*********
പൊക്കിൾകൊടിയിലായിരുന്നു
ആദ്യ ബന്ധനം, അമ്മയുടെ.
പത്താംമാസം അതുമുറിച്ചമ്മ-
കൈയിലൊതുക്കി ബന്ധിച്ചു.
തൊട്ടിലിലാട്ടിയതും, മാറിലൊതുക്കി കൊണ്ടുനടന്നതും , അമ്മയുടെ-
സ്നേഹ ബന്ധനങ്ങളായിരുന്നു.
ഓടിനടക്കാറായപ്പോൾ ബന്ധം വിട്ടു ഞാൻ ഓടി നടന്നെങ്കിലും ,
കൗമാരം വരെ അമ്മയുടെ വത്സല്യ ബന്ധനം കൂടെയെന്നുമുണ്ടായിരുന്നു.
കൗമാരം വരെ അമ്മയുടെ വത്സല്യ ബന്ധനം കൂടെയെന്നുമുണ്ടായിരുന്നു.
യൗവനത്തിൽ പ്രണയബന്ധനം-
എന്നിലാകെ പടർന്നിരുന്നു.
എന്നെ മറന്നകലുംവരെ പ്രണയം ഉന്മാദബന്ധനം തന്നെയായിരുന്നു.
എന്നിലാകെ പടർന്നിരുന്നു.
എന്നെ മറന്നകലുംവരെ പ്രണയം ഉന്മാദബന്ധനം തന്നെയായിരുന്നു.
പിന്നെ കുടുംബബന്ധനത്തിൽ പെടുകയായിരുന്നു.
കളത്രസന്താനങ്ങളുടെ സ്നേഹബന്ധനം ഭാഗ്യമായിരുന്നു.
കളത്രസന്താനങ്ങളുടെ സ്നേഹബന്ധനം ഭാഗ്യമായിരുന്നു.
ഒടുവിലാറടി മണ്ണ് , മറ്റൊരു ബന്ധനത്തിനും കൊടുക്കാതെ
എന്നെ ബന്ധിച്ചു.
എന്നെ ബന്ധിച്ചു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക