Slider

ഓര്‍മ്മയിലൊരു സ്കൂള്‍ കാലം

0
Image may contain: Giri B Warrier, closeup

(ഗിരി ബി വാരിയർ )

കഴിഞ്ഞ വർഷം പോസ്റ്റ് ചെയ്തിരുന്നതാണ്.
"ശിശുദിനാശംസകള്‍"
*********************
തറപറയെന്നാദ്യം സ്ലേറ്റിലും പിന്നെ ബുക്കിലും
ഇരുവരയിലും നാൽവരയിലും എഴുതിയതും
വെട്ടിത്തിരുത്തി വൃത്തിയില്ലാത്ത താളുകളും
ചുവന്ന മഷിയിലെഴുതിയ മാർക്കുകളും
കുസൃതികൾ കാണിച്ച് വാങ്ങിയ ശിക്ഷയും
കൈപ്പത്തിയിൽ കിട്ടിയ ചൂരലിനടിയും
നൂറ് നൂറ് വട്ടം എഴുതിയ ഇംപോസിഷനുകളും
ബോർഡിനടത്ത് ശിക്ഷയായ് നിന്നതും
സ്വാതന്ത്രദിനത്തിന് കിട്ടിയ മിഠായിയും
സേവനവാരത്തിന് പുല്ലുചെത്തിക്കൂട്ടിയതും
യുവജനോത്സവത്തിന്നോടി നടന്നതും
കൂട്ടുകാരൊത്തുകൂടി ചെയ്ത വികൃതികളും
പിൻബഞ്ചിലെ ചിരിയും, കുശുകുശുക്കലും
പൊട്ടിച്ച ചോക്കുകൊണ്ടേറ് കിട്ടുന്നതും
ഫാന്റവും മാൻഡ്രേക്കും വായിച്ച് രസിച്ചതും
വരണ്ട മൈതാനിയിൽ ഓടിക്കളിച്ചതും
വീണ് കാൽമുട്ട് പൊട്ടി ചോര പൊടിഞ്ഞതും
ഒന്നു കരഞ്ഞാൽ പോകുന്ന വേദനകളും ‎
ഒന്നു ചിരിച്ചാൽ മറക്കുന്ന പിണക്കങ്ങളും
പെൻസിലും റബ്ബറും പടങ്ങളും കൈമാറി 
ക്രയവിക്രയം ചെയ്തിരുന്ന ആ നല്ല കാലം
ശാസിച്ചാലും സ്നേഹിച്ചിരുന്നയധ്യാപകർ
അടി കിട്ടിയാലും വീട്ടിലറിയിക്കാത്ത കുട്ടികൾ
വീട്ടിലറിഞ്ഞാലും മക്കളെ ശാസിക്കുന്നയച്ഛൻ
കിട്ടുമോ നമ്മുടെ കുട്ടികൾക്കും ഇതുപോലെ
മറക്കാൻ കഴിയാത്ത ഒരു സ്കൂൾ ജീവിതം!
****************
ഗിരി ബി വാരിയര്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo