Slider

.ഉടലിറക്കങ്ങൾ.

0
Image may contain: Jolly Chakramakkil, eyeglasses and closeup
( ജോളി ചക്രമാക്കിൽ )
#repo
എന്റെ ഉടൽപ്പച്ചയെല്ലാം ഇന്നു വരണ്ടുണങ്ങിയിരിക്കുന്നു...
അവനരികിൽ എത്തിയാൽ പോലും ഇപ്പോൾ ഞാനവനെ കാണുന്നില്ല...
എന്റെ കണ്ണുകൾ ഒന്നു തുടിക്കുന്നു പോലുമില്ല..
അവന്റെ പാദപതനങ്ങൾ ഞാൻ കേൾക്കാറു പോലുമില്ല....
അവനായി എന്റെ ഹൃദയം ഒരുമിടിപ്പു പോലുമുയർത്തുന്നില്ല ....
അവന്റെ പാഴ്നിശ്വാസങ്ങൾ എന്റെ പിൻകഴുത്തിൽ ..
ഒരു ശീതനിശ്വാസമായി മാത്രം പതിയുന്നു..
അവന്റെ ഗന്ധം എനിക്കൊരു മറവിയായിരിക്കുന്നു
അവന്റെ വരണ്ട കൈവിരൽ സ്പർശങ്ങൾ എന്റെ ജരയിൽ തപ്പി തടയുന്നു...
എന്നുടൽ പൂത്ത കുറിഞ്ഞികളെല്ലാം
ഇനിയൊരിക്കലും പൂക്കാത്തവണ്ണം വേരോടെ കരിഞ്ഞു പോയിരിക്കുന്നു..
രതിശലഭങ്ങൾ നാഭിച്ചുഴിയിൽ പ്യൂപ്പയുടെ കനത്ത ഭിത്തികൾ ഭേദിക്കാനാവാതെ ചിറകു കുഴഞ്ഞു വീഴുന്നു.....
എന്റെ ഉടൽപ്പച്ചയെല്ലാം ഇന്നു വരണ്ടുണങ്ങിയിരിക്കുന്നു...
എന്നിലെ ഊർവ്വരതയുടെ നീർച്ചാലുകൾ എന്നുമില്ലാത്തവണ്ണം പാടെ വറ്റി മരുവായി തീർന്നിരിക്കുന്നു....
കാലം ഇന്നെന്നെ....
സ്വപ്നങ്ങളിൽ കൊരുത്തു..
ഗതകാല സ്മൃതികളുടെ.. നീലവാനച്ചോലയിൽ ഒഴുകി നടക്കുന്ന...
ഒരു പെയ്യാമേഘമായി.. ..
ബാക്കി വയ്ക്കുന്നു......
2-Mar-2018
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo