൽ
നമുക്കൊന്നിനുമേതിനു
മില്ല സമയങ്ങൾ.
മുഖചിത്രങ്ങളുടെ പിന്നിലെ
മുഖമറിയാതെ, മനമറിയാതുഴറി മടുത്ത
നാളുകൾ മറക്കാം
ഇന്നു ഞാനീ മുഖപുസ്തകമടച്ചീ
മനോപുസ്തകം തുറന്നു
നിന്നെയും കാത്തിരിക്കുന്നു
കളിവാക്കു ചൊല്ലി
കളിചിരികൾതൂകി കണ്ടു 
നിർത്തിയിടത്തുനിന്നുമിനിയും 
തുടരാമീസൗഹൃദം

By: PS Anilkumar DeviDiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo