നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രേതത്തിനെ പിടിയ്ക്കാൻ.

Image may contain: 1 person, smiling, selfie and closeup

നൈറ്റ് ഡ്യൂട്ടിക്കാർ ഞങ്ങൾ സെക്യൂരിറ്റികൾ നൈറ്റ് പട്രോളിങ്ങിന് തമാശയായി പറയുന്ന പേരാണ്.
"പ്രേതത്തിനെ പിടിക്കാൻ പോകുന്നുവെന്ന്. "
പലരും ആൾവാസമൊന്നും പേരിന് പോലും ഇല്ലാത്തിടത്തും, പകൽ അടച്ചു കഴിഞ്ഞ സ്കൂൾ കെട്ടിടത്തിനും, ഫാക്ടറിയ്ക്കും, ഗോഡൗണിനും സെമിത്തേരിയ്ക്കുമൊക്കെയാണ് കാവൽ.
"അപ്പൊ പിന്നെ മണിക്കൂറുകൾ ഇടവിട്ടുള്ള പരിശോധനയ്ക്ക് പ്രേതത്തിനെ പിടിയ്ക്കാൻ പോകുന്നു എന്നല്ലാതെ പിന്നെന്തു പറയാനാണ്. ?"
രാത്രി ലേഡീസ് ഹോസ്റ്റലിലും, സ്റ്റാർ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ അടക്കം ഡ്യൂട്ടി ചെയ്യുന്നവരും ഉണ്ട്.
അക്കഥകൾ ഇപ്പൊ ഇവിടെ പറയണ്ട.
തലക്കെട്ടിന്റെ അർഥം മാറി പോകും.
അതവിടെ നിൽക്കട്ടെ, പിന്നെ പറയാം.
അങ്ങനൊരു രാത്രിയിലാണ് ടോർച്ചുമായി പ്രേതത്തിനെ പിടിക്കാൻ ഞാനിറങ്ങിയത്. മൂളിപ്പാട്ടുമായി ടോർച്ചും തെളിച്ച് കെട്ടിടം നാലു ചുറ്റും നടന്നു.
ഏകദേശം അഞ്ചേക്കറോളം വരുന്നൊരു സ്ഥലത്തിന് നടുവിൽ ഒരു കെട്ടിടം.
പഴയ എന്തൊക്കെയോ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതാണ്.
കൂടെ പ്രാവിനും കിളികൾക്കും പാർക്കാൻ ഒരു സ്ഥലവുമായത്.
മുനിഞ്ഞ് കത്തുന്ന ഒന്ന് രണ്ട് ലൈറ്റുകളുണ്ട്.
ടോർച്ചിന്റെ ധൈര്യത്തിൽ പുറത്തെ പരിശോധന കഴിഞ്ഞ് ഇരുമ്പ് വാതിൽ തുറന്ന് ഞാൻ അകത്ത് കയറി.
ഒന്നു രണ്ട് പ്രാവുകൾ കുറുകലോടടെ പറന്നു. തലയ്ക്ക് മുകളിലൂടെ.
ഞാൻ ടോർച്ച് തെളിച്ചു.
മുകളിൽ ഇരിപ്പുണ്ട് രണ്ടെണ്ണവും കണ്ണും മിഴിച്ച്.
"എന്താടാ.?" (നാട്ടിൽ മരിച്ചു പോയ ഒരാളുടെ പേര് വിളിച്ചു.)
"പേടിയാക്കുകയാണോ ?
ഇത്തിരി പുളിക്കും കേട്ടാ നുമ്മാ പേടിക്കാൻ."
എന്നും പറഞ്ഞ് മറ്റ് പലരോടും ഓരോന്നും ചോദിച്ചും പറഞ്ഞും രണ്ട് ചീത്തയൊക്കെ ഉറക്കെ വിളിച്ചും അകത്ത് മുഴുവൻ പരിശോധിച്ചു.
പുറത്തേക്കുള്ള വഴിക്കരികിൽ വലിയൊരു ജനറേറ്റർ വർക്ക് ചെയ്യുന്നുണ്ട്.
അതിന്റെ ഭയങ്കരമായ ശബ്ദം കാരണം കാതടഞ്ഞ്
എന്റെ സംസാരം എനിക്ക് തന്നെ കേൾക്കാൻ പറ്റാതെയായി.
ജനറേറ്റർ റൂം കഴിഞ്ഞ് ആ വാതിൽ അടച്ച് പുറത്തിറങ്ങിയതും ഉള്ള ലൈറ്റങ്ങ് അണഞ്ഞു.
ജനറേറ്ററും നിന്നു.
മൂകതയായി.
രാത്രിയിലും പ്രാവുകൾ കൂട്ടത്തോടെ കുറുകലും തുടങ്ങി.
ടോർച്ചു തെളിച്ചപ്പോൾ അതും കത്തുന്നില്ല.
നാശം പിടിയ്ക്കാൻ പെട്ടെന്ന് പുറത്തിറങ്ങാനായി തുനിഞ്ഞതും പുറകിൽ നിന്നൊരു വിളി.
"Hello...
Stop there.... "
കാലിലെ പെരുവിരലിൽ നിന്നൊരു തണുപ്പരിച്ച് മുകളിലേക്ക് കയറി.
ഒരു കാതിൽ നിന്ന് കുറച്ച് പുക പുറത്തേയ്ക്ക് പോയത് പോലെ.
കണ്ണുകളിലെത്തിയിരുന്നു പെരുവിരലിലെ തണുപ്പ്.
തളർന്ന കാലുകളിലൊന്ന് വീണ്ടും ഞാൻ കൈ കൊണ്ട് പൊക്കിയെടുത്ത് മുന്നോട്ട് വച്ചു.
"what I say. u don't Hear that.
I will Fu.... $#@&#=¥/$&*#€£×_"
തൊണ്ടയിൽ ഞണ്ടിറുക്കിയ ശബ്ദത്തിൽ മുടിഞ്ഞ ഇംഗ്ലീഷ്.
ഇംഗ്ലീഷുകാരന്റെ പ്രേതമായിരിക്കും.
നാട്ടിലെ ദൈവങ്ങളെയെല്ലാം ഉറക്കെ വിളിച്ച് കൊണ്ട് ഞാനോടി.
ഇംഗ്ലീഷ് പ്രേതം വിടുന്നില്ല.
കൂടെ തന്നെയുണ്ട്.
ഇപ്പൊ ഒരു മദാമ്മ പ്രേതമാണെന്ന് തോന്നുന്നു.
"you are a devil you can't Fuck me....@$*&+*#^/$^/&@/#&@ "
എന്നൊക്കെ പറയുന്നുണ്ട്.
പേടിച്ചോടുന്നെങ്കിലും ആ വാക്കൊക്കെ വ്യക്തമായി പിടിച്ചെടുത്തു.
ഒരു ആയുധം കാറ്റിലൂടെ ചീറി വരുന്ന ശബ്ദം.
നെഞ്ചിലൂടത് കുത്തിക്കയറിയത് പോലെ ഒരു നിലവിളി..
"ന്റെ മ്മച്ചിയോ എന്നെ കൊല്ലല്ലേ ഞാൻ പാവാണേ... "
നിലവിളിയോടൊപ്പം മുന്നിലെ കല്ലിൽ കാൽ തട്ടി ഉരുണ്ടടിച്ച് ഒന്നു രണ്ട് മലക്കം മറിഞ്ഞ് കമിഴ്ന്നടിച്ച് വീണ് കിടന്നു.
സായിപ്പിന്റെ വാക്ക് ഓർമ്മ വന്ന ഞാൻ പെട്ടെന്ന് മലർന്ന് കിടന്ന്
കണ്ണടച്ച് കൈയ്യും കാലും കൂട്ടിച്ചേർത്ത് കൊണ്ട് തൊഴുത് പിടിച്ചങ്ങനെ കിടന്നു.
"ഇല്ല പ്രേതം ഇല്ല.
പോയെന്ന് തോന്നുന്നു."
സംസാരമൊന്നുമില്ല.
പതിയെ ഞാൻ കണ്ണുകൾ തുറന്നു.
കാൽമുട്ട് ഉരഞ്ഞ് മുറിഞ്ഞ് ചോര വരുന്നുണ്ട്.
തറയിൽ പോയ ടോർച്ച് തപ്പിയെടുത്തപ്പൊഴതാ അതിനടുത്ത് കിടന്ന് ഇംഗ്ലീഷ് പ്രേതം സംസാരിക്കുന്നു.
കാതിൽ നിന്ന് ഊരിത്തെറിച്ച ബ്ലൂട്ടുത്ത് ഹെഡ്സെറ്റ് ഞാനെടുത്തു.
പട്രോളിങ്ങിനിറങ്ങിയപ്പോൾ മൊബൈലിൽ പാട്ട് ഓൺ ആക്കി കാതിൽ വച്ചിരുന്നതായിരുന്നത്. ജനറേറ്റർ ശബ്ദത്തിൽ പാട്ട് മാറി ഡൗൺലോഡായി കിടന്ന ഏതോ ഇംഗ്ലീഷ് സിനിമയുടെ ട്രെയിലർ വോയിസ് ആയി വന്നതാണെന്ന് ഞാനാരോടും പറയില്ല.
ശരിക്കും പ്രേതം വന്നൂന്ന് പറയണം എല്ലാരോടും.
നമുക്ക് പേടിയൊന്നുമില്ലല്ലോ ?
എന്തായാലും ഇനി ഡാഷ്... പോയ ഡാഷും കഴുകി ഡ്യൂട്ടി തുടരട്ടെ...
"പ്രേതത്തിനെ പിടിയ്ക്കാൻ.. അല്ലല്ല ഇനിയത് വേണ്ട.
പട്രോളിംങ്ങിന് പോകാൻ സമയമായി."
ജെ.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot