(ജോളി ചക്രമാക്കിൽ)
എന്നു മുതലാണു നാം.....
ഒരേ മുറിക്കുള്ളിൽ
രണ്ടു ധ്രുവങ്ങളിലേയ്ക്ക് ചേക്കേറിയത്......!
ഒരേ മുറിക്കുള്ളിൽ
രണ്ടു ധ്രുവങ്ങളിലേയ്ക്ക് ചേക്കേറിയത്......!
എന്നു മുതലാണ് നാം.......
ഒരേ ശയ്യയിൽ
പുറം തിരിഞ്ഞു അതിരുകൾ തീർത്തത്....!
ഒരേ ശയ്യയിൽ
പുറം തിരിഞ്ഞു അതിരുകൾ തീർത്തത്....!
എന്നു മുതലാണ് നാം....
ഒരേ പാതയുടെ
രണ്ടരികുകൾ ചേർന്നു നടക്കുവാൻ തുടങ്ങിയത്...!
ഒരേ പാതയുടെ
രണ്ടരികുകൾ ചേർന്നു നടക്കുവാൻ തുടങ്ങിയത്...!
എന്നു മുതലാണു നാം....
എനിക്കു ചുറ്റും ..എന്റെ ലോകവും നിനക്കു ചുറ്റും ..നിന്റെ ലോകവും കെട്ടിപ്പടുക്കുവാൻ തുടങ്ങിയത്....!
എനിക്കു ചുറ്റും ..എന്റെ ലോകവും നിനക്കു ചുറ്റും ..നിന്റെ ലോകവും കെട്ടിപ്പടുക്കുവാൻ തുടങ്ങിയത്....!
എന്നു മുതലാണു നാം.....
എനിക്ക് നിന്നിലും നിനക്ക് എന്നിലും അലിഞ്ഞു ചേരാനാവാത്തത്ര സാന്ദ്രതയുള്ളവരായത്....!
എനിക്ക് നിന്നിലും നിനക്ക് എന്നിലും അലിഞ്ഞു ചേരാനാവാത്തത്ര സാന്ദ്രതയുള്ളവരായത്....!
എന്നു മുതലാണു നാം....
എനിക്ക് നിന്റെ ഗന്ധവും നിനക്ക് എന്റെ ഗന്ധവും കൈമോശം വന്നവരായത്....!
എനിക്ക് നിന്റെ ഗന്ധവും നിനക്ക് എന്റെ ഗന്ധവും കൈമോശം വന്നവരായത്....!
എന്നു മുതലാണു നാം.....
ചിരപരിചിതരായ.. അപരിചിതരായി മാറിയത്........!!!
ചിരപരിചിതരായ.. അപരിചിതരായി മാറിയത്........!!!
ഒരുമിച്ചാവും മുൻപേ..ഒന്നായവർ നാം....
ഒരുമിച്ചൊരേ സ്വപ്നം കണ്ടവർ നാം...
ഒരുമിച്ചൊരേ ഗാനം മൂളിയവർ നാം....
ഒരുമിച്ചൊരേ താളത്തിൽ മിടിച്ചവർ നാം...
ഒരുമിച്ചൊരേ പാത താണ്ടിയവർ നാം...!!
ഒരുമിച്ചൊരേ സ്വപ്നം കണ്ടവർ നാം...
ഒരുമിച്ചൊരേ ഗാനം മൂളിയവർ നാം....
ഒരുമിച്ചൊരേ താളത്തിൽ മിടിച്ചവർ നാം...
ഒരുമിച്ചൊരേ പാത താണ്ടിയവർ നാം...!!
പിരിയുമ്പോൾ
നീ എന്നിൽ നിന്ന് എന്നെയും
ഞാൻ നിന്നിൽ നിന്ന് നിന്നെയും
പൂർണ്ണമായും എടുക്കാറല്ലെ...
പരസ്പരം നിറയാൻ....
നീ എന്നിൽ നിന്ന് എന്നെയും
ഞാൻ നിന്നിൽ നിന്ന് നിന്നെയും
പൂർണ്ണമായും എടുക്കാറല്ലെ...
പരസ്പരം നിറയാൻ....
എന്നിട്ടും....!
നാമെങ്ങിനെ .....!
തീർത്തും.....!
"അപരിചിതരായി"
നാമെങ്ങിനെ .....!
തീർത്തും.....!
"അപരിചിതരായി"
28-08-2017
ജോളി ചക്രമാക്കിൽ
ജോളി ചക്രമാക്കിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക