Slider

പിള്ളയദ്ദിയത്തിന്റെ മനോവേദന(നർമ്മരചനയല്ല)

0
Image may contain: 1 person

-----------------------------------------------
*റാംജി....
കാലഘട്ടങൾ പലതുകഴിഞ്ഞതിനാലാകണം സ്മൃതിപഥത്തിലുള്ള പലതിനും മങ്ങലനുഭവപെട്ടത്‌..
ഈ മഹത്തായ കൃതിയിലേക്ക്‌ തിരിതെളിച്ച്‌ ,മങ്ങിപോയ ഓർമ്മകളെ പ്രകാശപൂരിതമാക്കിയ എന്റെ പ്രീയപെട്ട ചങ്കുകളായ അപസർപ്പക വിദഗ്ദൻ സർവ്വവശ്രീ അച്ചായൻ അവറുകൾ(അലക്സ്‌ ജോൺ),
മധ്യകാലഘട്ടത്തിലും, ശേഷവും ലോകത്തിനു വെളിച്ചമേകുവാൻ ലോകത്തിലെ പല പരീക്ഷണ ശാലകളിലും എന്നോടൊപ്പം കാളം കൂളം പണിയെടുത്തവരും
,മാധ്യമരംഗത്തെ അതികായകരും ആയ ശ്രീ ഗണേശേട്ടൻ,ശ്രീ അരുൺഭായ്‌.
പ്രപഞ്ചോൽപത്തികാലത്ത്‌ മണ്ണുവെച്ച്‌ മനുഷ്യരെ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ ദൈവത്തിനുപദേശിച്ചുകൊടുത്ത ശ്രീ പെരുംചൊല്ലൂരപ്പൻ (ബിജു പെരും ചെല്ലൂർ).
ലോകനന്മക്കായുള്ള പ്രയാണത്തിനിടയിൽ പല പ്രതിസന്ധിഘട്ടങ്ങളിലും ചങ്ക്‌ സഹായം ഓഫർചെയ്തിരുന്ന എന്റെ പ്രിയ ആശാൻ സർവ്വശ്രീ ബിജോ കോട്ടയം.
യുദ്ധങ്ങളിൽ പങ്കെടുക്കുമ്പോൾ മൂർച്ച കൂടിയ ആയുധങ്ങൾ സ്പോൺസർ ചെയ്യാറുള്ള പണികത്തി.(രാജീവ്‌ പണിക്കർ).
മല്ലയുദ്ധങ്ങൾ നേരിടുന്ന സമയങ്ങളിൽ "അര" ഇടിയൊന്നും പോരാ പിള്ളയദ്ദിയം.
കൊടുക്കുമ്പോൾ "മുക്കാൽ" തന്നെ ആയിരിക്കണമെന്ന് ശഠിച്ച മുക്കാടനവറുകൾ(ജോബി മുക്കാടൻ)...
പിന്നെ മറ്റൊരുകാര്യം,
അന്ന് ഞങ്ങൾ ദേവന്മാരെ കണ്ടുകഴിഞ്ഞാൽ ഉപദ്രവങ്ങൾ തൊടുത്തുവിടാറുള്ള അസുരാംഗനകൾ അതെല്ലാം മറന്ന്
കനപെട്ട ഉപകാരങ്ങൾ ചെയ്തുതന്നിട്ടുണ്ട്‌,അവരേയും ഈ വേളയിൽ സ്മരിക്കേണ്ടതായിട്ടുണ്ട്‌.
ശ്രീമതിമാരായ ദീപ.k,സജിത അനിൽ, സ്വപ്ന അലക്സിസ്‌,കവിതാ സഫൽ എന്നിവർക്ക്‌ വെറുമൊരു നന്ദിയിൽ പറഞ്ഞ്‌ ഒതുക്കാൻ കഴിയുന്നതല്ല..
"താങ്ക്സ്‌ " പറയേണ്ടുന്ന കമനീയ സഹായമാണവർ ചെയ്തുതന്നിരിക്കുന്നത്‌.
വലിച്ചുനീട്ടുന്നില്ല, സംഭവബഹുലമായ ആ കാലഘട്ടത്തിലേക്ക്‌ കടക്കാം..
ഒരു കാര്യം..
പൂർവ്വ ജന്മത്തിലെ ഇവരുടെ പേരുചോദിച്ച്‌ എന്റടുക്കൽ വരരുത്‌.
ആ പേരുകളോർത്ത്‌ എന്റെ ചിരി ഇതുവരെ അടങ്ങിയിട്ടില്ല...
സമയമുണ്ടെങ്കിൽ മാത്രം വായിച്ചാൽ മതി..
ചരിത്ര സംഭവങ്ങളായതുകൊണ്ട്‌ കുറേയുണ്ട്‌..
തുടങ്ങാം..
ഒരിക്കൽ ഞാൻ സുമതീ നദിയുടെ തീരത്തുകൂടി കുതിരയോടിച്ചുപോവുകയായിരുന്നു.
അപ്പോഴാണ് മറുകരയിൽ നിന്നൊരമ്പ്‌ എന്റെ ഇടതുവശത്തുനിന്ന മരത്തിൽ വന്നു തറച്ചത്‌.
നദിയുടെ വീതികുറഞ്ഞ ഭാഗത്തായതിനാൽ അപ്പുറം വ്യക്തമായി കാണാം ,
അപ്പോൾ കുറ്റിച്ചെടികൾക്കിടയിൽ ഒരനക്കം.
ഞാൻ സൂക്ഷിച്ചുനോക്കി,
എന്നെപ്പോലെത്തന്നെ പ്രഭുവേഷം ധരിച്ച ഒരു പയ്യൻ ചെടികൾ വകഞ്ഞുമാറ്റി
ഇറങ്ങി വരുന്നു.
അവന്റെ മുഖത്ത്‌ കുറ്റബോധം നിഴലിക്കുന്നുണ്ട്‌.
"ക്ഷമിക്കണം.
ഇന്നും എനിക്ക്‌ ഉന്നം തെറ്റി ,
സ്വൽപംകൂടി നീങ്ങിയിരുന്നെങ്കിൽ അങ്ങയുടെ ശിരസ്സിൽത്തന്നെ കൊണ്ടേനേ,
ഒന്നും സംഭവിക്കാഞ്ഞത്‌
പരദേവതയുടെ കാരുണ്യം."
അപ്പോൾ ഞാൻ പറഞ്ഞു
" നിനക്ക്‌ തെറ്റിയിരിക്കുന്നു കുഞ്ഞേ ,
അമ്പ്‌ വരുന്നലക്ഷ്യം രണ്ട്‌ വാരമുന്നേ ഞാൻ മനസിലാക്കിയിരുന്നു .
എന്തായലും എനിക്ക്‌ മനസ്സിലായിരുന്നു ശരിയായ യോദ്ധാവായിരിക്കില്ല തൊടുത്തതെന്ന് ."
"അവിടെ തന്നെ നിൽക്കൂ..
ഞാനങ്ങ്‌ വരാമെന്ന് " പറഞ്ഞ്‌ ഒരു മലക്കത്തിൽ അവനടുത്തെത്തി .
അത്ഭുതത്തോടെ പയ്യനപ്പോൾ ചോദിച്ചു ;
" അങ്ങ്‌ ആരാണന്ന് ഈയുള്ളവനു മനസ്സിലായില്ല യുവ ശ്രേഷ്ഠാ ,
പക്ഷെ അടിയന് ഒരുകാര്യം ബോധ്യമായി ;
അങ്ങ്‌ സകലശാസ്ത്രവിദ്യകളും പഠിച്ചിട്ടുള്ള മഹാനാണന്ന്."
അപ്പോൾ
പുഞ്ചിരിതൂകിക്കൊണ്ട്‌ ഞാൻ പറഞ്ഞു.
"താങ്കൾ കരുതുന്നപോലെ നോം ജകജാല കില്ലാടിതന്നെ..
ബഹുമാനപുരസരം എന്റെപ്രജകൾ എന്നെ പിള്ളയദ്ദിയം എന്നുവിളിക്കും..
ആയോധനകലകളിലും,നൂതന സങ്കേതിക വിദ്യകളിലും അതിവിദഗ്ധൻ,
ലോകോത്തര ഭാഷകൾ അതീവ വൈദഗ്ധ്യത്തോടെ പ്രയോഗിക്കുന്നവൻ,
ദീനാനുകമ്പയുടെ നിറകുടം,
ശത്രുക്കളുടെമേൽ ചീറ്റപ്പുലിപോലെ ചാടിവീഴുന്ന അസാമാന്യ പോരാളി,
ക്ഷിപ്ര പ്രസാദി.
അങ്ങനെ പറഞ്ഞുവരുമ്പോൾ എന്നെകുറിച്ച്‌ വർണ്ണിക്കാൻ ധാരാളം അങ്ങനെ കിടക്കുവാ. "
ഇത്രയും പറഞ്ഞപ്പോൾ,ഉത്കണ്ഠാകുലനായി ആ പയ്യൻ ചുറ്റിനും നോക്കി.
" നീ ചുറ്റിനും ഒന്നും നോക്കണ്ടാ ഈ പറഞ്ഞതൊക്കെ നമ്മേപറ്റിത്തന്നെയാണെന്നു "പറഞ്ഞപ്പോഴാണ് അവനൊരു സമാധാനമായത്‌.
"ആരാണ് നിന്നെ അസ്ത്രവിദ്യ അഭ്യസിപ്പിച്ചത്‌ ?
നീ ഇങ്ങനെയൊരു തോൽവി ആണങ്കിൽ,
ഗുരു എങ്ങനുള്ളവനായിരിക്കും ?
ഹാ സാരമില്ല
എന്നെ ഗുരുവായി സ്വീകരിച്ചുകൊള്ളു,
നിന്നെ നോം
അസ്ത്രവിദ്യ ഉൾപ്പടെയുള്ള ആയോധന കലകളിൽ, ഈരേഴ്‌ പതിനാലുലോകങ്ങളിലും കീർത്തിയുള്ള യോദ്ധാവാക്കി മാറ്റിത്തരാം..
ഇത്‌ വെറും വാക്കല്ല.. തമ്പുരാന്റെ കട്ടളൈ .
പിന്നെ എന്റെ അവതാര രഹസ്യവും ഇതാണല്ലോ. "
അതുകേട്ടതും ആ പയ്യൻ എന്റെ പാദാരവിന്ദങ്ങളിലേക്ക്‌ കുഞ്ചികുത്തി വീണു..
ഉടൻതന്നെ
ദിവ്യ ദൃഷ്ടിയാൽ അവന്റെ "കമ്പ്ലീറ്റ്‌ ഡാറ്റായും " പിടിച്ചെടുത്തു.
അർജ്ജുനനു സുഭദ്രയിൽ ഉണ്ടായ മകൻ,
ഗർഭാവസ്ഥയിൽ തന്നെ ചക്രവ്യൂഹം ഭേദിക്കാൻ പഠിച്ചവൻ,
പാണ്ടവരുടെ ശിക്ഷണത്താൽ ആയോധനകല അഭ്യസിച്ചവൻ,
കിഷ്കിന്താപുരിയിലെ അമരേന്ദ്ര ബാഹുബലി.
അയ്യോ പുള്ളിയല്ല അന്ന് പുള്ളിയില്ലാരുന്നു.
ഇത്‌ സാക്ഷാൽ അഭിമന്യു !
കുഞ്ചികുത്തികിടന്ന "അഭി"യെ ഞാൻ എഴുന്നേൽപ്പിച്ചു.
എന്നിട്ട്‌ ചോദിച്ചു.
" അസ്ത്രവിദ്യകളിൽ കേമനായ അർജ്ജുനൻ ഈ വിധമാണോ നിന്നെ അഭ്യസിപ്പിച്ചത്‌ ?"
ശിരസുകുനിച്ച്‌ അവൻപറഞ്ഞു ;
"പിതാശ്രീയുടെ തെറ്റല്ല തമ്പ്രാൻ, 'ലക്ഷ്യയുടെ ' ക്ലാസ്സുനടക്കുന്നന്ന് എനിക്ക്‌ പോകാൻ സാധിച്ചില്ല. കാരണം അന്നെനിക്ക്‌ പൊങ്ങൻ പനികൂടിയിട്ട്‌ വൈദ്യശാലേൽ അഡ്മിറ്റായിരുന്നു.
ഇത്‌ എന്റെപിഴയാണ് എന്റെ മാത്രം വലിയപിഴ. "
"ശരി
നിന്റെ വല്യച്ഛൻ എങ്ങനെയാണു നിന്നെ മല്ലയുദ്ധവും,ഗദായുദ്ധവും പഠിപ്പിച്ചതെന്ന് നോം അറിയട്ടെ."
ചെറിയ പയ്യനാണ് എങ്കിലും അവനെ പരീക്ഷിക്കാൻ ഞാനൊന്നു തീരുമാനിച്ചു..
മൽപിടുത്തത്തിൽ
ആദ്യമൊക്കെ പ്രതിരോധിച്ചു നിന്നെങ്കിലും എന്റെ തന്ത്രപ്രധാനമായ നീക്കത്തിൽ അവനുപിടിച്ചുനിൽക്കാനായില്ല.
സത്യത്തിൽ
എന്റെ സ്റ്റോപ്‌ വാച്ച്‌ അഞ്ച്‌ മിനിട്ട്‌ സെറ്റ്‌ ചെയ്ത്‌ പോരിനിറങ്ങിയതാ ,
പക്ഷെ
അതിനുമുൻപ്‌ പാവം പൂഴിയിൽ അമർന്നു.
കിതച്ചുകൊണ്ടവൻ പറഞ്ഞു
"ഭീമൻ വല്ല്യച്ഛനെയൊക്കെ തറപറ്റിച്ചുണ്ട്‌..
പക്ഷെ,
അങ്ങയുടെമുന്നിൽ എന്റെ എല്ലാ കഴിവുകളെല്ലാം നിഷ്ഭ്രമമായിപോകുന്നു.
അങ്ങയെപോലെ,അഗ്രഗണ്യനായ ഒരു യോദ്ധാവിനെ ഗുരുവായികിട്ടിയതിൽ ഞാൻ കൃതാർത്ഥനായി,
എന്നേ ശിഷ്യനായി സ്വീകരിച്ചാലും."
ഞാൻ പഠിപ്പിക്കുന്ന വിദ്യകളെല്ലാം വേഗം തന്നെ അവൻ ഹൃദ്യസ്ഥമാക്കി.
എനിക്ക്‌ അധികം മെനക്കെടേണ്ടിവന്നില്ല നാലുമാസത്തിനുള്ളിൽ.ആയോധനമുറകളെല്ലാം അവനെ പഠിപ്പിച്ചു..
ഞാൻ തന്നെ എന്നെ പുകഴ്ത്തിപറയുവാന്നുകരുതരുത്‌,
എല്ലാരും കരുതുന്നപോലെ ഒരു സംഭവം തന്നാ ഞാൻ,അതുകൊണ്ടാണല്ലോ ഇങ്ങനെ നടന്നത്‌.
അതും പോരാഞ്ഞിട്ട്‌ അതി സാഹസികനായ യോദ്ധാവും,പോരേ പൂരം. !
ഇതിനിടക്ക്‌ ചില കാര്യങ്ങൾ വിട്ടുപോയി,
അത്‌ പൂരിപ്പിച്ചിട്ടാകാം ബാക്കി..
അഭിയെ ഞാൻ പഠിപ്പിക്കുന്നതറിഞ്ഞ്‌ കുറേപേർ ശിഷ്യപ്പെടാൻ വന്നിരുന്നു.
അതിലൊരു പയ്യനാണേൽ തള്ളവിരലില്ല,കണ്ടപ്പോൾ തന്നെ എനിക്ക്‌ മനസ്സിലായി മൂർച്ചയേറിയ ആയുധംകൊണ്ട്‌ അറ്റുപോയതാണന്ന്.
എന്നാലും സംഭവത്തിന്റെ നിജസ്ഥിതിയറിയാൻ,
വീണ്ടും ദിവ്യദൃഷ്ടി ഓണാക്കി..
"ദാ" എന്നുപറയുന്നതിനുമുൻപേ അവന്റെ ഡാറ്റാ ഞാനങ്ങ്‌ പൊക്കി.
ദ്രോണരെ കാണാൻ പോകുന്നതും,
പഠിപ്പിക്കില്ലാന്ന് ദ്രോണർ അറുത്ത്‌ മുറിച്ച്‌ പറഞ്ഞതും,
മറഞ്ഞുനിന്ന് അസ്ത്രവിദ്യ പഠിച്ചതും,
ശേഷം
ദ്രോണരുടെ ശിഷ്യനാണന്ന് വീമ്പുപറഞ്ഞ്‌ നടന്നതും,
അവസാനം അതിന്റെ ദേഷ്യത്തിൽ ദക്ഷിണയായി ദ്രോണർ അവന്റെ വിരൽചോദിച്ചതും,
ഈ ശശാങ്കൻ വിരലറുത്ത്‌ കൊടുക്കുന്നതും..
(ഞാനന്നവനെ ശശാങ്കൻ എന്നുവിളിച്ചപ്പോൾ,അവിടെ വിരുന്നു സത്കാരത്തിന് വന്നിരുന്ന മിസ്റ്റർ അഷ്ടാവക്രൻ അതുകേട്ടുപറഞ്ഞു
തിരുമനസേ ..ബുദ്ധിമോശം കാണിക്കുന്നവരെ ശശിയെന്ന് വിളിക്കരുതോന്ന്.
ഒപ്പം നിൽക്കുന്നവരെ ഉയർത്തുന്നത്‌ എന്റെ തറവാട്ടുമഹിമയാണല്ലോ.. താങ്കളുടെ അഭീഷ്ടം പോലെ അങ്ങനെ തന്നെ നടക്കട്ടെയെന്ന് പറഞ്ഞ്‌ ഞാനപ്രത്യക്ഷനായി,ദിവാകരന്റെ ചായപ്പീടികയിലേക്ക്‌ പോയി.
പിന്നെ അഷ്ടാവക്രനുള്ള പൊതിച്ചോറുമായിട്ടാണ് ഗുരുകുലത്തിൽ എത്തിചേരുന്നത്‌ .
ഈ സംഭവത്തിനുശേഷം,ബുദ്ധിമോശോം കാണിച്ച്‌,അബദ്ദം പറ്റിയവരെ ശശിയെന്ന് വിളിക്കാൻ തുടങ്ങി.)
അങ്ങനെ,
കടന്നുപോയകാലമെല്ലാം എന്റെ മുന്നിൽ 70 mm സ്ക്രീനിൽ ,തീഡി അനിമേഷൻ പോലെ പ്രൊജക്റ്ററിൽ നിന്ന് പുറത്തേക്കുചാടി.
മുറിവുണങ്ങി കഴിഞ്ഞ്‌ ആശാൻ വില്ലുകുലക്കാൻ നോക്കിയപ്പോഴാ ശരിക്കും ശശിയായത്‌ തിരിച്ചറിഞ്ഞത്‌
അങ്ങനെ മറ്റുള്ളവരുടെ പരിഹാസവും,കുറ്റപെടുത്തലുകളും സഹിക്കാതായപ്പോൾ
പിന്നെന്തുചെയ്യാനാ. ആരുടേയും കണ്ണിൽപെടാതെ കാട്ടിനുള്ളിൽ തന്നെയങ്ങ്‌ കഴിഞ്ഞു കൂടി..
ഹാ നല്ലോരു യോദ്ധാവാകേണ്ടപയ്യൻ..എന്തുചെയ്യാം.. ദീർഘനിശ്വാസത്തോടെ ദിവ്യദൃഷ്ടി ഓഫ്‌ ചെയ്തു.
വിരൽ ദക്ഷിണയായി വാങ്ങിയ ഈ മഹാനുഭാവൻ
ശിഷ്യനായി ഇവനെ കൂട്ടാഞ്ഞത്‌ അലമ്പനും സർവ്വോപരി പ്രതിപ്രതിപക്ഷബഹുമാനവും ഇല്ലാത്തവനാണന്ന് മനസിലാക്കിയായിരുന്നുപോലും.
എനിക്കപ്പോൾ കാലേന്നരിച്ചുകേറിയതാ,
പക്ഷെ,
മനസ്സിനെ നിയന്ത്രണത്തിൽകൊണ്ടുവന്ന് ശാന്തതയോടുകൂടി ഞാൻ
"ലെവനെ" ശിഷ്യനായി സ്വീകരിച്ചു.
അസ്ത്രവിദ്യകളൊഴിച്ച്‌ മറ്റ്‌ എല്ലാ വിദ്യകളിലും അഭിയേപ്പോലെതന്നെ ഇവനും എളുപ്പം പഠിച്ചെടുത്തു .
പക്ഷെ എല്ലാം നേടിക്കഴിഞ്ഞപ്പോൾ അവന് തെല്ലഹങ്കാരമായി,.
ഞാനറിയാതെ ജരാസന്ധന്റെ സംഘത്തിൽ പോയി ചേർന്നു കൊടുത്തു.
നോക്കണേ പൂരം..
പക്ഷെ ഞാനറിയുന്നത്‌ മൂന്നിന്റന്നായിരുന്നു.
അറിഞ്ഞമാത്രയിൽത്തന്നെ ഏകലവ്യനെ എന്റെ ഗുരുകുലത്തിൽ നിന്ന് ഡിസ്മിസ്‌ ചെയ്തു..
ദ്രോണർ ഇവന്റെ വിരലായിരുന്നില്ല തലയാണെടുക്കേണ്ടിയിരുന്നതെന്ന് തോന്നിയ നിമിഷം.!
അന്നത്തെ കാലത്തെ മെയിൻ ഐറ്റമായ കൊടും ശാപം അവനുമേൽ ചൊരിഞ്ഞിട്ടു.
"എന്നോട്‌ കാണിച്ച ഗുരുനിന്ദക്ക്‌ നീ അനുഭവിക്കും മോനേ,
ത്വേജസാർന്ന ഒരുവൻ നിന്റെ ശിരസ്‌ വാൾ നട്ട്‌ പൊട്ടിക്കുന്നതുപോലെ പൊട്ടിച്ചിരിക്കും,
ഇത്‌ മൂന്നരതരമാ... എന്നെ നിനക്കറിയില്ല."
പിന്നെയും വായിൽവന്നതെന്തൊക്കെയോ ഞാനങ്ങ്‌ പറഞ്ഞു ..
പക്ഷെ, ഒരു പുച്ഛ ചിരിയോടെ അവൻ കാടുകയറി...
നിങ്ങൾക്കറിയാമെല്ലോ,
എനിക്കവനെ അപ്പോൾതന്നെ തീർക്കാവുന്നതായിരുന്നു !
പക്ഷെ ശാപം മെയിനായിരുന്നെല്ലോ,
അന്ന് ഞങ്ങളെ പ്പോലുള്ളവർ ശപിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക്‌ ശാപമോക്ഷം കൊടുക്കാനുള്ള അവസരം ലഭിക്കാതെ
പാവങ്ങൾ മുരടിച്ചു പോകും,
അതുപാടില്ല അവസരം നിർബന്ധമായി കൊടുത്തിരിക്കണം.. അന്നതാ നിയമം.
അതുകൊണ്ട്‌ മാത്രമാണ് അവൻ കാടുകയറിയത്‌.
പിന്നെ മറ്റേ കാര്യം നിങ്ങൾക്കറിയാമല്ലോ, ആവശ്യമില്ലാതെ ആയുധങ്ങളൊന്നും എടുത്തുപ്രയോഗിക്കില്ലെന്ന്..
ങാ.. ലോലഹൃദയനായതുകൊണ്ടുള്ള കുഴപ്പം
ഹം എന്തുചെയ്യാം.!
ബാക്കി ശിഷ്യന്മാരെ കുറിച്ച്‌ കൂടുതൽ ഒന്നും പരിചയപെടുത്തുന്നില്ല,
കാരണം എമ്പാടും അങ്ങനെ കിടക്കുവല്ലേ..
അതുകൊണ്ട്‌ ബാക്കിയൊക്കെ അവിടെ നിൽക്കട്ടെ.
കൂട്ടത്തിൽ ഒന്നുപറയാം ബി.ഘഡോൽക്കചൻ തുടങ്ങീ സാമാന്യം ഭേദപ്പെട്ടവരും, പ്രശസ്തരുടെ മക്കളെല്ലാരും അവിടുണ്ടായിരുന്നൂന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അങ്ങനെ, കൂടുതൽ കുട്ടികൾ അന്യദേശത്തുനിന്നുപോലും വരാൻ തുടങ്ങിയപ്പോളാണ്, ഞാൻ ഗുരുകുലം കൂടുതൽ വിപുലമാക്കിയതും, ഒരു നാഗരിക സംസ്കാരം തന്നെ അവിടെ ഉടലെടുത്തതും.
ഒരുദിവസം
ഞാൻ ഓഫീസിൽ ചില മെയിലുകൾ പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ ആണ് പതിവില്ലാതെ നമ്മുടെ ദ്രോണർ അങ്ങോട്ട്‌ കടന്നുവന്നത്‌ .
നീരസ ഭാവം ഉണ്ടന്ന് മുഖത്ത്‌ തെളിഞ്ഞുകാണാം.
സങ്കടത്തോടെ എന്നോടുപറഞ്ഞു.
"അങ്ങ്‌ ഈ ചതി എന്നോട്‌ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.
പിള്ളയദ്ദിയത്തിനെപോലെ മനുഷ്യത്വം ഉള്ള ഒരാൾ ഞങ്ങളെപ്പോലുള്ള ചെറുകിട ഗുരുക്കന്മാരോട്‌ ഇങ്ങനെ ചെയ്യരുതായിരുന്നു.
അങ്ങേക്ക്‌ അറിയുമോ,മാസങ്ങളായി അവിടെ പുതിയ ഒരഡ്മിഷൻ വന്നിട്ട്‌, സങ്കടം ഉണ്ട്‌."
എനിക്കും അതുകേട്ടപ്പോൾ വലിയ വിഷമം ആയി.
ഞാൻ പറഞ്ഞു
"ഈ ബാച്ചിലുള്ളവർ കൂടി ഒന്നിറങ്ങിക്കോട്ടെ,ശേഷം താങ്കൾ ഇത്‌ തുടർന്നു നടത്തിക്കോളൂ,
വേണ്ടുന്ന പേപ്പറുകൾ ശരിയാക്കിയിട്ട്‌ ഞാൻ വിളിപ്പിച്ചോളാം ഇപ്പോൾ പൊയ്ക്കോളൂ" അങ്ങനെ പുള്ളിയെ മടക്കി അയച്ചു.
രജിസ്റ്റാറെ കണ്ട്‌ പേപ്പറുകളെല്ലാം ശരിയാക്കി മടങ്ങുന്നവഴി
അഭിയെ കയറികണ്ടു.
ഒരിക്കൽകൂടി അവന്റെ അഭ്യാസങ്ങളെല്ലാം കണ്ട്‌ തൃപ്തിപ്പെട്ടെങ്കിലും എനിക്കെന്തൊ പോരായ്ക തോന്നി.
ജ്ഞാനദൃഷ്ടിയാൽ കണ്ടത്‌ ; പത്മവ്യൂഹംഭേദിച്ച്‌ അകത്തുകടന്ന് കണ്ണിൽ കണ്ടവരെ എല്ലാം നിലം പരിശാക്കികൊണ്ടിരിക്കുന്നതിന്റെ അവസാനം ജയദ്രദൻ തുരുതുരാ അമ്പെയ്ത്‌ അഭിമന്യുവിനെ കീഴ്‌പ്പെടുത്തുന്നു..
അതുകണ്ടപ്പോൾ,എനിക്കെന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.
ഉടൻതന്നെ യമനെകണ്ട്‌ കാര്യങ്ങൾ പറഞ്ഞു.
ഞാൻ കളത്തിലിറങ്ങി
"നേരിട്ട്‌ അവനെ അവിടുന്ന് രക്ഷിച്ചെടുക്കും തടുക്കാൻ പറ്റുമെങ്കിൽ താൻ തടഞ്ഞു നോക്കിക്കോ " എന്നുപറഞ്ഞ്‌ കാറ്റിന്റെ വേഗതയിൽ ഞാനവിടുന്നിറങ്ങി.
പെട്ടന്ന് യമൻ വന്നെന്റെ കാൽക്കൽ വീണു..
''പിള്ളയദ്ദിയം അവിവേകമൊന്നും കാണിക്കരുത്‌,അങ്ങയെ തടുത്ത്‌ ഒരു ജീവൻ എനിക്കെടുക്കാൻ സാധിക്കുകയില്ലല്ലൊ,
പക്ഷെ ചിത്രഗുപ്തൻ മറ്റ്‌ മേൽഘടകത്തിലോട്ട്‌ ലിസ്റ്റിന്റെ കോപ്പി അയച്ചിട്ടുണ്ട്‌.
അവരും ഒന്നും പറയില്ലെന്നറിയാം എന്നാലും ഇതെന്റെ നിയോഗമാണ് തമ്പ്രാൻ.
അടിയനെ ധർമ്മസങ്കടത്തിലാക്കരുത്‌.
അതുകൊണ്ട്‌ ദയവായി അങ്ങ്‌ ഈ ഉദ്യമത്തിൽ നിന്നും പിൻതിരിയണം,ഒരു നിരാലമ്പന്റെ
അപേക്ഷയാണ്."
എനിക്കും സങ്കടമായി,
ഞാൻ പറഞ്ഞു,
"എങ്കിൽ ശരി,
കുറേ കൗരവരെ കൂടി വധിക്കാൻ അവനു സമയം കൊടുക്കണം.
അതിനുവേണ്ടുന്നത്‌
എന്താണന്നുവച്ചാൽ ചെയ്തോ..
എന്റെ വാക്ക്‌ ധിക്കരിച്ച്‌ അവനെ നേരത്തേ കൊണ്ടുപോയാൽ..
ഞാൻ ഒരു വരവുകൂടിവരുമെന്ന് " താക്കീതും കൊടുത്തു.
പുള്ളിയുടെ മുഖം ഒന്നുകാണേണ്ടതുതന്നെയാരുന്നു.
ചോരയെല്ലാം വാർന്നു പോയതുപോലെ മുഖം വിളറി വെളുത്തു..
ഭയത്താൽ പുള്ളി പറഞ്ഞു..
" ഇല്ല
അവിടുത്തെ ആജ്ഞ പോലെ അടിയൻ ചെയ്തോളാമേ."
പിന്നെ ഞാൻ നേരെ അഭിയുടെ അടുക്കൽ ചെന്നു.
എന്നിട്ട്‌ ഞാൻ വെട്ടിത്തുറന്ന് പറഞ്ഞു..
അഭി നിന്റെ ആയുസ്‌ എണ്ണപ്പെട്ടിരിക്കുകയാണ്.
നിന്നെ മരണത്തിനുവിട്ടുകൊടുക്കാൻ എനിക്ക്‌ തീരെ താൽപര്യമില്ല.
പക്ഷെ നിന്റെ ആയുസ്സ് ബുക്കിൽ അത്രയേ രേഖപ്പെടുത്തിയിട്ടുള്ളു,അതിനാൽ ഞാനും നിസ്സഹായനാണ് .
ഇതൊക്കെ കേട്ട്‌ അഭി തളരും എന്നാണ് ഞാൻ ആദ്യം കരുതിയത്‌,
അങ്ങനെവന്നാൽ പണ്ട്‌ പ്രതിസന്ധിയിൽപെട്ടുപോയ 'കൃഷ്ണന് ' പൊടിക്കൈകൾ പറഞ്ഞുകൊടുത്ത്‌ ബൂസ്റ്റ്‌ ചെയ്തപോലെ ചെയ്യാമെന്ന് കണക്ക്‌ കൂട്ടിയതാരുന്നു..
പക്ഷെ എന്റെ ശിഷ്യനായി മാറിയതിൽ പിന്നെ അവനു നല്ല ആത്മധൈര്യമായിരുന്നു.
അവൻ പറഞ്ഞു
"സീ മിസ്റ്റർ പിള്ളയദ്ദിയം,
ക്വവേഡ്‌ വിൽ ഡൈ മെനിടൈംസ്‌.
ബട്ട്‌ വേലിയെന്റ്‌ ഹാസ്‌ ഒൺലി വൺ ഡത്ത്‌"..
സോ പിള്ളയദ്ദിയം ഡോണ്ട്‌ ബി അഫ്രൈഡ്‌..
ഐ ഡോണ്ട്‌ കെയർ എബൗട്ട്‌ മൈ ഡത്ത്‌."
അതുകേട്ടതും
എനിക്ക്‌ സന്തോഷമായി.
നീയെന്റെ ഉത്തമനായ ശിഷ്യനായിരിക്കുന്നു..
മറ്റ്‌ ചില ടിപ്പുകളും കുടെ അവന് പറഞ്ഞുകൊടുത്തു.
പിന്നെ പറഞ്ഞു,
"മുന്നിൽ വരുന്ന കൗരവരെ ഒരു ദയവും കൂടാതെ നീ വധിക്കണം.
അതിനായി നിനക്ക്‌ ഞാനൊരു സമ്മാനം തരാം."
സ്വയരക്ഷക്കായി ഇടുപ്പിൽ ഞാൻ സൂക്ഷിക്കാറുള്ള
"കോൾട്ട്‌ വാക്കർ പിസ്റ്റൾ" എടുത്ത്‌ അവനുകൊടുത്തു.
ഇത്‌ വച്ച്‌ കുറേയെണ്ണത്തിന്റെ തലതകർത്ത്‌ മുന്നേറാൻ പറഞ്ഞപ്പോൾ, അവനൊരു പേടി..
ബാക്കിയുള്ളവർ എന്തുപറയുമെന്നുപറഞ്ഞ്‌ അത്‌ വേണ്ടാന്നുവെച്ചു.
അപ്പോൾ എനിക്ക്‌ എതാണ്ടൊക്കെതോന്നിയതാ,
പക്ഷെ ക്ഷമയോടെ
ഞാൻ മറ്റൊരു ടൂൾസ്‌ എടുത്തുകൊടുത്തു.
പണ്ട്‌ ഞാൻ കണ്ണൂരെ കളരിയിൽ ആശാന്റെ ശിഷ്യണത്തിലിരിക്കുമ്പോൾ,
മികച്ച ശിഷ്യനായതിന്റെ ഉപഹാരമായി ആശാൻ രഹസ്യായുധപെട്ടിയിൽ നിന്ന് എടുത്തു തന്നതാണീ ടൂൾസ്‌..
ഇതുവച്ച്‌ ഓടികൊണ്ടിരിക്കുന്ന രഥങ്ങളുടെ ചക്രം പോലും,വേഗം അഴിച്ചെടുക്കാം.
അത്ര വിദഗ്ധമായി ആശാൻ ഡവലപ്പ്‌ ചെയ്തെടുത്തതാണ്.
ഞാനത്‌ കൊടുത്തപ്പോൾ സന്തോഷത്തോടവൻ പറഞ്ഞു.
ഞാൻ പൊരിക്കും ഗുരോ..
നിഷ്കളങ്കമായ അവന്റെ മറുപടി എന്റെയുള്ളിൽ തീകോരിയിട്ടു..
ശരി
അടുത്ത ജന്മത്തിൽ എന്തായിതീരാനാണ് നിന്റെ ആഗ്രഹം.
അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
"എനിക്ക്‌ വലിയ ആഗ്രഹമൊന്നുമില്ല ഗുരോ,
മലപുറത്തുള്ള ചെറിയൊരുഗ്രാമതിൽ കരാറുപണിയേറ്റടുത്തുനടത്തുന്ന,
ലോകം മൊത്തം അറിയപെടുന്ന..
അല്ല..ലോകത്തുള്ളവരെ മൊത്തം അറിയുന്ന ഒരു സാദാ കവിയായി ജനിച്ചാൽ മതി."
അവനിതുപറയുമ്പോൾ അവന്റെ കണ്ണുകളുടെ തിളക്കം കൂടിവന്നു..
" അങ്ങനെ ഭവിക്കട്ടെ " എന്നുപറഞ്ഞ്‌ വിഷമത്തോടുകൂടി ഞാനവിടുന്നിറങ്ങിപോരുന്നു.
കാരണം,അഭിക്ക്‌ നന്മകൾ വരട്ടെ എന്നുപറഞ്ഞ്‌ പടിയിറങ്ങാൻ പറ്റില്ലെല്ലോ..
പിന്നെ മറ്റേ ആളിനെ മലപ്പുറത്തെങ്ങാനും വച്ചുകണ്ടാൽ ഒന്നും ചോദിക്കാനായി നിൽക്കണ്ടാ,
പുള്ളി ക്ഷ,മ്മ,ഇത്ത,ചച്ച ,പിച്ച വരക്കും കാരണം അവിടുന്ന് മടങ്ങുന്നതിനുമുൻപേ, പൂർവ്വജന്മത്തിലെ മെമ്മറി ഡിലീറ്റ്‌ ചെയ്തിട്ടായിരുന്നു ഞാൻ പോന്നത്‌..
എന്നോടാകളി..ഹല്ല പിന്നെ...

By: Ramji Ram
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo