നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വർഷം പതിനാറ് - Part 1

Image may contain: 1 person, smiling

ഒരു സായംസന്ധ്യ. കോയമ്പത്തൂർ ടൗണിൽ നിന്ന് ഏകദേശം പത്തു പതിനാറ് കിലോമീറ്റർ ഉള്ളിലേയ്ക്ക് മാറിയ എരുമപ്പെട്ടി എന്ന ഗ്രാമത്തിലെ ഒരിടത്തരം
ഹോസ്പിറ്റലിന്റെ പതിനാറാം നമ്പർ മുറിയിൽ, തല ഭാഗം ഉയർത്തി വച്ച കട്ടിലിൽ ചാരി ഇരിയ്ക്കുകയാണ്
കാർത്തിക്. തലയിൽ ചുറ്റിക്കെട്ടിയ ബാൻഡേജിനുള്ളിലെ അഞ്ചാറു സ്റ്റിച്ചിൽ നിന്ന് ഇടയ്ക്കിടെ വരുന്ന
ചെറിയ വേദനയുടെ മറവിയ്ക്കായ് കൈയ്യിലുള്ള റിമോട്ട് ഉപയോഗിച്ച് ചുവരിലുള്ള
ടിവിയിലെ പ്രോഗ്രാമുകൾ
മാറ്റി മാറ്റി വച്ചു കൊണ്ടിരിക്കുകയാണ്. ഒറ്റയ്ക്കിരുന്ന് ബോറടിക്കുന്നു, രാമേട്ടൻ പറഞ്ഞതാണ് കൂട്ടുകാർ
ആരെങ്കിലും വന്നിട്ട് അവരെ തന്റെയരുകിൽ ഇരുത്തിയതിനു ശേഷം വീട്ടിൽ പോകാം എന്ന്.
താനാണ് നിർബ്ബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞു വിട്ടത്.
മൂന്നാലു ദിവസമായി
തന്റെയരുകിൽ തന്നേ ആയിരുന്നു. വീട്ടിൽ ഒത്തിരി ആടുമാടുകളും, കോഴികളും, കൃഷിയും എല്ലാം ഉണ്ട്. സീതേച്ചിയും, സുഗന്ധിയും ഒന്നും നോക്കിയാൽ ഞാനും രാമേട്ടനും നോക്കുന്ന പോലെ അതൊന്നും ശരിയാകില്ല.
ചാനൽ മാറ്റി കൊണ്ടിരുന്നപ്പോഴാണ്, സൺ മൂവിസിൽ ഓൾഡ് ക്ലാസിക് വിഭാഗത്തിൽ
പെടുത്തി വർഷം പതിനാറ്
എന്ന സിനിമ കാണിയ്ക്കുന്നു. കാർത്തി കും ഖുശ്ബുവും ചേർന്ന്
മത്സരിച്ചഭിനയിച്ച സിനിമ, നല്ല പാട്ടുകൾ. പതിനാറു വർഷങ്ങൾ ജയിലിൽ കഴിഞ്ഞ് തിരിച്ചുവരുന്ന
കാർത്തിക്കിന്റെ പഴയ ഓർമ്മകളിലൂടെ സിനിമ മുന്നോട്ടു പോകുന്നു. പെട്ടെന്നാണ് തന്റെയുള്ളിലും എന്തെല്ലാമോ ഓർമ്മകളുടെ തിരയിളക്കം
സംഭവിക്കുന്നു. ഇത് ഫാസിലിന്റെ സിനിമയല്ലേ.
എന്നെന്നും കണ്ണേട്ടന്റെ
നീന.
ആരാണീ നീന?
ആരോ ഉള്ളിലിരുന്ന്
മന്ത്രിയ്ക്കുന്നു.
ഫാസിലിന്റെ ഇതേ തീമുള്ള
സിനിമയുടെ റീമേക്ക് അല്ലേ
ഈ സിനിമ. എന്നെന്നും കണ്ണേട്ടന്റെ . തനിക്കിതെങ്ങിനെയറിയാം. തനിക്ക് മലയാളത്തിൽ ചിന്തിയ്ക്കാൻ എങ്ങിനെ കഴിയുന്നു. വീണ്ടും ചാനൽ
മാറ്റി നോക്കിയപ്പോൾ ഒരു
മലയാളം ചാനൽ. അതിൽ പറയുന്ന കാര്യങ്ങൾ തനിക്ക് പച്ചവെള്ളം പോലെ
മനസ്സിലാകുന്നു. അതിന്റെ താഴെ ഫ്ലാഷ് ന്യൂസ് ആയി
എഴുതി കാണിയ്ക്കുന്ന കാര്യങ്ങൾ തനിയ്ക്ക് വായിയ്ക്കാൻ ആവുന്നു. ഇന്നു വരേ ഒരു മലയാളം അക്ഷരം പഠിയ്ക്കാത്ത
തനിക്കിതെല്ലാം എങ്ങിനെ
മനസ്സിലാകുന്നു. എനക്കുൾ
ഒരുവനുണ്ടോ, ഒന്നുമേ തെരിയാത്.
കണ്ണാ.....
ആരാണ് തന്നേ അങ്ങിനെ
വിളിയ്ക്കാറുള്ളത്.
എല്ലാം ഒരു മൂടൽമഞ്ഞു പോലെ, പതിനാറു വർഷങ്ങൾക്കു മുമ്പുള്ള
കാര്യങ്ങൾ .
തുടരും....

Second Part in few Hours in Nallezhuth Page


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot