Slider

ചിത്രശലഭത്തിന്റെ ലൈഫ് സൈക്കിൾ

0
Image may contain: 1 person, smiling, selfie, beard, closeup and indoor

----------------------------------------------------------
താര....,
വാടികയിലെ നിറയെ പൂത്തു നിൽക്കുന്ന പാല മരത്തിന്റെ താഴെ പുൽത്തകിടിയിൽ കിടന്ന് ജയേഷിന്റെ ചുമലിൽ നിന്നും തല ഉയർത്തി താര വിളി കേട്ടു..
എന്താ ജയേഷ്..
നീ ചിത്രശലഭത്തിന്റെ ലൈഫ് സൈക്കിൾ പഠിച്ചിട്ടുണ്ടോ?
ഹ...എത്രയോ നാൾ ചാറ്റും വോയ്‌സ് മെസെജും കോളുമായി കാണാൻ കൊതിച്ച് കൊതിച്ച് ഓടി വന്നൊന്ന് കണ്ടപ്പോ ഇന്ന് ബയോളജിയാണോ നമ്മുടെ വിഷയം?
അതല്ല, ഈയിടെയായി നമ്മൾ ഒരു ചിത്രശലഭത്തിന്റെ ലൈഫ് സൈക്കിൾ പോലെയാ ജീവിക്കുന്നത് എന്നൊരു തോന്നൽ...
എങ്ങനെ?
രാവിലെ വല്ല സമയത്തും എഴുന്നേറ്റ ഉടനെ നമ്മൾ ഫോൺ എടുത്ത് പുഴുവിനെപ്പോലെ ആർത്തിയോടെ പച്ച നോക്കിയിരിക്കുന്നു....
ഓൺലൈൻ ഉണ്ടോ എന്നും നോക്കി മെസെഞ്ചർ ഓൺ ആക്കി ഇങ്ങനെ ഇരിക്കും...
ഹഹ
പച്ച വന്നാ ഹാപ്പി... ഒറ്റ അടി. ഗുഡ് മോണിംഗ്... ഒരു റിപ്ലൈ കിട്ടിയാൽ പിന്നെ രണ്ട് സ്‌മൈലി... ഒരുമ്മയും...
അതു കഴിഞ്ഞ് ഒറ്റ മുങ്ങലാ... രണ്ടാൾക്കും ജോലിക്ക് പോകണ്ടേ.. കട്ട ആത്മസംയമനം... പ്യൂപ്പ!
ഹഹ
മഷിയിട്ട് നോക്കിയാ പോലും ഓൺലൈൻ പിന്നെ കാണൂല്ല...
പിന്നെ..പിന്നെ...
ഉച്ച കഴിഞ്ഞ് പ്യൂപ്പ ചെറുതായി അകത്തി ഒരു നോട്ടമുണ്ട്...
പച്ച കാണുന്നുണ്ടോ..പച്ച...
പച്ച കാണുന്നുണ്ടോ...പച്ച...
ഹ ഹ..
കണ്ടാൽ തല പതുക്കെ പുറത്തേക്കിടും.. ഹായ്...
റിപ്ലേ ഉണ്ടെങ്കിൽ പ്യൂപ്പയിൽ നിന്ന് ഒറ്റ ചാട്ടമാണ്...
ചിറകൊക്കെ എപ്പൊ വന്നൂന്ന് ചോദിച്ചാ മതി....
ഹേയ്...പോടാ..
കുറച്ച് ചാറ്റിക്കഴിയുമ്പോൾ നീ ചിരിച്ചു തുടങ്ങും....
നിന്റെ ഈ നുണക്കുഴികളിൽ വിടരുന്ന ഒരു പ്രത്യേക ഭാവം എന്റെ മനസ്സിൽ തെളിയും...
നിന്റെ കണ്ണുകളിലെ പ്രകാശം എന്നിലേക്ക് പടരും....
ഒരു ബലൂൺ വീർപ്പിച്ച പോലെ എന്റെ നെഞ്ച് നിറഞ്ഞു കവിയും...
അടുത്തെത്താൻ എന്റെ മനസ്സ് തുടിക്കും...
അപ്പോ ശലഭം പൂർണ വളർച്ചയെത്തും....
സന്തോഷത്തിൽ നിറഞ്ഞ് പാറി പാറി അങ്ങനെ....
ജയേഷ്...
താരയുടെ മുടിയിഴകൾ ഒതുക്കി തലയിൽ തലോടിക്കൊണ്ട് ജയേഷ് തുടർന്നു...
പിന്നെപ്പോഴോ ചാറ്റിനവസാനം ഗുഡ് നൈറ്റ് തന്ന് നീ പോയിക്കഴിയുമ്പോഴേക്കും ശലഭത്തിന് തന്റെ ജീവൻ....
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു....
-----------------------------
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

By: Rajiv Panicker
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo