Slider

ആശ

0
Image may contain: 1 person, closeup


----------
എങ്ങിനെയെങ്കിലും ജീവിച്ചു തീർക്കാനായി
ഒരുങ്ങിയിരിക്കുന്ന മനസ്സിന്റെ
താഴിട്ടുപൂട്ടിയ വാതിലുകളിൽ
ചിലർ വന്നു മുട്ടി വിളിക്കാറുണ്ട്.
വാക്കുകൊണ്ടൊരു സ്വപ്നംതന്ന്
പറന്നുയരാൻ ചിറകുനൽകി
വിരസമായ ദിനങ്ങൾക്ക്
മോഹിച്ചുയരാൻ നൂലുകോർത്ത്.
ആകാശത്തിലുയർത്തിയ പട്ടം പോലെ
ചതി അറിയാതെ ചരടുവലികൾക്കൊപ്പം
ഉയർന്നുപറക്കുമ്പോൾ.
താഴെയുള്ളതെല്ലാം ചെറുതെന്നു നിനച്ച്
പുതിയ മായകാഴ്ച്ചകളിൽ മയങ്ങി.
തന്നോടൊപ്പം പോരാത്തവരെന്ന,
അന്ധമായ ഭ്രമങ്ങളിൽ പെട്ട്
സ്വയം മറന്ന കാലം.
അനിവാര്യമായ ഇഴപൊട്ടലോടെ
വട്ടംചുറ്റി ഉടലുകീറി,
ചോർത്തെടുത്തപ്പെട്ട യൗവനത്തിന്റെ,
ഒരുക്കൂട്ടലത്രയും അന്യമായ വേദനയിൽ.
പിന്നിക്കീറിയ മോഹങ്ങൾ
നിറം മങ്ങിയ സ്വപ്നങ്ങളോടെ
മുൾക്കുരുക്കിലിളകാനാവാതെ
കിടക്കുമ്പോൾ.
ജീവിതം വീണ്ടും പഠിക്കേണ്ട
പുസ്തമാവുന്നു.
എന്നും പഠിക്കേണ്ട ജീവിതമാവുന്നു.
Babu Thuyyam.
26/11/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo