
*********************************
പ്രണയം - അത് എത്ര കണ്ടാലും കൊണ്ടാലും അറിഞ്ഞാലും പറഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത ഒരു തീമാണ്. അതുകൊണ്ടാവണം ആദ്യ സിനിമയായ 'ഒറ്റക്കൊരു കാമുകന്' എന്റെ പ്രിയ സുഹൃത്തുക്കൾ - Sudheesh Sk സുധീഷും, Sreeshkumar Sasi ശ്രീഷും പ്രണയം എന്ന ഫോർമാറ്റ് തന്നെ തിരഞ്ഞെടുത്തത്.
പേര് സൂചിപ്പിക്കും പോലെ, തന്റെ സത്യസന്ധമായ പ്രണയം തകർക്കാൻ കൂട്ടുനിന്നവർക്കെതിരെ ഒരു യഥാർത്ത കാമുകൻ ഏതളവ് വരെ പോകും? പ്രണയം ഒരു കാമുകനെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കും? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് 'ഒറ്റയ്ക്കൊരു കാമുകൻ'.
വിവിധ കാലഘട്ടങ്ങളിൽ, വ്യത്യസ്ത സ്ഥലങ്ങളിൽ സംഭവിക്കുന്ന മൂന്ന് പ്രണയങ്ങൾ! മനോഹരമായ ഈ മൂന്ന് പ്രണയകഥകൾ ഒരു മാലയിലെന്ന പോലെ കൊരുത്ത് ക്ലൈമാക്സിലെത്തിച്ചിരിക്കുന്നു എന്റെയീ സുഹൃത്തുക്കൾ 'ഒറ്റയ്ക്കൊരു കാമുകിലൂടെ'.
ഇടുക്കിയുടെ സൗന്ദര്യവും കത്രീനയുടെ നോട്ടവും അവളുടെ കൂട്ടുകാരും കൊക്കോ ചെടികളും ചാമ്പക്കയും, പഴയ സിനിമാക്കൊട്ടകയും, ഒക്കെയുള്ള ആദ്യ കഥ നമ്മിലെ നൊസ്റ്റാൾജിയ ഉണർത്തുമ്പോൾ, കലാഭവൻ ഷാജോണിന്റെ ഗംഭീര പെർഫോമൻസിന്റെ അകമ്പടിയോടെ, ചടുലമായി പറഞ്ഞ ഒരു ന്യൂജൻ പ്രണയം, അടുത്ത കഥയിൽ പിരിമുറുക്കം സൃഷ്ടിക്കുന്നു. മൂന്നാം പ്രണയ കഥയിൽ 'ജോജു - അഭിരാമി' ജോഡികളുടെ, അനന്തകൃഷ്ണൻ - മീര പ്രണയവും അതിമനോഹരമായ രീതിയിൽ പറഞ്ഞിരിക്കുന്നു. ഈ കഥകൾ എങ്ങനെ വിനുവിന്റെ പ്രണയത്തിലേക്ക് എത്തുന്നു എന്നിടത്താണ് സിനിമയുടെ ക്ലൈമാക്സ്.
വിഷ്ണു മോഹൻ സിത്താര ഒരുക്കിയ പശ്ചാത്തല സംഗീതം അതി മനോഹരമായി സിനിമയിലുടനീളം കാണാം.
ആദ്യ ചിത്രത്തിന്റേതായ ചില ചില്ലറ പോരായ്മകൾ ഒഴിവാക്കിയാൽ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് 'ഒറ്റയ്ക്കൊരു കാമുകൻ'
വിജയാശംസകൾ ശ്രീഷ് & സുധീഷ്! എനിക്കറിയാം ഇതൊരു തുടക്കം മാത്രം! ഇതിലും മികച്ചതാണ് നിങ്ങളിൽ നിന്ന് വരാനുള്ളതെന്ന്!
- ഗണേശ് -
26-11-18
26-11-18
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക