Slider

മറവി.

0
Image may contain: 1 person, smiling

എൻ്റെ ശരികൾ
നിനക്ക് തെറ്റായിരിക്കാം
പക്ഷെ നിൻ്റെ
എത്ര തെറ്റുകൾ
എനിക്ക് ശരിയായിരുന്നു
എന്നതെല്ലാം മറന്നതെന്തേ?
മറവിയിൽ ഓർമ്മവരുന്ന നേരമാകുമ്പോൾ,
ഓർമ്മകൾ
മറവിയിൽ ആകുന്ന നേരമാകുന്നതോർക്കുക
അടുക്കി വച്ച കുറെ ചില്ലുപാത്രങ്ങളുടെ ഇടയിലൊന്നിലായ്
കരുതി വച്ചൊരുജീവൻ
തകർത്തുടച്ചീടുകിൽ
തകർന്നു പോകുകില്ലേ
അടുക്കിവച്ചൊരാചില്ലു പാത്രത്തിനട്ടികൾ
ഓർമ്മകൾ മറക്കാനെന്തെളുപ്പം
ഓർക്കാതിരിയ്ക്കാനെത്ര
ഒഴിവുകഴിവുകൾ
ഒരു മാത്രയോർത്താൽ
ഒരു നല്ല ജീവിതം

BY: PS AnilKUmar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo