
അക്ഷരം അനശ്വരം അ-
തഗ്നിയെന്നതറിയണം.
ലക്ഷ്യഭേദിയായ വാക്കി-
നെത്തൊടുക്കുമായുധം.
തഗ്നിയെന്നതറിയണം.
ലക്ഷ്യഭേദിയായ വാക്കി-
നെത്തൊടുക്കുമായുധം.
നിഷ്‌ഠയോടെ നിത്യമങ്ങു-
പാസന നടത്തുകിൽ.
ക്ഷിപ്രമായ് പ്രസാദമേകു-
മക്ഷരങ്ങൾ നിശ്ചയം.
പാസന നടത്തുകിൽ.
ക്ഷിപ്രമായ് പ്രസാദമേകു-
മക്ഷരങ്ങൾ നിശ്ചയം.
നിത്യവും മിനുക്കണം തി-
ളക്കമോടെ കാക്കണം
നിത്യമായതൊന്നു മാത്ര-
മറിവതെന്നുമോർക്കണം.
ളക്കമോടെ കാക്കണം
നിത്യമായതൊന്നു മാത്ര-
മറിവതെന്നുമോർക്കണം.
ലക്ഷണത്തിലെഴുതുകിൽ-
രത്നമായ് തിളങ്ങിടും.
ഭക്തിയാണു ചേർത്തതെങ്കിൽ-
ശക്തിയായ് വിളങ്ങിടും.
രത്നമായ് തിളങ്ങിടും.
ഭക്തിയാണു ചേർത്തതെങ്കിൽ-
ശക്തിയായ് വിളങ്ങിടും.
രക്തമൊഴുകാതെയെത്ര-
യുദ്ധവും ജയിച്ചിടാം.
യുക്തിയോടെയക്ഷരങ്ങൾ-
ചേർത്തൊരുക്കി നിർത്തുകിൽ.
യുദ്ധവും ജയിച്ചിടാം.
യുക്തിയോടെയക്ഷരങ്ങൾ-
ചേർത്തൊരുക്കി നിർത്തുകിൽ.
അക്ഷരം അനശ്വരം അ-
തഗ്നിയെന്നതറിയണം.
ലക്ഷ്യഭേദിയായവാക്കി-
നെത്തൊടുക്കുമായുധം.
തഗ്നിയെന്നതറിയണം.
ലക്ഷ്യഭേദിയായവാക്കി-
നെത്തൊടുക്കുമായുധം.
വിജു കണ്ണപുരം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക